സുരേഷ് ഗോപിക്ക് നിര്‍ണായകം; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സുരേഷ് ഗോപിക്ക് നിര്‍ണായകം; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും മുന്‍ എം പിയുമായ സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുരേഷ് ഗോപി ആരോപിക്കുന്നത്. ഹര്‍ജിയില്‍ സര്‍ക്കാറിനോട് ഇന്ന് നിലപാടറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ് ഐ ആര്‍ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി […]

Read More
 സ്വര്‍ണക്കപ്പ് ആര്‍ക്ക്? കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും

സ്വര്‍ണക്കപ്പ് ആര്‍ക്ക്? കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. സ്വര്‍ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിന്റുമായി നിലവില്‍ കോഴിക്കോടാണ് ഒന്നാമത്. എന്നാല്‍, വെറും 4 പോയിന്റ് മാത്രം പിന്നില്‍, 897 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും നാല് പോയിന്റ് വ്യത്യാസത്തിലാണ്. പാലക്കാടിനുള്ളത് 893 പോയിന്റ്. 860 പോയിന്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, […]

Read More
 കള്ളാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം

കള്ളാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം

മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ അടുക്കത്ത് കള്ളാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടമായി. എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് അനുവദിച്ച 12 ലക്ഷം രൂപയും ചെലവഴിച്ചാണ് ആരോഗ്യ ഉപകേന്ദ്രം കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ആരോഗ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇ കെ വിജയന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ അശോകന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സന്നിസ് തോമസ്, സി […]

Read More
 നാടോടി നൃത്തത്തില്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയുമായി ശ്രീലക്ഷ്മി

നാടോടി നൃത്തത്തില്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയുമായി ശ്രീലക്ഷ്മി

കൊല്ലം: സംസ്ഥാന കലോത്സവത്തില്‍ വെറിട്ട സമകാലിന കഥകളാണ് നാടോടി നൃത്തത്തില്‍ മത്സരാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ നോവുകളും നിരാശകളുമാണ് തൃശൂര്‍ പേരാമംഗലം എസ്.ഡി.വി.എച്ച്.എസ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വി.ബി. ശ്രീലക്ഷ്മി അവതരിപ്പിച്ചത്. പഠിച്ച് ഉന്നതിയിലെത്തിയിട്ടും പഴികളുമായി വിടാതെ പിന്തുടരുന്ന സമൂഹത്തിനുമുന്നില്‍ തോറ്റുപോകുന്ന ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയാണ് ശ്രീലക്ഷ്മി പറഞ്ഞത്. ഇവരും മനുഷ്യരാണ് എന്നും നമ്മെ ഓര്‍മിപ്പിക്കുന്നു. സുരേഷ് നടുവത്ത് ആണ് പാട്ട് എഴുതിയത്. ബിജു-ഷൈനി ദമ്പതികളുടെ മകളാണ്.

Read More
 പ്രിയ വര്‍ഗീസിന്റെ നിയമനം നിയമവിരുദ്ധമല്ല; കണ്ണൂര്‍ സര്‍വകലാശാല

പ്രിയ വര്‍ഗീസിന്റെ നിയമനം നിയമവിരുദ്ധമല്ല; കണ്ണൂര്‍ സര്‍വകലാശാല

ന്യൂഡല്‍ഹി: പ്രിയാ വര്‍ഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല സുപ്രീംകോടതിയില്‍. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്. പ്രിയാ വര്‍ഗീസ് സ്റ്റുഡന്റ് ഡീനായി പ്രവര്‍ത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും സര്‍വകലാശാല കോടതിയില്‍ സത്യവാങ് മൂലം നല്‍കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികളില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സര്‍വകലശാല ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ […]

Read More
 ചിത്രയുടെ ഗാനമേളയ്ക്ക് 20 ലക്ഷം; ശോഭനയുടെ നൃത്തത്തിന് 8 ലക്ഷം; കേരളീയം പരിപാടിക്ക് സര്‍ക്കാര്‍ ചിലവാക്കിയത് 1.55 കോടി

ചിത്രയുടെ ഗാനമേളയ്ക്ക് 20 ലക്ഷം; ശോഭനയുടെ നൃത്തത്തിന് 8 ലക്ഷം; കേരളീയം പരിപാടിക്ക് സര്‍ക്കാര്‍ ചിലവാക്കിയത് 1.55 കോടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്ന കേരളീയം പരിപാടിയുടെ ഭാഗമായുള്ള കലാപരിപാടികളുടെ ചെലവ് പുറത്ത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാപരിപാടികള്‍ക്ക് 1.55 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്. കേരളത്തിന്റെ വികസന നേട്ടങ്ങള്‍ ലോക ശ്രദ്ധയിലേക്ക് എത്തിക്കാനെന്ന അവകാശത്തോടെയാണ് സര്‍ക്കാര്‍ കേരളീയം പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍ നടന്ന സെന്‍ട്രല്‍ സ്റ്റേഡയത്തിലെ വേദിയില്‍ ഏഴ് ദിവസവും കലാപരിപാടികളുണ്ടായിരുന്നു. അതേസമയം, കേരളീയം കഴിഞ്ഞ് രണ്ട് മാസമായിട്ടും സ്പോണ്‍സര്‍മാരുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. കേരളീയത്തിന്റെ ആദ്യ […]

Read More
 മൊഞ്ചത്തിമാര്‍ വേദിയില്‍ വന്നു;  ഒപ്പന കളിക്കിടയില്‍ കുട്ടി കുഴഞ്ഞുവീണു

മൊഞ്ചത്തിമാര്‍ വേദിയില്‍ വന്നു; ഒപ്പന കളിക്കിടയില്‍ കുട്ടി കുഴഞ്ഞുവീണു

കൊല്ലം: ആശ്രാമം മൈതാനത്തെ ഒന്നാം വേദിയില്‍ ഒപ്പന മുന്നേറുന്നതിനിടയില്‍ കുട്ടി കുഴഞ്ഞുവീണു. കുട്ടി വീണ് കര്‍ട്ടനിട്ടതോടെ അതേ ടീമിലെ മറ്റ് രണ്ട് പേര്‍ കൂടി വീണു. ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് എച്ച്.എസ്.എസ് സംഘത്തിനാണ് കളിക്കാരി കുളഞ്ഞുവീണതിനെ തുടര്‍ന്ന് കളി പാതിയില്‍നിര്‍ത്തേണ്ടി വന്നത്. ടീമിലെ എന്‍. ആസ്യയാണ് ആദ്യം സ്‌റ്റേജില്‍ വീണത്. പിന്നാലെ അന്‍സിയയും വീണു. കൂട്ടത്തില്‍ മറ്റൊരാളും. ഇവര്‍ക്കെല്ലാം വേദിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘം പ്രഥമ ശുശ്രൂഷ നല്‍കിയപ്പോഴേക്കും സ്ഥിതി സാധാരണ നിലയിലെത്തി. ഈ […]

Read More
 സംസ്ഥാന സ്‌കൂള്‍ കലോത്സവം; നാടക വേദിയില്‍ കരിന്തണ്ടന്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം; നാടക വേദിയില്‍ കരിന്തണ്ടന്‍

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാടകം തികച്ചും അമ്പരപ്പിച്ചു. മലപ്പുറം അരിയല്ലൂര്‍ എം.വി എച്ച്.എസ്.എസ് അവതരിപ്പിച്ചത് ‘കരിന്തണ്ടന്‍’ നാടകമാണ്. ബ്രിട്ടീഷുകാര്‍ക്ക് വയനാട്ടിലേക്കുള്ള വഴികാണിച്ച കരിന്തണ്ടനെ ചതിച്ച് കൊലപ്പെടുത്തിയ ചരിത്രമാണ് മലപ്പുറം അരിയല്ലൂര്‍ എം.വി എച്ച്.എസ്.എസ് അവതരിപ്പിച്ചത്. ഹരിലാല്‍ ബത്തേരിയും നിരഞ്ജന്‍ പരപ്പനങ്ങാടിയും ചേര്‍ന്നാണ് നാടകത്തിന് സംവിധാനം നിര്‍വഹിച്ചത്. നിരഞ്ജന്‍ ആനന്ദ്, യു.വി. അനുഷേക്, അലിന്‍ഷ ഷാജി, ദേവിക, ഗായത്രി, ശിഖ, ശ്രീലക്ഷ്മി, മോനിഷ, ആര്യനന്ദ, ഹര്‍ഷ എന്നിവരായിരുന്നു അഭിനേതാക്കള്‍. കാടിനുള്ളിലെ നിധി കാണുമ്പോള്‍ കണ്ണ് മഞ്ഞളിക്കരുത്, വള്ളിയൂര്‍ […]

Read More
 വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛന് കുത്തേറ്റു; അക്രമിച്ച് പ്രതി അര്‍ജുന്റെ ബന്ധു

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛന് കുത്തേറ്റു; അക്രമിച്ച് പ്രതി അര്‍ജുന്റെ ബന്ധു

വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛന് കുത്തേറ്റു.വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്. കേസില്‍ പ്രത്യേക പോക്‌സോ കോടതി വെറുതെവിട്ട പ്രതി അര്‍ജുന്റെ ബന്ധു പാല്‍രാജ് ആണ് കുത്തിയത്. പെണ്‍കുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. 2021 ജൂണ്‍ 30നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍, പ്രതിക്കെതിരെ കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കട്ടപ്പന അതിവേഗ സ്‌പെഷല്‍ […]

Read More
 നാദാപുരത്ത് അര്‍ധരാത്രി റോഡില്‍ സ്‌ഫോടനം; അജ്ഞാതര്‍ ബൈക്കിലെത്തി സ്‌ഫോടക വസ്തുവെറിഞ്ഞ് കടന്ന് കളഞ്ഞതാണെന്ന് സംശയം; പോലീസ് അന്വേഷണം തുടങ്ങി

നാദാപുരത്ത് അര്‍ധരാത്രി റോഡില്‍ സ്‌ഫോടനം; അജ്ഞാതര്‍ ബൈക്കിലെത്തി സ്‌ഫോടക വസ്തുവെറിഞ്ഞ് കടന്ന് കളഞ്ഞതാണെന്ന് സംശയം; പോലീസ് അന്വേഷണം തുടങ്ങി

നാദാപുരം: കല്ലാച്ചി -വാണിയൂര്‍ റോഡില്‍ സ്‌ഫോടനം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നിരവധി വീടുകളുള്ള റോഡിനോട് ചേര്‍ന്നാണ് സ്‌ഫോടനം നടന്നത്. മേഖലയില്‍ യാതൊരു വിധ സംഘര്‍ഷ സാഹചര്യവും നിലനില്‍ക്കുന്നില്ല. ഭീതി പരത്തുകയാണ് സ്‌ഫോടനത്തിന് പിന്നിലെ ലക്ഷ്യമെന്ന് കരുതുന്നു. സംഭവ സ്ഥലത്ത് നാദാപുരം പൊലീസ് രാത്രിയോടെ തന്നെ പരിശോധന നടത്തിയിരുന്നു. അജ്ഞാതര്‍ ബൈക്കിലെത്തി സ്‌ഫോടക വസ്തുവെറിഞ്ഞ് കടന്ന് കളഞ്ഞതാണെന്ന് സംശയിക്കുന്നു.

Read More