മഅ്ദനി അപകടകാരി, ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളി;ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ

മഅ്ദനി അപകടകാരി, ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളി;ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ

ബംഗളൂരൂ സ്‌ഫോടന കേസില്‍ പ്രതിയായ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി അപകടകാരിയായ ആളെന്ന് സുപ്രീം കോടതി. മദനി ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പരാമര്‍ശിച്ചു. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മദനി നല്‍കിയ അപേക്ഷ പരിഗണിക്കവെ ആണ് ചീഫ് ജസ്റ്റിസ് ഈ നിരീക്ഷണം നടത്തിയത്. മദനിയുടെ അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് കോടതി മാറ്റി. അഭിഭാഷകനായിരിക്കെ മദനിക്കു വേണ്ടി ഹാജരായിട്ടുണ്ടോയെന്നു ബെഞ്ചിലുണ്ടായിരുന്ന […]

Read More
 ക്ഷേത്രങ്ങൾക്കായി ചെലവഴിച്ച തുക പ്രചാരണവിഷയമാക്കി കടകംപള്ളി;പൂഴിക്കടകനെന്ന് ശോഭ

ക്ഷേത്രങ്ങൾക്കായി ചെലവഴിച്ച തുക പ്രചാരണവിഷയമാക്കി കടകംപള്ളി;പൂഴിക്കടകനെന്ന് ശോഭ

തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ എത്തി നിൽകുമ്പോൾ കഴക്കൂട്ടത്ത് ക്ഷേത്രങ്ങൾക്കായി ചെലവഴിച്ച തുക പ്രചാരണവിഷയമാക്കി എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലെ ക്ഷേത്രങ്ങൾക്കുമായി എത്ര തുക നീക്കിവച്ചു എന്ന് പ്രത്യേകം പോസ്റ്ററുകൾ അടിച്ചാണ് കടകംപള്ളിയുടെ പ്രചാരണം. ‘യഥാർത്ഥ വിശ്വാസ സംരക്ഷകർ ആര്’ എന്ന ചോദ്യം ഉന്നയിച്ചുക്കൊണ്ടാണ് പോസ്റ്ററുകൾ.വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാൻ ശ്രമിക്കുന്നവരുടെ പൊള്ളത്തരം തുറന്നുകാട്ടാൻ ചില കണക്കുകൾ പ്രസിദ്ധീകരിക്കുന്നു പോസ്റ്ററുകളിൽ പറയുന്നു. യുഡിഎഫ് സർക്കാർ ശബരിമലയ്ക്കായി അനുവദിച്ച തുകയും എൽഡിഎഫ് സർക്കാർ അനുവദിച്ച […]

Read More
 തലശ്ശേരിയിലെ മനസാക്ഷി വോട്ട്;സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞ ആളെ തന്നെ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് വി. മുരളീധരന്‍

തലശ്ശേരിയിലെ മനസാക്ഷി വോട്ട്;സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞ ആളെ തന്നെ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് വി. മുരളീധരന്‍

തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത ബി.ജെ.പി ജില്ലാ നേതൃത്വത്തെ തള്ളി വി. മുരളീധരന്‍. സംസ്ഥാന അധ്യക്ഷന്‍ പിന്തുണ പ്രഖ്യാപിച്ച ആള്‍ക്ക് തന്നെ ബി.ജെ.പി വോട്ട് നല്‍കുമെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. തലശേരിയിലെ ബിജെപി വോട്ട് ആര്‍ക്കെന്നത് സംബന്ധിച്ച നിലപാട് പാര്‍ട്ടി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ കമ്മറ്റിയെക്കാള്‍ വലുതാണ് സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം. മണ്ഡലത്തിലെ ബിജെപി പിന്തുണ സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ച ആള്‍ക്ക് തന്നെയാണെന്നും മുരളീധരന്‍ പറഞ്ഞു. 20 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-സിപിഐഎം ധാരണയുണ്ടെന്നും […]

Read More
 ബിജെപിക്ക് വോട്ട് ചെയ്ത് സിപിഐഎമ്മിനെ വിജയിപ്പിക്കരുത്’; കര്‍മ്മ സമിതിയുടെ പേരില്‍ പോസ്റ്ററുകള്‍;

ബിജെപിക്ക് വോട്ട് ചെയ്ത് സിപിഐഎമ്മിനെ വിജയിപ്പിക്കരുത്’; കര്‍മ്മ സമിതിയുടെ പേരില്‍ പോസ്റ്ററുകള്‍;

ബിജെപിക്കു വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതിയുടെ പേരില്‍ പോസ്റ്റര്‍. ബിജെപിക്കു വോട്ടു ചെയ്ത് സിപിഎമ്മിനെ ജയിപ്പിക്കരുതെന്നാണ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്.എന്നാല്‍ തങ്ങളല്ല പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് കര്‍മസമിതി വ്യക്തമാക്കി. പോസ്റ്ററിന്റെ ഗുണഭോക്താവ് കെ.ബാബുവാണെന്നും ബാബുവിനെതിരേ പരാതി നല്‍കുമെന്നും ബിജെപി സ്ഥാനാര്‍ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന തൃപ്പൂണിത്തറയില്‍ ബിജെപി വോട്ടുകള്‍ സ്വന്താക്കാനുള്ള യുഎഡിഎഫ് ശ്രമമാണിതെന്ന് […]

Read More
 വിഎസിന്റെ ചിത്രം പ്രചാരണായുധമാക്കുന്നു’; ആര്‍എംപിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്

വിഎസിന്റെ ചിത്രം പ്രചാരണായുധമാക്കുന്നു’; ആര്‍എംപിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആര്‍.എം.പിയ്‌ക്കെതിരെ പരാതിയുമായി എല്‍.ഡി.എഫ് രംഗത്തെത്തതി. മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് പരാതി.ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട വേളയില്‍ ഭാര്യ കെകെ രമയെ വിഎസ് സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണ് ആര്‍എംപി പ്രചരണത്തിനുപയോഗിക്കുന്നത്. ആര്‍എംപി ഇറക്കിയ ലഘുലേഖയാണ് പരാതിക്കാധാരം. ടിപി വധത്തെ സംബന്ധിച്ച് നിരവധി ലേഖനങ്ങളും ചിത്രങ്ങളും ഈ പത്രത്തിലുണ്ട്. മാറാനുറച്ച് വടകര എന്ന തലക്കെട്ടിലാണ് ഈ ലഘുലേഖ പുറത്തു വന്നത്. ഇതില്‍ മനുഷ്യനെ വെട്ടിനുറുക്കാന്‍ മറ്റൊരു മനുഷ്യനെങ്ങനെ കഴിയും എന്ന വിഎസിന്റെ […]

Read More
 ബി ജെ പിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്;ആരുടേയും പിന്തുണ വേണ്ട; ഉമ്മൻചാണ്ടി

ബി ജെ പിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്;ആരുടേയും പിന്തുണ വേണ്ട; ഉമ്മൻചാണ്ടി

ബി ജെ പിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽ ഡി എഫ് പിന്തുണ തേടിയ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെ തളളി ഉമ്മൻ ചാണ്ടി. ബി ജെ പിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്. ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ നടക്കുമെന്നും ബിജെപിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അവരെ പരാജയപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആർ എസ് […]

Read More
 മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍;സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം

മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍;സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം

കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍. മമ്പറം പാലത്തിന് താഴെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിന്റെ തലഭാഗമാണ് വെട്ടി മാറ്റിയത്.സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ജന സമ്മതിയില്‍ വിറളി പൂണ്ട ആര്‍എസ്എസ് തിരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു. ആര്‍എസ്എസ് ബിജെപി സംഘമാണ് ഇതിന് പിന്നിലെന്ന് എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read More
 ബീഫ് കഴിച്ചതോ?? മുസ്ലിമായതോ?? അതോ കേരളക്കാരനായതോ?;എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്…കുറിപ്പുമായ് സിദ്ധിക്ക് കാപ്പന്റെ ഭാര്യ

ബീഫ് കഴിച്ചതോ?? മുസ്ലിമായതോ?? അതോ കേരളക്കാരനായതോ?;എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്…കുറിപ്പുമായ് സിദ്ധിക്ക് കാപ്പന്റെ ഭാര്യ

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂണിയൻ ഡ​ൽ​ഹി ഘ​ട​കം സെ​ക്ര​ട്ട​റി സിദ്ധിക്ക് കാ​പ്പനെ യു.പി പൊലീസ്​ ജയിലിലടച്ചിട്ട്​ ​ ആറ്​ മാസം തികയുന്ന വേളയിൽ കുറുപ്പുമായി കാപ്പന്റെ ഭാര്യ റൈഹാന.ഉത്തർപ്രദേശിൽ കൂട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ദ​ലി​ത്​ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ കാ​ണാ​നും റിപ്പോർട്ട് ചെയ്യാനുമായി കാ​മ്പ​സ്​ ഫ്ര​ണ്ട്​​ നേ​താ​ക്ക​ൾ​ക്കൊ​പ്പം ഹാ​ഥ​റ​സി​ലേ​ക്ക്​ പോകുമ്പോഴാണ് സിദ്ധിക്ക് കാപ്പനെ പോലീസ് അറസ്റ്റ്​ ചെയ്യുന്നത്​. ​ഹാഥറസിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയവർക്ക് എന്തായിരിക്കാം പൊലീസ് കൊടുത്തിരിക്കുന്നത്? ഒരു പാവം മനുഷ്യനെ പിടിച്ചുവെച്ചിട്ട് എന്താണവർക്ക് നേട്ടം?? എന്താണ് എന്‍റെ ഇക്ക ചെയ്ത തെറ്റ്… […]

Read More
 രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ; 478 മരണം

രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ; 478 മരണം

രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ്-19 കേസുകള്‍. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ചത്. ഇതോടെ ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ 1,25,89,067 ആയി.478 മരണം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. ഇതുവരേയും 29 ലക്ഷം പേരിലാണ് രോഗം ബാധിച്ചത്. ഞായറാഴ്ച്ച മാത്രം ഇവിടെ 57,074 പേര്‍ക്ക് രോഗം ബാധിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിലാണ് രോഗികള്‍ താരതമ്യേന കൂടുതല്‍. ഞായറാഴ്ച്ച ഇവിടെ 11,163 പേര്‍ക്ക് കൊവിഡ് പോസിറ്റീവാണ്.ഇന്ത്യയിലെ […]

Read More

ജില്ലയിൽ 403 പേർക്ക് കോവിഡ്

ജില്ലയിൽ 403 പേർക്ക് കോവിഡ്രോഗമുക്തി 299 ജില്ലയിൽ ഇന്ന് 403 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേർക്ക് പോസിറ്റീവായി. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 395 പേർക്കാണ് രോഗം ബാധിച്ചത്. 5,571 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 299 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1174 പേർ ഉൾപ്പെടെ ജില്ലയിൽ […]

Read More