പാലാ നഗരസഭയില്‍ സി.പി.ഐ.എം- കേരള കോണ്‍ഗ്രസ് നേതാക്കൾ തമ്മിലടി;രണ്ട് പേർക്ക് പരിക്ക്

പാലാ നഗരസഭയില്‍ സി.പി.ഐ.എം- കേരള കോണ്‍ഗ്രസ് നേതാക്കൾ തമ്മിലടി;രണ്ട് പേർക്ക് പരിക്ക്

പാലാ നഗരസഭയില്‍ സി.പി.ഐ.എമ്മിന്റെയും കേരള കോണ്‍ഗ്രസിന്റെയും നേതാക്കന്മാര്‍ തമ്മില്‍ സംഘര്‍ഷം.സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൂടുന്നതിലെ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് കലാശിച്ചത്. കേരള കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്നാണ് പാലാ നഗരസഭ ഭരിക്കുന്നത്.സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൂടിയതിലെ നിയമപരമായ പ്രശ്‌നം സി.പി.ഐ.എമ്മിന്റെ കൗണ്‍സിലര്‍ ഉന്നയിച്ചിരുന്നു. അതിനെ എതിര്‍ത്തുകൊണ്ട് കേരള കോണ്‍ഗ്രസിന്റെ നേതാക്കള്‍ രംഗത്തെത്തി. അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.സിപിഐഎമ്മിന്റെ ബിനു പുളിക്കകണ്ടത്തിനാണ് പരിക്കേറ്റത്. കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലം പറമ്പിലിനും മര്‍ദ്ദനമേറ്റു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് നഗര സഭാ കൗണ്‍സില്‍ […]

Read More
 ബംഗാളിലും ത്രിപുരയിലും അക്കൗണ്ട് പൂട്ടിച്ചു;കേരളത്തിലും പൂട്ടിക്കുമെന്ന് കെ സുരേന്ദ്രൻ

ബംഗാളിലും ത്രിപുരയിലും അക്കൗണ്ട് പൂട്ടിച്ചു;കേരളത്തിലും പൂട്ടിക്കുമെന്ന് കെ സുരേന്ദ്രൻ

നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സി.പി.എമ്മിന്റെ രണ്ട് പ്രധാന അക്കൗണ്ടുകള്‍ പൂട്ടിച്ചു. ബംഗാളിലും ത്രിപുരയിലും അക്കൗണ്ട് പൂട്ടിച്ചപോലെ കേരളത്തിലെ അക്കൗണ്ടും പൂട്ടിക്കും. അതിനു തന്നെയാണ് ബി.ജെ.പി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതിന് എത്രകാലതാമസമെടുക്കും എന്ന് പറയാനാവില്ല. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായി വിജയന്റെ കാലത്തുതന്നെ പൂട്ടിപ്പോകുമോ എന്നതില്‍ സംശയം വേണ്ട. പിണറായിയുടെ കൈകൊണ്ട് തന്നെ ഇതിന്റെ ഉദയക്രിയയും നടക്കുമെന്നതില്‍ സംശയം വേണ്ടെന്നും കെ.സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. […]

Read More
 നേമത്ത് പ്രചാരണത്തിനെത്താത്തതിൽ പരാതിയറിയിച്ച് മുരളീധരൻ;മൂന്നിന് എത്തുമെന്ന് പ്രിയങ്ക

നേമത്ത് പ്രചാരണത്തിനെത്താത്തതിൽ പരാതിയറിയിച്ച് മുരളീധരൻ;മൂന്നിന് എത്തുമെന്ന് പ്രിയങ്ക

കേരളത്തില്‍ യു.ഡി.എഫിനായി പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതില്‍ അതൃപ്തിയറിയിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍.പ്രിയങ്കയെ നേരിട്ട് കണ്ട് അതൃപ്തിയറിയിച്ച മുരളീധരൻ, നേമം മണ്ഡലത്തിൽ എത്തിയില്ലെങ്കിൽ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി. തുടർന്ന് ഏപ്രിൽ മൂന്നിന് കേരളത്തിൽ വീണ്ടും എത്താമെന്ന് പ്രിയങ്ക ഉറപ്പ് നൽകി. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് മൂന്നാം തീയതി അവര്‍ വീണ്ടുമെത്തുക. ബി.ജെ.പിയുമായി നേരിട്ട് മത്സരം നടക്കുന്ന ദേശീയ ശ്രദ്ധ നേടിയ നേമത്ത്, ഹെക്കമാന്‍ഡിന്റെ […]

Read More
 നിലമ്പൂർ രാധാ വധക്കേസ്;പ്രതികളെ വെറുതെ വിട്ടു

നിലമ്പൂർ രാധാ വധക്കേസ്;പ്രതികളെ വെറുതെ വിട്ടു

നിലമ്പൂർ രാധാ വധക്കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാംപ്രതി ഷംസുദ്ദീൻ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരനുമായിരുന്നു ഒന്നാം പ്രതിയായ ബിജു. നേരത്തെ പ്രതികളെ ജീവപര്യന്തത്തിന് വിധിച്ച് മഞ്ചേരി കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി അംഗീകരിച്ചുകൊണ്ടാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി വിധിയില്‍ പറയുന്നത്.2014-ൽ ആണ് നിലമ്പൂർ കോൺഗ്രസ് […]

Read More
 മുഖ്യമന്ത്രി മോദിയുടെ അനുസരണകുട്ടി;രമേശ് ചെന്നിത്തല

മുഖ്യമന്ത്രി മോദിയുടെ അനുസരണകുട്ടി;രമേശ് ചെന്നിത്തല

മോദിയുടെ അനുസരണകുട്ടിയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പ്രതിപക്ഷത്തെ പറ്റി സംസാരിക്കുമ്പോള്‍ മാത്രമെ പിണറായി വിജയന് ശൗര്യമുണ്ടാവാറുള്ളുവെന്നും ഏതാനും സീറ്റില്‍ വിജയിപ്പിച്ചാല്‍ സ്വര്‍ണക്കടത്ത് കേസില്‍ വെറുതെ വിടാമെന്നതാണ് ഇരുവരും തമ്മിലുള്ള ഡീല്‍ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘അവസരം കിട്ടുമ്പോഴൊക്കെ പിണറായി വിജയന്‍ ചെയ്യുന്നത് മോദിയെ പുകഴ്ത്തുകയാണ്. കേരളത്തിലെ പ്രതിപക്ഷത്തെ പറ്റി സംസാരിക്കുമ്പോള്‍ മാത്രമെ പിണറായി വിജയന് ശൗര്യമുണ്ടാവാറുള്ളു. മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായി. ജിഎസ്ടിയില്‍ അര്‍ഹമായ നഷ്ടപരിഹാരം വാങ്ങാന്‍ കേരളത്തിന് കഴിഞ്ഞോ. ആള്‍ […]

Read More
 ക്ഷേത്ര ദര്‍ശനത്തിനിടെ വീണയുടെ സാരിക്ക് തീപിടിച്ചു;സ്വന്തം ഷാള്‍ ഊരി നല്‍കി പ്രിയങ്ക; അനുഭവം പങ്കുവെച്ച് വീണ

ക്ഷേത്ര ദര്‍ശനത്തിനിടെ വീണയുടെ സാരിക്ക് തീപിടിച്ചു;സ്വന്തം ഷാള്‍ ഊരി നല്‍കി പ്രിയങ്ക; അനുഭവം പങ്കുവെച്ച് വീണ

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.വീണ എസ്. നായര്‍.തിരുവനന്തപുരത്ത് ആറ്റുകാല്‍ ദേവി ക്ഷേത്ര ദര്‍ശന വേളയില്‍ നാരങ്ങാ വിളക്ക് തെളിയിക്കുന്നതിനിടെ ആയിരുന്നു വീണാ എസ്. നായരുടെ സാരിക്ക് തീ പിടിച്ചത്. കയ്യിലുണ്ടായിരുന്ന ഷാള്‍ വീണയെ പുതപ്പിച്ച ശേഷം പ്രിയങ്ക സാരിയും അണിയിച്ചു കൊടുത്തു.അതിന് ശേഷം തന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാര്‍ത്ഥിക്കാന്‍ കൊണ്ടുപോയെന്നും വീണ പറഞ്ഞു. വീണയുടെ […]

Read More
 എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. കൂട്ടിൽ മുഹമ്മദലി വിരമിക്കുന്നു

എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. കൂട്ടിൽ മുഹമ്മദലി വിരമിക്കുന്നു

എഴുത്തുകാരനും പ്രഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. കൂട്ടിൽ മുഹമ്മദലി വിരമിക്കുന്നു.ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലായി പതിനഞ്ച് വർഷത്തെ സേവനത്തിൻ്റെ ഒടുവിലാണ് ഡോ. കൂട്ടിൽ മുഹമ്മദലി പടിയിറങ്ങുന്നത്. ഗ്രന്ഥകാരനും വിദ്യാഭ്യാസ സംബന്ധമായ നിരവധി പ്രബന്ധങ്ങളും പ്രവർത്തനങ്ങളും നടത്തിയ അദ്ദേഹം ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂളിനെ കേരളത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറ്റി.1992 ലാണ് ഹൈസ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്.പിന്നീട് 1998 ൽ ഹയർ സെക്കണ്ടറി അധ്യാപകനായും 2006ൽ പ്രിൻസിപ്പലായും അദ്ദേഹം 28 വർഷം ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറിയിൽ സേവനമനുഷ്ഠിച്ചു.വിദ്യാലയത്തെ […]

Read More
 രാജ്യത്ത് പുതുതായി 53,480 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 354 മരണം

രാജ്യത്ത് പുതുതായി 53,480 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 354 മരണം

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 41,280 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി. 354 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,62,468 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,21,49,335 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,14,34,301 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി. നിലവില്‍ 5,52,566 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 6,30,54,353 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. […]

Read More

ജില്ലയിൽ ഇന്ന് 325 പേർക്ക് കോവിഡ്

ജില്ലയിൽ 325 പേർക്ക് കോവിഡ്രോഗമുക്തി 271 ജില്ലയിൽ ഇന്ന് 325 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തുനിന്നെത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാൾക്കും പോസിറ്റീവായി. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 312 പേർക്കാണ് രോഗം ബാധിച്ചത്. 5410 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 271 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയവർ […]

Read More

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് […]

Read More