സിദ്ധാര്‍ഥന്റെ മരണം; വെറ്ററിനറി സര്‍വകലാശാല വി.സിയെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍

സിദ്ധാര്‍ഥന്റെ മരണം; വെറ്ററിനറി സര്‍വകലാശാല വി.സിയെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍

തിരുവനന്തപുരം: സിദ്ധാര്‍ഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി.സിയെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍. ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉത്തരവിട്ടത്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിനാണ് ഉത്തരവിട്ടതായി ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

Read More
 മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി ചെരുവിളകത്ത് സലീമിന്റെ മകന്‍ അബ്ദുല്‍ റഹീമാണ് (32) മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് മരണം. ഇതോടെ വൈറല്‍ ഹെപറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് വൈറല്‍ ഹെപറ്റൈറ്റിസ് സ്ഥിരീകരിച്ചത്. 152 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ആറ് കിണറുകളില്‍ പരിശോധിച്ചതില്‍ മൂന്നെണ്ണത്തില്‍ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് […]

Read More
 ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ മിസോറി സംസ്ഥാനത്തില്‍ നടക്കാനിറങ്ങിയ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. അമര്‍നാഥ് ഘോഷ് ആണ് കൊല്ലപ്പെട്ടത്. സെന്റ് ലൂയിസില്‍ വച്ചാണ് ഭരതനാട്യം, കുച്ചിപ്പുഡി നര്‍ത്തകന്‍ അമര്‍നാഥ് ഘോഷിന് വെടിയേറ്റത്. ഘോഷിന്റെ സുഹൃത്തും ഇന്ത്യന്‍ ടെലിവിഷന്‍ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് എക്‌സ് അക്കൗണ്ട് വഴി ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അമര്‍നാഥ് ഘോഷ് കൊല്ലപ്പെട്ടതെന്നാണ് എക്സ് പോസ്റ്റില്‍ പറയുന്നത്. മൂന്ന് വര്‍ഷം മുന്‍പ് അമ്മ മരിച്ചതോടെ ഘോഷിന് ബന്ധുക്കളായി ആരും ഇല്ലെന്നും, ശത്രുക്കളായി ആരും ഉള്ളതായി […]

Read More
 ‘ഇന്ത്യയുടെ വാനമ്പാടി’; സരോജിനി നായിഡുവിൻ്റെ ഓർമകൾക്ക് ഇന്ന് 75 വയസ്

‘ഇന്ത്യയുടെ വാനമ്പാടി’; സരോജിനി നായിഡുവിൻ്റെ ഓർമകൾക്ക് ഇന്ന് 75 വയസ്

‘ഇന്ത്യയുടെ വാനമ്പാടി’, ‘ഭാരത് കോകില’ എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സരോജിനി നായിഡുവിൻ്റെ ഓർമകൾക്ക് ഇന്ന് 75 വയസ്.കവയിത്രി,സ്വാതന്ത്ര്യ സമര സേനാനി, സാമൂഹിക പ്രവർത്തക, പ്രഭാഷക എന്നീ നിലകളിലെല്ലാം പ്രഗത്ഭയായിരുന്നു അവര്‍. ഉത്തർപ്രദേശിന്‍റെ ആദ്യ വനിത ഗവർണറെന്ന സ്ഥാനം അലങ്കരിച്ചിട്ടുമുണ്ട്. ശാസ്ത്രജ്ഞനും തത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ അഘോർനാഥ് ചാതോപാധ്യായയുടെയും, ബംഗാളി കവയിത്രി വരദ സുന്ദരി ദേവിയുടെയും മൂത്ത മകളായി 1879 ഫെബ്രുവരി 13ന് ഹൈദരാബാദിലായിരുന്നു ജനനം. പിതാവ് ഹൈദരാബാദിലെ നിസാം കോളജിൻ്റെ സ്ഥാപകനായിരുന്നു.എഴുത്തിനോട് ഏറെ താത്പര്യം കാണിച്ചിരുന്ന സരോജിനി […]

Read More
 സര്‍ക്കാര്‍ സിദ്ധാര്‍ഥന്റെ കുടുംബത്തിനൊപ്പം; കുറ്റവാളികള്‍ ഏത് സംഘടനയിലാണെങ്കിലും നടപടി സ്വീകരിക്കും; വി. ശിവന്‍കുട്ടി

സര്‍ക്കാര്‍ സിദ്ധാര്‍ഥന്റെ കുടുംബത്തിനൊപ്പം; കുറ്റവാളികള്‍ ഏത് സംഘടനയിലാണെങ്കിലും നടപടി സ്വീകരിക്കും; വി. ശിവന്‍കുട്ടി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ആള്‍ക്കൂട്ട വിചാരണക്കും മര്‍ദനത്തിനും ഇരയായി മരണപ്പെട്ട സിദ്ധാര്‍ഥന്റെ കുടുംബത്തിനൊപ്പമാണ് സര്‍ക്കാറെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍ നിലപാടില്‍ കുടുംബം തൃപ്തനാണെന്ന് അച്ഛന്‍ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ എന്നല്ല കുറ്റവാളികള്‍ ഏത് സംഘടനയിലാണെങ്കിലും നടപടി സ്വീകരിക്കും. ഇത്തരം ആക്രമണങ്ങള്‍ ഒരു സംഘടനയും നടത്താന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിലവിലെ അന്വേഷണത്തില്‍ തൃപ്തനാണെന്നും ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചു. സിദ്ധാര്‍ഥന്റെ മരണത്തിലെ മുഖ്യപ്രതികളായ രണ്ട് പേര്‍ […]

Read More
 സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്: കുറ്റപത്രം സമർപ്പിച്ചു

സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്: കുറ്റപത്രം സമർപ്പിച്ചു

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ജുഡീഷ്യൻ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 4ല്‍ ആണ് കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 27 ന് കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും തീയതി രേഖപ്പെടുത്തിയതിലെ തെറ്റ് ചൂണ്ടിക്കാട്ടി കോടതി തിരിച്ചയച്ചിരുന്നു. ഇത് തിരുത്തി നടക്കാവ് പൊലീസ് ഇന്ന് വീണ്ടും സമർപ്പിക്കുകയായിരുന്നു.സുരേഷ്‌ ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് മാനഭംഗപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയുള്ള ബോധപൂർവമായ സ്‌പർശനമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതോടെ ഐപിസി 354 വകുപ്പുകൂടി കൂട്ടിച്ചേർത്തു. മൂന്ന് വർഷം […]

Read More
 എസ്എഫ്‌ഐയുടെ മര്‍ദനത്തില്‍ ജീവിക്കുന്ന രക്തസാക്ഷി’; ചെറിയാന്‍ ഫിലിപ്പ്

എസ്എഫ്‌ഐയുടെ മര്‍ദനത്തില്‍ ജീവിക്കുന്ന രക്തസാക്ഷി’; ചെറിയാന്‍ ഫിലിപ്പ്

ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ചെറിയാന്‍ ഫിലിപ്പ്. എഴുപതുകളില്‍ കെ.എസ്.യു നേതാവായിരുന്നപ്പോള്‍ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയാകേണ്ടിവന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലാണ് ചെറിയാന്‍ ഫിലിപ്പ് വെളിപ്പെടുത്തിയത്. യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയില്‍ നിന്നും എസ്.എഫ്.ഐക്കാര്‍ തന്ന താഴേക്ക് വലിച്ചെറിഞ്ഞെന്നും ഇത് നട്ടെല്ലിനും സുഷുമ്‌നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടാകാന്‍ കാരണമായെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് ഞാന്‍ ജീവിക്കുന്ന ഒരു രക്തസാക്ഷി: ചെറിയാന്‍ ഫിലിപ്പ് എഴുപതുകളില്‍ കെ.എസ്.യു നേതാവായിരുന്നപ്പോള്‍ എസ്.എഫ്.ഐ യുടെ ക്രൂരമായ […]

Read More
 ആകാശ് അംബാനിയുടെ വിവാഹം:ഗുജറാത്തിലെ ജാംനഗറിലെ വിമാനതാവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി

ആകാശ് അംബാനിയുടെ വിവാഹം:ഗുജറാത്തിലെ ജാംനഗറിലെ വിമാനതാവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി

റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ നടക്കുന്ന ഗുജറാത്തിലെ ജാംനഗറിലെ വിമാനതാവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി. വിവിധ അന്താരാഷ്ട്ര വ്യക്തിത്വങ്ങളും ബിസിനസ് പ്രമുഖരും താരങ്ങളും എത്തുന്നതിനാലാണ് ഇത്തരം ഒരു തീരുമാനം. ബില്‍ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഇവാങ്ക ട്രംപ് തുടങ്ങിയ അനവധി അന്താരാഷ്ട്ര വ്യക്തിത്വങ്ങളാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഗുജറാത്തിലെ ജാംനഗറില്‍ പറന്നിറങ്ങിയത്. ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചെന്‍റിന്‍റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളാണ് റിലയന്‍സിന്‍റെ പ്രധാനപ്പെട്ട റിഫൈനറികള്‍ അടക്കം സ്ഥിതി ചെയ്യുന്ന […]

Read More
 സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് ബന്ധു വീട്ടില്‍; കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങി

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് ബന്ധു വീട്ടില്‍; കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങി

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ സിന്‍ജോ ജോണും കാശിനാഥനും പിടിയില്‍. ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് സിന്‍ജോയെ വയനാട്ടില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിന്‍ജോ ജോണ്‍. കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. നേരത്തെ ഇവരുള്‍പ്പെടെ കേസില്‍ മുഖ്യപ്രതികളായ നാലുപേര്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കൊല്ലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിന്‍ജോ ജോണിന്റെ വീട്ടിലെത്തി […]

Read More
 സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും:ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേർക്ക്

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും:ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേർക്ക്

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും. ശമ്പളം തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് കാരണം. ഓൺലൈൻ ഇടപാടും നടക്കുന്നില്ല. ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേർക്കാണ്. ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത് പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു. ഈ സാഹചര്യത്തിൽ ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കം നടത്തുന്നുണ്ട്. പണമെത്തിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കണം. പ്രതിഷേധം കടുപ്പിച്ച് ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. ശമ്പളം വൈകുന്നതിൽ സർക്കാർ […]

Read More