കുരിക്കത്തൂര്‍ കെ സ്റ്റോര്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുരിക്കത്തൂര്‍ കെ സ്റ്റോര്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കുരിക്കത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ച കെ സ്റ്റോര്‍ പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കി വരുന്ന പൊതു വിതരണ സംവിധാനത്തെ കൂടുതല്‍ ജന സൗഹൃദ സേവനങ്ങള്‍ നല്‍കാന്‍ ഉതകും വിധം മാറ്റിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് കുരിക്കത്തൂരില്‍ കെ സ്റ്റോര്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. റേഷന്‍ കടകളുടെ പശ്ചാത്തല സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യകള്‍ ഇപയോഗിച്ച് കൂടുതല്‍ സേവന സൗകര്യങ്ങള്‍ ഒരുക്കിയും സപ്ലൈകോ, മില്‍മ […]

Read More
 ഇപ്പോളത്തെ ഗായകരുടെ ശബ്ദം പ്രഷർകുക്കറിൽ നിന്ന് വായു പോകുന്നത് പോലെ ; സൂരജ് സന്തോഷിനെതിരെ അധിക്ഷേപവുമായി സന്ദീപ് വാര്യർ

ഇപ്പോളത്തെ ഗായകരുടെ ശബ്ദം പ്രഷർകുക്കറിൽ നിന്ന് വായു പോകുന്നത് പോലെ ; സൂരജ് സന്തോഷിനെതിരെ അധിക്ഷേപവുമായി സന്ദീപ് വാര്യർ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത ഗായിക കെ എസ് ചിത്രയെ വിമർശിച്ച ഗായകൻ സൂരജ് സന്തോഷിനെതിരെ കടുത്ത അധിക്ഷേപവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ‘ഇപ്പോഴത്തെ പുരുഷ ഗായകരുടെ ഒരു പ്രശ്നമായി തോന്നിയിട്ടുള്ളത് പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇപ്പോഴത്തെ പുരുഷ ഗായകരുടെ ഒരു പ്രശ്നമായി തോന്നിയിട്ടുള്ളത് പാടുന്നത് ആണാണോ പെണ്ണാണോ […]

Read More
 ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട 6 ലക്ഷം രൂപയെ ചൊല്ലി തർക്കം; 17കാരിയെ അച്ഛനും രണ്ടാനമ്മയും കൊന്ന് കെട്ടിത്തൂക്കി

ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട 6 ലക്ഷം രൂപയെ ചൊല്ലി തർക്കം; 17കാരിയെ അച്ഛനും രണ്ടാനമ്മയും കൊന്ന് കെട്ടിത്തൂക്കി

ജാർഖണ്ഡിൽ പതിനേഴുകാരിയായ മകളെ അച്ഛനും രണ്ടാനമ്മയും ചേർന്ന് കൊന്ന് കെട്ടിതൂക്കി. 17കാരിയായ ഖുഷി കുമാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഖുഷിയുടെ പേരിൽ ഫിക്സഡ് ഡിപ്പോസിറ്റിലുണ്ടായിരുന്ന ആറ് ലക്ഷം രൂപ നൽകാൻ അച്ഛൻ മകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി നിരസിച്ചതോടെയാണ് അച്ഛനും രണ്ടാനമ്മയും ചേർന്ന് 17 കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് സുനിൽ മഹ്തോയെയും ഭാര്യ പുനം ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തു.ജാർഖണ്ഡിലെ രാംഗ‍ഡ് ജില്ലയിലാണ് സംസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്. ജനുവരി 13നാണ് ഖുഷി […]

Read More
 എക്സൈസ് നയ കേസ്; കെ കവിതയെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇ ഡി

എക്സൈസ് നയ കേസ്; കെ കവിതയെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇ ഡി

ദൽഹി മദ്യനയ അഴിമതി കേസിൽ കൂടുതൽ വിവരങ്ങൾ അറിയാനായി ബിആർഎസ് നേതാവ് കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും വിളിച്ചുവരുത്തിയേക്കും.ഇഡി നോട്ടീസിനെതിരെ കവിത നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ചോദ്യം ചെയ്യുന്നതിന് കോടതി വിലക്കില്ലാത്ത സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം.കഴിഞ്ഞ വർഷം ഇതേ കേസിൽ കവിതയെ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമാണ് കേന്ദ്ര ഏജൻസി മൊഴി രേഖപ്പെടുത്തിയത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എം‌എൽ‌സി നേരത്ത തന്നെ പറഞ്ഞിരുന്നു. തെലങ്കാനയിൽ […]

Read More
 പാലിയേറ്റീവ് കെയര്‍ വാരാചരണം; ‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിന്റെ ഭാഗമായി ആരോഗ്യ മന്ത്രി ഗൃഹ സന്ദര്‍ശനം നടത്തി

പാലിയേറ്റീവ് കെയര്‍ വാരാചരണം; ‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിന്റെ ഭാഗമായി ആരോഗ്യ മന്ത്രി ഗൃഹ സന്ദര്‍ശനം നടത്തി

പാലിയേറ്റീവ് കെയര്‍ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ഹോം കെയര്‍ ടീമിനോടൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി. പാലിയേറ്റീവ് പരിചരണം ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളയമ്പലം പാതിരപള്ളി വാര്‍ഡിലെ കെ.എസ്. വേണുഗോപാലന്‍ നായര്‍ (72), അംബികാദേവി (66) എന്നിവരെയാണ് മന്ത്രി വീട്ടിലെത്തി കണ്ടത്.വീട്ടിലെത്തിയ മന്ത്രി ഇവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആര്‍മിയില്‍ നിന്നും വിരമിച്ചയാളാണ് വേണുഗോപാലന്‍ നായര്‍. രോഗം കാരണം 12 വര്‍ഷമായി വായിലൂടെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. […]

Read More
 നരേന്ദ്ര മോദി വിശ്വഗുരു; ഇന്ത്യ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയായി മാറും; അനിൽ ആന്റണി

നരേന്ദ്ര മോദി വിശ്വഗുരു; ഇന്ത്യ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയായി മാറും; അനിൽ ആന്റണി

നരേന്ദ്ര മോദിയെ വിശ്വ ഗുരു എന്ന് വിശേഷിപ്പിച്ച് അനിൽ ആന്റണി. എൻഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മോദിയുടെ ഗ്യാരണ്ടിയിലൂടെ ജർമ്മനിയെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയായി മാറുമെന്നും അനിൽ ആന്റണി പറഞ്ഞു.ലോക നേതാവായ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന് ആകെയുള്ളത് എല്ലാവരും ഒരേപോലെ വർഗീയ വാദികൾ എന്നത് മാത്രം. പ്രതിപക്ഷം ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ ഇന്ത്യൻ ജനത മാലിന്യ കൊട്ടയിൽ എറിഞ്ഞതായും […]

Read More
 അട്ടപ്പാടി കോട്ടത്തറ ആദിവാസി സ്പെഷ്യാലിറ്റി ആശുപത്രിയിൽ വൻ സാമ്പത്തിക ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

അട്ടപ്പാടി കോട്ടത്തറ ആദിവാസി സ്പെഷ്യാലിറ്റി ആശുപത്രിയിൽ വൻ സാമ്പത്തിക ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

അട്ടപ്പാടി കോട്ടത്തറ ആദിവാസി സ്പെഷ്യാലിറ്റി ആശുപത്രിയിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. ആശുപത്രിയിൽ മുൻ സൂപ്രണ്ട് ഡോ.ആർ പ്രഭുദാസിന്‍റെ കാലത്ത് നടപ്പാക്കിയ വിവിധ പദ്ധതികളിൽ രണ്ട് കോടി 99 ലക്ഷം രൂപ ക്രമക്കേട് നടത്തിയെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ പ്രത്യേക ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. നഷ്ടം മെഡിക്കൽ ഓഫീസറിൽ നിന്ന് ഈടാക്കാനാണ് റിപ്പോർട്ടിലെ നിർദേശം. ​ഗർഭിണികൾക്ക് ജ്യൂസ് അടിച്ചു കൊടുക്കുന്നതിന് പഴവർ​ഗങ്ങൾ വാങ്ങിയെന്ന് രേഖയുണ്ടാക്കി മാത്രം അരലക്ഷത്തോളം രൂപയാണ് തട്ടിയത്. ഇത്തരത്തില്‍ വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പാണ് […]

Read More
 ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്ന് വിരാട് കോലിയെ ആലിംഗനം ചെയ്ത് യുവാവ്;പൂമാലയിട്ട് സ്വീകരണം

ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്ന് വിരാട് കോലിയെ ആലിംഗനം ചെയ്ത് യുവാവ്;പൂമാലയിട്ട് സ്വീകരണം

ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്ന് വിരാട് കൊഹ്‌ലിയെ ആലിംഗനം ചെയ്ത് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിന് സ്വീകരണം നൽകി കുടുംബവും കൂട്ടുകാരും. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി൨൦ മത്സരത്തിലാണ് യുവാവ് ഗ്രൗണ്ടിൽ അതിക്രമിച്ചു കയറി കൊഹ്‌ലിയെ കെട്ടിപ്പിടിച്ചത്.ബൗണ്ടറി ലൈനിന് സമീപം നിൽക്കുകയായിരുന്ന കോലിയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകൻ താരത്തെ കെട്ടിപ്പിടിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.യുവാവിനെ ടുക്കോഗഞ്ച് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു. പിന്നീട് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊലീസ് വിട്ടയച്ചു. പൊലീസ് […]

Read More
 മണിപ്പൂരിൽ ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെ ആക്രമണം ;  കമാൻഡോയ്ക്ക് വീരമൃത്യു

മണിപ്പൂരിൽ ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെ ആക്രമണം ; കമാൻഡോയ്ക്ക് വീരമൃത്യു

മണിപ്പൂർ മോറെയിൽ വീണ്ടും വെടിവെപ്പ്. അക്രമികളും സുരക്ഷാസേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു കമാൻഡോയ്ക്ക് വീരമൃത്യു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇന്ന് പുലർച്ചയോടെ ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെയാണ് അക്രമികൾ അപ്രതീക്ഷിത ആക്രമണം നടത്തിയത്. സൈനിക ക്യാമ്പുകൾക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോർട്ടുകൾ .ആക്രമണത്തിൽ പിന്നിൽ കുക്കിവിഭാഗമാണെന്ന് സുരക്ഷാസേന ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിൾസിലെ കൂടുതൽ സംഘം മേഖലയിൽ എത്തി അക്രമികൾക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്. മോറെയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ […]

Read More
 മഹാരാജാസ് കോളേജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി കയ്യേറ്റം ചെയ്തു;അധ്യാപകനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മഹാരാജാസ് കോളേജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി കയ്യേറ്റം ചെയ്തു;അധ്യാപകനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി കയ്യേറ്റം ചെയ്തു. മൂന്നാം വര്‍ഷ ബിഎ അറബിക് വിദ്യാര്‍ത്ഥിയാണ് ഇതേ ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകനെ മര്‍ദിച്ചത്. കോളേജിലെ അധ്യാപകൻ നിസാമുദ്ദീനുനേരെയാണ് അതിക്രമം ഉണ്ടായത്. പിറകില്‍നിന്ന് കയ്യേറ്റം ചെയ്തശേഷം മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്നാണ് അതിക്രമത്തിനിരയായ അധ്യാപകൻ പറയുന്നത്. കയ്യേറ്റം ചെയ്ത വിദ്യാര്‍ത്ഥിയുടെ രണ്ടാം വര്‍ഷം ക്ലാസിലെ അധ്യാപകനായിരുന്നു നിസാമുദ്ദീന്‍. ഇന്‍റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമായിരിക്കും അതിക്രമത്തിന് കാരണമെന്നും അധ്യാപകന്‍ നിസാമുദീന്‍ പറഞ്ഞു. ഹാജര്‍ കുറവായതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കം ഉണ്ടായിരുന്നതായും നിസാമുദ്ദീന്‍ […]

Read More