ഇന്ധന വിലവര്‍ധന;കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ലെന്ന് നിര്‍മ്മല സീതാരാമന്‍

ഇന്ധന വിലവര്‍ധന;കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ലെന്ന് നിര്‍മ്മല സീതാരാമന്‍

ഇന്ധന വിലവര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ധന വിലവര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്. ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം. ചർച്ചകൾക്ക് തയ്യാറാമെന്നും ധനമന്ത്രി പറഞ്ഞു.പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം വേണ്ടെന്ന്​ വെക്കാൻ ആരും തയാറാവില്ല. വില വർധനവിൽ പരസ്​പരം കുറ്റപ്പെടുത്തിയിട്ട്​ കാര്യമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന്​ പരിഹാരം കാണുകയാണ്​ വേ​ണ്ടത്​. നികുതി കുറക്കാൻ തനിക്ക്​ സംസ്ഥാനങ്ങളോട്​ നിർദേശിക്കാനാവില്ലെന്നും നിർമല സീതാരാമൻ […]

Read More
 രാമക്ഷേത്ര നിർമാണം; ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍എസ്എസ്

രാമക്ഷേത്ര നിർമാണം; ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍എസ്എസ്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍എസ്എസ്. ആരും ആവശ്യപ്പെട്ടിട്ടില്ല, ആരും ആവശ്യപ്പെട്ടിട്ടല്ല പണം നല്‍കിയതെന്നും സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്ന് എന്‍.എസ്.എസ്. വിശദീകരിച്ചു. ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും എന്‍എസ്എസ് വ്യക്തമാക്കി. എസ്ബിഐയുടെ ആയോധ്യ ബ്രാഞ്ചിലെ രാമക്ഷേത്ര തീര്‍ത്ഥ എന്ന അക്കൗണ്ടിലേക്ക്‌ മണി ട്രാന്‍സ്ഫര്‍ വഴിയാണ്‌ എന്‍എസ്എസ് പണം കൈമാറിയത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എന്‍എസ്എസിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.

Read More
 സമരത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറായില്ലെങ്കില്‍, പിന്നീട് മുട്ടില്‍ ഇഴയേണ്ടി വരും; പി.കെ കുഞ്ഞാലിക്കുട്ടി

സമരത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറായില്ലെങ്കില്‍, പിന്നീട് മുട്ടില്‍ ഇഴയേണ്ടി വരും; പി.കെ കുഞ്ഞാലിക്കുട്ടി

പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍, പിന്നീട് മുട്ടില്‍ ഇഴയേണ്ടി വരുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കരാറില്‍ മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മാത്രമായി ഇക്കാര്യത്തിലൊരു തീരുമാനവും എടുക്കാനാവില്ല. പദ്ധതി കയ്യോടെ പിടിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാരെന്നും കുഞ്ഞാലികുട്ടി ആരോപിച്ചു.

Read More
 ഉദ്യോഗാര്‍ഥികളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന് വൈകിട്ട്

ഉദ്യോഗാര്‍ഥികളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന് വൈകിട്ട്

സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാര്‍ഥികളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച ഇന്നു വൈകിട്ട് നാലരയ്ക്ക് നടക്കും. ചര്‍ച്ചയില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല. ഹോം സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസും എ.ഡി.ജി.പി. മനോജ് എബ്രഹാമും ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കും. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള സമരക്കാര്‍ക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി സര്‍ക്കാര്‍ പ്രതിനിധി എത്തി. സിപിഒ ഉദ്യോഗാര്‍ത്ഥികളോടും ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കത്തു നല്‍കിയതായി സമരക്കാര്‍ […]

Read More
 യുഡിഎഫ് വരട്ടെ എന്ന് പറയുന്നത് ബി.ജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്;ഇത് എന്തിൻ്റെ പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്ന് കോടിയേരി

യുഡിഎഫ് വരട്ടെ എന്ന് പറയുന്നത് ബി.ജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്;ഇത് എന്തിൻ്റെ പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്ന് കോടിയേരി

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെ എന്നാണ് ശ്രീധ​രൻ ഇന്ന് പറഞ്ഞത്. ഇതാണ് കേരളത്തിൽ നടക്കുന്ന അടിയൊഴുക്ക്. എൽഡിഎഫിനെ തകർക്കലാണ് ആർഎസ്എസ് ലക്ഷ്യം. മെട്രോമാൻ ഇ ശ്രീധരനെതിരെ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് വരട്ടെ എന്ന് പറയുന്നത് ബി.ജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്. ഇത് എന്തിൻ്റെ പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഒരു തെരെഞ്ഞെടുപ്പും കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ആവർത്തനം ആകില്ല. പക്ഷേ തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം നിയമസഭാതെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണ്. ഇടതുപക്ഷ പ്രവർത്തകർ ജാഗ്രത പാലിച്ചാൽ തുടർഭരണം […]

Read More
 ആഴക്കടൽ മത്സ്യബന്ധന കരാർ;ആരോപണത്തിലുറച്ച് ചിത്രം ഉയര്‍ത്തിക്കാട്ടി ചെന്നിത്തല

ആഴക്കടൽ മത്സ്യബന്ധന കരാർ;ആരോപണത്തിലുറച്ച് ചിത്രം ഉയര്‍ത്തിക്കാട്ടി ചെന്നിത്തല

ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ എം സി സി എം ഡിയുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടു.ഒന്നും അറിയില്ലെന്ന് പറയുന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കള്ളി വെളിച്ചത്തായപ്പോള്‍ ഉരുണ്ട് കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യവകുപ്പിന്റെ മന്ത്രി താന്‍ ഒന്നും അറിഞ്ഞില്ല, കണ്ടില്ല, ഇങ്ങനെയൊരു പദ്ധതിയില്ല എന്നാണ് പറഞ്ഞത്. 2018ല്‍ ന്യൂയോര്‍ക്കില്‍ പോയിരുന്നെങ്കിലും അത് യു.എന്‍ പരിപാടിക്കാണെന്നും വേറെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആണ് […]

Read More
 ഗവർണറുമായി ഉദ്യോഗാർഥികൾ കൂടിക്കാഴ്ച നടത്തി;ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി

ഗവർണറുമായി ഉദ്യോഗാർഥികൾ കൂടിക്കാഴ്ച നടത്തി;ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾ ഗവർണറുമായി ഉദ്യോഗാർഥികൾ കൂടിക്കാഴ്ച നടത്തി. രാജ്‌ഭവനിലെത്തിയാണ് ഉദ്യോഗാർഥികളുടെ പ്രതിനിധി സംഘം ഗവർണർ മുഹമ്മദ് ആരിഫ് ഖാനെ കണ്ടത്. തന്നാലാവുന്നത് ചെയ്യാമെന്ന് ഗവർണർ വാക്ക് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്യോഗാർഥികൾ പ്രതികരിച്ചു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി പറഞ്ഞ ഉദ്യോഗർഥികൾ തങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും കൂട്ടിച്ചേർത്തു. ഗവർണറുമായുള്ള ചർച്ചയിൽ സന്തോഷമാണെന്നും അവർ പ്രതികരിച്ചു. ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് […]

Read More
 സമരം ഇത്രയും നീണ്ടുപോകാന്‍ കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം; മുല്ലപ്പള്ളി

സമരം ഇത്രയും നീണ്ടുപോകാന്‍ കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം; മുല്ലപ്പള്ളി

ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇത്രയും നീണ്ടുപോകാന്‍ കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ആദ്യം മുതല്‍ ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടത് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ്. ഇതുതന്നെയാണ് കോണ്‍ഗ്രസും ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം സര്‍ക്കാരും മുഖ്യമന്ത്രിയും നിരസിച്ചു. ഉദ്യോഗാര്‍ഥികളെ കലാപകാരികളാക്കി മന്ത്രിമാര്‍ പരിഹാസ വര്‍ഷം ചൊരിഞ്ഞു. ഉദ്യോഗാര്‍ഥികളുമായി ഒരുഘട്ടത്തിലും ചര്‍ച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ തുറന്നു പറയുകയും സമരം അവസാനിപ്പിച്ചെങ്കില്‍ ഗുരുതരഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിക്കാതെ വന്നപ്പോള്‍ ഡിവൈഎഫ് ഐയെ ഉപയോഗിച്ച് സമരം […]

Read More
 ജസ്‌ന തിരോധാനകേസ് ; സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്

ജസ്‌ന തിരോധാനകേസ് ; സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്

ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് കേസ് ഡയറി കൈമാറേണ്ടത്. കേസന്വേഷണത്തിന് വാഹന സൗകര്യം അടക്കം സംസ്ഥാന സർക്കാ‍ർ നൽകണമെന്നും സിബിഐ കോടതിയില്‍‍‍ ആവശ്യപ്പെട്ടു. ജസ്നയുടെ തിരോധാനത്തിന് അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് കരുതുന്നതായി സിബിഐ കോടതിയില്‍‍‍ പറഞ്ഞു. ജസ്നയുടെ കാര്യത്തിൽ എന്തോ ഗുരുതരമായി സംഭവിച്ചെന്ന് കരുതുന്നുനെന്ന് കേന്ദ്ര സർക്കാരിനായി എഎസ്ജിയും പറഞ്ഞു. കെഎസ്‍യു […]

Read More
 ആഴക്കടൽ മത്സ്യ ബന്ധനം; അമേരിക്കൻ കുത്തക കമ്പനിക്ക് കേരള തീരം തീറെഴുതി കൊടുക്കുന്നുവെന്ന് ചെന്നിത്തല

ആഴക്കടൽ മത്സ്യ ബന്ധനം; അമേരിക്കൻ കുത്തക കമ്പനിക്ക് കേരള തീരം തീറെഴുതി കൊടുക്കുന്നുവെന്ന് ചെന്നിത്തല

ആഴക്കടൽ മത്സ്യ ബന്ധനം നടത്താൻ ഇഎംസിസി എന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുമായി കരാറില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല5000 കോടി രൂപയുടെ കരാറിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഒപ്പിട്ടത്. വൻകിട അമേരിക്കൻ കുത്തക കമ്പനിക്ക് കേരള തീരം തീറെഴുതി കൊടുക്കുന്ന വൻ അഴിമതിയാണ് കരാറിന് പിന്നിലെന്ന് പ്രതിക്ഷ നേതാവ് ആരോപിച്ചു. സ്പ്രിംകളറിനെക്കാളും ഇ മൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ് നടന്നതെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ ഗൂഢാലോചന […]

Read More