കരിയാത്തന്‍കാവ് പൊതു നീന്തല്‍ കുളം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

കരിയാത്തന്‍കാവ് പൊതു നീന്തല്‍ കുളം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

കെട്ടാങ്ങല്‍ :കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2021- 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1175000രൂപ ചിലവില്‍ നവീകരിച്ച ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കാഞ്ഞിരത്തിങ്ങല്‍ കരിയാത്തന്‍കാവ് പൊതു നീന്തല്‍കുളം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി ഉദ്ഘാടനം നിര്‍വ്വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ മുംതസ് ഹമീദ് അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ് മുക്ക്, വാര്‍ഡ് മെമ്പര്‍ […]

Read More
 മൈലപ്രയിലെ വായോധികന്റെ കൊലപാതകത്തിന് പിന്നില്‍ വന്‍ ആസൂത്രണം; പ്രത്യേക അന്വേഷണ സംഘം; മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് നിഗമനം

മൈലപ്രയിലെ വായോധികന്റെ കൊലപാതകത്തിന് പിന്നില്‍ വന്‍ ആസൂത്രണം; പ്രത്യേക അന്വേഷണ സംഘം; മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് നിഗമനം

കോട്ടയം: മൈലപ്രയിലെ വായോധികനായ വ്യാപാരിയുടെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചു. പത്തനംതിട്ട എസ്പി വി അജിത്തിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. രണ്ട് ഡിവൈഎസ്പി മാര്‍ക്കാന്‍ അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.കൊലപാതകത്തിന് പിന്നില്‍ വന്‍ ആസൂത്രണം നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് നിഗമനം. കൈകാലുകള്‍ കെട്ടി, വായില്‍ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളില്‍ ജോര്‍ജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്. കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തില്‍ കിടന്ന മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ പൊലീസ് കണ്ടെത്തി. […]

Read More
 കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും.

കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും.

കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച കൊച്ചിയിലെ നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കാനുള്ളത്. ചുമതലയേറ്റ പുതിയ രണ്ട് മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്കുള്ള ബോംബ് ഭീഷണിയുടെ സാഹചര്യത്തില്‍ കൊച്ചിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഈ മാസം എട്ടിനാണ് കാനം രാജേന്ദ്രന്‍ അന്തരിച്ചത്.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. […]

Read More
 2024- നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം; സംസ്ഥാനത്ത് കര്‍ശന പരിശോധന

2024- നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം; സംസ്ഥാനത്ത് കര്‍ശന പരിശോധന

കൊച്ചി: ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കത്തില്‍. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ അറിയിച്ചു. കൊച്ചി കാര്‍ണിവലില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ എത്തിയാല്‍ കടത്തിവിടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വൈകീട്ട് നാലുമണിയോടെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. ഇന്ന് രാവിലെ മുതല്‍ നഗരത്തില്‍ കര്‍ശന വാഹന പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജെ പാര്‍ട്ടിക്ക് എത്തുന്നവരുടെ പേരുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണമെന്ന് തിരുവനന്തപുരം കമ്മീഷണര്‍ നിര്‍ദേശിച്ചു. കൊച്ചി […]

Read More
 പത്തനംതിട്ടയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

പത്തനംതിട്ടയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

പത്തനംതിട്ട: തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ദാരുണമായ സംഭവം. ഹോസ്റ്റര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ജോണ്‍ തോമസ് വീണത്. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്‍ രക്ഷിക്കാനായില്ല. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം ജോണിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാല്‍ വഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

Read More
 സംസ്ഥാനത്ത് നാളെ രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

സംസ്ഥാനത്ത് നാളെ രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍ ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം തുടരാനാണ് അസോസിയേഷന്റെ തീരുമാനം.

Read More
 അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; അയോധ്യയില്‍ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ല; സുപ്രഭാതത്തില്‍ വന്നത് സമസ്തയുടെ നിലപാട് അല്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; അയോധ്യയില്‍ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ല; സുപ്രഭാതത്തില്‍ വന്നത് സമസ്തയുടെ നിലപാട് അല്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഓരോ നയം ഉണ്ടാകുമെന്നും അതനുസരിച്ച് അവര്‍ നിലപാടെടുക്കട്ടെയെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. അതാതു രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നയം അനുസരിച്ച് ക്ഷണം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. സമസ്തയ്ക്ക് അതില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സുപ്രഭാതം പത്രത്തിലെ ലേഖനം സമസ്തയുടെ നിലപാട് അല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ […]

Read More
 മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു; ആക്രമണം ഓട്ടോയില്‍ നിന്ന് മദ്യപിക്കുന്നതിനിടെ

മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു; ആക്രമണം ഓട്ടോയില്‍ നിന്ന് മദ്യപിക്കുന്നതിനിടെ

മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് നെല്ലിക്കുത്ത് സ്‌കൂളിന് സമീപത്ത് ഓട്ടോയില്‍ മദ്യപിക്കുന്നതിനിടെ വെട്ടേല്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയതില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 29ന് രാത്രി മഞ്ചേരി പയ്യനാട് വെച്ചാണ് ബൈക്കിലെത്തിയ ഒരു സംഘം മഞ്ചേരി നഗരസഭാ 16-ാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ […]

Read More
 തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി

തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി

കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് കത്ത് കിട്ടിയത്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. കാനം രാജേന്ദ്രേെന്റ മരണത്തെത്തുടര്‍ന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.

Read More
 ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹം; മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നത്; ശിവഗിരി മഠത്തില്‍ പലസ്തീന്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി

ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹം; മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നത്; ശിവഗിരി മഠത്തില്‍ പലസ്തീന്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശിവഗിരി മഠത്തില്‍ പലസ്തീന്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് കണ്ടതെന്നും മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതും ദശലക്ഷക്കണക്കിന് ആളുകള്‍ പാലായനം ചെയ്യുന്നതും വേദനാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇസ്രായേല്‍ അതിക്രൂരമായ ആക്രമണമാണ് പലസ്തീനില്‍ നടത്തുന്നത്. ആഘോഷമില്ലാത്ത ഒരു ക്രിസ്മസ് ഇത് ആദ്യമാകാം. ഗുരു സന്ദേശത്തിന്റെ വെളിച്ചം ആ മണ്ണില്‍ എത്തിയിരുന്നെങ്കില്‍ ചോരപ്പാടുകള്‍ കാണില്ലായിരുന്നു. വംശ വിദ്വേഷത്തിന്റെ കലാപ തീയാണ് പടര്‍ന്ന് വ്യാപിക്കുന്നത്’ മുഖ്യമന്ത്രി വ്യക്തമാക്കി.

Read More