സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ അറബി ഭാഷാദിനം ആഘോഷിച്ചു.

സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ അറബി ഭാഷാദിനം ആഘോഷിച്ചു.

കോഴിക്കോട് :സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രം അറബിക് ഡിപ്ലോമ വിഭാഗം അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു. പ്രമുഖ ബഹുഭാഷാ പണ്ഡിതനും കൊല്ലം ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പി.ജി. അറബിക് അക്കാദമിക് കമ്മിറ്റി തലവനുമായ ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു.ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറ് ഭാഷകളിലൊന്നാണ് അറബി. ലോക വിനിമയ ഭാഷകളില്‍ നാലാം സ്ഥാനമുള്ള അറബി ഭാഷ ഇരുപത്തിരണ്ട് രാഷ്ട്രങ്ങളുടെ ഒന്നാം ഭാഷയും പത്തോളം രാജ്യങ്ങളുടെ രണ്ടാം ഭാഷയും നാല്‍പത് കോടി ജനങ്ങളൂടെ മാതൃ ഭാഷയുമാണ്. […]

Read More
 വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജിക്കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി

വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജിക്കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി

കല്‍പറ്റ: വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂര്‍ മൃഗശാലയിലേക്ക് മാറ്റി. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ കടുവയെ പുത്തൂരിലെത്തിച്ചത്. വാകേരി കോളനിക്കവലയില്‍ സ്ഥാപിച്ച കൂട്ടില്‍ ഇന്നലെ ഉച്ചയോടെ കടുവ കുടുങ്ങുകയായിരുന്നു. കാടിനെയും നാടിനെയും ഒരുപോലെ വിറപ്പിച്ച ഡബ്ല്യു.ഡബ്ല്യു.എല്‍ 45 എന്ന നരഭോജിക്കടുവ ഇന്നലെ ഉച്ചയോടെയാണ് കൂട്ടിലായത്. ആദ്യം കടുവയെ എത്തിച്ച കുപ്പാടി വന്യമൃഗപരിപാലന കേന്ദ്രത്തില്‍ ഏഴു കടുവകള്‍ക്കുള്ള കൂടുകളാണുള്ളത്. ഡബ്ല്യു.ഡബ്ല്യു.എല്‍ 45 കൂടി എത്തിയതോടെ എണ്ണം എട്ടായി. […]

Read More
 ചൈനയില്‍ വന്‍ ഭൂചലനം, നൂറിലേറെപ്പേര്‍ മരിച്ചു

ചൈനയില്‍ വന്‍ ഭൂചലനം, നൂറിലേറെപ്പേര്‍ മരിച്ചു

ചൈനയില്‍ വന്‍ ഭൂചലനം. നൂറിലധികം പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറന്‍ ഗാന്‍സു, ക്വിങ്ഹായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായുമാണ് വിവരം. ജല, വൈദ്യുതി ലൈനുകള്‍ക്കും ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Read More
 ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധം; സംഘര്‍ഷം

ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധം; സംഘര്‍ഷം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം. പോലീസിന്റെ കനത്ത സുരക്ഷ അവഗണിച്ചാണ് നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വഴി ഗസ്റ്റ് ഹൗസിലേയ്ക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. നിരവധി പ്രവര്‍ത്തര്‍ക്ക് പൊലീസിന്റെ ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റു. നേരത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപത്തേക്ക് മാര്‍ച്ച് നടത്തിയാണ് പ്രതിഷേധം ആരംഭിച്ചത്. കറുത്ത ബലൂണുകളുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് മാര്‍ച്ചില്‍ അണിനിരക്കുന്നത്.

Read More
 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസ്; പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസ്; പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തണ്ണീര്‍പന്തലിനടുത്തെ അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്ത വയനാട് ജില്ലയിലെ കോറോം സ്വദേശി മന്തോണി വീട്ടില്‍ അജ്‌നാസ് (22) എന്നയാളെയാണ് നാദാപുരം ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി എം ശുഹൈബ് ശിക്ഷിച്ചത്. 2020 ഡിസംബര്‍ മാസം അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 15 സാക്ഷികളെ വിസ്തരിക്കുകയും […]

Read More
 മദ്യലഹരിയിലെത്തിയ യുവാക്കള്‍ ഡോക്ടറെ ആക്രമിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

മദ്യലഹരിയിലെത്തിയ യുവാക്കള്‍ ഡോക്ടറെ ആക്രമിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദനമെന്ന് പരാതി. മദ്യലഹരിയില്‍ ആശുപത്രിയില്‍ എത്തിയ യുവാക്കള്‍ ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഒരാളെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറെ അക്രമിച്ച ആര്യനാട് സ്വദേശി അഭിജിത്താണ് കസ്റ്റഡിയില്‍ ഉള്ളത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആശുപത്രിയില്‍ എത്തിയ മൂന്ന് യുവാക്കളില്‍ ഒരാള്‍ ഡോക്ടറെ മര്‍ദിക്കുകയായിരുന്നു. ഒ.പി ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് ഡോക്ടര്‍ ജോയ് പറഞ്ഞു. ചാകാന്‍ കിടക്കുമ്പോള്‍ ആണോ ഒ.പി ടിക്കറ്റ് എന്ന് ആക്രോശിച്ചാണ് മര്‍ദിച്ചതെന്ന് […]

Read More
 ഗവര്‍ണറെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണം; സര്‍വകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാന്‍സലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം; രൂക്ഷ പരിഹാസവുമായി കെ.ടി. ജലീല്‍

ഗവര്‍ണറെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണം; സര്‍വകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാന്‍സലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം; രൂക്ഷ പരിഹാസവുമായി കെ.ടി. ജലീല്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ആരിഫ് മുഹമ്മദ് ഖാന്‍ താമസിക്കേണ്ടത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗെസ്റ്റ് ഹൗസിലല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സര്‍വകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാന്‍സലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഗവര്‍ണര്‍ക്കെതിരെ സമരത്തിലുള്ള എസ്.എഫ്.ഐക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. കെ.ടി ജലീലിന്റെ കുറിപ്പ്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ താമസിക്കേണ്ടത് കാലിക്കറ്റ് […]

Read More
 ഗവര്‍ണര്‍ കോഴിക്കോട് നഗരത്തിലെത്തി; മിഠായിത്തെരുവിലെത്തി ജനങ്ങളെ കണ്ടു; തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ കോഴിക്കോട് നഗരത്തിലെത്തി; മിഠായിത്തെരുവിലെത്തി ജനങ്ങളെ കണ്ടു; തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്ന് ഗവര്‍ണര്‍

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് നഗരത്തിലെത്തി. മിഠായിത്തെരുവിലും മാനാഞ്ചിറയിലും നടന്ന് സഞ്ചരിച്ച ഗവര്‍ണര്‍ ജനങ്ങളുമായും വിദ്യാര്‍ഥികളുമായും സംസാരിച്ചു. ഗവര്‍ണര്‍ എത്തിയതോടെ കനത്ത സുരക്ഷയാണ് മിഠായിത്തെരുവിലും പരിസരത്തും പൊലീസ് ഒരുക്കിയത്. വന്‍ തിരക്കാണ് മിഠായിത്തെരുവിലുണ്ടായത്. മാനാഞ്ചിറക്ക് സമീപത്ത് വെച്ച് കാറില്‍ നിന്നിറങ്ങി റോഡിലൂടെ നടന്ന ഗവര്‍ണര്‍ വഴിയരികിലൂടെ പോയ വിദ്യാര്‍ഥികളുമായും യാത്രക്കാരുമായും സംസാരിച്ചു. തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്ന് നേരത്തെ സര്‍വകലാശാലയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് നഗരത്തിലേക്ക് വന്നത്. നഗരത്തിലേക്ക് ഇറങ്ങുക […]

Read More
 അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചു കയറി

അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചു കയറി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറി. ഡെലവെയറിലെ പ്രചാരണ ആസ്ഥാനത്ത് നിന്ന് മടങ്ങവെയാണ് അപകടമുണ്ടായത്. ബൈഡന്റെ അകമ്പടി വാഹനത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. പ്രസിഡന്റിനൊപ്പം പ്രഥമ വനിത ജില്‍ ബൈഡനും വാഹനത്തിലുണ്ടായിരുന്നു. ഇരുവരും സുരക്ഷിതരെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡനില്‍ നിന്ന് 40 മീറ്റര്‍ മാത്രം അകലെയാണ് അപകടം നടന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ തന്നെ ഇടിച്ച വാഹനവും വാഹനമോടിച്ചയാളെയും കസ്റ്റഡിയിലെടുത്തു. അപകടം യുഎസ് രഹസ്യാന്വേഷണ വിഭാഗം […]

Read More
 ചിക്കന്‍ കറി കൊടുത്തത് കുറഞ്ഞുപോയി; വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ചിക്കന്‍ കറി കൊടുത്തത് കുറഞ്ഞുപോയി; വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം : വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വര്‍ക്കല രഘുനാഥപുരം സ്വദേശിയായ 46 വയസുള്ള നൗഷാദിനാണ് ആക്രമണത്തില്‍ തലയ്ക്ക് വെട്ടുകൊണ്ടത്. ഇയാള്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് നല്‍കിയ ചിക്കന്‍ കറി കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ഹോട്ടല്‍ ഉടമയെ ആക്രമിച്ചത്. വര്‍ക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അക്രമികളുടെ ഇരുചക്ര വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ വര്‍ക്കല പൊലീസ് ഊര്‍ജിതമാക്കി.

Read More