ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ എക്സ്റ്റന്റഡ് സ്റ്റേഷനാക്കി മാറ്റണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ എക്സ്റ്റന്റഡ് സ്റ്റേഷനാക്കി മാറ്റണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് നിന്നുള്ള എക്സ്റ്റന്റഡ് റെയില്‍വേ സ്റ്റേഷനാക്കി ഫറോക്കിനെ മാറ്റണമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത റെയില്‍വേ പദ്ധതികളില്‍ ഉള്‍പ്പെട്ട ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്റെ പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ ദീര്‍ഘദൂര തീവണ്ടികള്‍ക്ക് ഫറോക്കില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും റെയില്‍വേയുടെ നിരാക്ഷേപപത്രം ലഭിക്കാത്തതിനാല്‍ ചില റോഡ് വികസനങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും ഇത് പരിഹാരിക്കാന്‍ റെയിവേ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. […]

Read More
 കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു

കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു

ആലപ്പുഴ: കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്‌മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് ശാന്തമ്മ മരിച്ചു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റ് മനസിലായി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More
 തൃശൂരിൽ പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്: പൊലീസ് സ്റ്റേഷനിൽ കൂട്ടപ്പരാതിയുമായി വിദ്യാർത്ഥികൾ

തൃശൂരിൽ പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്: പൊലീസ് സ്റ്റേഷനിൽ കൂട്ടപ്പരാതിയുമായി വിദ്യാർത്ഥികൾ

തൃശൂരിൽ പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൂട്ടപ്പരാതിയുമായി വിദ്യാർത്ഥികളെത്തി. മിനർവ അക്കാദമിക്കെതിരെയാണ് വിദ്യാർഥികളുടെ പരാതി. വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പാരാമെഡിക്കൽ കോഴ്സുകൾക്കായി 50,000 മുതൽ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.തൃശൂര്‍ വടക്കൻ സ്റ്റാൻഡിലാണ് മിനര്‍വ അക്കാദമി പ്രവര്‍ത്തിക്കുന്നത്.ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് മിനർവ അക്കാദമി നടത്തുന്നത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് വിദ്യാർത്ഥികൾക്ക് […]

Read More
 ഫലസ്തീന്‍ പ്രധാനമന്ത്രി രാജിവെച്ചു

ഫലസ്തീന്‍ പ്രധാനമന്ത്രി രാജിവെച്ചു

ജറൂസലം: ഗസ്സയിലെ ഇസ്രായേലിന്റെ അവസാനിക്കാത്ത വംശഹത്യയില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മുഹമ്മദ് ഇഷ്തയ്യ. രാജിക്കത്ത് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കില്‍ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് നടപടി. വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂര്‍വ്വ നടപടികളുടെയും ഗസ്സ മുനമ്പിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അക്രമങ്ങളും ഗസ്സ യുദ്ധവും കാരണമാണ് വെസ്റ്റ് ബാങ്കിന്റെ […]

Read More
 എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസ്: സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസ്: സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്.കേസിലെ പ്രതികളായ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം നൽകിയതിനെതിരെയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കേസിലെ ഏഴാം പ്രതി ജീനീഷ് എന്ന കണ്ണന്‍റെ ജാമ്യത്തിനെതിരായ ഹർജിയിലാണ് കോടതി ഇന്ന് നോട്ടീസ് നൽകിയത്.ജസ്റ്റീസ് സുധാൻഷുധൂലിയ അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് നടപടി.പ്രതികൾക്ക് ജാമ്യം നൽകിയത് തെറ്റാണെന്നും നടപടി ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും സംസ്ഥാനസർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് വാദിച്ചു. സാക്ഷികളെ അടക്കം പ്രതികൾ സ്വാധീനിക്കുമെന്നും സർക്കാർ […]

Read More
 ലീഗിന്റെ മൂന്നാം സീറ്റും പഴയ ഒരു ലണ്ടന്‍ കഥയും; കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലീഗിന്റെ മൂന്നാം സീറ്റും പഴയ ഒരു ലണ്ടന്‍ കഥയും; കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലീഗിന്റെ മൂന്നാം സീറ്റും പഴയ ഒരു ലണ്ടന്‍ കഥയും എന്ന് തുടങ്ങുന്ന കെ ടി ജലീലിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു. കരുണാകരനെ ലീഗ് കാലുവാരിയതടക്കമുള്ള കാര്യങ്ങള്‍ കെ ടി ജലീല്‍ കുറിച്ചു. കെ ടി ജലീലിന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം ലീഗിന്റെ മൂന്നാം സീറ്റും പഴയ ഒരു ലണ്ടന്‍ കഥയും! ജൂണില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന് കോണ്‍ഗ്രസ്സ് സമ്മതിച്ചു. രാജ്യസഭയില്‍ ലീഗിന്റെ പ്രാതിനിധ്യം എപ്പോഴും രണ്ടെണ്ണം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കി. വഹാബ് […]

Read More
 ലോക്‌സഭാ തെരഞ്ഞെടുപ്പ്; മാവേലിക്കര സിഎ അരുണ്‍ കുമാര്‍, തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മാവേലിക്കര സിഎ അരുണ്‍ കുമാര്‍, തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടികയായി. മാവേലിക്കര സിഎ അരുണ്‍ കുമാര്‍ തന്നെ മത്സരിക്കും. ജില്ലാ കൗണ്‍സിലിന്റെ എതിര്‍പ്പ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തളളി. തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ത്ഥികളാകും. സിപിഐ എക്‌സിക്യൂട്ടിവില്‍ സ്ഥാനാര്‍ത്ഥികളില്‍ തീരുമാനമായി. വൈകിട്ട് മൂന്നു മണിക്ക് സിപിഐ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രഖ്യാപനമുണ്ടാകും.

Read More
 കോൺഗ്രസിന്റെ ലോക്സഭാ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു:ആലപ്പുഴയിൽ മത്സരിക്കാൻ കെസി വേണുഗോപാൽ, സന്നദ്ധത അറിയിച്ചു

കോൺഗ്രസിന്റെ ലോക്സഭാ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു:ആലപ്പുഴയിൽ മത്സരിക്കാൻ കെസി വേണുഗോപാൽ, സന്നദ്ധത അറിയിച്ചു

കോൺഗ്രസിന്റെ ലോക്സഭാ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ആലപ്പുഴ സീറ്റിൽ മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സന്തുലനം ഉറപ്പ് വരുത്തി പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കുന്നത് പരിഗണിക്കാമെന്ന് കെ.സി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലും ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടായേക്കും. വയനാട്ടിൽ മത്സരിക്കില്ലെന്ന സൂചന രാഹുൽ നൽകിയിട്ടില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ലോക് സഭ തെരഞ്ഞെടുപ്പില്‍ […]

Read More
 തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി: വിദ്യാർഥിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി: വിദ്യാർഥിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

തേങ്ങ പൊളിക്കുന്ന യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെ കൈ കുടുങ്ങിയ വിദ്യാർഥിയെ സാഹസികമായി രക്ഷപ്പെടുത്തി. കാവനൂർ ഫ്‌ലോർ മില്ലിൽ തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാ സേനയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. തളങ്ങോടൻ അഹമ്മദ്കുട്ടിയുടെ മകൻ അബ്ദുൽ നാഫിഹിന്റെ (12) കൈ ആണ് യന്ത്രത്തിൽ കുടുങ്ങിയത്. അവശനിലയിലായ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.45ന് തക്വാബാദിലെ മില്ലിലാണ് സംഭവം. യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈ ഉള്ളിൽ അകപ്പെട്ടതോടെ […]

Read More
 വര്യട്ട്യാക്ക് ചാത്തങ്കാവ് പടിയങ്ങല്‍ പുറായില്‍ താമസിക്കും മേലെ പുതുക്കിടി ഗോപാലകൃഷ്ണന്‍ നായര്‍ ( 79) നിര്യാതനായി

വര്യട്ട്യാക്ക് ചാത്തങ്കാവ് പടിയങ്ങല്‍ പുറായില്‍ താമസിക്കും മേലെ പുതുക്കിടി ഗോപാലകൃഷ്ണന്‍ നായര്‍ ( 79) നിര്യാതനായി

കുന്ദമംഗലം : വര്യട്ട്യാക്ക് ചാത്തങ്കാവ് പടിയങ്ങല്‍ പുറായില്‍ താമസിക്കും മേലെ പുതുക്കിടി ഗോപാലകൃഷ്ണന്‍ നായര്‍ ( 79) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ട് വളപ്പില്‍. ഭാര്യ :സുലോചന. മക്കള്‍: ജയന്തി, ജീഷിത, ജിജിത. മരുമക്കള്‍ : ബാലകൃഷ്ണന്‍ കൂഴക്കോട്(സിപിഎം വെള്ളനൂര്‍ വെസ്റ്റ് ബ്രാഞ്ച് മെമ്പര്‍ ) ,രാജന്‍ (കാന്തപുരം), വീരമണി (നന്മണ്ട ).

Read More