കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണം, ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയണം; മന്ത്രി എ കെ ശശീന്ദ്രൻ

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണം, ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയണം; മന്ത്രി എ കെ ശശീന്ദ്രൻ

ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഇന്നത്തെ നിയമം വച്ച് ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാനാവില്ല. വന്യജീവികളെ വെടിവച്ചു കൊല്ലാൻ അനുവാദം തേടി കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താതെ ബിജെപി കേന്ദ്ര സര്‍ക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മയക്കുവെടി വച്ച് പിടികൂടിയാൽ ആനയെ മുത്തങ്ങയിലേക്ക് മാറ്റും. നിരീക്ഷണത്തിനു […]

Read More
 കാട്ടാന ബേലൂര്‍ മക്‌ന കർണാടക അതിര്‍ത്തിയിലേക്ക് നീങ്ങുന്നു;ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിക്കുന്നു

കാട്ടാന ബേലൂര്‍ മക്‌ന കർണാടക അതിര്‍ത്തിയിലേക്ക് നീങ്ങുന്നു;ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിക്കുന്നു

മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മക്‌ന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം. ബേഗൂർ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗർ ഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. കാട്ടിക്കുളം മേഖലയിലുള്ള ആനയ്ക്ക് നാഗര്‍ഹോള വനമേഖലയിലെ ബാവലിയിലെത്താൻ ഏഴ് കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാൽ മതി. ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്. അതേസമയം ആന കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു. നാഗർഹോളെ ടൈഗർ […]

Read More
 കോഴിക്കോട് കുന്ദമംഗലം പൊയ്യയിൽ കുഴിമണ്ണക്കടവിൽ 4 പേർ ഒഴുക്കിൽ പെട്ടു; 3 മരണം

കോഴിക്കോട് കുന്ദമംഗലം പൊയ്യയിൽ കുഴിമണ്ണക്കടവിൽ 4 പേർ ഒഴുക്കിൽ പെട്ടു; 3 മരണം

കോഴിക്കോട് കുന്ദമംഗലം പൊയ്യിയിൽ കുഴിമണ്ണ ക്കടവിൽ 4 പേർ ഒഴുക്കിൽ പെട്ടു, മൂന്നു പേർ മരിച്ചു.മൂന്നു സ്ത്രീകളും ഒരു കുട്ടിയുമാണ് ഒഴിക്കിൽ പെട്ടത്. സനൂജ,മിനി, ആതിര, അദ്വൈത് എന്നിവരാണ് അപകടത്തിൽ പെട്ടത്. ബന്ധുവായ സനൂജയുടെ വീട്ടിലേക്ക് വിരുന്നു വന്നവരാണ് മിനി, ആതിര(28), അദ്വൈത്(12) എന്നിവർ. ഈ മൂന്നു പേരാണ് മരിച്ചത്. സനൂജ ഗുരുതരാവസ്ഥയിലാണ്.

Read More
 കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്; വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, വ്യവസായ മേഖലകള്‍ക്ക് ഊന്നൽ

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്; വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, വ്യവസായ മേഖലകള്‍ക്ക് ഊന്നൽ

തനത് വരുമാന വര്‍ധന ലക്ഷ്യം വെച്ചും വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, വ്യവസായ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് പി ഗവാസ് അവതരിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനയെയും ഫെഡറല്‍ സംവിധാനത്തെയും ഓര്‍മിപ്പിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്.ഭരണസമിതിയുടെ നാലാമത്തെ ബജറ്റില്‍ 115.35 കോടി രൂപ വരവും 110.31 കോടി രൂപ ചെലവും 5.04 കോടി രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്.പശ്ചാത്തല വികസന മേഖലക്ക് 37.34 കോടി രൂപയും കാര്‍ഷിക മേഖലകള്‍ക്കായി 3.91 കോടി […]

Read More
 പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിൽ വഴിത്തിരിവ്;അമൽജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്ന് പൊലീസ്

പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിൽ വഴിത്തിരിവ്;അമൽജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്ന് പൊലീസ്

പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിൽ വഴിത്തിരിവ്. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്ന് പൊലീസ് സംശയിക്കുന്നു. നേമം സ്വദേശികളായ രണ്ട് പേരും ഒളിവിലാണ്. വയറുവേദനയായത് കൊണ്ട് പരീക്ഷ എഴുതാതെ മടങ്ങിയെന്ന് അമ്മ രേണുക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാർത്ത വന്നതിന് പിന്നാലെയാണ് മക്കൾ വീട്ടിൽ നിന്നും പോയെന്നും അമ്മ പറയുന്നു.കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്നും ഓടി […]

Read More
 ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനം ആരംഭിച്ചു..

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനം ആരംഭിച്ചു..

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണത്തിൽ ഉൾപ്പെടുത്തി ചൂലൂർ കുടും ബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആണ് പരിശീലനം. മൂന്നു ദിവസത്തെ പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനമാണ് ഇത്. പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.പബ്ലിക് ഹെൽത്ത് നഴ്സ് രാജി.കെ., പാലിയേറ്റീവ് നഴ്സ് യമുന എന്നിവർ പ്രസംഗിച്ചു. ജോസ് പുളിമൂട്ടിൽ ക്ലാസ്സെടുത്തു. അബ്ബാസ്,ആശ പ്രവർത്തകരായ ബിന്ദു, […]

Read More
 അസാധാരണ പ്രഖ്യാപനം,ഭാരത രത്ന 3 പേർക്ക് കൂടി;പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്

അസാധാരണ പ്രഖ്യാപനം,ഭാരത രത്ന 3 പേർക്ക് കൂടി;പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന ഈ വർഷം മൂന്ന് പേർക്ക് കൂടി. മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചൗധരി ചരൺ സിം​ഗ്, ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ എന്നിവർക്കും ഭാരതരത്ന നൽകുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 3 ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും ഭാരതരത്ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്. […]

Read More
 കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് വൻ അപകടം;രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്

കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് വൻ അപകടം;രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്

കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്, അപ്പോളോ എന്നി ആശുപത്രികളിൽ എത്തിച്ചു. 4 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ചു. 8 പേർ കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ദേശീയപാതയിൽ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്. ബസിന്റെ മുൻഭാഗം ആദ്യം ഒരു ലോറിയിൽ തട്ടി. പിന്നിൽ […]

Read More
 പിവി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള  കക്കാടംപൊയിലിലെ പാർക്കിന്  ലൈസൻസ് ഇല്ല; സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

പിവി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഇല്ല; സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

പിവി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ മറുപടി നല്‍കി. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു. ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് നാളെ മറുപടി നല്‍കണമെന്നും സര്‍ക്കാറിന് നിര്‍ദേശം നല്‍കി. പാർക്ക് അടച്ച് പൂട്ടണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരിഗണിക്കും. യാതൊരു […]

Read More
 നീലിയും ജൂനോയും ഇനി ഡബിള്‍ സ്‌ട്രോങ്; ഇടുക്കി ജില്ലയിലെ കനൈന്‍ സ്‌ക്വാഡിന് പുതുവീട്

നീലിയും ജൂനോയും ഇനി ഡബിള്‍ സ്‌ട്രോങ്; ഇടുക്കി ജില്ലയിലെ കനൈന്‍ സ്‌ക്വാഡിന് പുതുവീട്

മൃദുഭാവേ, ദൃഢകൃത്യേ എന്ന കേരള പൊലീസിന്റെ ആപ്തവാക്യം കൂടുതല്‍ ഇണങ്ങുക കനൈന്‍ സ്‌ക്വാഡിനാണെന്ന് ഇടുക്കി ജില്ലാ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ പറയുമ്പോള്‍ വേദിക്കരികെ പുതിയവീടിന്റെ പൂമുഖത്ത് ഭാവമാറ്റമേതുമില്ലാതെ എസ്തറും നീലിയും ജൂനോയും കിടപ്പുണ്ടായിരുന്നു. ചുവന്ന അംഗവസ്ത്രമണിഞ്ഞ് ആഘോഷമായി പുതിയ കൂട്ടിലേക്കുള്ള പ്രവേശനോത്സവത്തിനെത്തിയ കനൈന്‍ സ്‌ക്വാഡിലെ ഡോണയ്ക്കും എയ്ഞ്ചലിനുമൊക്കെ ഇടുക്കിയുടെ കുറ്റാന്വേഷണ, ദുരന്തനിവാരണ ചരിത്രത്തില്‍ വലിയ സ്ഥാനമാണുള്ളത്.1986 ല്‍ ആരംഭിച്ച ഇടുക്കി കനൈന്‍ സ്‌ക്വാഡിന് 38 വര്‍ഷത്തിന് ശേഷം സ്വന്തമായി ലഭിച്ച ആസ്ഥാന മന്ദിരത്തിന്റെ […]

Read More