കേന്ദ്രനിര്‍ദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്;വിമർശിച്ച് മുഖ്യമന്ത്രി

കേന്ദ്രനിര്‍ദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്;വിമർശിച്ച് മുഖ്യമന്ത്രി

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനാണ് തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചതെന്നും എന്തിന് സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും കമ്മീഷന്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. കേന്ദ്രനിര്‍ദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഇത്തരം നടപടികള്‍ക്കുപിന്നിലെ ചേതോവികാരമെന്തെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ വിശദീകരിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജ്യസഭാ തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളുടെ ഭരണഘടനാ അവകാശമാണ്. അത് മാറ്റിവെച്ചതിന്റെ വ്യക്തമായ കാരണം ഇതുവരെ അറിയിച്ചിട്ടില്ല. അത് […]

Read More
 പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; മുഖ്യമന്ത്രി

പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; മുഖ്യമന്ത്രി

പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റ്, പെൻഷൻ എന്നിവ മുടക്കാനാണ് ശ്രമം. വോട്ടു പോരട്ടെ എന്നു കരുതിയല്ല കിറ്റ് വിതരണം തുടങ്ങിയത്. ഏപ്രിലിൽ വിതരണം ചെയ്യുന്നത് വിഷു കിറ്റാണെന്ന് പ്രതിപക്ഷ നേതാവിനോട് ആരാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഏപ്രിൽ ആറിന് മുന്‍പ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. സ്കൂൾ കുട്ടികൾക്ക് നൽകേണ്ട ഭക്ഷ്യ ധാന്യം പൂഴി വെച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് വിതരണം ചെയ്യുന്നു. നീക്കം തെരഞ്ഞെടുപ്പ് […]

Read More
 തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളിൽ കള്ളവോട്ട് ; ആരോപണവുമായി യു ഡി എഫ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളിൽ കള്ളവോട്ട് ; ആരോപണവുമായി യു ഡി എഫ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലായി 22,360 കളളവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥികൾ.കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളുടെ തുടർച്ചയാണ് തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വോട്ടർ പട്ടികയിൽ ഒരേ ഫോട്ടോയിൽ വെവ്വേറെ പേരിലും മേൽവിലാസത്തിലും ആളെ ചേർത്തിരിക്കുന്നുവെന്നതാണ് ആക്ഷേപം.. തിരുവനന്തപുരം മണ്ഡലത്തിൽ ഇത്തരത്തിൽ 7600 വോട്ടുകളും വട്ടിയൂർക്കാവിൽ 8400 ഉം നേമത്ത് 6360 ഉം വ്യാജ വോട്ടുകളുണ്ടെന്നാണ് ആക്ഷേപം. വോട്ടർപട്ടികയുടെ പകർപ്പുകളും സ്ഥാനാർത്ഥികൾ പുറത്തുവിട്ടു. വോട്ടർമാർ അറിയാതെയാണ് ഇത്തരത്തിൽ ക്രമക്കേട് നടക്കുന്നത്. സർക്കാർ […]

Read More
 സംഭവ ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ല; സോളാര്‍ പീഡനക്കേസിൽ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്;

സംഭവ ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ല; സോളാര്‍ പീഡനക്കേസിൽ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്;

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ ദിവസം പരാതിക്കാരിയും ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ല. ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരായ സോളാര്‍ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി. […]

Read More
 കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍

കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍

കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി. പുതിയൊരു രോഗവ്യാപനമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍440കെ എന്ന ഈ വകഭേദം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ‘ഇന്‍സാകോഗ് ആണ് ഇക്കാര്യം അറിയിച്ചത്. എന്‍ 440 കെ എന്ന ഈ വകഭേദം പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാന്‍ സാധ്യതയുള്ളതാണ്.നേരത്തേ രോഗം വന്നവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരിലും പുതിയ രോഗം […]

Read More
 തൃശൂര്‍ ഇത്തവണ എടുക്കുകയല്ല ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരും;സുരേഷ് ഗോപി

തൃശൂര്‍ ഇത്തവണ എടുക്കുകയല്ല ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരും;സുരേഷ് ഗോപി

ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വികാര വിഷയമാണെന്ന് സുരേഷ് ഗോപി സുപ്രീം കോടതി വിധിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തിയത് തോന്നിവാസമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനായി വടക്കുംനാഥനില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ഞാനിങ്ങെടുക്കുകയാണെന്നായിരുന്നു സുരേഷ് ഗോപി പ്രചരണത്തിനിടെ പറഞ്ഞത് എന്നാൽ ഇത്തവണ തൃശൂര്‍ എടുക്കുകയല്ല ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരുമെന്നാണ് അദ്ദേഹം പറഞ്ഞത്. വിജയം ജനങ്ങള്‍ തരട്ടെയെന്നും അവകാശവാദങ്ങള്‍ പറയുന്നില്ലെന്നും എന്‍ ഡി […]

Read More
 രാജ്യത്ത് കോവിഡ് കേസുകൾ അരലക്ഷം കടന്നു; 24 മണിക്കൂറിനിടെ 53,476 പുതിയ കേസുകൾ

രാജ്യത്ത് കോവിഡ് കേസുകൾ അരലക്ഷം കടന്നു; 24 മണിക്കൂറിനിടെ 53,476 പുതിയ കേസുകൾ

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ . കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിനിടയില്‍ ഇതാദ്യമായി പ്രതിദിന കണക്ക് അരലക്ഷം കടന്നു. 26,490 പേര്‍ രോഗമുക്തരായപ്പോള്‍ 251 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 47,262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 275 പേരാണ് മരണമടഞ്ഞത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,87,534 ആയി. 1,12,31,650 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,692 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ […]

Read More
 മോഹൻലാൽ ഇനി സംവിധായകൻ; ‘ബറോസ്’ ചിത്രീകരണം തുടങ്ങി

മോഹൻലാൽ ഇനി സംവിധായകൻ; ‘ബറോസ്’ ചിത്രീകരണം തുടങ്ങി

മോഹൻലാൽ നടനിൽ നിന്ന് സംവിധായകനിലേക്ക് കടക്കുന്ന സിനിമയാണ് ‘ബറോസ്’എന്ന ത്രീഡി ചിത്രം. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന് കാക്കനാട് നവോദയ സ്റ്റുഡിയോയിൽ ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ എത്തി. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായ […]

Read More
 ഇരട്ട വോട്ട് പരാതി; പരിശോധിക്കാൻ  തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

ഇരട്ട വോട്ട് പരാതി; പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

ഇരട്ട വോട്ട് പരാതി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. 140 മണ്ഡലങ്ങളിലേയും പട്ടിക പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സോഫ്റ്റ്‍വെയർ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കണം. ഇരട്ട വോട്ടുള്ളവരെ പോളിംഗ് ഉദ്യോഗസ്ഥൻ നേരിട്ട് കണ്ട് സംസാരിച്ച് ബോധവൽക്കരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. വോട്ട് ചെയ്താൽ മഷി ഉണങ്ങും വരെ ബൂത്തിൽ തുടരണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെയ്ക്കുള്ളിൽ പട്ടിക പരിശോധന നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്.

Read More
 ബിജെപി പ്രചാരണത്തിന് കൊഴുപ്പേകി തൃപ്പൂണിത്തുറയില്‍ അമിത് ഷായുടെ റോഡ്‌ഷോ

ബിജെപി പ്രചാരണത്തിന് കൊഴുപ്പേകി തൃപ്പൂണിത്തുറയില്‍ അമിത് ഷായുടെ റോഡ്‌ഷോ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ പ്രചാരണത്തിന് കൊഴുപ്പേകാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. തൃപ്പൂണിത്തുറയിലെ റോഡ് ഷോ ആയിരുന്നു കേരളത്തിലെ അമിത് ഷായാടെ ആദ്യ പരിപാടി.കെ.എസ്.രാധാകൃഷ്ണനാണ് തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി. തൃപ്പൂണിത്തുറയിലെ കിഴക്കേക്കോട്ടയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ പൂര്‍ണത്രയീശ ക്ഷേത്രത്തിന് മുന്നിലാണ് അവസാനിച്ചത് . കൊല്ലത്തെ ചാത്തന്നൂരിലും പാലക്കാട് കഞ്ചിക്കോട്ടും ഇന്ന് അമിത് ഷായുടെ പ്രചാരണ പരിപാടികളുണ്ട്. ഇന്നലെ രാത്രിയോടെയാണ് അമിത് ഷാ നെടുമ്പാശ്ശേരിയിലെത്തിയത്. തലശ്ശേരിയിലെ റോഡ് ഷോയും അമിത് ഷായുടെ പ്രചാരണ പരിപാടിയില്‍ നേരത്തെ […]

Read More