ലൈഫ് മിഷൻ ഇടപാട് ;സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇ.ഡി കേസ്

ലൈഫ് മിഷൻ ഇടപാട് ;സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇ.ഡി കേസ്

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം കേസ് രജിസ്റ്റർ ചെയ്തു.വടക്കാഞ്ചേരിയില്‍ ലൈഫ് പാര്‍പ്പിടസമുച്ചയ നിര്‍മാണത്തിനു കരാര്‍ ലഭിച്ച യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷൻ വിദേശത്തേക്ക് ഡോളറാക്കി കടത്തിയതും അന്വേഷിക്കും.അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അനുബന്ധമായി വരുന്നവരെയും പ്രതി ചേര്‍ത്തേക്കുമെന്നാണ് വിവരം. കോഴത്തുകയില്‍ 1.90 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കണ്ടെത്തിയിട്ടുള്ളത്.

Read More
 പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട്: സജീവപരിഗണനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട്: സജീവപരിഗണനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമായ പോസ്റ്റൽ ബാലറ്റിനു പൂർണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രവാസി വോട്ടിനായി സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ഡോ. ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രനിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി കമ്മീഷന്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്.പ്രവാസികൾക്ക് ഇലക്‌ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റൽ ബാലറ്റിലൂടെ വിദേശത്തുനിന്ന് വോട്ടുചെയ്യാനുള്ള സൗകര്യം എത്രയും വേഗം ഏർപ്പെടുത്തുന്നതു സജീവപരിഗണനയിലാണെന്ന് കമ്മിഷൻ വാർത്താക്കുറിപ്പും ഇറക്കി.

Read More
 ഇഎംസിസി-കെഎസ്‌ഐഎൻസി ധാരണാപത്രം സർക്കാർ റദ്ദാക്കി

ഇഎംസിസി-കെഎസ്‌ഐഎൻസി ധാരണാപത്രം സർക്കാർ റദ്ദാക്കി

അമേരിക്കൻ കമ്പനിക്ക്​ ആഴക്കടല്‍ മത്സ്യബന്ധനത്തിന്​ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം സംസ്ഥാന​ സർക്കാർ റദ്ദാക്കി.പ്രതിപക്ഷ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 400 ട്രോളറുകളും അഞ്ച് മദർ ഷിപ്പുകളും നിർമിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായിരുന്നു ധാരണാപത്രം. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കും. അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് ചുമതല.കമ്പനിയുമായി കെ.എസ്.ഐ.ഡി.സി.യും കേരളഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാര്‍ക്കിന് സ്ഥലം അനുവദിച്ചതുമുമാണ് റദ്ദാക്കിയത്. മത്സ്യബന്ധനത്തിന്​ സർക്കാർ […]

Read More

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി വയനാട്ടിൽ രാഹുലിന്റെ ട്രാക്ടർ റാലി

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന രാജ്യത്തെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കൽപറ്റയിൽ ട്രാക്ടർ റാലി നടത്തി. നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരമാണ് രാഹുൽ കേരളത്തിൽ എത്തിയത്.പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് റാലിക്ക് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു.ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ലോകമെമ്പാടുമുള്ളവര്‍ കാണുന്നുണ്ട്. പക്ഷേ ഡല്‍ഹിയിലെ നമ്മുടെ സര്‍ക്കാര്‍ […]

Read More
 കർഷക പ്രക്ഷോഭം;ആള്‍ക്കൂട്ടം കണ്ട് നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന് നരേന്ദ്ര സിങ് തോമര്‍

കർഷക പ്രക്ഷോഭം;ആള്‍ക്കൂട്ടം കണ്ട് നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന് നരേന്ദ്ര സിങ് തോമര്‍

ആള്‍ക്കൂട്ടം കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. പുതിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്. എന്നാൽ ഏതെല്ലാമാണ് കര്‍ഷക വിരുദ്ധമെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.കര്‍ഷക സംഘടനകള്‍ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചുവരുന്നതിനിടയിലാണ് മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.‘സര്‍ക്കാര്‍ കര്‍ഷ സംഘടനകളുമായി 12 തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് വെറുതെ പറയുന്നതല്ലാതെ അതിലെന്താണ് പ്രശ്നമെന്ന് പറയുന്നില്ല. പ്രതിഷേധത്തിലെ […]

Read More
 ഭീമ കോറേഗാവ് കേസ്; വരവര റാവുവിന് ജാമ്യം

ഭീമ കോറേഗാവ് കേസ്; വരവര റാവുവിന് ജാമ്യം

ഭീമ കോറേഗാവ് കേസില്‍ ജയിലിൽ കഴിയുന്ന കവി വരവര റാവുവിന് ജാമ്യം ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ ആറ്​ മാസത്തേക്ക്​ ബോംെ​ബ ഹൈ​കോ​ട​തി ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ​സ്. ഷി​ൻ​ഡെ, മ​നീ​ഷ്​ പി​താ​ലെ എ​ന്നി​വ​രു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ജാമ്യം അനുവദിച്ചു. എന്നാൽ, ജാമ്യ കാലയളവിൽ ഭീമ–കൊറേഗാവ്​ കേസ്​ കൈകാര്യം ചെയ്യുന്ന പ്രത്യേക എൻ.െഎ.എ കോടതി പരിധിയിൽ തന്നെ കഴിയണം. കേസിൽ ആരോപിക്കപ്പെട്ടതടക്കമുള്ള പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കാനും കോടതി നിർദേശിച്ചു. 80കാരനായ വരവര റാവുവിന് കുറച്ച് മാസമായി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. […]

Read More
 രണ്ടില ജോസ് കെ മാണിക്ക് തന്നെ; പി.ജെ ജോസഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

രണ്ടില ജോസ് കെ മാണിക്ക് തന്നെ; പി.ജെ ജോസഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി.ജെ ജോസഫ് നല്‍കിയ ഹരജി തള്ളി ഹൈക്കോടതി .രണ്ടില ചിഹ്നം ആവശ്യപ്പെട്ടാണ് പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണ് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി അംഗീകരിച്ചു. പാര്‍ട്ടിക്ക് വലിയ കരുത്ത് നല്‍കുന്നതാണ് കോടതി വിധിയെന്ന് ജോസ് കെ. […]

Read More
 റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മനോവിഷമം കുറ്റബോധം കൊണ്ട്;ആരോപണം തള്ളി മന്ത്രി

റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മനോവിഷമം കുറ്റബോധം കൊണ്ട്;ആരോപണം തള്ളി മന്ത്രി

പിഎസ് സി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന വാദം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താൻ ആരോടും മോശമായി സംസാരിച്ചിട്ടില്ലെന്നും എന്നാൽ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്‍ത്ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ചതായും മന്ത്രി സമ്മതിച്ചു. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മനോവിഷമം കുറ്റബോധം കൊണ്ടാണ്. ഉദ്യോഗാര്‍ത്ഥികള്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളായി മാറിയെന്നും മന്ത്രി പറഞ്ഞു . സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ താന്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ഉദ്യോഗാര്‍ത്ഥികള്‍ തന്നെ വന്നു കണ്ടതാണ്. റിപ്പോര്‍ട്ട് […]

Read More
 പ്രീപോള്‍ സര്‍വേ ഫലം കണ്ട് കോണ്‍ഗ്രസിന് ഭയമില്ല; തെരഞ്ഞെടുപ്പില്‍ കാണാം;രമേശ് ചെന്നിത്തല

പ്രീപോള്‍ സര്‍വേ ഫലം കണ്ട് കോണ്‍ഗ്രസിന് ഭയമില്ല; തെരഞ്ഞെടുപ്പില്‍ കാണാം;രമേശ് ചെന്നിത്തല

ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയെന്ന പ്രീപോള്‍ സര്‍വേയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രീപോള്‍ സര്‍വേ ഫലം കണ്ട് കോണ്‍ഗ്രസിന് ഭയമില്ല. തെരഞ്ഞെടുപ്പില്‍ കാണാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സം​സ്ഥാ​ന​ത്ത് ഭ​ര​ണ തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് സീ ​ഫോ​ർ പ്രീ ​പോ​ൾ സ​ർ​വേ ഫ​ലം. എ​ൽ.​ഡി.​എ​ഫ് 72 മു​ത​ൽ 78 വ​രെ സീ​റ്റ് നേ​ടു​മെ​ന്നാ​ണ് സ​ർ​വേ. യു.​ഡി.​എ​ഫി​ന് 59 മു​ത​ൽ 65 വ​രെ സീ​റ്റ്​ ല​ഭി​ക്കു​മെ​ന്നും മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ എ​ൻ.​ഡി.​എ​ക്ക്​ ല​ഭി​ക്കാ​മെ​ന്നും സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു. എ​ൽ.​ഡി.​എ​ഫി​ന്-41, യു.​ഡി.​എ​ഫി​ന് […]

Read More

ഓസ്ട്രേലിയൻ ഓപ്പൺ;നവോമി ഒസാക്ക ചാംപ്യൻ

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗത്തിൽ നവോമി ഒസാക്ക ചാംപ്യൻ. കലാശപോരാട്ടത്തിൽ ജെനിഫർ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഒസാക്ക നാലാം ഗ്രാന്റ്സ്ലാം സ്വന്തമാക്കിയത്. 2019ലെ ചാമ്പ്യനായ ഒസാക്ക, സെമിയിൽ സെറീന വില്യംസിനെ തോൽപിച്ചാണ് ഫൈനലിൽ എത്തിയത്. കരോളിന മുച്ചോവയെ തോൽപിച്ചാണ് ബ്രാഡി ഫൈനലിന് യോഗ്യത നേടിയത്. ആദ്യ ഗ്രാന്റ്സ്ലാം കിരീടമെന്ന ബ്രാഡിയുടെ സ്വപ്നം തുടർച്ചയായ 21-ാം ജയത്തിൽ ഒസാക്ക തകർത്തു. കഴിഞ്ഞ 20 മത്സരങ്ങളിലും തോൽക്കാതെയാണ് ഒസാക്ക ഒസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിലെത്തിയത്. ഗ്രാന്റ്സ്ലാം ഫൈനലിൽ പരാജയപ്പെട്ടട്ടില്ല എന്ന […]

Read More