ജലദിനത്തിൽ കവിതയുമായി മിടുക്കി

ജലദിനത്തിൽ ജലത്തെ ഉദ്ധരിച്ച് കവിതയുമായി കൊച്ചു മിടുക്കി.കോഴിക്കോട് കുന്ദമംഗലം എം എൽ എ റോഡിൽ ഫതൂം വീട്ടിൽ ഷെദാമൻസൂർ എന്നഏഴാം ക്ലാസുകാരിയയാണ് ജലദിനത്തിൽ തന്റെ സഹോദരി റിയാ മൻസൂറ്റന് ഒരു കവിത തയ്യാക്കി കൊടുത്തത്..മദീനയിൽ ജോലി ചെയ്യുന്ന മന്സൂറിന്റെയും അധ്യാപികയായ ജെലീസയുടെയും മകളാണ് ഷെദ .പ്രധാനമായും കവിതയിൽ ജലം പാഴാക്കുന്നതിനെ കുറിച്ചും സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചെല്ലാം പ്രതിപാദിക്കുന്നുണ്ട്.ഓരോ തുള്ളിയും ജീവശ്വാസമേകും നാളെ നമുക്ക് നിലനിൽപ്പാൻ, ഓവ് ചാലിൽ പാഴാക്കാനല്ലെയോ മനുഷ്യ സ്വീകരിക്കു കൈകുമ്പിളിൽ ഓരോ ശ്വാസവും എന്ന […]

Read More
 നാമ നിർദ്ദേശ പത്രിക തള്ളൽ ;ബിജെപിക്ക് ഹൈ കോടതിയിൽ തിരിച്ചടി

നാമ നിർദ്ദേശ പത്രിക തള്ളൽ ;ബിജെപിക്ക് ഹൈ കോടതിയിൽ തിരിച്ചടി

തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ കോടതികള്‍ക്ക് ഇടപെടാനാവില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ്, പത്രിക തള്ളിയതിന് എതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിലും എന്‍ഡിഎയ്ക്കു സ്ഥാനാര്‍ഥികള്‍ ഇല്ലാതായി.

Read More
 കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും വനിതാകമ്മിഷന്‍ മുന്‍ അധ്യക്ഷയുമാണ് റോസക്കുട്ടി ടീച്ചര്‍. ഗ്രൂപ്പ് പോരില്‍ മനം മടുത്താണ് രാജി. വളരെയധികം ആലോചിച്ചാണ് കോണ്‍ഗ്രസ് വിടാനുളള തീരുമാനമെടുത്തതെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.കെപിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനം, എഐസിസി അംഗത്വം എന്നിവ രാജിവച്ചു. സമീപ കാലങ്ങളിൽ പാർട്ടിയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നാണ് കെ സി റോസക്കുട്ടി പറയുന്നത്. കോൺഗ്രസിന് മതനിരപേക്ഷ ശക്തികളെ കെട്ടിപടുക്കാൻ സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ റോസക്കുട്ടി ലതിക […]

Read More
 മമ്മൂട്ടിയുടെ” വൺ” മാർച്ച് 26ന് തിയറ്ററുകളിലേക്ക്

മമ്മൂട്ടിയുടെ” വൺ” മാർച്ച് 26ന് തിയറ്ററുകളിലേക്ക്

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വണ്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു.ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരമാണ് ക്യാമറ. ഈ മാസം 26ന് ചിത്രം തിയറ്ററുകളിലെത്തുംസമകാലിക രാഷ്ട്രീയവുമായി ചേര്‍ന്നുനീങ്ങുന്ന ചിത്രമായിരിക്കും വണ്‍ എന്നാണ് സൂചന. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ നില്‍ക്കെ മുഖ്യമന്ത്രി കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമ റിലീസിനെത്തുന്നു എന്നതിലും കൗതുകമുണ്ട്.കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തോളം റിലീസ് നീണ്ടുപോയ ചിത്രവുമാണ് ഇത്.ജോജു ജോര്‍ജ്ജ്, മുരളി ഗോപി, നിമിഷ സജയന്‍, മധു, അലന്‍സിയര്‍, ബിനു […]

Read More
 ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍;നാല് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍;നാല് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു

ജമ്മു കശ്മീരില്‍ നാലു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു.തിങ്കളാഴ്ച രാവിലെ ഷോപ്പിയാനിലെ മുനിഹാള്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ കീഴടക്കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു സേനാ ജവാന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു. #UPDATE – Fourth terrorist eliminated in the encounter with security forces in Shopian. Arms recovered. Joint operation […]

Read More
 ലോക ജലദിനത്തിൽ “വാട്ടർ ബെൽ” നടപ്പിലാക്കി പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ്

ലോക ജലദിനത്തിൽ “വാട്ടർ ബെൽ” നടപ്പിലാക്കി പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ്

ലോക ജലദിനത്തോടനുബന്ധിച്ച് കുന്നമംഗലം പി.എസ്. എൻ കമ്മ്യൂണിറ്റി കോളേജിൽ അമൂല്യമായ ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. നാഷണൽ സോഷ്യൽ ആക്ടിവിറ്റീസ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പാൾ ശ്രീ. സുചേഷ്.എം ഉത്ഘാടനം ചെയ്തു. വെള്ളം കുടിക്കുന്നതിന്റെ കുറവുകൊണ്ടുണ്ടാകുന്ന നിർജ്ജലീകരണത്തിന് പരിഹാരമായി തുടർന്നങ്ങോട്ടുള്ള ദിവസങ്ങളിൽ മുഴുവൻകുട്ടികളും ബോട്ടിലിൽ വെള്ളം കൊണ്ടുവരാനും 11.30ന് “വാട്ടർ ബെൽ” സംവിധാനം നടപ്പിലാക്കി വിദ്യാർത്ഥികളെകൊണ്ട് വെള്ളം കുടിപ്പിക്കാനും മാനേജ്മെന്റ് തീരുമാനമെടുത്തു. അദ്ധ്യാപികമാരായ സവിത, ശ്രീജിഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Read More
 കമല്‍ഹാസന് തമിഴ്‌നാട്ടില്‍ വിജയസാധ്യതയില്ല; ഗൗതമി

കമല്‍ഹാസന് തമിഴ്‌നാട്ടില്‍ വിജയസാധ്യതയില്ല; ഗൗതമി

മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന് തമിഴ്‌നാട്ടില്‍ വിജയസാധ്യതയില്ലെന്ന് നടി ഗൗതമി.കോയമ്പത്തൂര്‍ സൗത്തില്‍ ബി.ജെ.പി തന്നെ വിജയിക്കും കോയമ്പത്തൂരില്‍ ബി.ജെ.പിയ്ക്ക് വേണ്ടി വോട്ട് ചോദിക്കുമെന്നും ഗൗതമി പറഞ്ഞു. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. നല്ല രാഷ്ട്രീയക്കാര്‍ക്കെ മികച്ച വിജയമുണ്ടാവുകയുള്ളുവെന്നും ഗൗതമി പറഞ്ഞു.വരുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്.

Read More
 നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്

നിയമസഭ തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഇന്ന് . വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. നിലവില്‍ ഡമ്മി സ്ഥാനാര്‍ത്ഥികളുടേത് ഉള്‍പ്പെടെ140 മണ്ഡലങ്ങളിലേക്ക് 1061 പേരുടെ പത്രികയാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 1203 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. അവസാന ദിനമായ ഇന്ന് ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കും. എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ചിഹ്നം അനുവദിക്കാനുള്ള നടപടി ക്രമങ്ങളും നാളെ തുടങ്ങും.

Read More
 കുതിച്ചുയർന്ന് കോവിഡ്;24 മണിക്കൂറിനിടെ 46,951 പുതിയ കേസുകൾ

കുതിച്ചുയർന്ന് കോവിഡ്;24 മണിക്കൂറിനിടെ 46,951 പുതിയ കേസുകൾ

രാജ്യത്ത് 46,951 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ നവംബര്‍ ഏഴിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,180 പേര്‍ രോഗമുക്തി നേടുകയും 212 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,16,46,081 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,16,46,081 പേര്‍ രോഗമുക്തി നേടി. 3,34,646 സജീവ കേസുകളുണ്ട്. 1,59,967 പേരാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. 4,50,65,998 പേര്‍ക്ക് […]

Read More

ജില്ലയിൽ ഇന്ന് 241 പേർക്ക് കോവിഡ്

ജില്ലയില്‍ 241 പേര്‍ക്ക് കോവിഡ്രോഗമുക്തി 350 ജില്ലയില്‍ ഇന്ന് 241 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 229 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4436 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 350 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. ഉറവിടം വ്യക്തമല്ലാത്തവര്‍ – 12 വടകര – 5നരിപ്പറ്റ – 1എടച്ചേരി – 1ചോറോട് […]

Read More