കോവിഡ് വാക്‌സിൻ ഉപയോഗം; വിദഗ്ധ സമിതിയുടെ നിർണ്ണായക യോഗം ഇന്ന്

കോവിഡ് വാക്‌സിൻ ഉപയോഗം; വിദഗ്ധ സമിതിയുടെ നിർണ്ണായക യോഗം ഇന്ന്

പുതുവർഷത്തിൽ പുതു പ്രതീക്ഷയുമായി രാജ്യത്തിന് കൊവിഡ് വാക്സിന്റെ ഉപയോഗത്തിന് അനുമതി നൽകുന്ന കാര്യം തീരുമാനിക്കാൻ വിദഗ്ധ സമിതിയുടെ നിർണ്ണായക യോഗം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് . സീറം ഇൻസ്റ്റിസ്റ്റൂട്ട്, ഭാരത്ബയോടെക്ക്, ഫൈസ‌‍ർ എന്നീ കമ്പനികളുടെ അപേക്ഷയാണ് സമിതി പരിഗണിക്കുക കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സീറം ഇൻസ്റ്റിസ്റ്റൂട്ടിനോട് സമിതി കൂടുതൽ രേഖകൾ ചോദിച്ചിരുന്നു. സീറത്തിന്റെ കൊവിഷീൽഡ് വാക്സിന് ഉപയോഗത്തിന് അനുമതി കിട്ടുമെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള തീരുമാനം ഇന്നുണ്ടാകും.

Read More
 രാജ്യത്ത് ജനുവരി 2ന് എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍, അനുമതി  പരിഗണിക്കാന്‍ നാളെ യോഗം ചേരും

രാജ്യത്ത് ജനുവരി 2ന് എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍, അനുമതി പരിഗണിക്കാന്‍ നാളെ യോഗം ചേരും

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ മുന്നോടിയായി കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ ജനുവരി 2-ന് ഡ്രൈറണ്‍ നടക്കും. എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാകും വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുക. ഇതിന്റെ പ്രക്രിയ തീരുമാനിക്കുന്നതിനായി കേന്ദ്ര ആരോഗ്യസെക്രട്ടറി അധ്യക്ഷനായ ഉന്നതതലയോഗം നടന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. നാല് സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 28, 29 തീയതികളില്‍ നടന്ന വാക്‌സിന്‍ ഡ്രൈ റണ്ണിന്റെ പ്രക്രിയ സുഗമമായി മുന്നോട്ടുപോയെന്നും, തടസ്സങ്ങളുണ്ടായില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. നിലവില്‍ നിശ്ചയിച്ച വാക്‌സിന്‍ വിതരണരീതിയിലെ […]

Read More
 ബീഹാറില്‍ 17 ജെഡിയു എംഎല്‍എ മാര്‍ തങ്ങള്‍ക്കൊപ്പമെന്നും എന്‍ഡിഎ യെ താഴെയിറക്കുമെന്നും ആര്‍ജെഡി

ബീഹാറില്‍ 17 ജെഡിയു എംഎല്‍എ മാര്‍ തങ്ങള്‍ക്കൊപ്പമെന്നും എന്‍ഡിഎ യെ താഴെയിറക്കുമെന്നും ആര്‍ജെഡി

ബീഹാറില്‍ 17 ജെ.ഡി.യു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദള്‍. എതു നിമിഷവും സംസ്ഥാനത്തെ എന്‍.ഡി.എ ഭരണം അട്ടിമറിക്കപ്പെടുമെന്നും രാഷ്ട്രീയ ജനതാദള്‍ പറഞ്ഞു. ഇതോടെ ഒരു രാഷ്ട്രീയ അട്ടിമറി ബീഹാറില്‍ നടക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. അതേസമയം രാഷ്ട്രീയ ജനതാദളിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. രാഷ്ട്രീയ ജനതാദളിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. ഏതു നിമിഷവും തങ്ങള്‍ക്ക് സഭയെ അട്ടിമറിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ കൂറുമാറ്റ നിരോധന […]

Read More
 ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിൻവലിക്കില്ല; എകെ.ശശീന്ദ്രന്‍

ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിൻവലിക്കില്ല; എകെ.ശശീന്ദ്രന്‍

കൊവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് നടപ്പിലാക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ.ശശീന്ദ്രന്‍. ബസ് ചാര്‍ജ്ജ് കുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചക്ക് ശേഷമേ ചാര്‍ജ്ജ് കുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു. ബസ് ചാര്‍ജ്ജ് കുറച്ചാല്‍ കെഎസ്ആര്‍ടിസിക്കടക്കം വലിയ വരുമാന നശ്ടമുണ്ടാകും. പൊതുഗതാഗതം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണിത്.മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Read More
 പുതുവത്സര ഓഫറുമായി ജിയോ; ജനുവരി ഒന്നുമുതല്‍ വോയ്‌സ് കോളുകള്‍ സൗജന്യം

പുതുവത്സര ഓഫറുമായി ജിയോ; ജനുവരി ഒന്നുമുതല്‍ വോയ്‌സ് കോളുകള്‍ സൗജന്യം

ഉപഭോക്താക്കള്‍ക്ക് പുതുവത്സര ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോ രംഗത്ത്. ജനുവരി ഒന്നു മുതല്‍ എല്ലാ ആഭ്യന്തര വോയ്‌സ് കോളുകളും സൗജന്യമായിരിക്കും. ഐയുസി(ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്) ഏര്‍പ്പെടുത്തിയതോടെ ഇതര നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളിന് ജിയോ ചാര്‍ജ് ഈടാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ സൗജന്യമാക്കുന്നത്. അതായത് ജിയോയിലേക്കും മറ്റ് ഏത് നെറ്റ് വര്‍ക്കുകളിലേക്കുമുള്ള വോയ്‌സ് കോളിന് ഇനി മുതല്‍ പൈസ ഈടാക്കില്ല. ”ഐയുസി ചാര്‍ജുകള്‍ ഇല്ലാതാകുന്നതോടെ ഓഫ് നെറ്റ് കോളുകള്‍ സൗജന്യമാക്കുമെന്ന ഉറപ്പ് പാലിക്കുകയാണ്. ജനുവരി […]

Read More
 മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതം

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതം

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതല്‍ ഓൺലൈൻ ആയി സേവനം നടത്തുന്നു . ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ടാക്സ് അടക്കല്‍ എന്നിവയാണ് പൂര്‍ണമായും ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറിയത് . പ്രവാസികള്‍ക്ക് വിദേശത്തിരുന്നുകൊണ്ടെ് തന്നെ ലൈസന്‍സ് പുതുക്കാം. അതത് രാജ്യത്തെ അംഗീകൃത ഡോക്ടര്‍മാര്‍ നല്‍കുന്ന കാഴ്ച,മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പിക്കാം. ഈസ് ഓഫ് ഡൂയിംഗ് ഗവര്‍മ്മെണ്ട് ബിസിനസ് നയത്തിന്‍റെ ഭാഗമായാണ് ഈ നടപടികളെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു

Read More
 കോവിഡ് വാക്‌സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം സജ്ജം

കോവിഡ് വാക്‌സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം സജ്ജം

കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാനുള്ള സംവിധാനം വരെ ഒരുങ്ങിക്കഴിഞ്ഞു വലിയ അളവിലെത്തുന്ന വാക്സിൻ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം റീജിയണല്‍ വാക്സിൻ സെന്‍ററില്‍ തയാറായിക്കഴിഞ്ഞു. സംഭരണത്തിനായി 20 ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളും എത്തിച്ചു . ഇതിന്‍റെ കൃത്യമായ ഊഷ്മാവ് നിലനിര്‍ത്താൻ എല്ലാ ദിവസവും രണ്ടുനേരം പരിശോധന നടത്തുന്നുണ്ട്. വൈദ്യുതി തടസം ഉണ്ടായാലും ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളില്‍ 2 […]

Read More

ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;

ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന ഒ.രാജഗോപാൽ എം എൽ എ യുടെ നടപടി ചര്‍ച്ചയായിരിക്കെയാണ് സന്ദീപാനന്ദഗിരിയുടെ പ്രതികരണം. ‘രാജേട്ടന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി നേമത്ത് മത്സരിക്കുന്നതും, പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും ഇന്ന് പുലര്‍ക്കാലത്ത് സ്വപ്‌നം കണ്ടു’, എന്നായിരുന്നു സന്ദീപാനന്ദഗിരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.പ്രത്യേകനിയമ സഭ സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സംസ്ഥാന നിയമസഭ പാസാക്കിയത്. ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനംതിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ കായചികിത്സ, പ്രസൂതിതന്ത്ര-സ്ത്രീരോഗ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കായചികിത്സയിലും പ്രസൂതിതന്ത്ര-സ്ത്രീരോഗ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. കായചികിത്സാ വിഭാഗത്തിലേക്ക് ജനുവരി ആറിന് രാവിലെ 11നും പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിലേക്ക് ഏഴിന് രാവിലെ 11നും ഇന്റർവ്യൂ നടക്കും. പെൻഷൻ തുക വർദ്ധിപ്പിച്ചുമറ്റു […]

Read More
 ലോകത്തെ ഏറ്റവും വലിയ വാക്​സിനേഷൻ പ്രക്രിയക്കാണ്​ ​രാജ്യം തയാറെടുക്കുന്നത്;  പ്രധാനമന്ത്രി

ലോകത്തെ ഏറ്റവും വലിയ വാക്​സിനേഷൻ പ്രക്രിയക്കാണ്​ ​രാജ്യം തയാറെടുക്കുന്നത്; പ്രധാനമന്ത്രി

ലോകത്തെ ഏറ്റവും വലിയ വാക്​സിനേഷൻ പ്രക്രിയക്കാണ്​ ​രാജ്യം തയാറെടുക്കുന്നതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ രാജ്​കോട്ടിൽ എയിംസിന്​ തറക്കല്ലിട്ടതിന്​ ശേഷമാണ്​ പ്രധാനമന്ത്രിയുടെ പരാമർശം. വെല്ലുവിളികൾ നിറഞ്ഞ വർഷമാണ്​ കടന്നു പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ കോവിഡ്​ വാക്​സിൻ എത്തുമെന്ന്​ എയിംസ്​ ഡയറക്​ടർ രൺദീപ്​ ഗ​ുലേറിയ പറഞ്ഞു. എയിംസിനായി 201 ഏക്കർ ഭൂമിയാണ്​ സർക്കാർ അനുവദിച്ചത്​.​1,195 കോടി മുടക്കിയാണ്​ എയിംസ്​ നിർമിക്കുന്നത്​. 2022 പകുതിയോടെ നിർമാണം പൂർത്തിയാകുമെന്ന്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു. 125 എം.ബി.ബി.എസ്​ സീറ്റുകളും 60 ​നഴ്​സിങ്​ സീറ്റുകളും […]

Read More