വമ്പൻ കുഴിയിൽ കല്യാണി അമ്മ നിര്യാതയായി

വമ്പൻ കുഴിയിൽ കല്യാണി അമ്മ നിര്യാതയായി

ചാത്തമംഗലം വെള്ളന്നൂർ വമ്പൻ കുഴിയിൽ കല്യാണി അമ്മ (87)നിര്യാതയായി.ഭർത്താവ് ;പരേതനായ കേലുകുട്ടിമക്കൾ;സത്യനാഥൻ pwd കോൺട്രക്ടർരാജൻ rtd. CISF, തങ്കം,ലീലമരുമക്കൾ; ഷീബ.. ലിജി.. വാസു പെരുവയൽ ചന്ദ്രൻ വെള്ളന്നൂർശവസംസ്കാരം ഉച്ചക്ക് ഒരു മണിക്ക്..

Read More
 രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച്  ജോയ്‌സ് ജോര്‍ജ്

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ജോയ്‌സ് ജോര്‍ജ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ഇടുക്കി മുന്‍ എം. പി ജോയ്‌സ് ജോര്‍ജ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം. എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ ആണ് ജോയ്‌സ് ജോർജിന്റെ പരാമർശം. രാഹുല്‍ഗാന്ധി പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജിലേ പോകൂ. അവിടെ ചെന്ന് പെണ്‍കുട്ടികളെ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ രാഹുല്‍ ഗാന്ധി പറയുമ്പോള്‍ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊന്നും പോയേക്കരുത്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല,’ എന്നായിരുന്നു ജോയ്ജ് ജോര്‍ജിന്റെ […]

Read More
 കോവിഡ് വ്യാപനം രൂക്ഷം;24 മണിക്കൂറിനിടെ രാജ്യത്ത് 56,211 പുതിയ കേസുകൾ

കോവിഡ് വ്യാപനം രൂക്ഷം;24 മണിക്കൂറിനിടെ രാജ്യത്ത് 56,211 പുതിയ കേസുകൾ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.രാജ്യത്ത് 24 മണിക്കൂറിനിടെ 56,211 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,20,95,855 ആയി. 24 മണിക്കൂറിനിടെ 271 പേര്‍ കൊവിഡ് ബാധിതരായി മരിച്ചു.ആകെ മരണം 1,62,114 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,20,95,855 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,13,93,021 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി. നിലവില്‍ 5,40,720 പേരാണ് ചികിത്സയിലുള്ളത്. 37,028 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി.

Read More

ജില്ലയിൽ ഇന്ന് 184 പേർക്ക് കോവിഡ്

ജില്ലയിൽ 184 പേർക്ക് കോവിഡ്രോഗമുക്തി 41 ജില്ലയിൽ ഇന്ന് 184 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ നാലുപേർക്കും പോസിറ്റീവായി. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 172 പേർക്കാണ് രോഗം ബാധിച്ചത്. 3605 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 41 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയവര്‍ […]

Read More

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക […]

Read More

ദേവികളം നിയോജകമണ്ഡലത്തില്‍ രേഖയില്ലാത്ത രണ്ട് പ്രചാരണ വാഹനം നിരീക്ഷകന്‍ പിടിച്ചെടുത്തു

മതിയായ രേഖകളില്ലാതെ ദേവികളം നിയോജകമണ്ഡലത്തില്‍ പ്രചാരണം നടത്തിയ രണ്ട് ജീപ്പുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിക്കാന്‍ ചെലവ് നിരീക്ഷകന്‍ നരേഷ് കുമാര്‍ ബന്‍സാള്‍ വാഹന പരിശോധനാ ഫ്ളൈയിങ് സ്‌ക്വാഡിനെ വിളിച്ചു വരുത്തി നിര്‍ദ്ദേശിച്ചു. ബോഡിമെട്ട് ചെക്ക്പോസ്റ്റിലാണ് നിരീക്ഷകന്‍ പ്രചാരണ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചത്. വാഹനത്തില്‍ അനുമതി പത്രം പതിപ്പിക്കാതിരുന്നതിനെത്തുടര്‍ന്ന രേഖ ആവശ്യപ്പെട്ട് അനുമതി ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഫ്ളൈയിങ് സ്‌ക്വാഡെത്തി വാഹനം കസ്റ്റഡിയിലെടുത്ത് നീരീക്ഷകന് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദ്ദേശം. അനുമതിയില്ലാതെ വാഹനം പ്രചാരണം നടത്തുന്നതില്‍ അദ്ദേഹം അതൃപ്തി രേഖപ്പടുത്തി. ഉത്തരവാദിത്വപ്പെട്ടവര്‍ […]

Read More
 രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

കേരളത്തിലെമൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവേയാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് രേഖാമൂലം കൈമാറാൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Read More
 തലശ്ശേരിയില്‍ ബി.ജെ.പി സി.ഒ.ടി നസീറിനെ പിന്തുണക്കും

തലശ്ശേരിയില്‍ ബി.ജെ.പി സി.ഒ.ടി നസീറിനെ പിന്തുണക്കും

തലശ്ശേരിയില്‍ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസിന്‍റെ നാമനി‍ർദ്ദേശ പത്രിക തള്ളി പോയ സാഹചര്യത്തിൽ സ്വതന്ത്ര സഥാനാർത്ഥിയും മുന്‍ സി.പി.ഐ.എം നേതാവും ആയ സി.ഒ.ടി നസീര്‍ നെ പിന്തുണക്കാൻ തീരുമാനം.നസീര്‍ ബിജെപി പിന്തുണ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് തീരുമാനം. ബിജെപി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു സിഒടി നസീറിന്‍റെ പ്രതികരണം. ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ട എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ പാര്‍ട്ടിയുടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നുമായിരുന്നു സിഒടി നസീര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് […]

Read More
 വീടുകളിൽ  വോട്ട് രേഖപ്പെടുത്തിയത് 16456 പേര്‍

വീടുകളിൽ വോട്ട് രേഖപ്പെടുത്തിയത് 16456 പേര്‍

വീടുകളില്‍ 16,456 പേര്‍ വോട്ട് രേഖപ്പെടുത്തി ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ തിങ്കളാഴ്ച വൈകീട്ട് വരെ വോട്ടു രേഖപ്പെടുത്തിയത് 16,456 പേര്‍. വടകര മണ്ഡലത്തില്‍ 1,648, കുറ്റ്യാടിയില്‍ 593, നാദാപുരത്ത് 1,732, കൊയിലാണ്ടിയില്‍ 715, പേരാമ്പ്രയില്‍ 1,032, ബാലുശ്ശേരിയില്‍ 1,082, എലത്തൂരില്‍ 1,949, കോഴിക്കോട് നോര്‍ത്തില്‍ 1,478, കോഴിക്കോട് സൗത്തില്‍ 1,000, ബേപ്പൂരില്‍ 1,406, കുന്ദമംഗലത്ത് 1,334, കൊടുവള്ളിയില്‍ 1,108, തിരുവമ്പാടിയില്‍ 1,382 എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍, 80 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പുറമെ […]

Read More
 തൊടുപുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് കോവിഡ്

തൊടുപുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് കോവിഡ്

തൊടുപുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രഫ. കെ ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധനയ്ക്ക് ശേഷവും ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയായാണ് പ്രൊഫ. ആന്റണി മല്‍സരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പര്യടനം നിര്‍ത്തി പ്രൊഫ. കെ ഐ ആന്റണി നിരീക്ഷണത്തിലേക്ക് മാറി.തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി ജെ ജോസഫിനും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. കോവിഡ് മുത്‌നായശേഷമാണ് ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായത്.

Read More