അഫ്​ഗാനിസ്ഥാനിൽ വെട്ടുക്കിളി ആക്രമണം; 40,000 ലിറ്റര്‍ കീടനാശിനി നൽകി ഇന്ത്യ

അഫ്​ഗാനിസ്ഥാനിൽ വെട്ടുക്കിളി ആക്രമണം; 40,000 ലിറ്റര്‍ കീടനാശിനി നൽകി ഇന്ത്യ

വെട്ടുക്കിളി അക്രമണത്തിൽ വലയുന്ന അഫ്​ഗാനിസ്ഥാന് ഇന്ത്യയുടെ സഹായം. 40,000 ലിറ്റര്‍ മാലതിയോൺ കീടനാശിനി ഇന്ത്യ അഫ്​ഗാനിസ്ഥാന് കൈമാറി. ഇറാനിലെ ഛബ്രഹാർ തുറമുഖം വഴിയാണ് കീടനാശിനി കൈമാറിയത്. പ്രകൃതിദുരന്തങ്ങളും മറ്റും അഫ്​ഗാനിസ്ഥാനിലെ ഭക്ഷ്യസുരക്ഷ തകർത്തിട്ട് ഏറെക്കാലമായി. അതിനിടയിലാണ് വെട്ടുക്കിളികളുടെ അക്രമണവുമുണ്ടായിരിക്കുന്നത്. ഇന്ത്യ കൈമാറിയ മാലതിയോൺ കീടനാശിനി വെട്ടുക്കിളി ശല്യത്തിന് ഏറെ ഫലപ്രദമാണ് എന്നാണ് പറയുന്നത്. ഇന്ത്യ നൽകിയ സഹായത്തിന് അഫ്​ഗാനിസ്ഥാൻ നന്ദി അറിയിച്ചു.വെട്ടുക്കിളികൾ പുൽച്ചാടി ഇനത്തിൽ പെടുന്ന ജീവികളാണ്. അവ മനുഷ്യരെ നേരിട്ട് അക്രമിക്കുക പോലുമില്ല. എന്നാൽ, ഒരു […]

Read More
 ദൃശ്യങ്ങൾ ചോർന്ന സംഭവം; അന്വേഷണം പൂർത്തിയായി, റിപ്പോർട്ടിൽ നടപടിയില്ല’; അതിജീവിത സുപ്രിംകോടതിയിലേക്ക്

ദൃശ്യങ്ങൾ ചോർന്ന സംഭവം; അന്വേഷണം പൂർത്തിയായി, റിപ്പോർട്ടിൽ നടപടിയില്ല’; അതിജീവിത സുപ്രിംകോടതിയിലേക്ക്

നടിയെ ആക്രമിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ അന്വേഷണം പൂർത്തിയായി. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണമാണ് പൂർണമായത്. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ലെന്നാരോപിച്ച് അതിജീവിത മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ലഭ്യമാക്കുന്നില്ലെന്നും അതിജീവിത ആരോപിക്കുന്നു.നടിയെ ആക്രമിച്ചത് പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയതാണ് ഹൈക്കോടതി അന്വേഷണം നടത്തി നടപടിയെടുക്കാൻ ഉത്തരവിട്ടത്.എന്നാൽ അന്വേഷണം പൂർത്തിയാക്കി 20 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ടിൽ കോടതി ഇതുവരെ കേസ് […]

Read More
 അജ്ഞാത ജീവിയുടെ കടിയേറ്റ് 84 കോഴികൾ ചത്തു; സംഭവം കഴിഞ്ഞ ദിവസം രാത്രിയിൽ

അജ്ഞാത ജീവിയുടെ കടിയേറ്റ് 84 കോഴികൾ ചത്തു; സംഭവം കഴിഞ്ഞ ദിവസം രാത്രിയിൽ

ചാരുംമൂട്: അജ്ഞാത ജീവിയുടെ കടിയേറ്റ് 84 കോഴികൾ ചത്തു. താമരക്കുളം പച്ചക്കാട് ചിത്തിര നിവാസിൽ വിധവയായ ജഗദമ്മയുടെ കോഴികളാണ് ചത്തത്. കഴിഞ്ഞ ദിവസം രാത്രിയിലിലായിരുന്നു കൂട്ടിലടച്ചിരുന്ന കോഴികളെ അജ്ഞാത ജീവി കടിച്ചു കൊന്നത്. മുട്ടയിട്ട് തുടങ്ങിയ കോഴികളായിരുന്നു ഏറെയും. ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിച്ച 20 ഇടത്തരം കോഴികളും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവിടെ രണ്ട് ദിവസം മുമ്പ് പകൽ മൂന്ന് ആടുകളെ പട്ടികൾ കടിച്ചുകൊന്നിരുന്നു.

Read More
 ഗവർണറുടെ അതൃപ്തി സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ഗവർണറുടെ അതൃപ്തി സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ഗവർണറുടെ അതൃപ്തി സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെറ്റായ രാഷ്ട്രീയ പ്രചരണം നടത്താൻ നിയമസഭ സർക്കാർ ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു. കവല പ്രസംഗത്തിനുള്ള വേദിയാക്കി മാറ്റാൻ സർക്കാർ നയ പ്രഖ്യാപനത്തെ ഉപയോഗിക്കാൻ ശ്രമിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.നിയമസഭയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സർക്കാർ ശ്രമിക്കുന്നു. പ്രതിപക്ഷം അതിനു കൂട്ട് നിൽക്കുന്നു. ഗവർണറുടെ അസംതൃപ്തി സർക്കാരിൻ്റെ വില കുറഞ്ഞ നിലപാട് കൊണ്ടാണ്. […]

Read More
 വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദ്യോ​ഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരും; വാർത്തകൾ തള്ളി മേരി കോം

വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദ്യോ​ഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരും; വാർത്തകൾ തള്ളി മേരി കോം

ബോക്സിങ് റിങ്ങിൽ നിന്ന് വിരമിച്ചെന്ന വാർത്തകൾ തള്ളി മേരി കോം.ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇന്നലെ രാത്രിയാണ് മേരി കോം വിരമിച്ചെന്ന വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് മേരി കോം വിശദീകരിക്കുന്നത്. തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താൽപ്പര്യമുണ്ട്. എന്നാൽ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാൽ തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. താൻ ജീവിതത്തിൽ എല്ലാം നേടിക്കഴിഞ്ഞു. ഇനി വിരമിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നായിരുന്നു മേരി കോം പറഞ്ഞത്. അസമിലെ ദിബ്രുഗഢ് […]

Read More
 ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

അസുഖം മാറാൻ ഗംഗയിൽ മുക്കിയാൽ മതിയെന്ന വിശ്വാസത്തിൽ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ കാൻസർ ബാധിതനായ അഞ്ചു വയസുകാരൻ മരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഹരിദ്വാറിലെ ഹർ കി പൗരിയിൽ ഇന്നലെയാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഗംഗാതീരത്ത് എത്തിയത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ്റെ അസുഖം ഗംഗാസ്നാനം കൊണ്ട് മാറുമെന്നാണ് മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്. കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ പ്രതീക്ഷ കൈവിട്ട തരത്തിലാണ് സംസാരിച്ചത്. തുടർന്ന് എങ്ങനെയും അസുഖം മാറ്റാൻ കുട്ടിയെ […]

Read More
 ഉമ്മന്‍ചാണ്ടിയുടെ  ഓര്‍മ്മക്കായ്; പുതുപ്പളളിയില്‍ ഇരുപത്തിയഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മക്കായ്; പുതുപ്പളളിയില്‍ ഇരുപത്തിയഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ പുതുപ്പളളിയില്‍ ഇരുപത്തിയഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. ഇരുപത്തിയഞ്ചില്‍ ഇരുപത് വീടുകളുടെയും ശിലാസ്ഥാപനം ഒരേ ദിവസമാണ് പൂര്‍ത്തിയായത്. വാകത്താനം മുതല്‍ പാമ്പാടി വരെ പുതുപ്പളളി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായാണ് 25 ഉമ്മന്‍ചാണ്ടി വീടുകള്‍ ഒരുങ്ങുന്നത്. ഉമ്മന്‍ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴില്‍ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണം.ഒരു ദിവസം കൊണ്ട് പൂര്‍ത്തിയായത് ഇരുപത് വീടുകളുടെ തറക്കല്ലിടീലാണ്. ജൂലായ് 18നാണ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മ ദിനം. അന്ന് […]

Read More
 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി ഇന്ത്യ; രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി ഇന്ത്യ; രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. ആഘോഷങ്ങൾക്ക് മുന്നോടിയായി വൈകീട്ട് ഏഴു മണിയോടെ രാഷ്‌ട്രപതി ദ്രൗപദി മുർമ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യം ഇതുവരെ കൈവരിച്ച നേട്ടങ്ങളും വെല്ലുവിളികളുമെല്ലാം രാഷ്‌ട്രപതിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചേക്കും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. അതേസമയം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാർഡുകളും വിശിഷ്ടസേവനങ്ങൾക്കുള്ള സേന, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. സേന വിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തിറക്കും.

Read More
 കെഎം മാണിയുടെ ആത്മകഥ, പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ;കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതോ ആത്മകഥ!

കെഎം മാണിയുടെ ആത്മകഥ, പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ;കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതോ ആത്മകഥ!

ബാര്‍ക്കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കെഎം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല തനിക്കെതിരെ തിരിഞ്ഞെന്ന് ആത്മകഥയില്‍ പറയുന്നു. ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകെത്തുകയായിരുന്നു ബാര്‍ക്കോഴ കേസെന്നും പുസ്തകത്തിലുണ്ട്. കെഎം മാണിയുടെ ആത്മകഥ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെയും തന്നെയും ഇല്ലാതാക്കാന്‍ എല്ലാകാലവും ശ്രമിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന കുറ്റപ്പെടുത്തലാണ് ആത്മകഥയിലെ രാഷ്ട്രീയ അധ്യായങ്ങളിലുള്ളത്. ബാര്‍ക്കോഴ ആരോപണത്തില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നത് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയാണ്. രമേശിനെ […]

Read More
 അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ

അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ

കൊല്ലം പറവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നുമുതൽ. അനീഷ്യയുടെ ശബ്ദ സന്ദേശങ്ങളും 19 പേജുകൾ ഉള്ള ഡയറിക്കുറിപ്പ് തുടങ്ങിയ വിശദമായി പരിശോധിച്ച ശേഷമാകും അന്വേഷണ ചുമതലയുള്ള സിറ്റി ക്രൈം ബ്രാഞ്ച് തുടർനടപടികളിലേക്ക് കടക്കുക. ജനുവരി 21ന് ആണ് അനീഷ്യ ആത്മഹത്യ ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ വിടവാങ്ങൽ കുറിപ്പെഴുതിയും സ്റ്റാറ്റസ് ഇട്ടതിനും ശേഷമായിരുന്നു അനീഷ്യ ജീവനൊടുക്കിയത്. മേലുദ്യോഗസ്ഥനും സഹപ്രവർത്തകനും മാനസികമായി പീഡിപ്പിച്ചെന്നാണ് അനീഷ്യയുടേയും കുടുംബത്തിന്‍റേയും ആരോപണം. ജോലി […]

Read More