‘പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചു കയറി’; ശ്രുതി ഹാസനെതിരെ കേസെടുക്കണമെന്ന് ബിജെപി

‘പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചു കയറി’; ശ്രുതി ഹാസനെതിരെ കേസെടുക്കണമെന്ന് ബിജെപി

പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചുകയറിയെന്ന് ആരോപിച്ച് മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ ക്രമിനല്‍ കേസ് ഫയല്‍ ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി.കോയമ്പത്തൂര്‍ സൗത്തില്‍ ബൂത്ത് സന്ദര്‍ശനത്തിനായി എത്തിയ നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനൊപ്പം പോളിംഗ് ബൂത്തിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് ശ്രുതിക്കെതിരായ പരാതിയില്‍ പറയുന്നത്. ചെന്നൈയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷമാണ് നിയമസഭയിൽ മത്സരിക്കുന്ന മണ്ഡലമായ കോയമ്പത്തൂർ സൗത്തിലേക്ക് കമൽഹാസനെത്തിയത്. കൂടെ മക്കളായ ശ്രുതിയും അക്ഷരയുമുണ്ടായിരുന്നു. പോളിങ് ബൂത്ത് സന്ദര്‍ശിച്ച് വോട്ട് […]

Read More
 സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്;എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ

സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്;എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ

സംസ്ഥാനം ഇനി പരീക്ഷാ ചൂടിലേക്ക്. എ​സ്എ​സ്എ​ൽസി, ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, പ​രീ​ക്ഷ​ക​ൾ​ക്കാ​ണ്​ തു​ട​ക്ക​മാ​കു​ന്ന​ത്. ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാണ് വ്യാ​ഴാ​ഴ്​​ച ​മു​ത​ൽ പ​രീ​ക്ഷ ചൂ​ടി​ലേ​ക്ക് കടക്കുന്നത്.എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ 26നും ​വിഎ​ച്ച്എ​സ്ഇ ഒ​മ്പ​തി​ന്​ തു​ട​ങ്ങി 26നും​ ​അ​വ​സാ​നി​ക്കും. 4,22,226 പേ​രാ​ണ്​ […]

Read More
 മഞ്ചേശ്വരത്ത് ആശങ്ക;കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പളളി

മഞ്ചേശ്വരത്ത് ആശങ്ക;കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പളളി

മ​ഞ്ചേശ്വരത്തെ ഫലസൂചനയിൽ ആശങ്ക പ്രകടിപ്പിച്ച് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നു‍വെന്നും കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പളളി പറഞ്ഞു. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി വി.വി. രമേശന്‍ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ്. സിപിഎം-ബിജെപി പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിലുടനീളം നിര്‍ജീവമായിരുന്നു. മുറിവേറ്റ നരിയെപ്പോലെയാണ് സാധാരണയായി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവുക. എന്നാല്‍ ഇത്തവണ ഇതൊന്നുമില്ല. ഒരു വഴിപാട് പോലെയാണ് അവരെ […]

Read More
 കത്രീന കൈഫിന് കോവിഡ്

കത്രീന കൈഫിന് കോവിഡ്

നടി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു.കത്രീന തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്താന്‍, കത്രീന അഭ്യര്‍ഥിച്ചു. പോസിറ്റിവ് ആയെങ്കിലും താന്‍ വീട്ടില്‍ തന്നെ കഴിയുകയാണെന്ന് താരം അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. വീട്ടില്‍ ക്വാറന്റൈനിലാണെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍മാരായ അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍, ഗോവിന്ദ മാധവന്‍ എന്നിവര്‍ക്കും നടി ആലിയ ഭട്ടിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിക്കി കൗശല്‍, ഭൂമി പഡ്‌നേക്കര്‍ എന്നിവര്‍ക്കും കോവിഡ […]

Read More
 ലീഗ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതം; കുഞ്ഞാലിക്കുട്ടി

ലീഗ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതം; കുഞ്ഞാലിക്കുട്ടി

പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഈ ദിവസം ലീഗുകാര്‍ ഓര്‍ത്തുവെക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതി പോസ്റ്റ് ഇട്ടിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് ഉറപ്പാണ്. പരിക്കേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും അനുവദിച്ചില്ല. രക്തം വാര്‍ന്നാണ് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചത്. സിപിഎമ്മും അവരുടെ പ്രവര്‍ത്തകരും ചേര്‍ത്ത് നടത്തുന്ന നിരന്തര കൊലപാതകങ്ങളിലൊന്നായി ഇതും മാറിയെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പരാജയ ഭീതിമൂലം ഉണ്ടായ വിഭ്രാന്തിയാണ് സി.പി.എമ്മുകാരെ കൊണ്ട് കൊല ചെയ്യിച്ചത്. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത […]

Read More
 24 മണിക്കൂറിനുള്ളില്‍ 1.15 ലക്ഷം കോവിഡ് കേസുകള്‍, കൂടിയ പ്രതിദിന കണക്ക്

24 മണിക്കൂറിനുള്ളില്‍ 1.15 ലക്ഷം കോവിഡ് കേസുകള്‍, കൂടിയ പ്രതിദിന കണക്ക്

രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കോവിഡ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 630 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. 59,856 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. 1,17,92,135 പേര്‍ രോഗമുക്തി നേടി. നിലവില്‍ 8,43,473 പേരാണ് ചികിത്സയിലുള്ളത്. ആകെ […]

Read More

ജില്ലയിൽ ഇന്ന് 402 പേർക്ക് കോവിഡ്

ജില്ലയില്‍ 402 പേര്‍ക്ക് കോവിഡ്രോഗമുക്തി 274 ജില്ലയില്‍ ഇന്ന് 402 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 389 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5329 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 274 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1549 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ […]

Read More

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ […]

Read More
 സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും മിന്നലിനും സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും മിന്നലിനും സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും മിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെയാണ് കേരളത്തിലെ പല ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, […]

Read More