ഇടക്കാല ബജറ്റിൽ നികുതി നിർദേശങ്ങളില്ല; പ്രത്യക്ഷവും പരോക്ഷവുമായ നികുതി നിരക്കുകളിൽ മാറ്റമില്ല

ഇടക്കാല ബജറ്റിൽ നികുതി നിർദേശങ്ങളില്ല; പ്രത്യക്ഷവും പരോക്ഷവുമായ നികുതി നിരക്കുകളിൽ മാറ്റമില്ല

ഇടക്കാല ബജറ്റിൽ നികുതി നിർദേശങ്ങളില്ല. നികുതി ഘടനയിൽ മാറ്റമില്ലെന്നും നിലവിലെ രീതി തുടരുമെന്നും ധനമന്ത്രി നിർമല സീതരാമൻ. നികുതി റീഫണ്ട് 10 ദിവസത്തിനകം. ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നികുതി നിരക്കുകളിൽ മാറ്റമില്ലാതെ തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി.നികുതി റിട്ടേൺ സംവിധാനം ലളിതമാക്കിയെന്ന് ധനമന്ത്രി പറഞ്ഞു. ഏഴ് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല. ധനക്കമ്മി 5.1 ശതമാനമായി കുറയ്ക്കും. കോർപറേറ്റ് നികുതി 22%ആയി കുറച്ചെന്നും ഇടക്കാല ബജറ്റ്. ജി എസ് ടി നടപടികൾ ലഘൂകരിച്ചു. ജിഎസ്ടിയിലൂടെ […]

Read More
 കേണൽ എസ്.എം. ജാസറിന് ഉന്നത സൈനിക ബഹുമതിയായ ഡി.ജി.കോസ്റ്റ് ഗാർഡ് കമന്റേഷൻ കാർഡ് അവാർഡ്

കേണൽ എസ്.എം. ജാസറിന് ഉന്നത സൈനിക ബഹുമതിയായ ഡി.ജി.കോസ്റ്റ് ഗാർഡ് കമന്റേഷൻ കാർഡ് അവാർഡ്

ഇന്ത്യൻ ആർമിയിൽ കേണലായ എസ്.എം. ജാസറിന് ഉന്നത സൈനിക ബഹുമതിയായ ഡി.ജി.കോസ്റ്റ് ഗാർഡ് കമന്റേഷൻ കാർഡ് അവാർഡ് ലഭിച്ചു. ഫിബ്ര : ഒന്നിന് കോസ്റ്റ് ഗാർഡ് ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് . അന്തമാൻ ദ്വീപ് സമൂഹങ്ങളിലടക്കം ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ വഹിച്ച നിർണ്ണായക പങ്ക് മുൻ നിർത്തിയാണ് ഈ പുരസ്ക്കാരം .ഇതിന് മുമ്പും രണ്ടു തവണ ഇന്ത്യൻ നേവിയുടെ അപൂർവ്വ ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.എൽ.ഐ.സി.യിലെ ഉദ്യോഗസ്ഥനായ പരേതനായ എ.പി.മുഹമ്മദ് ഹാജിയുടേയും കുന്ദമംഗലം ഗ്രാമപഞ്ചായത്തു മുൻ […]

Read More
 ശബരിമല വിമാനത്താവള പദ്ധതി; കേന്ദ്രസര്‍ക്കാരിന്‍റെ സൈറ്റ് ക്ലിയറന്‍സ്, ഡിഫന്‍സ് ക്ലിയറന്‍സ് എന്നിവ ലഭ്യമായി

ശബരിമല വിമാനത്താവള പദ്ധതി; കേന്ദ്രസര്‍ക്കാരിന്‍റെ സൈറ്റ് ക്ലിയറന്‍സ്, ഡിഫന്‍സ് ക്ലിയറന്‍സ് എന്നിവ ലഭ്യമായി

ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്‍റെ സൈറ്റ് ക്ലിയറന്‍സ്, ഡിഫന്‍സ് ക്ലിയറന്‍സ് എന്നിവ ലഭ്യമായിട്ടുണ്ട്. സുരക്ഷാ ക്ലിയറന്‍സിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ അനുമതിക്കായി സമര്‍പ്പിക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കെ.യു. ജനീഷ്കുമാറിന്‍റെ ശ്രദ്ധക്ഷണിക്കലിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് (CMD) തയ്യാറാക്കിയ അന്തിമ സാമൂഹിക ആഘാത വിലയിരുത്തല്‍ പഠന റിപ്പോര്‍ട്ട് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്ധ സമിതി ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. സമിതിയുടെ […]

Read More
 രാജ്യം അഭിവൃദ്ധിയുടെ പാതയിൽ; കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു

രാജ്യം അഭിവൃദ്ധിയുടെ പാതയിൽ; കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു

രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു . പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ ഉന്നമനമാണ് കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും സബ്കാ സാത്, സബ്കാ വികാസ്” മന്ത്രവുമായി പ്രധാനമന്ത്രി മോദിയുടെ കീഴിൽ കഴിഞ്ഞ 10 വർഷത്തില്‍ രാജ്യത്ത് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായും 2047 ഓടെ വികസിത ഭാരതമാണ് മുന്നിലെന്നും നിർമല സീതാരാമൻ പറഞ്ഞു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം […]

Read More
 രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; ജഡ്ജി വി ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് ആലപ്പുഴ  പൊലീസ്

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; ജഡ്ജി വി ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് ആലപ്പുഴ പൊലീസ്

ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ ജഡ്ജി വി ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് ആലപ്പുഴ സൗത്ത് പൊലീസ്. ആറ് പേരെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബീവി കെ യു, അസ്ലം വളവുപച്ച, നസീർമോൻ ഖലീൽ, ആസാദ് അമീർ, റാഫി തിരുവനന്തപുരം, ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചാണ് 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് രൺജീത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയപ്രതികൾ ദയ അർഹിക്കുന്നില്ലെന്നും […]

Read More
 വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി;എന്ത് പ്രതിസന്ധി വന്നാലും യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി;എന്ത് പ്രതിസന്ധി വന്നാലും യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

എന്ത് പ്രതിസന്ധി വന്നാലും വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമ ഘട്ടത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. സർവീസ് റോഡിന്റെ നിർമാണം കേന്ദ്രം വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അത് സാധിക്കില്ലെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചത്. ഔട്ടർ റിംഗ് റോഡ് പദ്ധതി യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാരിന് 1600 കോടിയോളം രൂപയുടെ ബാധ്യതയുണ്ടാകും. എന്തൊക്കെ പ്രതിസന്ധി വന്നാലും […]

Read More
 കച്ച് മേഖലയിൽ വീണ്ടും ഭൂ ചലനം; 4.1 തീവ്രത,ആളപായമില്ല

കച്ച് മേഖലയിൽ വീണ്ടും ഭൂ ചലനം; 4.1 തീവ്രത,ആളപായമില്ല

ഗുജറാത്തിൽ 4.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. കച്ച് മേഖലയിൽ രാവിലെ എട്ടോടെയാണു പ്രകമ്പനമുണ്ടായത്. 15 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നു നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ദിവസവും കച്ച് ജില്ലയിൽ ഭൂചലനമുണ്ടായിരുന്നു. 4.0 ആയിരുന്നു തീവ്രത. 2001ൽ കച്ചിലുണ്ടായ വൻ ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളാണു സംഭവിച്ചത്. ഏകദേശം 13,800 പേർ മരിക്കുകയും 1.67 ലക്ഷം പേർക്കു പരുക്കേൽക്കുകയും ചെയ്തു.

Read More
 ജില്ലാ കോടതിയുടെ അനുമതിക്ക് പിന്നാലെ ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാഗം

ജില്ലാ കോടതിയുടെ അനുമതിക്ക് പിന്നാലെ ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാഗം

ജില്ലാ കോടതിയുടെ അനുമതിക്ക് പിന്നാലെ വാരണാസിയിലെ ഗ്യാൻ വാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാഗം. കോടതി പൂജക്ക് അനുവാദം നൽകിയിട്ടുള്ള പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറയിൽ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനാണ് ആരാധന തുടങ്ങിയ കാര്യം അറിയിച്ചത്. അതേസമയം, ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് കോടതി അനുമതി നൽകിയതോടെ വാരാണസിയിൽ സുരക്ഷ കൂട്ടി. ക്രമീകരണങ്ങൾ ശക്തമാക്കിയെന്നും കൂടുതൽ പൊലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വാരാണസി ജില്ലാകോടതിയാണ് […]

Read More
 ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ ഇഡി അറസ്റ്റ്;കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ ഇഡി അറസ്റ്റ്;കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി. കേന്ദ്ര ഏജൻസികൾ സര്‍ക്കാര്‍ ഏജൻസികൾ അല്ലാതായെന്ന് പറഞ്ഞ അദ്ദേഹം, ഈ ഏജൻസികൾ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ സെല്ലുകളായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശിച്ചു. അഴിമതിയിൽ മുങ്ങിയ ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരുമായും ബിജെപിയുമായും ഒത്തുതീര്‍പ്പിന് വേണ്ടി കെഞ്ചില്ലെന്ന് ഹേമന്ത് സോറൻ വ്യക്തമാക്കി. പോരാട്ടം തുടരുമെന്നും പരാജയം സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More
 വീണക്കെതിരെ കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണത്തിലേക്ക്; സര്‍ക്കാരിന് മേൽ കടുത്ത സമ്മര്‍ദ്ദം

വീണക്കെതിരെ കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണത്തിലേക്ക്; സര്‍ക്കാരിന് മേൽ കടുത്ത സമ്മര്‍ദ്ദം

കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണ പരിധിയിലേക്ക് എത്തുന്പോൾ വീണ വിജയനും സിഎംആര്‍എല്ലിനും കെഎസ്ഐഡിസിക്കും കുരുക്കുകളേറെയാണ്. അന്വേഷണം ഏറ്റെടുക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അതിവേഗം പരിശോധനയിലേക്കും വിളിച്ചുവരുത്തിയുളള ചോദ്യം ചെയ്യലിലേക്കും കടക്കാൻ സാധ്യതയുണ്ട്. ഗുരുതരമായ കുറ്റകൃത്യമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം.കമ്പനീസ് ആക്ട് 212 എ ആൻഡ് സി ചട്ടം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം. ഇതാണ് എസ്എഫ്ഐഒയ്ക്ക് […]

Read More