ഗവര്‍ണര്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നു; മന്ത്രി എം.ബി രാജേഷ്

ഗവര്‍ണര്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നു; മന്ത്രി എം.ബി രാജേഷ്

പത്തനംതിട്ട: ഗവര്‍ണര്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. അദ്ദേഹത്തെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിന്‍ ഹനീഫയെ ആണെന്നും പരിഹാസരൂപേണ മന്ത്രി പറഞ്ഞു. കൊലക്കേസ് പ്രതിയെ ജയിലില്‍ ആയതുകൊണ്ടാണ് സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യാതിരുന്നത്. അതിന് പകരം ഭാര്യയെ നാമനിര്‍ദ്ദേശം ചെയ്തു. ഗവര്‍ണര്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്നുവെന്നും പേരക്കുട്ടികളെ ആരെങ്കിലും വെല്ലുവിളിക്കുമോയെന്നും എം.ബി രാജേഷ് ചോദിച്ചു.

Read More
 കേരളത്തില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍; ജാഗ്രത

കേരളത്തില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്ന് കണക്കുകള്‍. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വീണ്ടും ആശങ്കയുണര്‍ത്തുന്നതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്. കൊവിഡ് പരിശോധന ഏറ്റവും കൂടുതല്‍ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്. […]

Read More
 കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് (86) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങളായി അമീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ അര്‍ധ സഹോദരന്‍ കൂടിയായ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈത്തിന്റെ അമീറായി തിരഞ്ഞെടുക്കപ്പെട്ടത്. ഗവര്‍ണറും,ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ-തൊഴില്‍ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും,കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന […]

Read More
 അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ 1.3 കോടിയുടെ സ്വര്‍ണം പിടികൂടി; രണ്ട് പേര്‍ പിടിയില്‍

അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ 1.3 കോടിയുടെ സ്വര്‍ണം പിടികൂടി; രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കേസുകളിലായി 1.3 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. അബൂദബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ കുറ്റ്യാടി പാലേരി സ്വദേശി റംഷാദ് (32)ല്‍ നിന്ന് 77 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികുടിയത്. അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് അറിയിച്ചു. കണ്ണൂര്‍ റാസല്‍ കൈമയില്‍ നിന്നെത്തിയ സഅദ് (40) നിന്ന് 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. റാസല്‍ ഖൈമയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇറങ്ങിയ […]

Read More
 ഗവര്‍ണര്‍ കീലേരി അച്ചുവായി മാറി; പ്രകോപനത്തില്‍ എസ്എഫ്‌ഐ വീഴില്ല; പി എം ആര്‍ഷോ

ഗവര്‍ണര്‍ കീലേരി അച്ചുവായി മാറി; പ്രകോപനത്തില്‍ എസ്എഫ്‌ഐ വീഴില്ല; പി എം ആര്‍ഷോ

ഗവര്‍ണര്‍ കീലേരി അച്ചുവായി മാറിയെന്നും ഗവര്‍ണറുടെ പ്രകോപനത്തില്‍ എസ്എഫ്‌ഐ വീഴില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം ജനാധിപത്യപരമായിരിക്കും. അക്കാഡമിക് കാര്യങ്ങള്‍ തടസ്സപെടുത്തിയാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ താമസിക്കുന്നത്. സെനെറ്റില്‍ യു ഡി എഫ് പ്രതിനിധികളെ നിയമിക്കാന്‍ ലിസ്റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് ലിസ്റ്റ് നല്‍കിയത് ബിജെപി ഓഫീസ് വഴിയാണെന്നും പിഎം ആര്‍ഷോ ആരോപിച്ചു.

Read More
 സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു; തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു; തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

മസ്‌കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് (38) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഗള്‍ഫാര്‍ കമ്പനിയിലെ മിസ്ഫയില്‍ റെഡിമിക്‌സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. പിതാവ്: വഴപ്പിലാത്ത് വീട്ടില്‍ മാധവന്‍. മാതാവ്: ഗിരിജ. ഭാര്യ: അക്ഷയ. മകന്‍: ആദിശ് മാധവ്.

Read More
 ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരക്കുപിടിച്ച് നിയമിക്കേണ്ടിയിരുന്നില്ല; കെ . ഇ ഇസ്മായില്‍

ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരക്കുപിടിച്ച് നിയമിക്കേണ്ടിയിരുന്നില്ല; കെ . ഇ ഇസ്മായില്‍

പാലക്കാട്: ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരക്കുപിടിച്ച് നിയമിക്കേണ്ടിയിരുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മായില്‍. പാര്‍ട്ടിയുടെ കീഴ്വഴക്കം ലംഘിച്ചതായ സംശയം പാര്‍ട്ടിക്കാര്‍ക്കും വ്യക്തിപരമായി തനിക്കുമുണ്ട്. സെക്രട്ടറിയെ അടിയന്തരമായി നിയമിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ”28നു കൂടുന്ന സ്റ്റേറ്റ് കൗണ്‍സിലില്‍ ഔദ്യോഗിക സെക്രട്ടറിയെ പ്രഖ്യാപിക്കും. ഇത്ര തിരക്കുപിടിച്ച് പുതിയ സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടിയിരുന്നോ എന്ന സംസാരം അന്ന് ചേര്‍ന്ന കമ്മിറ്റിയിലുണ്ടായെന്ന റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നു. അതുകണ്ടാണ് ഞാനും ആ അഭിപ്രായം പറഞ്ഞത്.”-കെ.ഇ ഇസ്മായില്‍ പറഞ്ഞു.

Read More
 മനോനില തെറ്റിയ സാഡിസ്റ്റാണ് പിണറായി വിജയന്‍; മുഖ്യമന്ത്രിക്ക് മരുന്നുകള്‍ നല്‍കാന്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നും വി.ഡി.സതീശന്‍ പരിഹസിച്ചു

മനോനില തെറ്റിയ സാഡിസ്റ്റാണ് പിണറായി വിജയന്‍; മുഖ്യമന്ത്രിക്ക് മരുന്നുകള്‍ നല്‍കാന്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നും വി.ഡി.സതീശന്‍ പരിഹസിച്ചു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.മനോനില തെറ്റിയ സാഡിസ്റ്റാണ് പിണറായി വിജയനെന്ന് സതീശന്‍ വിമര്‍ശിച്ചു. നവകേരള സദസ്സിലായതിനാല്‍ മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളില്ല. അതുകൊണ്ട് കൃത്യമായ സമയത്ത് മുഖ്യമന്ത്രിക്ക് മരുന്നുകള്‍ നല്‍കാന്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നും വി.ഡി.സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രി ക്രിമിനലുകളെയാണ് കൊണ്ടു നടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പ്രതിപക്ഷത്തേയും നിര്‍ബന്ധിതരാക്കരുത്. പ്രശ്‌നം തെരുവിലേക്ക് വലിച്ചിഴക്കേണ്ടെന്ന് കരുതിയാണ് പ്രതിപക്ഷം ഇക്കാര്യത്തില്‍ സംയമനം പാലിക്കുന്നത്. മുഖ്യമന്ത്രി കസേരയില്‍ എക്കാലത്തും പിണറായി വിജയന്‍ ഉണ്ടാവുമെന്ന് പൊലീസുകാര്‍ കരുതേണ്ടെന്നും അദ്ദേഹം […]

Read More
 ബസില്‍ വെച്ച് ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഒരാള്‍ പിടിയില്‍

ബസില്‍ വെച്ച് ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഒരാള്‍ പിടിയില്‍

ലഖ്‌നോ: ബസില്‍ വെച്ച് ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശില്‍ നിന്നും ജയ്പൂരിലേക്ക് യാത്രതിരിച്ച ബസില്‍വെച്ചാണ് 20കാരി ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടി കാബിനില്‍ ഇരുന്നാണ് യാത്ര ചെയ്തത്. യാത്രക്കിടെ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ബസ് നിര്‍ത്തിച്ച യാത്രക്കാരാണ് പ്രതികളില്‍ ഒരാളെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. ഡിസംബര്‍ ഒമ്പതാം തീയതിക്കും 10ാം തീയതിക്കും ഇടയിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു. ആരിഫ്, ലളിത് എന്നിവരാണ് ബലാത്സംഗത്തിന് പിന്നിലെന്നും ഇതില്‍ ആരിഫിനെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു. ഇയാളിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ലളിതിനായുള്ള തെരച്ചില്‍ […]

Read More
 ഗണ്‍മാന്‍ തന്റെ സുരക്ഷയാണ് ഒരുക്കുന്നത്; നവകേരള ബസിന് മുന്നില്‍ ചിലര്‍ ചാടി വീഴാന്‍ ശ്രമിച്ചു;അതിനെയാണ് തടഞ്ഞത്; മുഖ്യമന്ത്രി

ഗണ്‍മാന്‍ തന്റെ സുരക്ഷയാണ് ഒരുക്കുന്നത്; നവകേരള ബസിന് മുന്നില്‍ ചിലര്‍ ചാടി വീഴാന്‍ ശ്രമിച്ചു;അതിനെയാണ് തടഞ്ഞത്; മുഖ്യമന്ത്രി

പത്തനംതിട്ട: ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ചവരെ മര്‍ദിച്ച ഗണ്‍മാന്റെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നവകേരള ബസിന് മുന്നില്‍ ചിലര്‍ ചാടി വീഴാന്‍ ചിലര്‍ ശ്രമിച്ചെന്ന് പിണറായി വിജയന്‍. അതിനെയാണ് പോലീസ് തടഞ്ഞതെന്നും, തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്റെ അംഗരക്ഷകര്‍. തന്റെ അംഗരക്ഷകര്‍ ചെയ്യുന്നത് അവരുടെ ഡ്യുട്ടിയാണെന്നും കായംകുളത്തെ നവകേരള സദസിന്റെ വേദിയില്‍ വെച്ച് മുഖ്യമന്ത്രി പറഞ്ഞു. തീരദേശ മേഖല ആവേശത്തോടെ നവകേരള സദസ്സിനെ വരവേല്‍ക്കുന്നുവെന്നും മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ […]

Read More