സംവിധായകന്‍ ലോകേഷ് കനകരാജിന് ക്രിമിനല്‍ മനസ്സ്; മാനസിക നില പരിശോധിക്കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

സംവിധായകന്‍ ലോകേഷ് കനകരാജിന് ക്രിമിനല്‍ മനസ്സ്; മാനസിക നില പരിശോധിക്കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. വിജയ് ചിത്രം ‘ലിയോ’ അക്രമ ലഹരിമരുന്നു രംഗങ്ങള്‍ കുത്തി നിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നല്‍കുന്നുവെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. മധുര ഒറ്റക്കടവ് സ്വദേശി രാജാ മുരുകനാണ് ആണ് ഹര്‍ജി നല്‍കിയത്. സ്ത്രീകളെ കൊല്ലുന്ന രംഗങ്ങള്‍ കാണിക്കുന്ന ലോകേഷിന് ക്രിമിനല്‍ മനസ്സാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നുണ്ട്. ‘ലിയോ’സിനിമ ടിവിയില്‍ കാണിക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.‘ലിയോ’കണ്ടു തനിക്ക് മാനസിക സമ്മര്‍ദം അനുഭവപ്പെട്ടുവെന്നും ഹര്‍ജിക്കാരനായ രാജാമുരുകന്‍ ആരോപിക്കുന്നു. ഇതിന് […]

Read More
 ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്; ഒടുവില്‍ പിടിയില്‍

ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്; ഒടുവില്‍ പിടിയില്‍

തമിഴ്‌നാട്ടില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി സുഹൃത്തിനെ വകവരുത്തിയ യുവാവ് അറസ്റ്റില്‍. ചെന്നൈ സ്വദേശിയും ജിം ട്രെയ്‌നറുമായ സുരേഷ് ഹരികൃഷ്ണന്‍ (38) ആണ് അറസ്റ്റിലായത്. ദില്ലിബാബു (39) എന്നയാളെ കൊന്നശേഷം മൃതദേഹം കത്തിച്ചുകളയാകുകയിരുന്നു. കൊലപാതകത്തിന് സഹായിച്ച് സുഹൃത്തുക്കളായ കീര്‍ത്തി രാജന്‍ (23), ഹരികൃഷ്ണന്‍ (32) എന്നിവരും പിടിയിലായി. സുരേഷ് തന്റെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നു. തുക ബന്ധുക്കളിലൂടെ തനിക്കു തന്നെ ലഭിക്കാനും ഇതുകൊണ്ട് സുഖിച്ചുകഴിയാനുമാണ് സ്വന്തം മരണം […]

Read More
 ഗവര്‍ണര്‍ക്ക് ക്ഷണമില്ല; മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്നില്‍ കാതോലിക്ക ബാവ പങ്കെടുത്തു; യുഡിഎഫില്‍ നിന്ന് പിവി അബ്ദുള്‍ വഹാബ് എം പി മാത്രം

ഗവര്‍ണര്‍ക്ക് ക്ഷണമില്ല; മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്നില്‍ കാതോലിക്ക ബാവ പങ്കെടുത്തു; യുഡിഎഫില്‍ നിന്ന് പിവി അബ്ദുള്‍ വഹാബ് എം പി മാത്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്നില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ പങ്കെടുത്തു. മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ യുഡിഎഫില്‍ നിന്ന് പിവി അബ്ദുള്‍ വഹാബ് എം പി മാത്രമാണ് വിരുന്നില്‍ പങ്കെടുത്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. സജി ചെറിയാന്‍ വിവാദ പരാമര്‍ശം തിരുത്തിയതിനെ തുടര്‍ന്നാണ് കെസിബിസി പ്രതിനിധികള്‍ വിരുന്നില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കും ക്ഷണമുണ്ടെങ്കിലും പിവി അബ്ദുള്‍ വഹാബ് എം പി മാത്രമാണ് […]

Read More
 വിരുന്നിന് വിളിച്ചാല്‍ ഇനിയും പങ്കെടുക്കും; ക്രിസ്ത്യാനികളെ മനസിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് പറഞ്ഞയാളുടെ കുഴപ്പമാണ്; ബിഷപ്പുമാര്‍ക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍

വിരുന്നിന് വിളിച്ചാല്‍ ഇനിയും പങ്കെടുക്കും; ക്രിസ്ത്യാനികളെ മനസിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് പറഞ്ഞയാളുടെ കുഴപ്പമാണ്; ബിഷപ്പുമാര്‍ക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് വിളിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്. ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കുമെന്നും അതില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളെ മനസിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് പറഞ്ഞയാളുടെ കുഴപ്പമാണെന്നും യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ സഭാനേതൃത്വത്തില്‍ നിന്നും വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തിലെ മൂന്ന് വാക്കുകള്‍ സജി ചെറിയാന്‍ പിന്‍വലിച്ചിരുന്നു. രാഷ്ട്രീയ വിമര്‍ശനം പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് […]

Read More
 ജസ്‌ന തിരോധാനം: സി.ബി.ഐ കണ്ടെത്തുമെന്ന് ടോമിന്‍ ജെ. തച്ചങ്കരി

ജസ്‌ന തിരോധാനം: സി.ബി.ഐ കണ്ടെത്തുമെന്ന് ടോമിന്‍ ജെ. തച്ചങ്കരി

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് അഞ്ചുവര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന എവിടെയെന്ന് സി.ബി.ഐ കണ്ടെത്തുമെന്ന് മുന്‍ ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരി. സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതികത്വം മാത്രമാണ്.കേസ് തെളിയുമെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചൂവെന്നതിന് തെളിവൊന്നും ലഭിച്ചില്ലെന്ന് കാണിച്ച് സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2018 മാര്‍ച്ച് 22നാണ് എരുമേലി വെച്ചുച്ചിറ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ ജെസ്‌നയെ കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജെസ്‌ന മുണ്ടക്കയം […]

Read More
 കലാ മാമാങ്കത്തിന് നാളെ തുടക്കം; കലവറയില്‍ പാലുകാച്ചല്‍ നടന്നു; സ്വര്‍ണ്ണക്കപ്പ് വൈകുന്നേരം കൊല്ലം ആശ്രാമം മൈതാനിയില്‍ എത്തും

കലാ മാമാങ്കത്തിന് നാളെ തുടക്കം; കലവറയില്‍ പാലുകാച്ചല്‍ നടന്നു; സ്വര്‍ണ്ണക്കപ്പ് വൈകുന്നേരം കൊല്ലം ആശ്രാമം മൈതാനിയില്‍ എത്തും

കൊല്ലം: 62ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ രാവിലെ തിരി തെളിയും. സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്ന കലവറയില്‍ പാലകാച്ചല്‍ നടന്നു. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഇക്കുറിയും ഭക്ഷണമൊരുക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അധ്യാപകരും കൊല്ലത്തേക്ക് എത്തിതുടങ്ങി. നഗരത്തോട് ചേര്‍ന്നുള്ള വിവിധ സ്‌കൂളുകളിലാണ് ഇവര്‍ക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തെ ഭക്ഷണത്തോടെ ഊട്ടുപുരയും സജീവമാകും. സ്വര്‍ണ്ണക്കപ്പ് വൈകുന്നേരം കൊല്ലം ആശ്രാമം മൈതാനിയില്‍ എത്തും.

Read More
 വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്

വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്

വടകര: വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്. ജെ ടി റോഡിലാണ് രാവിലെ എട്ട് മണിയോടെ അപകടമുണ്ടായത്. ഒരു ബസ് മറ്റൊരു ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Read More
 ഖനി അഴിമതിക്കേസ്; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

ഖനി അഴിമതിക്കേസ്; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

ഖനി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വസതി ഉള്‍പ്പെടെ പത്തിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന. പിന്റു എന്ന അഭിഷേക് പ്രസാദിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. സാഹിബ്ഗഞ്ച് ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയിലും പരിശോധന നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അനധികൃത ഖനി അനുവദിക്കുന്നതില്‍ 100 കോടിയോളം രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണം തട്ടിപ്പ് നിയമ പ്രകാരം ഏഴ് സമന്‍സുകള്‍ സോറന്‍ മുന്‍പ് ഇഡി നല്‍കിയിരുന്നു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റില്‍ […]

Read More
 അദാനിക്ക് ആശ്വാസം; ഹിന്‍ഡന്‍ബര്‍ഗില്‍ സ്വതന്ത്രസമിതി അന്വേഷണമില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

അദാനിക്ക് ആശ്വാസം; ഹിന്‍ഡന്‍ബര്‍ഗില്‍ സ്വതന്ത്രസമിതി അന്വേഷണമില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ സ്വതന്ത്രസമിതി അന്വേഷണമില്ല. കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്രസമിതി അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ കോടിതി മൂന്നുമാസത്തിനകം സെബി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. സെബിയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാര്‍ സ്വതന്ത്രസമിതി അന്വേഷണം ആവശ്യപ്പെട്ടത്. നിലവില്‍ സെബി നടത്തുന്ന അന്വേഷണത്തെ സംശയിക്കേണ്ടതില്ലെന്ന് ഹര്‍ജികളിലെ വാദത്തിനിടെ സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. ഓഹരി വിലകള്‍ പെരിപ്പിച്ചു കാട്ടി അദാനി കമ്പനികള്‍ തട്ടിപ്പ് […]

Read More
 ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു

ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു

ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രണത്തിലാണ് കൊല്ലപ്പെട്ടത്. സായുധവിഭാഗത്തിന്റെ രണ്ടു കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ദക്ഷിണ ബൈറൂത്തിലെ മശ്‌റഫിയ്യയില്‍ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേല്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കൂടുതല്‍ ആളപായമുണ്ടായതായും ഒരു കെട്ടിടം തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേല്‍ സന്ദര്‍ശനം മാറ്റിവെച്ചു. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി യോഗം ഇന്ന് […]

Read More