ചര്‍ച്ചകളല്ല പ്രശ്‌നത്തിന് പരിഹാരമാണ് ആവശ്യം;ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു. ചര്‍ച്ചകള്‍ നടത്തുന്നതില്‍ പ്രശ്‌നമോ തടസമോ ഇല്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചര്‍ച്ചകളല്ല പ്രശ്‌നത്തിന് പരിഹാരമാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. റാങ്ക് ലിസ്റ്റ് നീട്ടാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സിപിഎ ഉദ്യോഗാര്‍ഥികളും സമരം തുടരുകയാണ്. ഫോറസ്റ്റ് വാച്ചര്‍, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളും സമരം തുടരുകയാണ്. സമരം ശക്തമാക്കാനുള്ള നീക്കങ്ങളിലാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍. സമരം അഞ്ചാം […]

Read More
 സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ല; ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍

സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ല; ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍

സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഇത് ഇന്ത്യന്‍ കുടുംബവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി കൊണ്ട് ഡല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്. പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്നിങ്ങനെയുള്ള ഇന്ത്യന്‍ കുടുംബ ആശയവുമായി താരതമ്യപ്പെടുത്താനാവില്ല’- കേന്ദ്രം വ്യക്തമാക്കി.സ്വവര്‍ഗ വിവാഹം മൗലിക അവകാശമായി ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാവില്ല. സ്വവർഗ ലൈംഗികത കുറ്റകൃത്യമല്ല. എന്നാൽ ഇത് മൗലികാവകാശമല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇന്ത്യൻ […]

Read More
 കങ്കണയുടെ ‘തലൈവി’ ഏപ്രില്‍ 23 ന് റിലീസ്

കങ്കണയുടെ ‘തലൈവി’ ഏപ്രില്‍ 23 ന് റിലീസ്

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമായാ ‘തലൈവി’യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 23 ന് ചിത്രം ലോകമൊട്ടാകെ പ്രദര്‍ശനത്തിനെത്തും. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് പ്രധാന കഥാപാത്രത്തെ അവതപ്പിക്കുന്നത്. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്.മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.വൈബ്രി, […]

Read More
 നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി കോടതി തള്ളി

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി കോടതി തള്ളി

യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.കേസിൽ എട്ടാം പ്രതിയായ ദിലീപ് നിര്‍ണായക സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ശ്രമിച്ചെന്നും വ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാര്‍ കോട്ടാത്തലയെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണു വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണ് […]

Read More
 ആലപ്പുഴയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ആലപ്പുഴയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ചേർത്തല വയലാറിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. വയലാർ ത‌ട്ടാംപറമ്പ് നന്ദു കൃഷ്ണ(22)യെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തുവെന്നു സംശയിക്കുന്ന 6 എസ്.ഡി.പി.ഐ പ്രവർത്തകരാണ് പിടിയിലായത് . കണ്ടാൽ അറിയാവുന്ന 16 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.എസ്‍ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു ഇന്നലെ […]

Read More
 മലപ്പുറത്ത് ഒന്‍പതാം ക്ലാസുകാരിയെ ലഹരി മരുന്നിന് അടിമയാക്കി പീഡിപ്പിച്ചു

മലപ്പുറത്ത് ഒന്‍പതാം ക്ലാസുകാരിയെ ലഹരി മരുന്നിന് അടിമയാക്കി പീഡിപ്പിച്ചു

മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ ഒന്‍പതാം ക്ലാസുകാരിയെ ലഹരി മരുന്നിന് അടിമയാക്കിയ ശേഷം പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം പ്രധാനപ്രതി പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് കുട്ടിക്ക് കഞ്ചാവും ഹാഷിഷ് ഓയിലും ഉള്‍പ്പെടെയുള്ള ലഹരികള്‍ നല്‍കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.ലഹരിക്ക് അടിമപ്പെട്ടതോടെയാണ് കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. പിന്നീട് ഭീഷണിപ്പെടുത്തി സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവെച്ചു. പീഡനം സഹിക്ക വയ്യാതെയായപ്പോള്‍ പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു. പ്രതികൾ പെണ്‍കുട്ടിയുടെ വീട്ടിൽവെച്ചും പീഡിപ്പിക്കുകയും ലഹരിമരുന്ന് നല്‍കുകയും ചെയ്തിരുന്നതായാണ് വിവരം. […]

Read More
 പ്രതീക്ഷ മരിച്ചിട്ടില്ല; ദിഷ രവിക്ക് പിന്തുണയുമായി നടി തപ്‌സി പന്നു

പ്രതീക്ഷ മരിച്ചിട്ടില്ല; ദിഷ രവിക്ക് പിന്തുണയുമായി നടി തപ്‌സി പന്നു

വിവാദ ടൂള്‍കിറ്റ് കേസില്‍ ജാമ്യം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് നടി തപ്‌സി പന്നു. ദിഷ രവിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് പ്രതീക്ഷ മരിച്ചിട്ടില്ലെന്നാണ് തപ്‌സി ട്വീറ്റ് ചെയ്തത്. ദിഷക്കെതിരായ തെളിവുകളില്‍ വ്യക്തതയില്ലെന്നും അഹങ്കാരത്തിന് പോറലേല്‍ക്കുന്നതിന് രാജ്യദ്രോഹം ചുമത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചതും ചൂണ്ടിക്കാണിച്ചുകൊണ്ട് ഫോട്ടോഗ്രാഫറായ അതുല്‍ കസ്‌ബേക്കര്‍ എഴുതിയ ട്വീറ്റ് തപസ് റിട്വീറ്റ് ചെയ്തിട്ടുണ്ട്.നേരത്തെ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചും സമരക്കാരെ പിന്തുണച്ചവര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചും തപ്‌സി […]

Read More

യുഡിഎഫ് പ്രകടന പത്രികയിൽ മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക പരിഗണന

മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക പരിഗണന യുഡിഎഫ് പ്രകടന പത്രികയിൽ നൽകുമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇതിനായി മത്സ്യ തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങൾ മനസിലാക്കാൻ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നികുതി പിൻവലിക്കണമെന്ന ആവശ്യം യുഡിഎഫ് പ്രകടന പത്രികയിൽ ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി. ഏറ്റവും ഉറപ്പുള്ള വാഗ്ദാനങ്ങളാണ് യുഡിഎഫ് മത്സ്യ തൊഴിലാളികൾക്ക് നൽകുന്നത്. പ്രകടന പത്രികയിൽ എന്തൊക്കെ ഉൾപ്പെടുത്തുന്നുവോ അതെല്ലാം നടപ്പിലാക്കുമെന്ന് താൻ ഉറപ്പ് നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ […]

Read More
 ടൂൾ കിറ്റ് കേസ്; ദിശ രവിക്ക്​ ജാമ്യം

ടൂൾ കിറ്റ് കേസ്; ദിശ രവിക്ക്​ ജാമ്യം

ടൂൾകിറ്റ്​ കേസിൽ ആക്​ടിവിസ്റ്റ്​ ദിശ രവിക്ക്​ ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു.കര്‍ശന ഉപാധികളോടെയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ വ്യക്​തിഗത ബോണ്ടും ഇതിന്​ പുറമേ രണ്ടാളുകളുടെ ജാമ്യവും നൽകണം.അറസ്റ്റിലായി പത്താം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കർഷക സമരത്തെ പിന്തുണക്കാൻ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റ് ഡോക്യുമെന്‍റുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് കേസെടുത്ത് ദിശ രവിയെ ബംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തത്. ദിശയും കൂട്ടരുമാണ് ടൂൾകിറ്റ് ഗ്രെറ്റക്ക് നൽകിയതെന്നാണ് പൊലീസ് വാദം. […]

Read More
 ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തമിഴ് പതിപ്പിൽ നായിക ഐശ്വര്യ രാജേഷ്

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തമിഴ് പതിപ്പിൽ നായിക ഐശ്വര്യ രാജേഷ്

നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യുമെന്ന് ഈയിടെ ആണ് പ്രഖ്യാപിച്ചിരുന്നത്.തമിഴ് റീമേക്കില്‍ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് റൈറ്റ്സുകളും കണ്ണൻ തന്നെയാണ് […]

Read More