വയനാട് കുറുവയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാള്‍ മരിച്ചു

വയനാട് കുറുവയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാള്‍ മരിച്ചു

വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു. വെള്ളച്ചാലില്‍ പോളി (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്. അതീവ ഗുരുതരവസ്ഥയിലാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. വയനാട്ടിൽ ഈ വർഷം മാത്രം 3 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം […]

Read More
 കുറുവാ ദ്വീപിലെ കാട്ടാനയുടെ ആക്രമണം:പോളിനെയും കൊണ്ട് ആംബുലന്‍സ് കോഴിക്കോട്ടേക്ക്, വഴിയൊരുക്കണമെന്ന് അഭ്യര്‍ത്ഥന

കുറുവാ ദ്വീപിലെ കാട്ടാനയുടെ ആക്രമണം:പോളിനെയും കൊണ്ട് ആംബുലന്‍സ് കോഴിക്കോട്ടേക്ക്, വഴിയൊരുക്കണമെന്ന് അഭ്യര്‍ത്ഥന

കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ മധ്യവയസ്‌കനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനം. ആംബുലന്‍സ് മാനന്തവാടിയില്‍ നിന്നും പുറപ്പെട്ടു. ആംബുലന്‍സിന് കടന്നുപോകാന്‍ തടസങ്ങള്‍ ഇല്ലാതെ വഴിയൊരുക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ഗുരുതര പരുക്കേറ്റത്. വെള്ളച്ചാലില്‍ പോളി(50)നെയാണ് ഇന്ന് രാവിലെ ഒമ്പതുമണിയോടെ ആന ആക്രമിച്ചത്. പാക്കം കുറുവാ ദ്വീപ് പാതയില്‍ വനമേഖലയില്‍ ചെറിയമല കവലയിലായിരുന്നു സംഭവം. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ […]

Read More
 സഹിക്കാവുന്നതിലും അപ്പുറം ചൂട്, കൊടും ചൂട്:സംസ്ഥാനത്തെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സഹിക്കാവുന്നതിലും അപ്പുറം ചൂട്, കൊടും ചൂട്:സംസ്ഥാനത്തെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും (2024 ഫെബ്രുവരി 16, 17) കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. […]

Read More
 വീല്‍ചെയര്‍ കിട്ടിയില്ല,നടക്കേണ്ടി വന്നത് ഒന്നര കിലോമീറ്റര്‍; വിമാനത്താവളത്തില്‍ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

വീല്‍ചെയര്‍ കിട്ടിയില്ല,നടക്കേണ്ടി വന്നത് ഒന്നര കിലോമീറ്റര്‍; വിമാനത്താവളത്തില്‍ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

വീല്‍ചെയര്‍ കിട്ടാത്തതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വയോധികനും ഭാര്യയും വീല്‍ചെയറിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഭാര്യക്ക് മാത്രമാണ് വീല്‍ ചെയര്‍ അനുവദിച്ചുകിട്ടിയത്. തുടര്‍ന്ന് വിമാനമിറങ്ങി എമിഗ്രേഷന്‍ കൗണ്ടര്‍ വരെ ഒന്നര കിലോമീറ്റര്‍ ഇദ്ദേഹത്തിന് നടക്കേണ്ടിവന്നു. പ്രായമായ ഭാര്യ വീല്‍ചെയറില്‍ ഇരിക്കുകയും വയോധികന് നടക്കേണ്ടിവരികയും ചെയ്തു. കൗണ്ടര്‍ വരെ നടന്നെത്തിയ ഇയാള്‍ കൗണ്ടര്‍ എത്തിയപ്പോഴേക്കും കുഴഞ്ഞുവീണു. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു.വീല്‍ചെയറുകള്‍ക്ക് വിമാനത്താവളത്തില്‍ […]

Read More
 ബിയർ അടക്കം മദ്യ ഉത്പന്നങ്ങൾക്ക് വിലകൂട്ടും;   കർണാടക സർക്കാർ ലക്ഷ്യം വയ്ക്കുന്നത് ഖജനാവിന്റെ ലാഭം

ബിയർ അടക്കം മദ്യ ഉത്പന്നങ്ങൾക്ക് വിലകൂട്ടും; കർണാടക സർക്കാർ ലക്ഷ്യം വയ്ക്കുന്നത് ഖജനാവിന്റെ ലാഭം

കർണാടകയിൽ മദ്യത്തിന് വില കൂടും. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിൽ എക്സൈസ് ഉത്പന്നങ്ങളുടെ തീരുവ കൂട്ടി. ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങൾക്ക് ഇതോടെ വില കൂടും. ബെംഗളുരുവിൽ കടകൾക്കും ഹോട്ടലുകൾക്കും അർദ്ധരാത്രി കഴിഞ്ഞും തുറക്കാൻ അനുമതി നൽകുമെന്ന നിര്‍ണായക പ്രഖ്യാപനവും ബജറ്റിലുണ്ട്. അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് കോൺഗ്രസ് സർക്കാർ എക്സൈസ് തീരുവ കൂട്ടുന്നത്.ഇതിലൂടെ സംസ്ഥാനത്തിന്‍റെ ഖജനാവിന് വലിയ ലാഭമുണ്ടാകുമെന്ന് കണക്കുകൂട്ടൽ. 3.71 ലക്ഷം കോടി രൂപയുടെ റെക്കോഡ് ബജറ്റാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് […]

Read More
 ദില്ലിയിൽ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 11 ആയി;തീപിടിത്തത്തിന് മുന്നോടിയായി ഫാക്ടറിയില്‍ സ്‌ഫോടനം നടന്നതായി പൊലീസ്

ദില്ലിയിൽ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 11 ആയി;തീപിടിത്തത്തിന് മുന്നോടിയായി ഫാക്ടറിയില്‍ സ്‌ഫോടനം നടന്നതായി പൊലീസ്

ദില്ലിയിൽ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 11 ആയി. അലിപ്പൂര്‍ മാർക്കറ്റിൽ പ്രവര്‍ത്തിക്കുന്ന പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 22 അംഗ അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ സമീപമുണ്ടായിരുന്ന വീടുകള്‍ക്കും കടകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന് മുന്നോടിയായി ഫാക്ടറിയില്‍ സ്‌ഫോടനം നടന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് […]

Read More
 അഗസ്ത്യാര്‍കൂട ട്രക്കിംഗിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരിച്ചു

അഗസ്ത്യാര്‍കൂട ട്രക്കിംഗിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരിച്ചു

അഗസ്ത്യാര്‍കൂട ട്രക്കിംഗിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരിച്ചു. ചെന്നൈ സ്വദേശി ആര്‍ രമേശ്(55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിവരം അറിഞ്ഞ് രമേശിന്റെ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് രമേശ് അഗസ്ത്യാര്‍കൂടം ട്രക്കിംഗിനായി എത്തിയത്. ബോണക്കാട് ബേസ് ക്യാമ്പില്‍ നിന്ന് 11 കിലോ മീറ്റര്‍ അകലെ മുട്ടിടിച്ചാല്‍തേരിക്ക് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് രമേശിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ […]

Read More
 ‘വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമമാണ്’: വി ഡി സതീശന്റെ ഗ്യാൻവ്യാപി വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രതികരണം

‘വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമമാണ്’: വി ഡി സതീശന്റെ ഗ്യാൻവ്യാപി വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രതികരണം

ഗ്യാൻവ്യാപി വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബാബരി മസ്ജിദ് കൊണ്ട് അവസാനിക്കും എന്നാണ് കരുതിയത്. എന്നാലിത് വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമമാണ്. ഇപ്പോൾ അത് കേരളത്തിലും തുടങ്ങി. തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്. കോൺ​ഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.തെരഞ്ഞെടുപ്പ് ഏതു സമയത്തു തീരുമാനിച്ചാലും അപ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയും. ലീഗ് ഉൾപ്പെടെ പല കക്ഷികളും പല ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ പരിഗണിക്കുമെന്നും […]

Read More
 ലോക്സഭാ തെരഞ്ഞ‌ടുപ്പ്;സ്ഥാനാര്‍ത്ഥി ച‍ര്‍ച്ചകൾ സജീവമാക്കി സിപിഎം,പട്ടികയിൽ കെ കെ ശൈലജ, എ പ്രദീപ് കുമാ‍ര്‍,  ടിവി രാജേഷ് അടക്കമുള്ളവർ

ലോക്സഭാ തെരഞ്ഞ‌ടുപ്പ്;സ്ഥാനാര്‍ത്ഥി ച‍ര്‍ച്ചകൾ സജീവമാക്കി സിപിഎം,പട്ടികയിൽ കെ കെ ശൈലജ, എ പ്രദീപ് കുമാ‍ര്‍, ടിവി രാജേഷ് അടക്കമുള്ളവർ

ലോക്സഭാ തെരഞ്ഞ‌ടുപ്പ് കാഹളം മുഴങ്ങും മുന്നോടിയായി സ്ഥാനാര്‍ത്ഥി ച‍ര്‍ച്ചകൾ സജീവമാക്കി സിപിഎം. മത്സരിക്കുന്ന പതിനഞ്ച് മണ്ഡലങ്ങളിൽ പരിചയ പ്രമുഖരെയും പുതുമുഖങ്ങളെയും വനിതകളെയും ഉൾക്കൊളളുന്ന ഒരു സ്ഥാനാ‍ർത്ഥിപ്പട്ടികയാണ് സിപിഎം പരിഗണിക്കുക. തോമസ് ഐസക്ക്, എ കെ ബാലൻ അടക്കമുളള മുതി‍ര്‍ന്ന നേതാക്കളുടെ പേരുകൾ ച‍‍ര്‍ച്ചയിലുണ്ടെന്നിരിക്കെ ചില ജില്ലാ സെക്രട്ടറിയേറ്റുകൾ നൽകിയിരിക്കുന്ന സ്ഥാനാ‍ര്‍ത്ഥി സാധ്യതാ പട്ടിക പുറത്ത് വന്നു. വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ മുതിര്‍ന്ന നേതാക്കളെയും എംഎൽഎമാരെയും സിപിഎം പരിഗണിക്കുന്നു. ജില്ലാ സെക്രട്ടറിയേറ്റ് നൽകിയിരിക്കുന്ന പട്ടികയിൽ കെ കെ ശൈലജ, […]

Read More
 സംസ്ഥാനത്ത് ബി ജെ പി ആവേശത്തിലാണ്; കേരളത്തിലേക്ക് മൂന്നാം വരവിനൊരുങ്ങി പ്രധാനമന്ത്രി, ഈ മാസം 27 ന് തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ബി ജെ പി ആവേശത്തിലാണ്; കേരളത്തിലേക്ക് മൂന്നാം വരവിനൊരുങ്ങി പ്രധാനമന്ത്രി, ഈ മാസം 27 ന് തിരുവനന്തപുരത്ത്

രണ്ട് മാസത്തിനിടെ മൂന്നാം തവണ പ്രധാനമന്ത്രി കേരളത്തിലേക്കെത്തുന്നതിന്റെ ആവേശത്തിലാണ് ബിജെപി. 27 ന് തിരുവനന്തപുരത്ത് കെ.സുരേന്ദ്രന്റെ പദയാത്രാ സമാപനത്തിലേക്കുളള മോദിയുടെ വരവ് വലിയ ആഘോഷമാക്കാനാണ് പാർട്ടി തീരുമാനം. നിരന്തരമുള്ള സന്ദർശനം മോദി ദക്ഷിണേന്ത്യയിൽ രണ്ടാം സീറ്റിൽ മത്സരിച്ചേക്കുമന്ന അഭ്യൂഹങ്ങളും കൂട്ടുന്നു.ജനുവരി മൂന്നിന് തൃശൂരിൽ മഹിളാ സംഗമം,16 നും 17നും കൊച്ചിയിലും ഗുരുവായൂരും പരിപാടികൾ. മൂന്നാം വരവ് ഇനി 27ന് തിരുവനന്തപുരത്ത്. കേരള ബിജെപി മോദിയിൽ സകലപ്രതീക്ഷകളും അർപ്പിക്കുമ്പോഴാണ് വീണ്ടും വീണ്ടുമുള്ള വരവ്. മോദി നയിക്കുന്ന റാലികളല്ലാതെ സംസ്ഥാന […]

Read More