കുന്ദമംഗലം പോലീസ് നിരോധിത പുകയില ഉത്പന്നങ്ങളും, മദ്യവും പിടികൂടി

കുന്ദമംഗലം പോലീസ് നിരോധിത പുകയില ഉത്പന്നങ്ങളും, മദ്യവും പിടികൂടി

കുന്ദമംഗലംവരട്ടിയാക്ക് പെരിങ്ങൊളം റോഡിൽ വാടകക്കെടുത്ത ഫ്ലാറ്റിൽ നിന്നും അതീവ മാരക ലഹരി ഉത്പന്നങ്ങളായ ഹാൻസ്,കൂൾ ഡിപ്പ് ,അൻപത് കുപ്പി പോണ്ടിച്ചേരി മദ്യം എന്നിവ പിടികൂടി കുന്ദമംഗലം പോലീസ്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കുന്ദമംഗലം എസ് എച് ഒ കിരണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങളും മദ്യവും പിടികൂടിയത്. പ്രതി വെള്ളയിൽ കൊണാട് ബീച്ചിലെ സർജാസ് ബാബു (37 ) വിനെ അറസ്റ്റ് ചെയ്തു. സർജാസ് രണ്ട് വർഷത്തോളമായി ഫ്ലാറ്റ് വാടകക്കെടുത്ത് ലഹരി ഉത്പന്നങ്ങൾ വിൽപ്പന […]

Read More
 വീട്ടിലേക്ക് വരുമ്പോള്‍ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം എനിക്കില്ല; കേക്ക് വിവാദത്തിൽ എം കെ വര്‍ഗീസ്

വീട്ടിലേക്ക് വരുമ്പോള്‍ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം എനിക്കില്ല; കേക്ക് വിവാദത്തിൽ എം കെ വര്‍ഗീസ്

വിഎസ് സുനില്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം കെ വര്‍ഗീസ്. ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്ന് കേക്ക് സ്വീകരിച്ചതിനെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു. ബിജെപിക്കാര്‍ തന്നെ വിളിച്ചിട്ടോ അനുവാദം ചോദിച്ചിട്ടോ വന്നതല്ലെന്ന് അദ്ദേഹം വിശദമാക്കി. ക്രിസ്മസ് ദിവസമാണ് അവര്‍ വന്നത്. ക്രിസ്മസിന് എല്ലാവരും പരസ്പരം സ്നേഹം പങ്കിടും. ഇത്തരത്തില്‍ സ്നേഹം പങ്കിടാന്‍ ഒരു കേക്കുമായി എന്റെ വീട്ടിലേക്ക് വരുമ്പോള്‍ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം എനിക്കില്ല. കാരണം, ഞാന്‍ ക്രിസ്ത്യാനിയാണ്. സ്നേഹം പങ്കിടുന്നവരാണ്. നാല് വര്‍ഷക്കാലമായി […]

Read More
 ചിലപ്പോൾ മുഖ്യമന്ത്രിയുടെ പിഎ, ചിലപ്പോൾ ക്രിക്കറ്റ് ചീഫ് സെലക്ടർ;തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

ചിലപ്പോൾ മുഖ്യമന്ത്രിയുടെ പിഎ, ചിലപ്പോൾ ക്രിക്കറ്റ് ചീഫ് സെലക്ടർ;തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ പിഎ ചമഞ്ഞും ക്രിക്കറ്റ് ചീഫ് സെലക്ടറെന്ന് തെറ്റിദ്ധരിപ്പിച്ചും തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ക്രിക്കറ്റ് താരത്തിന് സ്പോണ്‍സർഷിപ്പിന് എന്ന പേരിലാണ് ഏറ്റവും ഒടുവിൽ പണം തട്ടാൻ ശ്രമിച്ചത്. വിജയവാഡ സ്വദേശി ബുഡമുരു നാഗരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി ശ്രീനിവാസ റാവുവായി ആൾമാറാട്ടം നടത്തിയാണ് നാഗരാജു തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. നായിഡുവിനൊപ്പമുള്ള ശ്രീനിവാസ റാവുവിന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യക്തികൾക്കും കമ്പനികൾക്കും വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചു. ക്രിക്കറ്റ് […]

Read More
 മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; ഒരാൾ പിടിയിൽ

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; ഒരാൾ പിടിയിൽ

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊച്ചി സൈബർ പൊലീസ് ആണ് പ്രതിയെ ആലുവയിൽ നിന്ന് പിടികൂടിയത്. പ്രതി ആദിഖ് ഹനാൻ ആണ് ഇൻസ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന പരാതി പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് പൊലീസിന് നൽകിയത്. കൊച്ചി ഇൻഫൊ പാർക്കിലെ സൈബർ സെല്ലിലാണ് ഷെരീഫ് മുഹമ്മദ് പരാതി നൽകിയത്. സിനിമയുടെ വ്യാജ […]

Read More
 ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോർച്ച; എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ക്രൈംബ്രാഞ്ച്

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോർച്ച; എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ക്രൈംബ്രാഞ്ച്

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാത്ത എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ക്രൈംബ്രാഞ്ച്. രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും അധ്യാപകര്‍ ഹാജരായില്ല. ഇതേതുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുന്നത്.ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകും. ഇനിയും ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. എംഎസ് സൊല്യൂഷന്‍സ് അപ്‍ലോഡ് ചെയ്ത ചോദ്യപേപ്പര്‍ പ്രവചന വീഡിയോകളുടെ വിശദാംശം തേടി അന്വേഷണ സംഘം യൂട്യൂബിന് മെയിൽ […]

Read More
 ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവം; കോലിയെ കോമാളിയെന്ന് വിശേഷിപ്പിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ

ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവം; കോലിയെ കോമാളിയെന്ന് വിശേഷിപ്പിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ

ബോക്‌സിങ് ഡേ ടെസ്റ്റിനിടെ അരങ്ങേറ്റക്കാരനായ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തില്‍ കോലിയെ പരിഹസിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഓസ്ട്രേലിയൻ പത്രങ്ങൾ കോലിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കോമാളിയെന്നും ഭീരുവെന്നും കോലിയെ പല മാധ്യമങ്ങളും വിശേഷിപ്പിച്ചു. സംഭവത്തിൽ വിരാട് കോലിക്ക് ഐ.സി.സി നേരത്തേ പിഴ ശിക്ഷ വിധിച്ചിരുന്നു. മാച്ച് ഫീയുടെ 20 ശതമാനമാണ് കോലിക്ക് പിഴയായി വിധിച്ചത്. താരത്തിന് ഒരു ഡീമെറിറ്റ് പോയന്റും ലഭിച്ചു. അരങ്ങേറ്റക്കാരന്‍ കോണ്‍സ്റ്റാസിന്റെ പ്രകടനം പരാമര്‍ശിക്കുന്നതിനേക്കാള്‍ […]

Read More
 ദേശീയചിഹ്നത്തെ അവഹേളിച്ചാൽ പണി കിട്ടും; കാത്തിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും

ദേശീയചിഹ്നത്തെ അവഹേളിച്ചാൽ പണി കിട്ടും; കാത്തിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും

ദേശീയചിഹ്നത്തെ അവഹേളിച്ചാൽ പണി കിട്ടും. കാത്തിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങൾ, പേരുകൾ, ചിഹ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ദേശീയ ചിഹ്നങ്ങളുടെ അനധികൃത ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഏറ്റവും പുതിയ തീരുമാനം. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, പുതിയ നിയമം അനുസരിച്ച് 5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാൽ പിഴ 500 രൂപ മാത്രമായതിനാൽ ശിക്ഷ ഫലം […]

Read More
 ആറ് തവണ സ്വയംചാട്ടവാറിനടിച്ചു; ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് കെ അണ്ണാമലൈ

ആറ് തവണ സ്വയംചാട്ടവാറിനടിച്ചു; ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് കെ അണ്ണാമലൈ

സ്വയം ചാട്ടവാറിന് അടിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. 48 ദിവസത്തെ വ്രതം അണ്ണാമലൈ തുടങ്ങി. ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കും വരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും കെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു.രാവിലെയാണ് സ്വന്തം വീടിന് മുന്നില്‍ അണ്ണമലൈ പ്രതിഷേധം ആരംഭിച്ചത്. വീടിന് പുറത്തേക്ക് വന്ന അദ്ദേഹം ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്തേക്ക് ആറ് തവണ അടിക്കുകയായിരുന്നു. ശേഷം സര്‍ക്കാരിനെ വിമര്‍ഷിച്ച് സംസാരിക്കുകയും ചെയ്തു. അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത […]

Read More
 മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. 2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നൂതന ഉദാരവത്കരണനയങ്ങളുടെ പതാകവാഹകനായിരുന്നു. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. […]

Read More
 മഹാ പ്രതിഭയെ ഏറ്റു വാങ്ങി അഗ്നി; എം ടി ഇനി ദീപ്തമായ ഓർമ

മഹാ പ്രതിഭയെ ഏറ്റു വാങ്ങി അഗ്നി; എം ടി ഇനി ദീപ്തമായ ഓർമ

തൂലികത്തലപ്പുകൊണ്ട് തലമുറകളിൽ കഥാപ്രപഞ്ചം തീർത്ത വിഖ്യാത സാഹിത്യകാരൻ ഇനി ഓർമ. അക്ഷരങ്ങളാൽ മലയാളി മനസ്സുകളിൽ ചെറുപുഞ്ചിരിയും തീക്ഷ്ണയാഥാർഥ്യങ്ങളും പടർത്തിയ പ്രതിഭയ്ക്ക് മഹാമൗനം. പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങൾക്കുമപ്പുറം ചിന്തിച്ച, എഴുത്തിലൂടെ ഓരോ മലയാളിയെയും ചിന്തിക്കാൻ പ്രേരിപ്പിച്ച എം.ടി. വാസുദേവൻ നായരുടെ ഭൗതികശരീരം അ​ഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ഔദ്യോ​ഗിക ബഹുമതികളോടെ മാവൂർ റോഡ് സ്മൃതിപഥത്തിൽവെച്ചായിരുന്നു അന്ത്യകർമ്മങ്ങളും സംസ്‌കാരവും. ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു എം.ടി.യുടെ മരണം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും […]

Read More