”ഞാൻ സർ അല്ല രാഹുല്‍ എന്ന് വിളിച്ചാല്‍ മതി”കൈയ്യടിച്ച് വിദ്യാർത്ഥികൾ

”ഞാൻ സർ അല്ല രാഹുല്‍ എന്ന് വിളിച്ചാല്‍ മതി”കൈയ്യടിച്ച് വിദ്യാർത്ഥികൾ

തന്നെ ‘സര്‍’ എന്ന് അഭിസംബോധന ചെയ്ത വിദ്യാര്‍ഥിയെ തിരുത്തി രാഹുല്‍ ഗാന്ധി. ‘സര്‍’ എന്ന് വിളിക്കേണ്ടെന്നും രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. അപ്രതീക്ഷിതമായ രാഹുലിന്റെ പ്രതികരണത്തെ നിറഞ്ഞ കയ്യടികളോടെയാണ് വിദ്യാര്‍ഥി സദസ്സ് ഏറ്റെടുത്തത്. https://www.facebook.com/watch/?v=218788386591303 പുതുച്ചേരി ഭാരതിദാസന്‍ സര്‍ക്കാര്‍ കോളേജിലെ വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ചോദ്യം ചോദിക്കുന്നതിനിടെയാണ് രാഹുലിനെ വിദ്യാര്‍ഥിനികളിലൊരാര്‍ സര്‍ എന്ന് വിളിച്ചത്. എന്നാല്‍ ‘എന്റെ പേര് രാഹുല്‍ എന്നാണ്, അങ്ങനെ വിളിച്ചാല്‍ മതിയാവും. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിന്‍സിപ്പാളിനേയോ അധ്യാപകരേയോ […]

Read More
 മെട്രോമാൻ ബിജെപിയിലേക്ക്;വിജയയാത്രയിൽ അദ്ദേഹം പങ്കെടുത്ത് അംഗത്വം സ്വീകരിക്കും

മെട്രോമാൻ ബിജെപിയിലേക്ക്;വിജയയാത്രയിൽ അദ്ദേഹം പങ്കെടുത്ത് അംഗത്വം സ്വീകരിക്കും

മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയിലേക്ക്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.മെട്രോമാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുൻപിൽ വെക്കും. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് പാർട്ടി പാർലമെന്‍ററി ബോർഡാണ്. അവർ സ്ഥാനാർഥികളെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More
 ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരു ത്രാസിലിട്ട് അളക്കാന്‍ സാധിക്കില്ല;പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു; എ. വിജയരാഘവന്‍

ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരു ത്രാസിലിട്ട് അളക്കാന്‍ സാധിക്കില്ല;പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു; എ. വിജയരാഘവന്‍

ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന് പറഞ്ഞ പ്രസ്താവനയില്‍ വിശദീകരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എല്‍.ഡി.എഫിന്റെ വികസമുന്നേറ്റ യാത്രയ്ക്ക് കോഴിക്കോട് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. ‘രണ്ടും ഒരു ത്രാസിലിട്ട് തുല്യമാണ് എന്ന് ഇടതുപക്ഷം ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ പറയുമ്പോള്‍ നമ്മള്‍ ഇടതുപക്ഷമല്ലാതാവും. ഈ ത്രാസില്‍ ഭൂരിപക്ഷ വര്‍ഗീയതയെന്നും മറ്റൊരു ത്രാസില്‍ ന്യൂനപക്ഷ വര്‍ഗീയതയെന്നും കാണാന്‍ കഴിയില്ല. ന്യൂനപക്ഷ […]

Read More
 ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്;യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്;യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

വകഭേദം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം. ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വൈറസ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനുപിന്നാലെയാണ് സര്‍ക്കാര്‍ നടപടി. ഈ മാസം 22 മുതലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുക.യു.കെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് ഒഴികെ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകം.യാത്രക്ക് പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തുന്ന ആര്‍ടി പിസിആര്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ വിമാനത്തില്‍ പ്രവേശിക്കുകയുള്ളൂ. കുടുംബത്തില്‍ […]

Read More
 ജോഷി സുരേഷ്‌ഗോപി കൂട്ട്; ”പാപ്പൻ”ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ജോഷി സുരേഷ്‌ഗോപി കൂട്ട്; ”പാപ്പൻ”ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ഏഴു വർഷത്തെ ഇടവേളയ്‌ക്കു ശേഷം സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു. പുതിയ ചിത്രം പാപ്പൻ പ്രഖ്യാപിച്ചു.സുരേഷ് ഗോപി തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ 252-ാമത് ചിത്രമാണിത്, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്. ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.ഇന്നലെ സുരേഷ് […]

Read More

കളിയരങ്ങ് ഡ്രാമലവേഴ്സിൻ്റെ “ഒപ്പരം ” കൂടിച്ചേരൽ നടന്നു

പ്രൊഫഷണൽ, അമച്വർ വകഭേദ മില്ലാതെ 25 വർഷമായി നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന കുന്ദമംഗലം കളിയരങ്ങിൻ്റെ ആഭിമുഖ്യത്തിൽ രൂപംകൊണ്ട കളിയരങ്ങ് ഡ്രാമലവേഴ്സിൻ്റെ “ഒപ്പരം ” കൂടിച്ചേരൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ,കെ പി ചോയി മെമ്മോറിയൽ ഹാളിൽ നടന്നു. സോപാന സംഗീതജ്ഞൻ രൂപേഷ് ആർ മാരാരുടെ അരങ്ങുണർത്തലിനുശേഷം, സംഗീതഞ്ജൻ മുക്കം വിജയൻ ഒപ്പരംപരിപാടി ഉദ്ഘാടനം ചെയ്തു.കളിയരങ്ങിൻ്റെ ” രാവണൻ “എന്ന നാടകം നൂറു വേദികൾ പിന്നിട്ട തിൻ്റെ ഭാഗമായി ജനാർദ്ദനൻ ചെത്തുകടവ്, ബിജു ജി നായർകുഴി ,പടനിലം ബാബു, […]

Read More
 വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം;സുപ്രീംകോടതി വാട്സപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചു

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം;സുപ്രീംകോടതി വാട്സപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചു

സമൂഹ മാധ്യമമായ വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി വാട്സപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചു. സ്വകാര്യത ഉറപ്പാക്കുക പരമപ്രധാനമെന്ന് നിരീക്ഷിച്ച സുപ്രീംകോടതി വാട്സപ്പ്, ഫേസ്ബുക്ക് കമ്പനികളുടെ മൂലധനത്തെക്കാൾ വലുതാണ് ജനങ്ങളുടെ സ്വകാര്യതയെന്നും പറഞ്ഞു. ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായത്. ഇന്ത്യയില്‍ ഒരു നയവും പുറം രാജ്യങ്ങളില്‍ മറ്റൊരു നയവും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യമാണെന്നും സുപ്രിംകോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി […]

Read More
 ദിശ രവിയുടെ അറസ്റ്റിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധം

ദിശ രവിയുടെ അറസ്റ്റിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധം

ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധം. ദിഷയെ മോചിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.ദിശയെ ഉടൻ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും കർഷക സംഘടനകളും രംഗത്തുവന്നു. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം, ദിഗ്‌വിജയ സിങ്, പ്രിയങ്ക ഗാന്ധി, ശത്രുഘ്നൻ സിൻഹ, കപിൽ സിബൽ തുടങ്ങിയവരെല്ലാം ദിശയുടെ അറസ്റ്റിൽ അപലപിച്ചു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് രാജ്യത്തെ നിശബ്ദമാക്കാമെന്ന് കരുതണ്ട എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അഭിപ്രായ സ്വതന്ത്രം ഇല്ലാതായിട്ടില്ല, അഭിപ്രായങ്ങളെ […]

Read More
 90 കടന്ന് പെട്രോൾ; പാചക വാതക വിലയും ഉയരുന്നു

90 കടന്ന് പെട്രോൾ; പാചക വാതക വിലയും ഉയരുന്നു

തുടർച്ചയായ അഞ്ചാം ദിവസമാണ്​ വിലവർധന. ഡീസലിന്​ 31 പൈസയും പെട്രോളിന്​ 26 ​പൈസയുമാണ്​ വർധിച്ചത്​.ഇതോടെ തിരുവനന്തപുരത്ത്​ ഒരു ലിറ്റർ പെട്രോളിന്​ 90.87 രൂപയും ഡീസലിന്​ 85.31 പൈസയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന്​ 89.15 രൂപയാണ്​. ഫെബ്രുവരിയിൽ ഒമ്പതാം തവണയാണ്​ ഇതോടെ വിലവർധന.പെട്രോള്‍, ഡീസല്‍ വിലവര്‍ധന തുടരുന്നതിനിടെ പാചക വാതക വിലയും ഉയരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് (14.2 കിലോ) 50 രൂപ കൂടി വര്‍ധിച്ചു. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കണക്കുപ്രകാരം […]

Read More

കുപ്രചാരണങ്ങളുടെ മലവെള്ളപാച്ചിലിനെ ജനം കോട്ടതീർത്ത്​ സംരക്ഷിച്ചു;വടക്കന്‍ മേഖല പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞ് സി.പി.എം സംസ്സ്ഥാന സെക്രട്ടറി എ.വിജയരാഘവൻ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖല പ്രചരണ ജാഥ കാസര്‍കോട് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി.സർക്കാറിനെതിരായ കുപ്രചാരണങ്ങളുടെ മലവെള്ളപാച്ചിലിനെ ജനം കോട്ടതീർത്ത്​ സംരക്ഷിച്ചു. സ്വന്തം കളങ്കം സർക്കാറിന്​ മേൽ അടിച്ചേൽപ്പിച്ചാണ്​ പ്രതിപക്ഷം കുപ്രചാരണം നടത്തിയത്​. പക്ഷേ ഈ പ്രചാരണങ്ങളെല്ലാം ജനങ്ങൾ ഉയർത്തിയ കോട്ടയിൽ തട്ടി ഇല്ലാതായെന്നും പിണറായി പറഞ്ഞു. ”ഈ കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ നിരാശക്ക് മാറ്റം വന്നു, അത് പ്രത്യാശയായി മാറി. എല്ലാ വിഭാഗം […]

Read More