ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി

ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലയ്‌ക്കെതിരെ മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അനീതി തുറന്നു കാട്ടുന്നതിനാണ് താന്‍ മത്സരിക്കുന്നതെന്ന് നിയാസ് ഭാരതി പറഞ്ഞു.വളരെ അപ്രതീക്ഷിതമായാണ് നിയാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച അവസാന മണിക്കൂറുകളിലാണ് നിയാസ് മണ്ഡലത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

Read More
 40 ലക്ഷം തൊഴിൽ അവസരങ്ങൾ;ക്ഷേമ പെൻഷൻ 2500 രൂപയാക്കും എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി

40 ലക്ഷം തൊഴിൽ അവസരങ്ങൾ;ക്ഷേമ പെൻഷൻ 2500 രൂപയാക്കും എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള എൽ ഡി എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി.രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്ളത്. പരിപാടികള്‍ നടപ്പിലാക്കുന്നതിനായുള്ള തൊള്ളായിരം നിര്‍ദ്ദേശങ്ങളാണുള്ളത്. ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാരർക്ക് പെൻഷൻ നൽകുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.  40 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും ക്ഷേമ പെന്‍ഷന്‍ ഘട്ടംഘട്ടമായി  2500 രൂപയായി വര്‍ധിപ്പിക്കും വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും കാര്‍ഷിക വരുമാനം 50 ശതമാനമാനം ഉയര്‍ത്തും അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ […]

Read More
 നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു

നിയമസഭാ തെരഞ്ഞടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിവരെയായിരുന്നു പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി. നാളെ രാവിലെ 11 മണി മുതല്‍ സൂക്ഷ്മപരിശോധന ആരംഭിക്കും. 22നു വൈകീട്ട് മൂന്നു വരെയാണ് പത്രികകള്‍ പിന്‍വലിക്കാനുള്ള അവസരം. നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി, കെ മുരളീധരന്‍, കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍, അരുവിക്കരയില്‍ കെ ശബരീനാഥന്‍, വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍, കോഴിക്കോട് നോര്‍ത്ത് എംടി രമേശ് തുടങ്ങിയവര്‍ ഇന്നാണ് പത്രിക നല്‍കയിത്. ഇന്നലെ വരെ 1029 […]

Read More
 ഇഴഞ്ഞു ചെല്ലാന്‍ താന്‍ പല്ലിയോ പാമ്പോ ആണോ..?മറുപടിയുമായി എടപ്പാടി പളനിസാമി

ഇഴഞ്ഞു ചെല്ലാന്‍ താന്‍ പല്ലിയോ പാമ്പോ ആണോ..?മറുപടിയുമായി എടപ്പാടി പളനിസാമി

ഡിഎംകെയുടെ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായി എടപ്പാടി പളനിസാമി. ‘അമ്മ’യുടെ മരണത്തോടെ എഐഎഡിഎംകെ തകരുമെന്നും പിന്നീട് മുഖ്യമന്ത്രിയാകാമെന്നുമുള്ള സ്വപ്‌നം നടക്കാത്തതിലുള്ള നിരാശയാണ് സ്റ്റാലിനെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതിനുവേണ്ടി നിലത്തിഴയുകയും ശശികലയുടെ കാലുപിടിക്കുകയുമാണെന്ന ഡിഎംകെ നേതാക്കളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും ഏറെ നാളുകളായി നടത്തിയിരുന്ന പരിഹാസങ്ങള്‍ക്കും ആക്ഷേപത്തിനുമാണ് പളനിസ്വാമിയുടെ മറുപടി. ഇഴഞ്ഞു ചെല്ലാന്‍ താന്‍ പല്ലിയോ പാമ്പോ ആണോയെന്നും തനിക്ക് കാലുകളില്ലേയെന്നും പറഞ്ഞ പളനിസ്വാമി, […]

Read More
 മുല്ലപ്പെരിയാര്‍: 1886 ലെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

മുല്ലപ്പെരിയാര്‍: 1886 ലെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

മുല്ലപ്പെരിയാര്‍ അണകെട്ട് സംബന്ധിച്ച 1886 ലെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ ഏപ്രില്‍ 22 ന് സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും.ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദ്ദേശങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ലംഘിച്ചതിനാല്‍ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് വാദിച്ചുകൊണ്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. 1886 ഒക്ടോബര്‍ 29 ലെ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പടണമെന്നാവശ്യപ്പെട്ട് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 2014 […]

Read More
 പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി

പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി

പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു സന്ദീപിന്റെ അപ്രതീക്ഷിത നീക്കം. കേരള ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാര്‍ സ്മാരക മണ്ഡപമെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. കേരള ചരിത്രത്തിലെ കമ്മ്യുണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാർ സ്‌മാരക മണ്ഡപം. പൊലീസ് തോക്കിൽ നിന്ന് വെടിയുണ്ട അല്ല ഉപ്പും മുതിരയുമാണ് വരുന്നതെന്ന് പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിച്ച കൊടിയ വഞ്ചനയാണ് പുന്നപ്രയിലും വയലാറിലും അരങ്ങേറിയത്. […]

Read More
 പി.ജെ. ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം സ്ഥാനം രാജിവച്ചു

പി.ജെ. ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം സ്ഥാനം രാജിവച്ചു

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം സ്ഥാനം രാജിവച്ചു.ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപാണ് രാജി സമര്‍പ്പിച്ചത്. തൊടുപുഴയിൽനിന്നുള്ള എംഎൽഎയാണ് പി.ജെ. ജോസഫ്. കടുത്തുരുത്തിയിൽനിന്നുള്ള ജനപ്രതിനിധിയാണ് മോൻസ് ജോസഫ്. അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണ് നടപടി. രാജിവെക്കാന്‍ ഇരുവർക്കും നിയമോപദേശവും ലഭിച്ചു. കേരളാ കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് തീരുമാനം. നേരത്തെ കേരളാ കോൺഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്.

Read More
 വ്യക്തിപരമായി മമ്മൂട്ടിയെയാണ് ഇഷ്ടം, അത് രാഷ്ട്രീയ കാരണങ്ങളാലാണ്’; എം.എം മണി

വ്യക്തിപരമായി മമ്മൂട്ടിയെയാണ് ഇഷ്ടം, അത് രാഷ്ട്രീയ കാരണങ്ങളാലാണ്’; എം.എം മണി

മലയാള ചലച്ചിത്ര താരങ്ങളില്‍ തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് മമ്മൂട്ടിയെ ആണെന്ന് മന്ത്രി എം. എം മണി അത് രാഷ്ട്രീയ കാരണങ്ങളാലാണെന്നുംഅദ്ദേഹം പറഞ്ഞു നടിമാരില്‍ എം.എം മണിക്ക് ഏറ്റവും ഇഷ്ടം കെ.ആര്‍ വിജയയെയാണ്. കോവിഡ് വന്നതിന് ശേഷം തിയറ്ററില്‍ സിനിമ കാണാന്‍ പോയിട്ടില്ലെന്നും എം.എം മണി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. കേരള സര്‍ക്കാരിനെതിരായ ഇ.ഡി, കസ്റ്റംസ്, സി.ബി.ഐ അന്വേഷണങ്ങള്‍ക്കെതിരെയും എം.എം മണി പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയും കൂട്ടരും എത്ര കേസുകള്‍ തനിക്കെതിരെ എടുത്തെന്നും കേന്ദ്ര സര്‍ക്കാരെന്താ മൂക്കിലിടുമോയെന്നും മണി […]

Read More
 വാളയാര്‍ കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വാളയാര്‍ കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വാളയാർ കേസ് സിബിഐ അന്വേഷണത്തിന് വിടാൻ ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വാളയാര്‍ കേസില്‍ ഏതു തരത്തിലുള്ള അന്വേഷണത്തിനും ഒരുക്കമാണെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും സാങ്കേതികതയില്‍ കുരുങ്ങുകയായിരുന്നു. അന്തിമ റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ മറ്റൊരു ഏജന്‍സി അന്വേഷണം നടത്തുന്നതിനു കോടതി ഉത്തരവു വേണം. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേ […]

Read More
 ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ ആ സ്വഭാവം കാണിക്കും;പരിഹസിച്ച് മുഖ്യമന്ത്രി

ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ ആ സ്വഭാവം കാണിക്കും;പരിഹസിച്ച് മുഖ്യമന്ത്രി

ബി.ജെ.പി നേതാവും പാലക്കാട് സ്ഥാനാര്‍ത്ഥിയുമായ ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ ബി.ജെ.പി സ്വഭാവം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എൻജിനീയറിങ് രംഗത്തെ വിദഗ്ധനായിരുന്നു. എന്നാല്‍ ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കും. ഇതിന്റെ ഭാഗമായി ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് ശ്രീധരന്‍ മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.എല്‍.ഡി.എഫിന് ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവുമില്ല. ശബരിമല വിഷയത്തില്‍ വിധിവരട്ടെയെന്നും എന്നിട്ടാകാം ചര്‍ച്ചയെന്നും മുഖ്യമന്ത്രി […]

Read More