തിരുവനന്തപുരത്തേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍ എയര്‍;ജനുവരി 31 മുതല്‍ സര്‍വീസുകള്‍ തുടങ്ങും

തിരുവനന്തപുരത്തേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍ എയര്‍;ജനുവരി 31 മുതല്‍ സര്‍വീസുകള്‍ തുടങ്ങും

തിരുവനന്തപുരത്തേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍റെ ദേശീയ വിമാന കമ്പനി ഒമാന്‍ എയര്‍. ജനുവരി 31 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്. ഞായര്‍, ബുധന്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍ നടത്തുക. ശരാശരി 100 റിയാലിനടുത്താണ് ടിക്കറ്റ് നിരക്ക്. ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ തിരുവനന്തപുരം സെക്ടറില്‍ സര്‍വീസ് തുടങ്ങിയതോടെ ഒമാന്‍ എയര്‍ ഈ റൂട്ടില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. തിരുവനന്തപുരത്തിന് പുറമെ ലഖ്നോവിലേക്കും ഒമാന്‍ എയര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.അതേസമയം സിയാല്‍കോട്ടിലേക്ക് പുതിയ […]

Read More
 ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം; . യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു

ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം; . യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു

വസീറാബാദിലെ ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം. യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തി നശിച്ചു.ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമില്ല. പുലർച്ചെ പന്ത്രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. വിവരം ലഭിച്ചയുടൻ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. എന്നാൽ തീ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിക്കേണ്ടി വന്നു. പുലർച്ചെ നാലരയോടെയാണ് തീ നിയന്ത്രണവിധേയമായത്. തീപിടിത്തത്തിൽ ഏകദേശം 200 നാലുചക്ര വാഹനങ്ങളും 250 […]

Read More
 ലൈംഗിക പീഡനക്കേസിൽ മുൻ സർക്കാർ പ്ലീഡർ പിജി മനു കീഴടങ്ങണം;  സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി

ലൈംഗിക പീഡനക്കേസിൽ മുൻ സർക്കാർ പ്ലീഡർ പിജി മനു കീഴടങ്ങണം; സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി

ലൈംഗിക പീഡനക്കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പിജി മനു പത്തു ദിവസത്തിനുള്ളിൽ കീഴടങ്ങണം. കീഴടങ്ങിയാൽ മനുവിനെ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കണം. അതേ ദിവസം തന്നെ ജാമ്യപേക്ഷ പരിഗണിക്കാനും കോടതി നിർദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിജി മനു സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു. തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നായിരുന്നു അതിജീവിതയുടെ ഹര്‍ജി. നിയമസഹായം തേടിയെത്തിയ യുവതിയെ […]

Read More
 ചുറ്റുമതിൽ ചാടിക്കടന്ന് യുവാവ് റൺവേയിൽ; ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ച

ചുറ്റുമതിൽ ചാടിക്കടന്ന് യുവാവ് റൺവേയിൽ; ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ച

ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ച. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് പ്രഖ്യാപിച്ച അതീവ ജാഗ്രതാ നിർദേശം തുടരുന്നതിനിടെ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ ചാടിക്കടന്ന് യുവാവ് റൺവേയിൽ പ്രവേശിച്ചു ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. എയർ ഇന്ത്യ വിമാനത്തിൻ്റെ പൈലറ്റാണ് എയർപോർട്ടിൽ അതിക്രമിച്ചു കടയാളെ റൺവേയിൽ വച്ച് ആദ്യം കണ്ടത്. പിന്നാലെ എയർ ട്രാഫിക് കൺട്രോളിനെ (എടിസി) വിവരമറിയിക്കുകയായിരുന്നു. വിമാനത്താവളത്തിൻ്റെ സുരക്ഷാ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) സ്ഥലത്തെത്തി ഇയാളെ […]

Read More
 ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി;ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി;ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

ക്ഷേമപെന്‍ഷന്‍ 5 മാസം മുടങ്ങിയതില്‍ മനം നൊന്ത് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.സർക്കാർ നൽകുന്ന ഔദാര്യമല്ല പെൻഷനെന്ന് അടിയന്തര പ്രമേയത്തിന് അനുമതിതേടിയ പിസി വിഷ്ണുനാഥ് പറഞ്ഞു.ഇന്ധന സെസ്സ് പോലും പെൻഷന്‍റെ പേര് പറഞ്ഞാണ് ഏർപ്പെടുത്തിയത്.ജോസഫ് നേരത്തെ ആത്മഹത്യ ചെയ്യും എന്ന് നോട്ടീസ് കൊടുത്തിരുന്നു.പെൻഷൻ കുടിശിക കിട്ടാത്തതിൽ മനംനൊന്താണ് മരണമെന്നും സർക്കാരാണ് ഉത്തരവാദിയെന്നും ജോസഫിന്‍റെ കുറിപ്പ് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.എന്നാല്‍ ക്ഷേമപെഷൻ കിട്ടാത്തത് കൊണ്ട് മാത്രമാണ് ജോസഫിന്‍റെ മരണം എന്ന് പറയുന്നത് വസ്തുതാ […]

Read More
 ബിസിനസ് സെന്റർ പ്രവർത്തനാരംഭിച്ചു

ബിസിനസ് സെന്റർ പ്രവർത്തനാരംഭിച്ചു

ചേന്ദമംഗലൂർ ഗ്രാമത്തിലെ സംരംഭകരുടെ കൂട്ടായ്മയായ ‘സെഫ്’ (ചേന്ദമംഗല്ലൂർ എൻ്റർപ്രണേർസ് ഫോറം -CEF -) ബിസിനസ് സെൻ്റർ ആരംഭിച്ചു.ചേന്ദമംഗല്ലൂർ ഹൈസ്കൂൾ റോഡിൽ ആരംഭിച്ച സെൻ്ററിൽ കോവർക്കിംഗ് ഓഫീസ് , കോൺഫറൻസ് റൂം, ബോർഡ് റൂം തുടങ്ങിയ സംരംഭകർക്കാവശ്യമായ പ്രാഥമിക സംവിധാനങ്ങൾ ലഭ്യമായിരിക്കും. ബിസിനസ് സെന്റർ പ്രമുഖ വ്യവസായി പി.കെ. അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മാടായി , അഡ്മിനിസ്ട്രേറ്റർ ഹകീം എം.ടി , ഒതയമംഗലം മഹല്ല് കമ്മറ്റി പ്രസിഡൻ്റ് കെ ടി മുഹമ്മദ് […]

Read More
 കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

വയനാട് പുല്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുന്നതിനിടെ ആനയുടെ മുന്നിൽ പെട്ട പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പാക്കം കാരേരിക്കുന്നിലെ വിജയൻ കമലാക്ഷി ദമ്പതികളുടെ മകനാണ് ശരത് (14). സുഹൃത്തുക്കൾക്കൊപ്പം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇരുട്ടായതിനാൽ കാട്ടാനയുടെ സാന്നിധ്യം കുട്ടി […]

Read More
 സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെയും ആർ.സി.ബുക്കിൻെറയും പ്രിൻറിംഗ് നിലച്ചു; കാരണം സാമ്പത്തിക പ്രതിസന്ധി

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെയും ആർ.സി.ബുക്കിൻെറയും പ്രിൻറിംഗ് നിലച്ചു; കാരണം സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെയും ആർ.സി.ബുക്കിൻെറയും പ്രിൻറിംഗ് നിലച്ചു. കരാർ കമ്പനിക്ക് ഒൻപത് കോടി കടമായതോടെയാണ് പ്രിൻറിംഗ് നിർത്തിയത്. ടെസ്റ്റ് പാസായിട്ടും ലൈസൻസ് കിട്ടാതെ നിരവധി പേരാണ് കാത്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ഷാരോണിനെപോലെ ലൈസൻസ് കിട്ടിയിട്ട് ജീവിതം മുന്നോട്ടുപോകേണ്ട നിരവധിപ്പേരുണ്ട്. വായ്പയെടുത്താണ് ബൈക്ക് വാങ്ങിയത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിയായിരുന്നു ലക്ഷ്യം. ഈ വണ്ടി റോഡിലിറങ്ങി ഓടി തുടങ്ങിയാലേ വണ്ടിയുടെ വായ്പയും വീടുവാടകയുമൊക്കെ തിരിച്ചടക്കാൻ പറ്റൂ. കഷ്ടപ്പെട്ടാണ് ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായത്. മൂന്നു മാസം മുമ്പ് […]

Read More
 അമ്മയെയും മകളെയും പീഡിപ്പിച്ചു; പരോളിൽ പുറത്തിറങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റിൽ

അമ്മയെയും മകളെയും പീഡിപ്പിച്ചു; പരോളിൽ പുറത്തിറങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റിൽ

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കൊലക്കേസിൽ പരോളിൽ ഇറങ്ങിയ പ്രതി യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ചു.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 2014 ൽ കൊലപാതക കേസിൽ അറസ്റ്റിലായ ശിക്ഷിക്കപ്പെട്ട ജരിപത്ക സ്വദേശി ഭരത് ഗോസ്വാമി ദിവസങ്ങൾക്ക് മുൻപാണ് പരോളിൽ ഇറങ്ങിയത്. ജനുവരി 25 ന് ഗോസ്വാമി തനിക്ക് പരിചയമുള്ള 43 കാരിയുടെ വീട്ടിലെത്തി, യുവതിയെയും 14 വയസുള്ള മകളെയും പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാൽ മകളെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ […]

Read More
 കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകി അമ്മ കടന്നു കളഞ്ഞു ; കുഞ്ഞിനെ പൊലീസ് ഏറ്റെടുത്തു

കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകി അമ്മ കടന്നു കളഞ്ഞു ; കുഞ്ഞിനെ പൊലീസ് ഏറ്റെടുത്തു

പാലക്കാട് കൂട്ട്പാതയിൽ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകിയാണ് അമ്മ കടന്നു കളഞ്ഞത്. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അസം സ്വദേശികളുടേതാണ് കുഞ്ഞെന്നാണ് വിവരം. അച്ഛൻ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കു‌ഞ്ഞിനെ മറ്റൊരാൾക്ക് നൽകി അമ്മ കടന്നുകളഞ്ഞത്. ഇവരെ കണ്ടെത്താനായിട്ടില്ല.

Read More