നെഞ്ചുവേദന;രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദന;രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ആര്‍മി റിസേര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനകള്‍ക്ക് ശേഷം രാഷ്ട്രപതി നിരീക്ഷണത്തില്‍ കഴിയുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ മാസം ആദ്യം രാഷ്ട്രപതി കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.

Read More
 കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യത ;സണ്ണി വെയ്ന്‍

കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യത ;സണ്ണി വെയ്ന്‍

കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് നടന്‍ സണ്ണി വെയ്ന്‍. ലോകം മുഴുവന്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത് മാനസികമായി ശക്തി പകര്‍ന്ന സര്‍ക്കാരാണ് ഇപ്പോഴത്തെ സര്‍ക്കാരെന്നും അതുകൊണ്ട് തന്നെ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും സണ്ണി വെയ്ന്‍, . 24 ന്യൂസിനോടായിരുന്നു നടന്റെ പ്രതികരണം. കേരളത്തിൽ തീർച്ചയായും തുടർ ഭരണമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാർക്ക് നൽകുമെന്നും സണ്ണി വെയിൻ പറഞ്ഞു. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് യോജിപ്പാണെന്നും സണ്ണി കൂട്ടിച്ചേർത്തു.എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അത് ആരും […]

Read More
 എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്

എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്.എൽദോസ് കുന്നപ്പള്ളി എംഎൽഎയായിരിക്കുന്ന പെരുമ്പാവൂരാണ് ഒരു വോട്ട്. ഒരു വോട്ട് അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലുമാണ് പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത് ബൂത്ത് -142 എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ : 1354മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1358 മൂവാറ്റുപുഴ മാറാടി പഞ്ചായത്ത് ബൂത്ത് – 130 എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ- 1092മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1095 സിപിഐഎം പ്രവർത്തകർ ഇതിനെതിരെ പരാതി നൽകാനാണ് നീക്കം.ഇരട്ടവോട്ടിനെക്കുറിച്ച് തനിക്കും ഭാര്യയ്ക്കും അറിയില്ലെന്ന് […]

Read More
 ഇരട്ട വോട്ട്; ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

ഇരട്ട വോട്ട്; ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

ഇരട്ടവോട്ട് റദ്ദാക്കണണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി തിങ്കളാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. ചെന്നിത്തലയുടെ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. അഞ്ചു തവണ തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ഉന്നയിച്ച് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും ചെന്നിത്തല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.വളരെ അടിയന്തരപ്രാധാന്യമുള്ള വിഷയമാണെന്നും, ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.131 മണ്ഡലങ്ങളിലായി നാലരലക്ഷത്തോളം ഇരട്ട വോട്ടുകളോ കള്ളവോട്ടുകളോ ഉണ്ടെന്നാണ് […]

Read More
 തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ; വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ; വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനവുമായി വയനാട്ടിൽ മാവോയിസ്റ്റുകളുടേതെന്ന പേരിൽ പോസ്റ്റർ. ഇന്നലെ രാത്രിയിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. സംഭവത്തില്‍ തൊണ്ടനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തൊണ്ടർനാട് പഞ്ചായത്തിലെ മട്ടിലയത്താണ് കഴിഞ്ഞ ദിവസം സി.പി.ഐ(മാവോയിസ്റ്റ്) സംഘടനയുടെ പേരിൽ തെരഞ്ഞെടുപ്പു ബഹിഷ്കരണ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഐഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാന്‍ കഴിയില്ലെന്നും ഇതിനാല്‍ വോട്ട് ബഹിഷ്‌കരിച്ച് സായുധ പോരാട്ടത്തില്‍ പങ്കാളികളാകണമെന്നുമാണ് പോസ്റ്ററിലുളളത്. കൂടാതെ പ്രദേശത്തെ കച്ചവടക്കാരായ ചിലരുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഇവര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് […]

Read More
 നടനും മുതിര്‍ന്ന നാടകപ്രവര്‍ത്തകനുമായ പി.സി. സോമന്‍ അന്തരിച്ചു

നടനും മുതിര്‍ന്ന നാടകപ്രവര്‍ത്തകനുമായ പി.സി. സോമന്‍ അന്തരിച്ചു

നടനും മുതിര്‍ന്ന നാടകപ്രവര്‍ത്തകനുമായ പി.സി. സോമന്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലു മണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു ജനശ്രദ്ധ നേടി. ധ്രുവം, കൗരവര്‍, ഇരുപതാം നൂറ്റാണ്ട്, ഫയര്‍മാന്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350-ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട് . ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനാണ്‌.

Read More
 വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനം;ഗവ.സ്കൂളുകളിൽ ടർഫ് വികസന നേട്ടങ്ങളുമായി പി ടി എ റഹീം

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനം;ഗവ.സ്കൂളുകളിൽ ടർഫ് വികസന നേട്ടങ്ങളുമായി പി ടി എ റഹീം

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം മണ്ഡലത്തിൽ നടപ്പിലാക്കിയതും ഇനി വരാനുള്ളതുമായ വികസന പ്രവർത്തനങ്ങളെ കുറിച്ച് മണ്ഡലം എം എൽ എ യും ഇടതു പക്ഷ മുന്നണി സ്ഥാനാർത്ഥിയുമായ അഡ്വ പി ടി എ റഹീം എം എൽ എ .കഴിഞ്ഞ 10 വർഷത്തോളമായി കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ ആയ റഹീം തന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചും ഇനി വരാനുള്ളതുമായ പ്രവർത്തനങ്ങളെ കുറിച്ചും താസ ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ പ്രതിപാദിക്കുകയുണ്ടായി.കുന്ദമംഗലം […]

Read More
 പശ്ചിമബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പശ്ചിമബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പശ്ചിമബംഗാളിലും ആസാമിലും നാളെ വോട്ടെടുപ്പിന് തുടക്കം. ബംഗാളില്‍ 30 സീറ്റുകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.പശ്ചിമ ബംഗാളിലെ മുപ്പതും അസമിലെ 47 ഉം സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളില്‍ പുരുളിയ, ബങ്കുര, ജാര്‍ഗ്രാം, പൂര്‍വ മേദിനിപ്പൂര്‍, പശ്ചിമ മേദിനിപ്പൂര്‍ ജില്ലകളാണ് ആദ്യ ഘട്ടത്തില്‍ വോട്ടു രേഖപ്പെടുത്തുക.പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ന്നത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് […]

Read More
 ഭാരത് ബന്ദ് ആരംഭിച്ചു;റോഡ്-റെയില്‍ ഗതാഗതം തടയും കേരളത്തെ ബാധിക്കില്ല

ഭാരത് ബന്ദ് ആരംഭിച്ചു;റോഡ്-റെയില്‍ ഗതാഗതം തടയും കേരളത്തെ ബാധിക്കില്ല

വിവാദ കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. ബന്ദില്‍ റോഡ്-റെയില്‍ ഗതാഗതം സ്തംഭിപ്പിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ധില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ കേരളത്തെ ബാധിക്കില്ല. ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടികളുമടക്കമുള്ള സംഘടനകള്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകരെ പിന്തുണച്ച് കോൺഗ്രസ് എംപി ദിഗ്‌വിജയ സിങ്ങും രംഗത്തെത്തിയിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നാലുമാസം […]

Read More

ജില്ലയിൽ ഇന്ന് 301 പേർക്ക് കോവിഡ്

ജില്ലയില്‍ 301 പേര്‍ക്ക് കോവിഡ്രോഗമുക്തി 294 ജില്ലയില്‍ ഇന്ന് 301 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 294 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5005 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 294 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയവര്‍ – 0 […]

Read More