കഠിനംകുളം ആതിരയുടെ കൊലപാതകം:പ്രതിയ്ക്കായി തിരച്ചിൽ ഊർജ്ജിതം
തിരുവനന്തപുരം: കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതിയെ ഇനിയും കണ്ടെത്താൻ ആയില്ല.പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി. കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് വാഹനം കണ്ടെത്തുന്നത്.എറണാകുളം സ്വദേശിയായ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. ഇയാൾ ആതിരയുടെ നവമാധ്യമ സുഹൃത്താണെന്ന നിഗമനത്തിലാണ് പൊലീസ്. സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് തുറന്നു പരിശോധിക്കും. അതിനിടെ, പെരുമാതുറയിൽ ഇയാൾ താമസിച്ചിരുന്ന വീട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. […]
Read More