മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരാവില്ല. ഇന്ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയൊന്നിനും നവംബര്‍ രണ്ടിനും ഹാജരാകണമെന്ന് നിര്‍ദേശിച്ച് ഇഡി നല്‍കിയ നോട്ടിസുകളും കെജ്‌രിവാള്‍ അവഗണിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ തേടാനുണ്ടെന്നാണ് ഇഡിയുടെ വാദം. അതേസമയം, നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലാണ് എഎപിയും കെജ്‌രിവാളും.

Read More
 അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് ക്ഷേത്രദര്‍ശനത്തിനായി പോയ ബസ്

അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് ക്ഷേത്രദര്‍ശനത്തിനായി പോയ ബസ്

ഗുവഹാത്തി: അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചുമണിയോടെ ഡെര്‍ഗാവിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഒരു ചെറിയ കുട്ടിയും ഉള്‍പ്പെടുന്നു. 45 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. അത്‌ഖേലിയില്‍ നിന്ന് ബാലിജനിലേക്ക് ക്ഷേത്രദര്‍ശനത്തിനായി പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Read More
 അദാനി ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

അദാനി ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: അദാനി ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര അന്വേഷണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി. ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ സംഭവം പരിശോധിക്കാന്‍ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. എന്നാല്‍ സെബിയുടെ അന്തിമ റിപ്പോര്‍ട്ട് […]

Read More
 ചായപാക്കറ്റില്‍ ലഹരിമരുന്ന്; ഇംഫാലില്‍ നിന്ന് 75 കോടി രൂപ വിലവരുന്ന മെത്താഫെറ്റാമൈന്‍ പിടിച്ചെടുത്തു; 8 പേര്‍ പിടിയില്‍

ചായപാക്കറ്റില്‍ ലഹരിമരുന്ന്; ഇംഫാലില്‍ നിന്ന് 75 കോടി രൂപ വിലവരുന്ന മെത്താഫെറ്റാമൈന്‍ പിടിച്ചെടുത്തു; 8 പേര്‍ പിടിയില്‍

ചെന്നൈ: ചെന്നൈ വഴി ചായപാക്കറ്റില്‍ മെത്താഫെറ്റാമൈന്‍ കടത്താനുള്ള നീക്കം പൊളിച്ച് നാര്‍കോറ്റിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. മ്യാന്‍മറിലെ തമുവില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടല്‍മാര്‍ഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ലഹരിമരുന്ന് പിടിച്ചെടുത്തത്. 15.8 കിലോ മെത്താഫെറ്റാമൈന്‍ പിടിച്ചെടുത്തെന്നും അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ 8 പേര്‍ അറസ്റ്റിലായെന്നും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. മ്യാന്‍മറിലെ തമുവില്‍ നിന്ന് മണിപ്പൂര്‍, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് […]

Read More
 സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണ്ണ കപ്പ് കോഴിക്കോട് നിന്ന് കൊല്ലത്തേക്ക്

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണ്ണ കപ്പ് കോഴിക്കോട് നിന്ന് കൊല്ലത്തേക്ക്

62ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കുന്ന സ്വര്‍ണ കപ്പ് കോഴിക്കോട് ജില്ലയില്‍ നിന്ന് ഘോഷയാത്രയായി കൊല്ലത്തേക്ക്. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജോയിന്റ് കമ്മീഷണറായ ഗിരീഷ് ചോലയിലിന് സ്വര്‍ണ്ണക്കപ്പ് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു. ആര്‍.ടി.ഡി സന്തോഷ് കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു കെ അബ്ദുല്‍ […]

Read More
 ബിഷപ്പുമാരെ അപമാനിച്ചു; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് മോന്‍സ് ജോസഫ്

ബിഷപ്പുമാരെ അപമാനിച്ചു; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് മോന്‍സ് ജോസഫ്

കോട്ടയം: ബിഷപ്പുമാരെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. സജി ചെറിയാന്റെ പദപ്രയോഗം മന്ത്രിസ്ഥാനത്തിന് ചേര്‍ന്നതല്ല. മന്ത്രിസ്ഥാനത്തെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണ് സജി ചെറിയാന്‍ നടത്തിയതെന്നും മോന്‍സ് ജോസഫ് പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി സംസ്‌കാരമില്ലാതെ പെരുമാറിയത് കേരള സമൂഹം പൊറുക്കില്ല. കേരള ജനത ഒറ്റക്കെട്ടായി ഇതിനെതിരെ നിലപാടെടുക്കും. നവകേരള സദസ്സില്‍ പിതാക്കന്‍മാര്‍ പങ്കെടുത്തപ്പോള്‍ പ്രതിപക്ഷം പ്രതികരിച്ചില്ല. സമനില തെറ്റിയതുപോലുള്ള പ്രസ്താവനയാണ് സജി ചെറിയാന്‍ നടത്തിയത്. മുഖ്യമന്ത്രി അപമാനിച്ചിട്ടുപോലും […]

Read More
 ഭക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന് കഴുത്തില്‍ കുത്തേറ്റു; അക്രമി അറസ്റ്റില്‍

ഭക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന് കഴുത്തില്‍ കുത്തേറ്റു; അക്രമി അറസ്റ്റില്‍

സോള്‍: ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം. ലീ ജെയ് മ്യുങിന് കഴുത്തില്‍ കുത്തേറ്റു. തുറമുഖ നഗരമായ ബുസാന്‍ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. അക്രമി അറസ്റ്റിലായി. പുതിയ വിമാനത്താവളം വരാനിരിക്കുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് അക്രമിയെത്തിയത്. ഓട്ടോഗ്രാഫ് വേണമെന്ന് പറഞ്ഞ് അടുത്തെത്തിയ അക്രമി കഴുത്തില്‍ കത്തിവച്ച് കുത്തുകയായിരുന്നു. ലീയുടെ പേര് ആലേഖനം ചെയ്ത തൊപ്പി ധരിച്ചാണ് ആക്രമി എത്തിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലീയെ ആംബുലന്‍സില്‍ കയറ്റുകയും […]

Read More
 മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു; 5 ജില്ലകളില്‍ കര്‍ഫ്യൂ

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു; 5 ജില്ലകളില്‍ കര്‍ഫ്യൂ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു. തൗബാല്‍ ജില്ലയിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ലിലോങ് ചിന്‍ജാവോ മേഖലയിലെത്തിയ സായുധ സംഘം നാട്ടുകാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്നു രോഷാകുലരായ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. ആക്രമണം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിങ്, ബിഷ്ണുപുര്‍ ജില്ലകളില്‍ പൊലീസ് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണത്തെ മുഖ്യന്ത്രി എന്‍ ബിരേന്‍ സിങ് അപലപിച്ചു. […]

Read More
 മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളത്ത്; നവകേരള സദസ് ഇന്ന് സമാപിക്കും

മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളത്ത്; നവകേരള സദസ് ഇന്ന് സമാപിക്കും

കൊച്ചി : സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂര്‍ത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നെത്തുക. വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങള്‍. നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുള ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നലെയും ഇന്നുമായി തുടരുന്നത്. പാലാരിവട്ടത്ത് കരിങ്കൊടികാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രി മുഴുവന്‍ നീണ്ട സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് […]

Read More
 കുടിച്ച് പൊളിച്ച് മലയാളികള്‍; ക്രിസ്മസ് പുതുവത്സര മദ്യവില്‍പനയില്‍ ഇത്തവണയും റെക്കോഡ്; വിറ്റത് 543 കോടി രൂപയുടെ മദ്യം; ഏറ്റവും കൂടുതല്‍ വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍

കുടിച്ച് പൊളിച്ച് മലയാളികള്‍; ക്രിസ്മസ് പുതുവത്സര മദ്യവില്‍പനയില്‍ ഇത്തവണയും റെക്കോഡ്; വിറ്റത് 543 കോടി രൂപയുടെ മദ്യം; ഏറ്റവും കൂടുതല്‍ വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസ് പുതുവത്സര മദ്യവില്‍പനയില്‍ റെക്കോഡ്. വിറ്റത് 543 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. പുതുവത്സരത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റിലാണ്. കഴിഞ്ഞ വര്‍ഷം നടന്നത് 516.26 കോടിയുടെ മദ്യവില്പനയാണ്. സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് റെക്കോഡ് മദ്യ വില്‍പന നടന്നു. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം […]

Read More