മഹാത്മ ഗാന്ധി ഏറ്റവും മികച്ച സമരജീവി;പി ചിദംബരം

മഹാത്മ ഗാന്ധി ഏറ്റവും മികച്ച സമരജീവി;പി ചിദംബരം

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമരജീവി പ്രസ്താവനയ്ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.സമരജീവി ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മഹാത്മ ഗാന്ധി ഏറ്റവും മികച്ച സമരജീവി ആയിരുന്നെന്നും ചിദംബരം പറഞ്ഞു. കര്‍ഷക പ്രതിഷേധത്തെ ആക്ഷേപിക്കാനായിരുന്നു പ്രധാനമന്ത്രി കര്‍ഷകരെ സമരജീവികള്‍ എന്നു വിളിച്ചത്.കര്‍ഷക സമരത്തെപ്പറ്റി വളരെ മോശമായാണ് രാജ്യസഭയില്‍ മോദി സംസാരിച്ചത്. സമര ജീവികളാണ് പ്രക്ഷോഭത്തിന് കാരണമെന്നും എന്നും മോദി പറഞ്ഞിരുന്നു. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.കര്‍ഷക സമരത്തെ […]

Read More

കുന്ദമംഗലം ഹെൽത്ത് ഇൻസ്പെക്ടർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി യാത്രയയപ്പ് നൽകി

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ 4 വർഷമായി വിശിഷ്ട സേവനം കാഴ്ച വെച്ച് ജനമനസ്സിൽ ഇടം തേടി, പുതിയ സ്ഥലത്തേക്ക് സ്ഥലം മാറി യാത്രയാകുന്ന ഹെൽത്ത് ഇൻസ്പെക്ടർ സി. പി സുരേഷ് ബാബു അവർകൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് യാത്രയപ്പ് നൽകി.യാത്രയയപ്പ് ചടങ്ങ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ജൗഹർ അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് മുസ്തഫ, പി.കെ ബാപ്പുഹാജി, എം. […]

Read More

ഉത്തരാഖണ്ഡ് പ്രളയം;മരണം 32 ആയി ; രക്ഷാപ്രവര്‍ത്തനങ്ങള്‍പുരോഗമിക്കുന്നു

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. ചൊവാഴ്ച ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇനിയും 174 പേരെക്കൂടി കണ്ടെത്തേണ്ടതുണ്ട്. തപോവന്‍ തുരങ്കത്തില്‍ മാത്രം 30-35 പേര്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐടിബിപി, കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പൊലീസ്, സൈന്യം എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Read More
 കർഷക പ്രക്ഷോഭം; അക്കൗണ്ടുകൾക്ക് കൂടി വിലക്കുമായി ട്വിറ്റർ

കർഷക പ്രക്ഷോഭം; അക്കൗണ്ടുകൾക്ക് കൂടി വിലക്കുമായി ട്വിറ്റർ

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ട്വിറ്റര്‍ 500 ലധികം ഉപയോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്.അഭിപ്രായ സ്വാതന്ത്ര്യത്ത​ി​െൻറ ഭാഗമായതിനാൽ വിലക്കാനാകില്ലെന്നായിരുന്നു ഇതുവരെയും ട്വിറ്റർ നൽകിയ മറുപടി. കമ്പിനിക്ക് വലിയ പിഴ ചുമത്തിയേക്കുമെന്നും മേലുദ്യോഗസ്ഥരെയടക്കം അറസ്റ്റ് ചെയ്‌തേക്കുമെന്നുമുള്ള ഭയത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അതേപടി ട്വിറ്റര്‍ നടപ്പാക്കിയതെന്നാണ് വിവരം. പ്രകോപനപരവും, അപകീര്‍ത്തികരവും വസ്തുത വിരുദ്ധവുമായ കാര്യങ്ങള്‍ പങ്കുവെച്ചെന്നാരോപിച്ചാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ച അക്കൗണ്ടുകള്‍ അടക്കം ബ്ലോക്ക് ചെയ്തതായും പറയുന്നു.

Read More
 നിയമന വിവാദം;സെക്രട്ടേറിയേറ്റ് മതിൽ ചാടി പ്രതിഷേധം

നിയമന വിവാദം;സെക്രട്ടേറിയേറ്റ് മതിൽ ചാടി പ്രതിഷേധം

നിയമന വിവാദത്തില്‍ പ്രതിഷേധം കനക്കുന്നു.പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് ചാടിക്കയറിയത്.വനിതകൾ അടക്കമുള്ള പ്രതിഷേധക്കാരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ചാടിക്കറിയത്. സെക്രട്ടേറിയറ്റിനകത്ത് മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയാണ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് അകത്ത് കയറി പ്രതിഷേധിച്ചത്. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ പൊലീസുമായി പ്രതിഷേധക്കാര്‍ ഉന്തും തള്ളുമായി . അകത്ത് കടന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം മറ്റുപ്രവര്‍ത്തകര്‍ […]

Read More
 നെയ്യാറ്റിൻകര വിവാദ ഭൂമി വസന്ത വാങ്ങിയത് ചട്ടം ലംഘിച്ച്; അന്വേഷണത്തിന് ഉത്തരവിട്ടു

നെയ്യാറ്റിൻകര വിവാദ ഭൂമി വസന്ത വാങ്ങിയത് ചട്ടം ലംഘിച്ച്; അന്വേഷണത്തിന് ഉത്തരവിട്ടു

നെയ്യാറ്റിന്‍കര ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭൂവുടമയെന്ന് അവകാശപ്പെടുന്ന വസന്ത ഭൂമി സ്വന്തമാക്കിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍. പട്ടയ ഭൂമി കൈമാറരുതെന്ന ചട്ടമാണ് ലംഘിക്കപ്പെട്ടതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി പോക്കുവരവ് ചെയ്തതില്‍ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു .ഭൂമി സ്വന്തമാക്കിയതിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജനും കുടുംബവും താമസിച്ചിരുന്ന ഭൂമി വസന്തയുടേതാണെന്ന് നേരത്തേ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഭൂമി വസന്ത വാങ്ങിയതില്‍ […]

Read More
 ബിഹാറിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി

ബിഹാറിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി

ബീഹാറിലെ മധുബാനിയിൽ ബധിരയും മൂകയുമായ പതിനഞ്ചുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. കൂർത്ത ആയുധം കൊണ്ട് കണ്ണുകൾക്കും പരിക്കേൽപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമായി ആശുപത്രിയിൽ തുടരുകയാണ്. രണ്ടു കണ്ണുകളിലും സാരമായ പരിക്കേറ്റ പെൺകുട്ടിയുടെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടുവോയെന്നു സംശയിക്കുന്നു. ചൊവ്വാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി ആടുകളെ മേക്കാൻ പോയപ്പോഴാണ് പ്രതികൾ കുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.

Read More
 കത്തിലെ പരാമർശങ്ങൾ വിശാല അർത്ഥത്തിലാണ് കാണേണ്ടത്;കമൽ

കത്തിലെ പരാമർശങ്ങൾ വിശാല അർത്ഥത്തിലാണ് കാണേണ്ടത്;കമൽ

ചലച്ചിത്ര അക്കാദമിയിലെ ഇടത് അനുകൂലികളായ ആളുകളുടെ സ്ഥിരം നിയമനത്തിന് ശിപാർശ ചെയ്ത് അയച്ച കത്തിനെ ന്യായീകരിച്ച് ചെയർമാൻ കമൽ. ആ നിയമനം നടക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നുവെന്നും അടഞ്ഞ ആദ്യമാണെന്നും കമൽ വ്യക്തമാക്കി.ചിലർ അക്കാദമിയിൽ തുടർന്നും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കത്തിലെ പരാമർശങ്ങൾ വിശാല അർത്ഥത്തിലാണ് കാണേണ്ടത്. ആഗസ്തിലാണ് കത്തയച്ചത്.താന്‍ കക്ഷിരാഷ്ട്രീയം എന്ന നിലയില്‍ അല്ല അത്തരത്തില്‍ ഒരു കത്ത് എഴുതിയതെന്നാണ് കമലിന്‍റെ വിശദീകരണം. നെഹ്റുവിന്‍റെ കാലത്തെ സംസ്കാരിക രംഗത്തെ ഇടതുസമീപനം എന്താണ് എന്ന് കോണ്‍ഗ്രസുകാര്‍ക്ക് […]

Read More
 കാർഷിക നിയമം; സുപ്രീം കോടതിയുടെ നാലംഗ സമിതിക്കെതിരെ ശശി തരൂർ

കാർഷിക നിയമം; സുപ്രീം കോടതിയുടെ നാലംഗ സമിതിക്കെതിരെ ശശി തരൂർ

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സമരം പരിഹരിക്കാൻ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിക്കെതിരെ പരിഹാസവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത് .”കാര്‍ഷിക ബില്ലുകളെ പിന്തുണക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നാണ്”മൂന്‍കൂട്ടി തീരുമാനം ഉറപ്പിച്ചവരില്‍ നിന്ന് ഇനി എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുകയെന്നും ട്വിറ്ററിലൂടെ അദ്ദേഹം ചോദിച്ചു.

Read More
 സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ല;വിവാദങ്ങളിൽ പ്രതികരിച്ച് വാട്സപ്പ്

സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ല;വിവാദങ്ങളിൽ പ്രതികരിച്ച് വാട്സപ്പ്

ഒടുവിൽ വിവാദങ്ങൾക്ക് പ്രതികരണവുമായി പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സപ്പ്. സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഫോൺ കോണ്ടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്സപ്പ് വ്യക്തമാക്കി.തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാട്സപ്പ് ഇക്കാര്യങ്ങൾ അറിയിച്ചത്.ആരൊക്കെ വിളിക്കുന്നു എന്നോ മെസേജ് ചെയ്യുന്നു എന്നോ വാട്സപ്പ് കണക്കെടുക്കാറില്ല. മെസേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിലൂടെ സുരക്ഷിതമാണ്. വാട്സപ്പിനോ ഫേസ്ബുക്കിനോ ഉപഭോക്താവിൻ്റെ ലൊക്കേഷൻ കാണാൻ കഴിയില്ല. അതിനും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ ഉണ്ട്. ഫോൺ കോണ്ടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കുന്നില്ല. […]

Read More