അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയിൽ

അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയിൽ

വെള്ള , നീല കാര്‍ഡ് ഉടമകള്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ അരി വിതരണത്തിന് ഉത്തരവ് ഇറക്കിയെന്ന് ചൂണ്ടിക്കാണിച്ചാകും സര്‍ക്കാരിന്റെ ഹര്‍ജിസ്പെഷ്യല്‍ അരി എന്ന നിലയില്‍ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റില്‍ പ്രഖ്യാപിച്ചതാണ് എന്നുമാണ് സര്‍ക്കാരിന്റെ വാദം.പ്രതിപക്ഷം നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. ഇതിനുമുമ്പും ഇത്തരത്തില്‍ അരി വിതരണം ചെയ്തിട്ടുണ്ടെന്നും, ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതാണെന്നുമാണ് സര്‍ക്കാരിന്റെ വാദം. […]

Read More

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ […]

Read More

ജില്ലയിൽ 403 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ 403 പേർക്ക് കോവിഡ്രോഗമുക്തി 257 ജില്ലയിൽ ഇന്ന് 403 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാൾക്കും പോസിറ്റീവായി. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 391 പേർക്കാണ് രോഗം ബാധിച്ചത്. 5,155 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 257 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് […]

Read More

അന്നം മുടക്കികൾ ആരാണെന്ന് ജനങ്ങൾ തിരിച്ചറിയും; ഉമ്മൻ ചാണ്ടി

അന്നംമുടക്കികള്‍ ആരാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉമ്മന്‍ചാണ്ടി. കിറ്റ് വിതരണം ആരംഭിച്ചത് ടി.എം. ജേക്കബിന്റെ കാലത്താണ്. കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതാണ് പ്രതിപക്ഷ നേതാവ് തടഞ്ഞതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കിറ്റ് ആര്‍ക്കും കിട്ടാതെ വരില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.ടി.എം. ജേക്കബിന്റെ കാലത്താണ് കിറ്റ് വിതരണം തുടങ്ങിയത്. കിറ്റ് വിതരണം തെരഞ്ഞെടുപ്പിന് വേണ്ടി മാറ്റിവച്ചതാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചത്.

Read More
 ഭക്ഷ്യ കിറ്റ് വിവാദം;  പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി

ഭക്ഷ്യ കിറ്റ് വിവാദം; പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി

കിറ്റ് വിതരണ വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി. രമേശ് ചെന്നിത്തല നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. സ്പ്രിംഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടല്‍ നടത്തി. ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടങ്ങി വെച്ചത് കടകംപള്ളി സുരേന്ദ്രനാണ്. ആചാര സംരക്ഷണം കളങ്കപ്പെടുത്താതിരിക്കുക എന്നതാണ് ബിജെപി നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More
 കെ കെ  രമയെ പിന്തുണച്ചത് ഉപാധികളില്ലാതെ; മുല്ലപ്പള്ളി രാമചന്ദ്രൻ

കെ കെ രമയെ പിന്തുണച്ചത് ഉപാധികളില്ലാതെ; മുല്ലപ്പള്ളി രാമചന്ദ്രൻ

വടകരയിൽ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി കെ.കെ രമയുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൂടിക്കാഴ്ച നടത്തി. കെ. കെ രമയെ പിന്തുണച്ചത് ഉപാധികളില്ലാതെയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.വടകരയില്‍ ജയിക്കാമെന്നുള്ളത് എല്‍ഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസുമായി തർക്കമില്ലെന്ന് കെ. കെ രമയും പറഞ്ഞു. വടകരയില്‍ ആര്‍.എം.പി നേതാവ് കെ. കെ രമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സും യുഡിഎഫും.

Read More
 അന്നം മുടക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കരുത്; മുഖ്യമന്ത്രി

അന്നം മുടക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കരുത്; മുഖ്യമന്ത്രി

കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു.തെരഞ്ഞെടുപ്പ് കമ്മിഷനു തെറ്റായ പരാതി നല്‍കി അന്നം മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് കിറ്റു നല്‍കുന്നത് സര്‍ക്കാരിന്റെ മേന്മയല്ല, കടമയാണെന്നും പിണറായി വിജയൻ പറഞ്ഞു . പ്രതിപക്ഷം, പ്രതിപക്ഷമെന്ന നിലയില്‍ നില്‍ക്കണം. അതൊരു പ്രതികാര പക്ഷമാകരുത്. മെയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂട്ടി നല്‍കുന്നുവെന്ന ആരോപണം ഉയര്‍ത്തുന്നതുവഴി തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും […]

Read More

24 മണിക്കൂറിനിടെ 62,714 പോസിറ്റീവ് കേസ്;321 മരണം

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 62,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പോസിറ്റീവ് കേസുകളും 321 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,19,71,624 ആയി. കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും . 24 മണിക്കൂറിനിടെ 28,739 പേരാണ് കൊവിഡ് മുക്തരായത്. ഇതോടെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 1,13,23,762 ആയി. രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 4,86,310 പേരാണ്. അതേസമയം […]

Read More
 ഒരു കോടി രൂപയുടെ പാമ്പിൻ വിഷവുമായി ആറംഗസംഘം പിടിയിൽ

ഒരു കോടി രൂപയുടെ പാമ്പിൻ വിഷവുമായി ആറംഗസംഘം പിടിയിൽ

ഒരു കോടി രൂപയുടെ പാമ്പിൻ വിഷവുമായി ആറംഗസംഘം പിടിയിൽ ഒഡീഷ: ഒഡീഷയിൽ ഒരു കോടി രൂപയിലധികം വിലമതിക്കുന്ന പാമ്പിൻ വിഷവുമായി ആറംഗസംഘം വനംപ്പിന്റെ പിടിയിൽ. ഭുവനേശ്വർ വനംവകുപ്പ് അധികൃതർ ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തത്.പ്രതികളിൽ നിന്ന് ഒരു ലിറ്റർ പാമ്പിൻ വിഷം പിടിച്ചെടുത്തതായി ജില്ലാ ഫോറസ്റ്റ് ഓഫീസർ അശോക് മിശ്ര പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഒരു കോടിരൂപയിലധികം വിലവരും. ഒരു ലിറ്റർ വിഷം ശേഖരിക്കാൻ 200 ഓളം […]

Read More
 യൂസഫ് പത്താന് കോവിഡ്

യൂസഫ് പത്താന് കോവിഡ്

യൂസഫ് പത്താന് കോവിഡ് ക്രിക്കറ്റ്​ താരം സചിൻ ടെണ്ടുൽക്കറിന്​ കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ വിരമിച്ച ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ്​ പത്താനും രോഗം​ സ്ഥിരീകരിച്ചു. പത്താൻ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. കോവിഡ്​ സ്ഥിരീകരിച്ചതോ​െട താൻ വീട്ടിൽ ക്വാറന്‍റീനിലാണെന്നുംതാനുമായി സമ്പർക്കത്തിലേർ​പ്പെട്ടവർ കോവിഡ്​ ടെസ്റ്റ്​ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് ആവശ്യമായ മുൻകരുതലുകളും ചികിത്സയും സ്വീകരിച്ചിട്ടുണ്ടെന്നും പത്താൻ അറിയിച്ചു. ​.

Read More