ലിയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റു

267-ാമത് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലെയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റു.ക്രിസ്തു ഏകനായിരിക്കുന്നതുപോലെ സഭയും ഏകമാണെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ പറഞ്ഞു. സ്നേഹത്തിന്റെ സമയമാണെന്നും ഐക്യത്തോടെയും സഹോദര്യത്തോടെയും മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.പത്രോസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കർദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാർപാപ്പ എത്തുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.സഭയുടെ ആദ്യ മാർപാപ്പയായിരുന്ന പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതായിരുന്നു സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. […]

Read More

തിരുവന്തപുരത്ത് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 83 വിദ്യാർഥികൾ ചികിത്സതേടി

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ 83 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ വ്യാഴാഴ്ച ഹോസ്റ്റലിൽ ഉണ്ടാക്കിയ ബട്ടർ ചിക്കനിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഭക്ഷണ സാമ്പിൾ അടക്കം ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ എത്തി ശേഖരിച്ചു. വിദ്യാർഥികൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആർക്കും പരാതിയില്ല.

Read More

പേരൂര്‍ക്കട സ്റ്റേഷനില്‍ യുവതി അനുഭവിക്കേണ്ടി വന്നത് ക്രൂരമായ മാനസിക പീഡനം:വി ഡി സതീശൻ

തിരുവനന്തപുരം:മാല മോഷ്ടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നിരപരാധിയായ ദലിത് യുവതിയെ 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.തിരുവനന്തപുരം പേരൂര്‍ക്കട സ്റ്റേഷനില്‍ ക്രൂരമായ മാനസിക പീഡനമാണ് ബിന്ദു എന്ന വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്നത്. പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് മോഷണക്കുറ്റം സമ്മതിപ്പിച്ചെന്നും ബിന്ദു വെളിപ്പെടുത്തിയിട്ടുണ്ട്. പിറ്റേ ദിവസം രാവിലെയോടെ കാണാതായ മാല കിട്ടിയെന്ന് […]

Read More

കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ വയോജന സംഗമം സംഘടിപ്പിച്ചു

കുന്ദമംഗലം: കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷത്തിൻ്റെ ഭാഗമായി വയോജനങ്ങൾക്കായി ഉല്ലാസ യാത്രയും വയോജന സംഗമവും സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിൽ നടന്ന സംഗമം മുൻ ഗ്രാമപഞ്ചായത്തംഗം സനില വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് മോഹനൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. പി കോയ മാസ്റ്റർ, സോമൻ തട്ടാരക്കൽ, റഷീദ് ഈങ്ങോളി തുടങ്ങിയവർ സംസാരിച്ചു വാർഷികാഘോഷ സമാപനം ഈ മാസം 25 ന് വിവിധ പരിപാടികളോടെ നടക്കും.

Read More

ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം

പത്തനംതിട്ടയിൽ ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം.കൂടൽ പൊലീസ് അന്വേഷണം തുടങ്ങി.കലഞ്ഞൂർ സ്വദേശി അനൂപിനാണ് (34) പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോട് കൂടിയാണ് ആക്രമണം നടന്നത്.കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് അനൂപിന് നേരെ മരത്തിന് പിറകില്‍ ഒളിച്ചിരുന്ന ഒരാള്‍ ആസിഡ് ഒഴിച്ചതെന്നാണ് പരാതി.

Read More

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ഒരു യുവാവ് കൂടി അറസ്റ്റിൽ

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ഹരിയാനയിലെ നൂഹ് ജില്ലയിലെ യുവാവ് അറസ്റ്റിലായി.ഡൽഹി പാകിസ്താൻ ഹൈക്കമ്മീഷനിൽ നിയമിതനായ ഒരു ജീവനക്കാരൻ വഴി ഇന്ത്യൻ സൈന്യവുമായും മറ്റ് സൈനിക പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്താനുമായി പങ്കുവെച്ചതിന് 26 വയസ്സുള്ള അർമാൻ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. കോടതി അർമാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് അർമാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാൾ വളരെക്കാലമായി […]

Read More

ഫറോക്കിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം

കോഴിക്കോട് ഫറോക്കിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ചു. ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു. ചന്തക്കടവ് സ്വദേശിനി അശ്വനിയുടെ കുഞ്ഞാണ് മരിച്ചത്. ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. . എന്നാല്‍ ചികിത്സാപിഴവ് ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. രാവിലെ എത്തിയപ്പോള്‍ ഹാര്‍ട്ട് ബീറ്റ് നോര്‍മലാണ് എന്നാണ് പറഞ്ഞത്.പിന്നീട് കുട്ടിയുടെ ഹാര്‍ട്ട് ബീറ്റ് കുറവാണെന്ന് പറഞ്ഞാണ് ഓപ്പറേഷന് കൊണ്ടുപോയത്. കുട്ടി കരഞ്ഞില്ലെന്നും ഇനിയൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞു.അതിനിടെ അശ്വനി നേരത്തെ കാണിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ ആശുപത്രിയില്‍ ഇല്ലായിരുന്നും […]

Read More

കായക്കൊടിയിലുണ്ടായത് ഭൂചലനമെന്ന്സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്

കായക്കൊടിയിൽ ഇന്നലെ ഉണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരിച്ച് ജിയോളജി വകുപ്പ് .ഭൂമികുലുക്കം ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തും.കായക്കൊടി ഗ്രാമപഞ്ചായത്തിലെ 4,5 വാർഡുകളിൽ ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികൾ അധികൃതരെ അറിയിച്ചത്. എളളിക്കാംപാറ, പുന്നത്തോട്ടം,കരിമ്പാലക്കണ്ടി,പാലോളി തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Read More

കാരന്തൂരിൽ നിന്ന് 75 ഗ്രാം എംഡിഎംഎയുമായി 2 പേർ ഡാൻസാഫിന്റെ പിടിയിലായി

കുന്ദമംഗലം:ലഹരിയിടപാടുകാരെ പിടികൂടാൻ ഡാൻസാഫും പൊലീസും രാത്രിയിൽ പോലും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. എങ്ങനെയൊക്കെ ഒളിച്ചും പാത്തും വന്നാലും പിടിവീഴും.ഡാൻസാഫും കുന്ദമംഗലം പൊലീസും ചേർന്ന് കാരന്തൂർ ഓവുങ്ങരയിൽ നിന്ന് 75ഗ്രാം എം.ഡി.എം.എയുമായിരണ്ടുപേർ പിടിയിൽ.കോഴിക്കോട് പൊക്കുന്ന് സ്വദേശി മുഹമ്മദ് ഇബ്‌ഹാൻ,കോഴിക്കോട് അഴിഞ്ഞിലം സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.ദിവസങ്ങളായി പ്രതികൾ ഡാൻസഫിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഒടുവിൽ ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തുകയായിരുന്നു 78 ഗ്രാം എംഡിഎ യുമായാണ് പ്രതികൾ പിടിയിലാവുന്നത്. സ്കൂൾ അധ്യയന വർഷം ആരംഭിക്കാൻ ഇരിക്കെ നഗരത്തിലെ മാളുകൾ […]

Read More

വിനോദസഞ്ചാരികളുടെ കാറിന് തീപിടിച്ചു

വയനാട് ലക്കിടിയിൽ കാറിന് തീപിടിച്ചു.മലപ്പുറം വേങ്ങര സ്വദേശി മൻസൂറിന്റെ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത്.മൻസൂറും കുടുബവും മൈസൂരിൽ പോയി തിരികെ വരികയായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കാൻ പോയ സമയത്താണ് കാറിൽ നിന്നും തീ കണ്ടത്.കാർ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്,ഫയർ ഫോഴ്സ് എത്തി തീ അണച്ചു.

Read More