തല കൊണ്ട് ലോറിയില്‍ ഇടിച്ചു; മൂന്നാറില്‍ ലോറി തടഞ്ഞ് പടയപ്പ;തോട്ടം തൊഴിലാളികള്‍ ബഹളം വെച്ചപ്പോള്‍ പിന്മാറി

തല കൊണ്ട് ലോറിയില്‍ ഇടിച്ചു; മൂന്നാറില്‍ ലോറി തടഞ്ഞ് പടയപ്പ;തോട്ടം തൊഴിലാളികള്‍ ബഹളം വെച്ചപ്പോള്‍ പിന്മാറി

ഇടുക്കി: മൂന്നാറില്‍ ലോറി തടഞ്ഞ് പടയപ്പ എന്ന ആന. നയമക്കാട് എസ്റ്റേറ്റ് വഴിയില്‍ സിമന്റ് കയറ്റി വന്ന ലോറിയാണ് പടയപ്പ തടഞ്ഞത്. രാവിലെ എട്ടരയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം ഈ റോഡില്‍ ഗതാഗത തടസ്സം ഉണ്ടായി. തല കൊണ്ട് ലോറിയില്‍ ഇടിച്ച കാട്ടാന പിന്നീട് ലോറിക്ക് മുന്നില്‍ റോഡില്‍ നിലയുറപ്പിക്കുകയായിരുന്നു. തോട്ടം തൊഴിലാളികള്‍ ബഹളം വച്ചതോടെയാണ് പിന്നീട് പടയപ്പ ജനവാസ മേഖലയില്‍ നിന്നും മാറിയത്.

Read More
 ടിപി ചന്ദ്രശേഖരൻ വധക്കേസ്: വധശിക്ഷ നൽകാതിരിക്കാൻ പ്രതികളോട് കാരണം തേടി  കോടതി

ടിപി ചന്ദ്രശേഖരൻ വധക്കേസ്: വധശിക്ഷ നൽകാതിരിക്കാൻ പ്രതികളോട് കാരണം തേടി കോടതി

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികൾ ഓരോരുത്തരോടായി കോടതി കാരണം ചോദിച്ചു. കേസിൽ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ടിപി ചന്ദ്രശേഖരന്റെ വിധവയും എംഎൽഎയുമായ കെകെ രമ വിധി കേൾക്കാൻ കോടതിയിൽ നേരിട്ട് എത്തി.താൻ നിരപരാധി എന്നായിരുന്നു ഒന്നാം പ്രതി എം സി അനൂപ് […]

Read More
 കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനിയായ ദിയ ഫാത്തിമയാണ് മരിച്ചത്. റെയില്‍വേ ഇന്‍സ്‌പെഷന്‍ കോച്ച് തട്ടിയാണ് അപകടം. മാരാമുറ്റം തെരുവിന് സമീപമത്തുവെച്ചാണ് ദിയ ഫാത്തിമയയെ ട്രെയിന്‍ തട്ടിയത്.

Read More
 50 അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളൾ വരുന്നു : റിപ്പോർട്ടുമായി റെയിൽവേ

50 അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളൾ വരുന്നു : റിപ്പോർട്ടുമായി റെയിൽവേ

രാജ്യത്തെ റെയിൽവേയുടെ മുഖച്ഛായ മാറ്റാനുള്ള ശ്രമത്തിൽ വീണ്ടും യാത്രക്കാർക്ക് ഒരു സന്തോഷ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. അമൃത് ഭാരത് എക്സ്പ്രസുകളുടെ പെരുമഴയാണ് രാജ്യത്തെ റെയിൽവേ ലൈനുകളിൽ വരാൻ വേണ്ടി പോകുന്നത്. ഒന്നല്ല, രണ്ടല്ല, 10 അല്ല, 50 അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് റെയിൽവേ ഉടൻ സമ്മാനിക്കാൻ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. അമ്പത് പുതിയ അമൃത് ഭാരത് ട്രെയിനുകൾക്ക് സർക്കാർ അനുമതി നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ദർഭംഗ-അയോധ്യ-ആനന്ദ് വിഹാർ ടെർമിനൽ അമൃത് ഭാരത് എക്‌സ്പ്രസ്, […]

Read More
 കണ്ണൂരില്‍ കെ. സുധാകരന്‍ തന്നെ; മത്സരിക്കാന്‍ എ.ഐ.സി.സി നിര്‍ദേശം

കണ്ണൂരില്‍ കെ. സുധാകരന്‍ തന്നെ; മത്സരിക്കാന്‍ എ.ഐ.സി.സി നിര്‍ദേശം

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ നിലവിലെ എം.പിയും കെ.പി.സി.സി അധ്യക്ഷനുമായ കെ. സുധാകരന്‍ മത്സരിക്കും. കണ്ണൂരില്‍ സുധാകരന്‍ മത്സരിക്കാന്‍ എ.ഐ.സി.സി നിര്‍ദേശം നല്‍കി. ഇടത് സ്ഥാനാര്‍ഥിയായി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ മത്സരിപ്പിക്കുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് സീറ്റ് നിലനിര്‍ത്താന്‍ സുധാകരനെ തന്നെ നിയോഗിക്കുന്നത്. മത്സരരംഗത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് നേരത്തെ സുധാകരന്‍ പറഞ്ഞിരുന്നു. ഒരു പദവിയേ ആഗ്രഹിക്കുന്നുള്ളൂ എന്നാണ് നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍, പാര്‍ട്ടി പറഞ്ഞാല്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയാറാണെന്നും വ്യക്തമാക്കിയിരുന്നു.

Read More
 മുള്ളന്‍കൊല്ലിയില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി.

മുള്ളന്‍കൊല്ലിയില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി.

പുല്‍പള്ളി: മുള്ളന്‍കൊല്ലിയില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. വനമൂലികയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഞായറാഴ്ച കൂട്ടില്‍ കെട്ടിയ പശുകിടാവിനെ കൊന്നിരുന്നു. മുള്ളന്‍കൊല്ലി കാക്കനാട്ട് തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുകിടാവിനെയാണ് ഞായറാഴ്ച പുലര്‍ച്ചെ കൊന്നത്. കിടാവിന്റെ ജഢം പാതി ഭക്ഷിച്ച നിലയില്‍ കൂടിനോട് 200 മീറ്റര്‍ മാറി കണ്ടെത്തുകയായിരുന്നു. രാവിലെ ആറിന് പള്ളിയില്‍ പോകുന്നവരും കടുവ റോഡ് മുറിച്ചുകടക്കുന്നത് കണ്ടിരുന്നു. രണ്ടുമാസമായി മുള്ളന്‍കൊല്ലി മേഖലയില്‍ കടുവ സാന്നിധ്യമുണ്ട്. തുടര്‍ന്ന് വനംവകുപ്പ് വിവിധ ഇടങ്ങളില്‍ കൂട് സ്ഥാപിച്ചു. […]

Read More
 ലീഗിനായി എല്‍ഡിഎഫ് കണ്‍വീനര്‍ കണ്ണീരൊഴുക്കേണ്ട; സഖ്യം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാര്‍: കെ മുരളീധരന്‍

ലീഗിനായി എല്‍ഡിഎഫ് കണ്‍വീനര്‍ കണ്ണീരൊഴുക്കേണ്ട; സഖ്യം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാര്‍: കെ മുരളീധരന്‍

കോഴിക്കോട്: മുസ്ലിം ലീഗിനായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ കണ്ണീരൊഴുക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എല്‍ഡിഎഫ് ആദ്യം ആര്‍ജെഡിയുടെ പ്രശ്‌നം പരിഹരിക്കട്ടെ. ലീഗ് മൂന്നാം സീറ്റ് ആവശ്യത്തില്‍ ഇന്നലത്തെ ചര്‍ച്ചയില്‍ പരിഹാരം കണ്ടു. ശക്തി അളക്കാന്‍ ഇ.പി.ജയരാജനെ ആരും ഏല്‍പിച്ചിട്ടില്ല. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറാണ്. 53 വര്‍ഷം മുന്‍പ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മുസ്‌ലിം ലീഗിന്റെ നിര്‍ണായക നേതൃയോഗം […]

Read More
 ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; ഗുരുതരാവസ്ഥയില്‍; സംഭവം വര്‍ക്കലയില്‍

ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; ഗുരുതരാവസ്ഥയില്‍; സംഭവം വര്‍ക്കലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പൊലീസ്. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ചാവര്‍കോട് സ്വദേശി ലീലയെയാണ് ഭര്‍ത്താവ് അശോകന്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ കുടുംബ വീട്ടിലെത്തിയ അശോകന്‍ ഉറങ്ങിക്കിടന്ന ലീലയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ശേഷം തീ കൊളുത്തുകയായിരുന്നു. ലീലയ്ക്ക് 70% ത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് നിഗമനം. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. […]

Read More
 ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ അപ്പീല്‍ തള്ളി അലഹബാദ് ഹൈക്കോടതി

ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ അപ്പീല്‍ തള്ളി അലഹബാദ് ഹൈക്കോടതി

ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. മസ്ജിദ് കമ്മിറ്റിയുടെ അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളി. പൂജ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്. ജസ്റ്റീസ് രോഹിത് രജ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. ജനുവരി 31 നായിരുന്നു പൂജ നടത്താന്‍ വാരണസി ജില്ല കോടതി അനുമതി നല്‍കിയത്. ജില്ല കോടതി ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഗ്യാന്‍വാപി പള്ളി ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നു വി […]

Read More
 ഷൂസിനകത്ത് പ്രത്യേക അറ; നിറം മാറ്റി പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; പാലക്കാട് സ്വദേശി പിടിയില്‍

ഷൂസിനകത്ത് പ്രത്യേക അറ; നിറം മാറ്റി പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; പാലക്കാട് സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും വന്ന പാലക്കാട് സ്വദേശി രജീഷ് ആണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഷൂസിനകത്ത് പ്രത്യേക അറയുണ്ടാക്കി നിറംമാറ്റിയ സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത്. ഷൂസിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സ്വര്‍ണം സൂക്ഷിച്ചത്. 340 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

Read More