ഓര്‍മ്മച്ചെപ്പ്; ആദ്യാക്ഷരം കുറിച്ച കുന്ദമംഗലം എ എം എല്‍ പി വിദ്യാലയത്തിലെ ഒത്തുകൂടല്‍ മധുര സ്മരണകളുണര്‍ത്തി
കുന്ദമംഗലം: ആദ്യാക്ഷരം കുറിച്ച വിദ്യാലയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒത്തുകൂടിയപ്പോള്‍ അനുഭവിച്ച നിര്‍വൃതിയിലാണ് ഒരു കൂട്ടം സഹപാഠികള്‍. പഠിച്ചും പാടിയും കുസൃതികളിച്ചും ഒരുമിച്ചിരുന്നവര്‍ കുന്ദമംഗലം എഎംഎല്‍പി സ്‌കൂളില്‍ ഞായറാഴ്ച വീണ്ടും കണ്ടുമുട്ടിയപ്പോള്‍ കാലമേല്‍പിച്ച ഗൗരവങ്ങളും പ്രയാസങ്ങളും അലിഞ്ഞില്ലാതാവുകയായിരുന്നു. 12 വയസ്സ് മുതല്‍ 85 വയസ്സുള്ള നൂറുകണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ബാല്യകാല ഓര്‍മ്മകളുമായി പൂര്‍വ്വ അധ്യാപകരോടൊപ്പം ഒത്തുകൂടിയത്. പുരുഷന്മാരായ സഹപാഠികള്‍ വല്ലപ്പോഴും നാട്ടുവഴികളില്‍ കണ്ടുമുട്ടാറു ണ്ടായിരുന്നെങ്കിലും വിവാഹിതരായി അന്യദേശങ്ങളിലേക്ക് പോയ സ്ത്രീകള്‍ക്കാണ് ഈ സംഗമം ഏറെ ഹൃദ്യമായി അനുഭവപ്പെട്ടത്.ഞായറാഴ്ച ഉച്ചക്ക് […]
Read More
