പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡനത്തിന് ഇരയാക്കി; 28 കാരനായ അധ്യാപകന് അഞ്ചുവർഷം തടവ്

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡനത്തിന് ഇരയാക്കി; 28 കാരനായ അധ്യാപകന് അഞ്ചുവർഷം തടവ്

പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് അഞ്ചു വർഷം തടവ്. മുംബൈ പ്രത്യേക കോടതിയുടെതാണ് വിധി. 12 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് വിദ്യാർത്ഥികളെ 28 കാരനായ അധ്യാപകൻ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.സബർബൻ ഗോവണ്ടിയിലെ ഒരു സ്കൂളില്‍ ജോലി ചെയ്തിരുന്ന അധ്യാപകനാണ് സ്വന്തം ക്ലാസിലുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. അറിവ് പകർന്നുനൽകുക മാത്രമല്ല, വിദ്യാർത്ഥികളെ സംരക്ഷിക്കുക കൂടിയാണ് അധ്യാപകരുടെ ഉത്തരവാദിത്തം. ഒരു അധ്യാപകൻ തന്നെ ഇത്തരം ഹീനമായ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. സംഭവം ഇരകളിൽ ആജീവനാന്ത […]

Read More
 ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ വില കുറയും

ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ വില കുറയും

ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ വില കുറയും. മൊബൈൽ ഫോൺ നിർമാണത്തിനായി ഉപയോ​ഗിക്കുന്ന ഘടകഭാ​ഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചതിനാലാണ് വില കുറയുന്നതിന്. 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് ഇറക്കുമതി തീരുവ കുറച്ചത്. ബാറ്ററിയുടെ ഭാ​ഗങ്ങൾ, ലെൻസ്, ബാക്ക് കവർ, പ്ലാസ്റ്റിക്, ലോഹം എന്നിവ ഉൾപ്പടെയുള്ളവയുടെ തീരുവയാണ് കുറച്ചത്.ഉയർന്ന നിലവാരമുള്ള മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ ആലോചിച്ചതായി ഈ മാസം ആദ്യം വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. മൊബൈൽ ഫോൺ […]

Read More
 കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം; കൈവശമില്ലെങ്കിൽ ആയിരം രൂപ പിഴ

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം; കൈവശമില്ലെങ്കിൽ ആയിരം രൂപ പിഴ

കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്നുള്ളത് ബോട്ട് ഉടമ ഉറപ്പാക്കണമെന്നും ആധാർ കാർഡ് കൈവശമില്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കുമെന്നുമാണ് മുന്നറിയിപ്പ്. സഭയിൽ കെ.കെ രമയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി സജി ചെറിയാൻ. വ്യാജ രേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനൽ ആധാർ കാർഡ് തന്നെ കൈവശം വെയ്ക്കേണ്ടതുണ്ട്. ആധാർ കാർഡ് നഷ്ടപ്പെട്ടവർക്ക് UIDAI വെബ്സൈറ്റിൽ നിന്ന് ഇ ആധാർ ഡൗൺലോഡ് ചെയ്ത് […]

Read More
 പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കളെ സത്യവാങ്മൂലം ഇല്ലാതെ പ്രവേശിപ്പിക്കാനാവില്ല; മദ്രാസ് ഹൈക്കോടതി

പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കളെ സത്യവാങ്മൂലം ഇല്ലാതെ പ്രവേശിപ്പിക്കാനാവില്ല; മദ്രാസ് ഹൈക്കോടതി

പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കളെ സത്യവാങ്മൂലം ഇല്ലാതെ പ്രവേശിപ്പിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സർക്കാരിനോടും സംസ്ഥാന ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പിനും ഇത് സംബന്ധിച്ച് നിർദേശം നൽകി.പഴനി ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമല്ലെന്നും ക്ഷേത്രത്തിൽ എത്തുന്നവർആചാരാനുഷ്ഠാനങ്ങൾ പാലിച്ച് വേണം പ്രവേശിക്കാനെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. അഹിന്ദുക്കൾക്ക് ദർശനം വിശ്വാസിയാണെന്ന സത്യവാങ്മൂലം ഉണ്ടെങ്കിൽ മാത്രമേ അനുവദിക്കാവൂ എന്ന് നിർദേശിച്ച കോടതി ഹിന്ദു ദൈവ വിശ്വാസിയല്ലാത്തവർക്കും അഹിന്ദുക്കൾക്കും ക്ഷേത്ര ദർശനം അനുവദിക്കില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ പുനഃസ്ഥാപിക്കാൻ […]

Read More
 ഭര്‍തൃമാതാവ് മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നതിൽ തർക്കം; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഭര്‍തൃമാതാവ് മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നതിൽ തർക്കം; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ആഗ്രയിലെ മാൽപുരയിൽ ഭർത്യമാതാവ് മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ വിവാഹമോചനം തേടി യുവതി. അമ്മായിയമ്മ മേക്കപ്പ് സാധനങ്ങള്‍ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നത് കണ്ടുപിടിക്കുന്നതുവരെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് യുവതി ആഗ്ര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍തൃമാതാവ് കാര്യം മകനോടും പറയുകയും ഇതിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. അമ്മ പറയുന്നത് മാത്രം കേള്‍ക്കുന്ന മകന്‍ തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നു. അതിനാല്‍ വിവാഹമോചനം കൂടിയേ തീരു എന്ന നിലപാടിലാണ് […]

Read More
 കെഎസ്ഇബിയുടെ ഇരുട്ടടി: ബിൽ കണ്ട് കണ്ണുതള്ളി തൊഴിലാളികൾ

കെഎസ്ഇബിയുടെ ഇരുട്ടടി: ബിൽ കണ്ട് കണ്ണുതള്ളി തൊഴിലാളികൾ

ഇടുക്കി പാമ്പനാർ എൽ.എം.എസ്. പുതുവലിലെ എസ്.സി.കോളനിയിലുള്ളവർക്ക് ഇരുട്ടടിയായി വീണ്ടും അമിത വൈദ്യുതി ബിൽ. കോളനിയിലെ ആറ് പേർക്കാണ് ജനുവരിയിൽ 29,000 രൂപ വരെ വൈദ്യുതി ബില്ല് കിട്ടിയത്. തുക അടക്കാൻ കഴിയാതെ വന്നതോടെ ആറു പേരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. 2022 ജനുവരി മുതലാണ് കെഎസ്ഇബി പാമ്പനാർ എൽഎംഎസ് കോളനിയിലെ കുടുംബങ്ങൾക്ക് ഇരുട്ടടി നൽകിത്തുടങ്ങിയത്. തൊഴിലാളികളും കൂലിപ്പണിക്കാരുമായ 27 കുടുംബങ്ങൾക്ക് 19,000 രൂപ മുതൽ 86,000 രൂപ വരെ വൈദ്യുതി ബില്ലുകൾ അന്ന് നൽകി. ഏതാനും ബൾബുകൾ […]

Read More
 ഛത്തീസ്ഗഢ് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വസതിയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ഛത്തീസ്ഗഢ് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വസതിയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ഛത്തീസ്ഗഢ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ അമർജീത് ഭഗത്തിൻ്റെ അംബികാപുരിയിലെ വസതിയിൽ ആദായ നികുതി വകുപ്പിന്റെ റൈഡ്. ഛത്തീസ്ഗഡിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ള സംയുക്ത സംഘം ഇന്ന് രാവിലെ 6 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ മുതൽ ഐടി സംഘം രേഖകൾ പരിശോധിച്ചുവരികയാണ്. ഇതോടൊപ്പം മുൻ മന്ത്രിയുടെ അനുയായികളെയും ചോദ്യം ചെയ്യുന്നുണ്ട്. ഭഗത്തിൻ്റെ വീടിന് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നടപടിക്ക് പിന്നിലെ […]

Read More
 മാലിദ്വീപ് പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് അജ്ഞാതരുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

മാലിദ്വീപ് പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് അജ്ഞാതരുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

മാലിദ്വീപ് പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് അജ്ഞാതരുടെ ആക്രമണത്തിൽ കുത്തേറ്റു. തലസ്ഥാനമായ മാലെയിൽ വച്ച് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹുസൈൻ എഡികെ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെയാണ് സംഭവം. തലസ്ഥാന നഗരിയിലെ ഒരു തെരുവിൽ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ഷമീമിന് ഗുരുതരമായി പരിക്കേറ്റതായി മാലിദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി മാലിദ്വീപ് പാര്‍ലമെന്റ് അംഗങ്ങളെ ഗുണ്ടാസംഘങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ സര്‍ക്കാര്‍ നയിച്ചിരുന്ന ഇന്ത്യ അനുകൂല ‘മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി’യാണ് ഷമീമിനെ […]

Read More
 പൊലീസ് ആശുപത്രിയിലാക്കിയ അന്നകുട്ടി അമ്മ മരിച്ച സംഭവം; അമ്മയെ ഉപേക്ഷിച്ച മകനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്ത് കേരള ബാങ്ക്

പൊലീസ് ആശുപത്രിയിലാക്കിയ അന്നകുട്ടി അമ്മ മരിച്ച സംഭവം; അമ്മയെ ഉപേക്ഷിച്ച മകനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്ത് കേരള ബാങ്ക്

ഇടുക്കിയിലെ കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലാക്കിയ അമ്മ മരിച്ച സംഭവത്തിൽ മകനെ കേരള ബാങ്ക് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കേരള ബാങ്കിൻ്റെ കുമളി ശാഖയിലെ കളക്ഷൻ ഏജൻ്റായ എം എം സജി മോനെതിരെയാണ് നടപടി. മകനെന്ന ഉത്തര വാദിത്വത്തിൽ സജിമോൻ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് കേസെടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേരള ബാങ്ക് പ്രസിഡൻ്റ് അറിയിച്ചു. സംഭവത്തിൽ മകൾ സിജിമോളെ കുമളി പഞ്ചായത്തിലെ താൽക്കാലിക ജോലിയിൽ നിന്നും നേരത്തെ പിരിച്ചു വിട്ടിരുന്നു. […]

Read More
 ഇ-ഗ്രാൻ്റ്സ് ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശം; പ്രക്ഷോഭത്തിനൊരുങ്ങി കെ എസ് യു

ഇ-ഗ്രാൻ്റ്സ് ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശം; പ്രക്ഷോഭത്തിനൊരുങ്ങി കെ എസ് യു

ദളിത് ആദിവാസി ഉൾപ്പെടെ പിന്നൊക്കെ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ഇ- ഗ്രാൻഡും സ്കോളർഷിപ്പുകളുടെയും വിതരണം ഒരു വർഷത്തിലേറെ ആയി മുടങ്ങി കിടക്കുന്നതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കെ എസ് യു. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മന്ത്രി കെ.രാധാകൃഷ്ണന് കത്ത് നൽകി.ഇ-ഗ്രാൻ്റ്സ് സർക്കാരിൻ്റെ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണെന്നും, അവകാശങ്ങൾ പിൻവലിച്ച് വിദ്യാർത്ഥികളെ ആശ്രിതരാക്കാൻ ഒരുങ്ങുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻ വാങ്ങണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. ഇ-ഗ്രാൻ്റുകൾ വർഷത്തിൽ ഒറ്റത്തവണ തീർപ്പാക്കും എന്ന നിലയിലാണ് […]

Read More