ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു

ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു

ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ കേശവൻ (ഗുരുവായൂർ വലിയ കേശവൻ) ചരിഞ്ഞു. രണ്ട് വർഷത്തിൽ ഏറെയായി ആന ചികിത്സയിലായിരുന്നു. ഇതുവരെ ദേവസ്വത്തിന്റെ കീഴിലുള്ള ആനകളിൽ തലപ്പൊക്കത്തിൽ ഏറ്റവും വലിയ ആന കൂടിയാണ് കേശവൻ. ഗുരുവായൂരപ്പന്റെ സ്വർണക്കോലമേന്തുവാൻ അവകാശമുള്ള ആനയായിരുന്നു വലിയ കേശവൻ. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് കേശവൻ ചരിഞ്ഞത്. 52 വയസായിരുന്നു.പ്രായാദ്ധിക്യത്തെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ചികിത്സയിലായിരുന്ന വലിയ കേശവൻ. ചികിത്സ തുടരവെയാണ് ചരിഞ്ഞത്. ഇടയ്ക്ക് രോഗം ഭേദമായി വരുകയാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ […]

Read More
 ലവ് ജിഹാദ് പ്രസ്താവന;മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റെ അഭിപ്രായം; ജോസ് കെ. മാണി

ലവ് ജിഹാദ് പ്രസ്താവന;മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റെ അഭിപ്രായം; ജോസ് കെ. മാണി

ലവ് ജിഹാദ് പരാമർശത്തിൽ തിരുത്തുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി. മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റെ അഭിപ്രായമെന്ന് ജോസ് കെ. മാണി പറഞ്ഞു. വികസനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദം കൊണ്ട് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞത്. ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നുമായിരുന്നു ജോസ് കെ.മാണിയുടെ ആദ്യ പ്രതികരണം .പ്രസ്താവന വിവാദമാവുകയും […]

Read More
 അരി വിതരണം തുടരാമെന്ന് ഹൈ കോടതി;തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ വോട്ടറെ സ്വാധീനിക്കാനോ ഉപയോഗിക്കരുത്

അരി വിതരണം തുടരാമെന്ന് ഹൈ കോടതി;തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ വോട്ടറെ സ്വാധീനിക്കാനോ ഉപയോഗിക്കരുത്

സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് കമ്മിഷൻ സ്റ്റേ ചെയ്തു. അരി വിതരണം തുടരണമെന്ന സര്‍ക്കാര്‍ അപേക്ഷ അംഗീകരിച്ചു.അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ വോട്ടറെ സ്വാധീനിക്കാനോ ഉപയോഗിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കിലോയ്ക്ക് 15 രൂപ നിരത്തില്‍ 10 കിലോ അരി വീതം വിതരണം […]

Read More
 ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന സുരേഷ് ഗോപിയുടെ നിലപാട് ബിജെപിക്ക് ഇല്ല ;കെ. സുരേന്ദ്രൻ

ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന സുരേഷ് ഗോപിയുടെ നിലപാട് ബിജെപിക്ക് ഇല്ല ;കെ. സുരേന്ദ്രൻ

ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന നിലപാട് ബിജെപിക്ക് ഇല്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന സുരേഷ് ഗോപി ഇന്നലെ അഭിപ്രായപെട്ടിരുന്നു. സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ ജയിക്കണമെന്ന നിലപാടുമായാണ്സുരേഷ് ഗോപി രംഗത്തെത്തിയിരുന്നത് . എൻഡിഎയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യമമെന്നും അല്ലെങ്കിൽ സിപിഐഎമ്മിനെ തോൽപ്പിക്കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ […]

Read More
 ജോസ് കെ മാണിയുടെ ലവ് ജിഹാദ് പരാമർശം ;അഭിപ്രായം വ്യക്തിപരം  എൽ.ഡി.എഫിനെ ബാധിക്കില്ലെന്ന് കാനം

ജോസ് കെ മാണിയുടെ ലവ് ജിഹാദ് പരാമർശം ;അഭിപ്രായം വ്യക്തിപരം എൽ.ഡി.എഫിനെ ബാധിക്കില്ലെന്ന് കാനം

ജോസ് കെ മാണിയുടെ ലൗ ജിഹാദ് വിഷയത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് പറഞ്ഞത് എല്‍.ഡി.എഫിന്‍റെ അഭിപ്രായമല്ല എന്ന് അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് പറയാത്ത വിഷയം ആരും ഉയർത്തേണ്ട. മത മൗലികവാദികളുടെ അഭിപ്രായമാണ് ലൗ ജിഹാദ് എന്ന് എല്ലാവർക്കും അറിയാമെന്നും കാനം പറഞ്ഞു. എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. ഘടകകക്ഷികൾ ചർച്ചയാക്കേണ്ടത് പ്രകടനപത്രികയാണ്. ജോസ് കെ. മാണി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും കാനം പറഞ്ഞു. […]

Read More
 യുപിയിൽ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍

യുപിയിൽ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍

ഉത്തര്‍പ്രദേശില്‍ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. സംഭവം വെറും ആരോപണം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച് യാത്രക്കാർ ആരാണെന്ന് മനസിലാക്കി അവരെ യാത്ര ചെയ്യാൻ അനുവദിച്ചു. എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.മാര്‍ച്ച് 19നാണ് ദല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയ്‌നില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്. ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥികളെ […]

Read More
 ഇരട്ടവോട്ട് വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ഇരട്ടവോട്ട് വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ഇരട്ടവോട്ട് വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി.ഇതിനാവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇരട്ട വോട്ട് വിഷയത്തിൽ രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആണ് പ്രതിപക്ഷ നേതാവ് ഹൈ കോടതിയെ സമീപിച്ചത്.വോട്ടർപട്ടികയിൽ വ്യാജമായി പേര് ചേർത്തിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് […]

Read More
 കോണ്‍ഗ്രസും ബിജെപിയും ലീഗിനൊപ്പം; ഗുരുവായൂരിൽ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞെന്നും മുഖ്യമന്ത്രി

കോണ്‍ഗ്രസും ബിജെപിയും ലീഗിനൊപ്പം; ഗുരുവായൂരിൽ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞെന്നും മുഖ്യമന്ത്രി

കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാന്‍ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസും ബിജെപിയും ലീഗിനൊപ്പമാണ്. ബിജെപി നേതാക്കളുടെ പരാമര്‍ശം ഇത് തെളിയിക്കുന്നു. കച്ചവടം ഉറപ്പിച്ചതിന്റെ തെളിവുകള്‍ പുറത്തുവരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു. ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നത് ലീഗിന്റെ ഗുണത്തിനോ യുഡിഎഫിന്റെ ഗുണത്തിനോ അല്ല, ആത്യന്തികമായി അവരുടെ ഗുണത്തിനാണ് ചിന്തിക്കുന്നത്. ഗുരുവായൂരിൽ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞുവെന്ന് പറഞ്ഞ മുഖ്യമന്ത്രി കെ എൻ എ ഖാദർ […]

Read More
 എവര്‍ഗിവണ്‍ ചലിച്ചു തുടങ്ങി;കനാലിലെ തടസ്സം നീങ്ങുന്നു

എവര്‍ഗിവണ്‍ ചലിച്ചു തുടങ്ങി;കനാലിലെ തടസ്സം നീങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങൾ വിജയം കണ്ടു. കപ്പൽ വീണ്ടും ചലിച്ചു തുടങ്ങി . ചൊവ്വാഴ്ച രാവിലെയാണ് സൂയസ് കനാലില്‍ കപ്പൽ കുടുങ്ങിയത്. ഇതോടെ 450-ഓളം കപ്പലുകളുടെ യാത്രയ്ക്കാണ് തടസ്സം നേരിട്ടത്. എവര്‍ഗിവണ്‍ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടൻ തുറന്നു കൊടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. പെട്ടെന്നുണ്ടായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കനാലിന് ഏകദേശം കുറുകെയാണ് എവര്‍ഗിവണ്‍ നിലയുറപ്പിച്ചിരുന്നത്. ചൈനയില്‍ നിന്ന് […]

Read More
 കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ 68,020 പേർക്ക് രോഗം ;  291 മരണം

കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ 68,020 പേർക്ക് രോഗം ; 291 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 32,231 പേര്‍ രോഗമുക്തി നേടി. 291 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,20,39,644 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,13,55,993 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 5,21,808 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 1,61,843 പേര്‍ക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. 6,05,30,435 പേര്‍ക്കാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. മാര്‍ച്ച് 28 വരെ […]

Read More