പുതിയ വീടെന്ന സ്വപ്നം ബാക്കിയായി; അർബുദ രോഗിയായ ഗോപാലകൃഷ്ണന്‍ എന്നെന്നേക്കുമായി യാത്രയായി

പുതിയ വീടെന്ന സ്വപ്നം ബാക്കിയായി; അർബുദ രോഗിയായ ഗോപാലകൃഷ്ണന്‍ എന്നെന്നേക്കുമായി യാത്രയായി

വീട് നിർമ്മാണം പൂർത്തിയാകും മുൻപേ പത്തനംതിട്ട സീതത്തോട് സ്വദേശി ഗോപാലകൃഷ്ണൻ വിട വാങ്ങി. അര്‍ബുദ രോഗിയായ ഗോപാലകൃഷ്ണന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ലൈഫ് പദ്ധതിയിലെ വീട് നിർമ്മാണം മുടങ്ങിയതിനെത്തുടർന്ന് ടാർപോളിൻ ഷീറ്റ് മേഞ്ഞ കൂരയിലായിരുന്നു ഗോപാലകൃഷ്ണന്‍ കഴിഞ്ഞിരുന്നത്. പത്തനംതിട്ട സീതത്തോട്ടിലെ ഗോപാലകൃഷ്ണന്‍റെ ദുരവസ്ഥ മാധ്യമങ്ങൾ പുറംലോകത്ത് എത്തിച്ചതോടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള സഹായം ലഭിക്കുകയായിരുന്നു. കോൺഗ്രസ് പ്രവാസി സംഘടനയാണ് സഹായവുമായി രംഗത്തെത്തിയിരുന്നത്. ഇതിനുശേഷം വീട് നിർമ്മാണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് പുതിയ വീട്ടില്‍ സുരക്ഷിതമായി അന്തിയുറങ്ങുകയെന്ന സ്വപ്നം ബാക്കിയാക്കി […]

Read More
 വയനാട്ടില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന നരഭോജി കടുവയെ കണ്ടെത്താനായില്ല; ഇന്നും വ്യാപക തെരച്ചില്‍ തുടരും

വയനാട്ടില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന നരഭോജി കടുവയെ കണ്ടെത്താനായില്ല; ഇന്നും വ്യാപക തെരച്ചില്‍ തുടരും

വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയെ കണ്ടെത്താനായില്ല. ഇന്നും വ്യാപക തെരച്ചില്‍ തുടരും. ഇന്നലെയും വലിയരീതിയുള്ള തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കടുവ എങ്ങോട്ട് മാറിയെന്ന് ഉറപ്പിക്കാനായിട്ടില്ല. 22 ക്യാമറ ട്രാപ്പുകൾ പലയിടത്തായി സ്ഥാപിച്ച് കടുവയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.കോളനിക്കവലയ്ക്ക് സമീപം കാപ്പിത്തോട്ടത്തിൽ സ്ഥാപിച്ച കൂടിന് പുറമെ പുതിയൊന്നുകൂടി കൂടല്ലൂരിൽ എത്തിച്ചിട്ടുണ്ട്.നാളെ ഇതിലും കെണിയൊരുക്കാനാണ് തീരുമാനം.ഇന്നലെ 20 അംഗ പ്രത്യേക ടീം […]

Read More
 ശബരിമലയില്‍ സര്‍ക്കാര്‍ സംവിധാനം സമ്പൂര്‍ണ പരാജയം;മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനകുറ്റം ചുമത്തണമെന്ന് കെ.സുധാകരന്‍

ശബരിമലയില്‍ സര്‍ക്കാര്‍ സംവിധാനം സമ്പൂര്‍ണ പരാജയം;മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനകുറ്റം ചുമത്തണമെന്ന് കെ.സുധാകരന്‍

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ശബരിമല തീര്‍ത്ഥാടകര്‍ മലകയറി അയ്യപ്പ ദര്‍ശനം ലഭിക്കാതെ നിരാശയോടെ മടങ്ങിപ്പോകുകയും ഗവര്‍ണര്‍ കാറില്‍നിന്നിറങ്ങി സ്വയരക്ഷ തേടുകയും ചെയ്യുന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിവിട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് പിണറായി വിജയന്‍ പൗരപ്രമുഖരോടൊപ്പം ഉണ്ണുന്ന തിരക്കിലാണ്.ശബരിമലയില്‍ മതിയായ ക്രമീകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയും അയ്യപ്പഭക്തര്‍ 18-20 മണിക്കൂര്‍ കാത്തുനില്ക്കുകയുമാണ്. മനംമടുത്ത് അനേകം ഭക്തര്‍ അയ്യപ്പ ദര്‍ശനം ലഭിക്കാതെ കൂട്ടത്തോടെ തിരികെപ്പോകുന്നത് ആദ്യമായിട്ടാണ്. തുടര്‍ച്ചയായ […]

Read More
 കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയാം

കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയാം

*ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി*ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങൾ അംഗീകരിച്ചു. *കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി*കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി സ്ഥാപിക്കാൻ തീരുമാനിച്ചു.നിലവിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ അധികാരപരിധിയിൽ വരുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അധികാരപരിധി നൽകികൊണ്ടാണ് പുതിയ കോടതി സ്ഥാപിക്കുന്നത്. കോടതിക്കും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിനുമായി 13 പുതിയ തസ്തികകൾ സൃഷ്ടിക്കും. *വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടി സാധൂകരിച്ചു*ഗ്രാമപഞ്ചായത്തുകളിലും […]

Read More
 ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്

നാല് ഭിന്നശേഷിക്കാർക്ക് മുചക്ര വാഹനം വിതരണം ചെയ്ത് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽ കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കൃഷ്ണവേണി മാണിക്കോത്ത്, ജൗഹർ പൂമംഗലം, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ അശോകൻ, ബ്ലോക്ക് വികസന […]

Read More
 ശബരിമലയിലെ തിരക്ക്: ഇടപെട്ട് ഹൈക്കോടതി

ശബരിമലയിലെ തിരക്ക്: ഇടപെട്ട് ഹൈക്കോടതി

ശബരിമല തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി. എന്‍എസ്എസ്-എന്‍സിസി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന് പുറത്തുള്ള എത്ര പേര്‍ സ്പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സ്പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തില്‍ കൂടതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതെന്ന് എഡിജിപി കോടതിയെ അറിയിച്ചു. ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ ദൃശ്യങ്ങൾ സഹിതം എഡിജിപി ഹൈക്കോടതിയിൽ വിശദീകരിച്ചു. നിലയ്ക്കല്‍ പാര്‍ക്കിംഗ് നിറഞ്ഞെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, […]

Read More
 ‘ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ  പെരുമാറ്റ രീതികൾ അസാധാരണമാണ്’;കടുത്ത വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് സലിം മടവൂര്‍

‘ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പെരുമാറ്റ രീതികൾ അസാധാരണമാണ്’;കടുത്ത വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് സലിം മടവൂര്‍

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് സലിം മടവൂര്‍ .ഗവർണറുടെ ‘അസുഖം’ വീട്ടുകാരെയും രാഷ്ട്രപതിയെയും അറിയിക്കണം.ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പെരുമാറ്റ രീതികൾ അസാധാരണമാണ്. മനോനില തെറ്റിയ പോലെ പെരുമാറുന്ന ഗവർണറുടെ നിലവിലെ അവസ്ഥ വീട്ടുകാരെയും രാഷ്ട്രപതിയെയും അറിയിച്ച് തിരികെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടണം. ഓടുന്ന കാറിൽ നിന്നും ഇദ്ദേഹം ചാടിയാൽ കേരളത്തിന് മാനഹാനിയുണ്ടാക്കും. വാതിൽ തുറന്ന് പുറത്ത് ചാടാതിരിക്കാൻ , ഇദ്ദേഹം കാറിൽ സഞ്ചരിക്കുമ്പോൾ ഇരു വശത്തും അംഗരക്ഷകരെ ഇരുത്തണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ […]

Read More
 ശബരിമലയില്‍ സര്‍ക്കാരിനും ദേവസ്വത്തിനും ഉത്തരവാദിത്തമില്ലാത്ത സങ്കടകരമായ അവസ്ഥ; വി ഡി സതീശൻ

ശബരിമലയില്‍ സര്‍ക്കാരിനും ദേവസ്വത്തിനും ഉത്തരവാദിത്തമില്ലാത്ത സങ്കടകരമായ അവസ്ഥ; വി ഡി സതീശൻ

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പ ഭക്തര്‍ പന്തളത്ത് യാത്ര അവസാനിപ്പിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ എന്ന് അദ്ദേഹം പറഞ്ഞു. 20 മണിക്കൂറോളമാണ് ഭക്തര്‍ കാത്തുനില്‍ക്കുന്നത്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒരു ഉത്തരവാദിത്തവുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനം ഉറപ്പ് വരുത്തേണ്ട ചുമതലയുള്ള സര്‍ക്കാരും ദേവസ്വവും ഉത്തരവാദിത്തം നിറവേറ്റാന്‍ തയാറാകുന്നില്ല എന്ന് വി […]

Read More
 ബാർബേഴ്സ് ജില്ലാ കൺവെൻഷൻ കുന്ദമംഗലത്ത് സംഘടിപ്പിച്ചു

ബാർബേഴ്സ് ജില്ലാ കൺവെൻഷൻ കുന്ദമംഗലത്ത് സംഘടിപ്പിച്ചു

കുന്ദമംഗലം: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കുന്ദമംഗലം കെ സി നായർ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന കൺവെൻഷൻ സിഐടിയു ജില്ലാ വൈസ്.പ്രസിഡണ്ട് ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. എൻ ടി സജിമോൾ പരിപാടിയിൽ അധ്യക്ഷയായി. ജില്ലാ സെക്രട്ടറിഎം പി കുഞ്ഞമ്മദ്, സിഐടിയു ഏരിയ ജോ. സെക്രട്ടറി എം എം സുധീഷ് കുമാർ, രാജൻ വില്ല്യാപ്പള്ളി, എം എം സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. പലസ്തീൻ ഐക്യദാർഡ്യ സദസും, […]

Read More
 വ്യാപാരികൾ കെ എസ് ഇ ബി ഓഫീസിലേക്ക് മാർച്ച് നടത്തി

വ്യാപാരികൾ കെ എസ് ഇ ബി ഓഫീസിലേക്ക് മാർച്ച് നടത്തി

കുന്ദമംഗലം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽവൈദ്യുതി ചാർജ്ജ് വർധനവിനെതിരെ കുന്ദമംഗലം കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെ വി വി ഇ എസ് ജില്ലാ സെക്രട്ടറി എം ബാബുമോൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുബൈർ പടനിലം അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ജനറൽ സെക്രട്ടറികെ പി അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് നാസർ മാവൂരാൻ, സെക്രട്ടറി കെ വി പ്രസന്നകുമാർ,എൻ വിനോദ് കുമാർ, കെ കെ ജൗഹർ, […]

Read More