എന്‍എസ്എസിനെ വിരട്ടാമെന്ന് വിചാരിക്കുന്നവർ മൂഢ സ്വർഗ്ഗത്തിൽ

മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍എസ്എസ്. ശബരിമല അടക്കം എന്‍എസ്എസ് ഉന്നയിക്കുന്ന ആവശ്യങ്ങളിൽ രാഷ്ട്രീയം ഇല്ല. അതിൽ പൊതു സമൂഹത്തിന് സംശയമില്ല. രാഷ്ട്രീയവുമായി എന്‍എസ്എസിന് ഇപ്പോഴും സമദൂരം തന്നെയാണ് ഉള്ളത്. എന്‍എസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢ സ്വര്‍ഗത്തിലാണെന്നും എന്‍എസ്എസ് പ്രസ്താവനയിലൂടെ പറഞ്ഞു. സർക്കാരിനെതിരായ എൻഎസ്എസിൻ്റെ തുടർച്ചയായ വിമർശനങ്ങളിൽ പൊതുസമൂഹത്തിന് സംശയങ്ങളുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് എന്‍എസ്എസിന്‍റെ മറുപടി.നാട്ടിൽ അത്തരം പ്രതികരണങ്ങളുണ്ടെന്ന് സുകുമാരൻ നായ‍ർ മനസ്സിലാക്കണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. എൻഎസ്എസ് നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്ന് ആരോഗ്യമന്ത്രിയും വിമർശിച്ചു. ശബരിമല പ്രശ്നത്തിൽ കടുത്ത […]

Read More

ജില്ലയിൽ ഇന്ന് 223 പേർക്ക് കോവിഡ്

ജില്ലയിൽ 223 പേർക്ക് കോവിഡ് രോഗമുക്തി 265 ജില്ലയിൽ ഇന്ന് 223 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ നാലു പേർക്കും പോസിറ്റീവായി. രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 216 പേർക്കാണ് രോഗം ബാധിച്ചത്. 5202 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 265 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. […]

Read More

സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128, ആലപ്പുഴ 117, പത്തനംതിട്ട 101, മലപ്പുറം 92, പാലക്കാട് 79, വയനാട് 59, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ […]

Read More
 പി ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി സ്വപ്‌ന സുരേഷിന്റെ മൊഴി

പി ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി സ്വപ്‌ന സുരേഷിന്റെ മൊഴി

നിസമയഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു നീക്കം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച സ്വപ്‌നയുടെ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ സ്പീക്കര്‍ ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നുംസ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. എന്തിനാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ താത്പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മിഡില്‍ ഈസ്റ്റ് കോളേജില്‍ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മറുപടി. […]

Read More
 കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു കോണ്‍ഗ്രസ് വിടുന്നു

കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു കോണ്‍ഗ്രസ് വിടുന്നു

കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു കോണ്‍ഗ്രസ് വിടുന്നു. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ദേശീയ തലത്തില്‍ നേതൃത്വം ഇല്ലാതായെന്നും സുരേഷ് ബാബു വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഇന്നത്തെ നേതൃത്വത്തോട് പൂർണമായും മാനസികമായി അകന്നു. കോണ്‍ഗ്രസില്‍ പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കാന്‍ പാര്‍ട്ടിയുടെ ആശയമോ നേതൃത്വമോ പ്രസക്തമല്ല. തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി വിടാതിരിക്കണം എന്ന നിർബന്ധബുദ്ധി തനിക്കില്ല. കോൺഗ്രസ് വിട്ട് മറ്റ് പാർട്ടിയിലേക്ക് പോകാം എന്ന് തോന്നിത്തുടങ്ങി. കോൺഗ്രസ് നേതാക്കളൊഴിച്ച് എല്ലാവരും നിരന്തരം […]

Read More
 കെ.എം ഷാജിക്ക് വരവിനേക്കാൾ 166 ശതമാനം അധികം സ്വത്തെന്ന് വിജിലൻസ്

കെ.എം ഷാജിക്ക് വരവിനേക്കാൾ 166 ശതമാനം അധികം സ്വത്തെന്ന് വിജിലൻസ്

അഴീക്കോട് ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജിക്കെതിരെ വിജിലന്‍സ്. കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്.2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് 166 ശതമാനം വർധനവ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കെ.എം ഷാജിക്കെതിരെ കേസടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് ഇത്രയും വർധനവ് കണ്ടെത്തിയത്. ഇക്കാലയളവിൽ 88,57,452 രൂപയാണ് […]

Read More
 കങ്കണ റണാവത്ത് ചിത്രം‘തലൈവി’യുടെ ട്രെയിലര്‍ പുറത്ത്;റിലീസ് ഏപ്രില്‍ 23 ന്

കങ്കണ റണാവത്ത് ചിത്രം‘തലൈവി’യുടെ ട്രെയിലര്‍ പുറത്ത്;റിലീസ് ഏപ്രില്‍ 23 ന്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന കങ്കണ റണാവത്ത് ചിത്രം ‘തലൈവി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കങ്കണയുടെ മുപ്പത്തിനാലാം പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയലളിതയായി കങ്കണയെത്തുമ്പോള്‍ എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയും ശശികലയായെത്തുന്നത് മലയാളി നടി ഷംന കാസിമുമാണ്. ഏപ്രില്‍ 23 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. https://youtu.be/nt_G_Ti8lAo

Read More
 എലത്തൂരിലെ സീറ്റ് തർക്കം അവസാനിക്കുന്നു;സുല്‍ഫീക്കര്‍ മയൂരിക്ക് പിന്തുണയുമായി ഭാരവാഹി യോഗത്തില്‍ എം കെ രാഘവന്‍

എലത്തൂരിലെ സീറ്റ് തർക്കം അവസാനിക്കുന്നു;സുല്‍ഫീക്കര്‍ മയൂരിക്ക് പിന്തുണയുമായി ഭാരവാഹി യോഗത്തില്‍ എം കെ രാഘവന്‍

എലത്തൂര് സീറ്റ് എന്‍സികെയ്ക്ക് വിട്ടുകൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ പൊട്ടിത്തെറികള്‍ക്ക് ശമനം.എലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുല്‍ഫീക്കര്‍ മയൂരിക്ക് പിന്തുണയുമായി മണ്ഡലം ഭാരവാഹി യോഗത്തില്‍ എം കെ രാഘവന്‍. മണ്ഡലത്തിലെ പ്രശ്‍നങ്ങളെ അടഞ്ഞ അധ്യായമെന്നാണ് എം കെ രാഘവന്‍ വിശേഷിപ്പിച്ചത്.സീറ്റ് ഇത്തവണ എന്‍സികെയ്ക്ക് നല്‍കാനാണ് യുഡിഎഫ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം മുന്നണി കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് രാഘവന്‍ അനുനയമെന്നോണം വേദിയിലെത്തിയത്. വികാരപ്രകടനങ്ങളെല്ലാം അവസാനിച്ചു. ഇനി ജയമാണ് വേണ്ടത്. സുല്‍ഫിക്കര്‍ മയൂരിയെ ജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും രാഘവന്‍ പറഞ്ഞു. നേരത്തെ, മയൂരിയുടെ […]

Read More
 ധര്‍മടത്തെ ഉറപ്പാണ് ‘പിജെ’ ;ധര്‍മടം മണ്ഡലത്തിൽ ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട്

ധര്‍മടത്തെ ഉറപ്പാണ് ‘പിജെ’ ;ധര്‍മടം മണ്ഡലത്തിൽ ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട്

മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തിൽ ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട് .’ധര്‍മടത്തെ ഉറപ്പാണ് പിജെ’ എന്ന പേരിലാണ് കട്ടൗട്ട്. പോരാളി എന്നയാളുടെ പേരിലാണ് കട്ടൗട്ട് വച്ചിരിക്കുന്നത്.ജയരാജന് സീറ്റ് നിഷേധിച്ചതിനു പിന്നാലെ സി.പി.എം നേതൃത്വത്തിനെതിരെ ‘പി.ജെ ആര്‍മി’ ഫെയ്‌സ്ബുക്ക് പേജിന്റെ പേരില്‍ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പി.ജെ ആര്‍മിയെ തള്ളിക്കളഞ്ഞ ജയരാജന്‍ അനുമതിയില്ലാതെ തന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു

Read More
 കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ കോവിഡ് വാക്‌സിൻ മെഗാ ക്യാമ്പ് നടത്തുന്നു

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ കോവിഡ് വാക്‌സിൻ മെഗാ ക്യാമ്പ് നടത്തുന്നു

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 60 വയസിന് മുകളിലുള്ളവർക്കും,45 വയസുമുതൽ 59 വയസ്സ് വരെ ഉള്ള മാരക രോഗമുള്ളവർക്കുമായി കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നു.മാർച്ച് 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ക്യാമ്പ് നടത്തുന്നത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവുമായി ചേർന്ന് കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഒരു വാർഡിൽ നിന്നും 50 വീതം ആളുകൾ അടക്കം ഏതാണ്ട് 1350 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുക്കുന്നു.ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ […]

Read More