സ്വിമ്മിങ് പൂളില്‍ കുളിക്കുന്ന വ്യാജ വീഡിയോ; ഐശ്വര്യ റായിയുടെ ഡീപ് ഫെയ്ക്ക് വീഡിയോ വൈറല്‍

സ്വിമ്മിങ് പൂളില്‍ കുളിക്കുന്ന വ്യാജ വീഡിയോ; ഐശ്വര്യ റായിയുടെ ഡീപ് ഫെയ്ക്ക് വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടി ഐശ്വര്യ റായിയുടെയും ഡീപ് ഫെയ്ക്ക് വിഡിയോ വൈറല്‍. സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ബാത്തിങ് ഐശ്വര്യ എന്ന പേരില്‍ നവംബര്‍ 28 മുതല്‍ വിഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. എന്നാല്‍ അടുത്തിടെയാണ് വിഡിയോ വൈറലാകുന്നത്.

Read More
 കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥനും; ദൃശ്യങ്ങള്‍ പുറത്ത്

കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥനും; ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴയില്‍ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍. കാറില്‍ നിന്നിറങ്ങി ഗണ്‍മാന്‍ അനിലും സുരക്ഷ ഉദ്യോഗസ്ഥനും പ്രവര്‍ത്തകരെ അടിച്ചു. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂര്‍ എസ്‌ഐ തടയാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുമാറ്റുകയായിരുന്നു. ദൃശ്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നിലത്ത് വീഴുന്നതും കണാം. ഗണ്‍മാന്‍ അനിലിന് നേരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകന്റെ കഴുത്തിന് പിടിച്ച് തള്ളിയതും അനിലായിരുന്നു. ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ട് തല്ലിയത്. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് […]

Read More
 കോടഞ്ചേരിയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; മുഖ്യ പ്രതിയുടെ ഭാര്യയും അറസ്റ്റില്‍

കോടഞ്ചേരിയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; മുഖ്യ പ്രതിയുടെ ഭാര്യയും അറസ്റ്റില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയുടെ ഭാര്യയും അറസ്റ്റിലായി. കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി കുപ്പായക്കോട്ട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ (27) ഭാര്യ സരിതയെ (21)യാണ് കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടില്‍ നിധിന്‍ തങ്കച്ചനെ (25) മര്‍ദ്ദിച്ച് കൊന്നക്കേസിലാണ് സരിതയുടെ അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് മുക്കം മൈസൂര്‍മല കോട്ടകുത്ത് മുഹമ്മദ് റാഫി (19), തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്സല്‍ (21), പ്രായപൂര്‍ത്തിയാകാത്ത തിരുവമ്പാടി സ്വദേശിയായ 17-വയസുകാരന്‍ എന്നിവരെ കോടഞ്ചേരി […]

Read More
 കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍

കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍

ന്യൂഡല്‍ഹി: കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഡിസംബര്‍ 10ന് ഡല്‍ഹിയിലെ നന്ദ് നഗരിയില്‍ നിന്ന് കാണാതായ 60 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആശാ ദേവി (60) ആണ് മരിച്ചത്. താഴത്തെ നിലയിലെ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഡിസംബര്‍ 10 മുതല്‍ അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകന്‍ മഹാവീര്‍ സിംഗ് (33) നന്ദ് നഗ്രി പൊലീസ് സ്റ്റേഷനില്‍ 13-ന് പരാതി നല്‍കി. നന്ദനഗരിയില്‍ വാടകക്കാരില്‍ […]

Read More
 മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം; മകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെ മജീദിന്റെ വേര്‍പാട്

മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം; മകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെ മജീദിന്റെ വേര്‍പാട്

മലപ്പുറം: മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഓട്ടോഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മകളുടെ നിക്കാഹ് ആണ് ഇന്ന്. മകളുടെ നിക്കാഹ് നടക്കാനിരിക്കെയാണ് മജീദ്‌യാത്രയായത് .ഇന്നാണ് മകളുടെ നിക്കാഹ് നടത്താനിരുന്നത്. നിക്കാഹിന് പന്തലുയര്‍ന്ന വീട്ടിലേക്ക് മജീദിന്റെ മയ്യത്തെത്തിയതോടെ മഞ്ചേരിയിലെ വീട് നോവായി മാറി. 5 മക്കളില്‍ ഏറ്റവും ഇളയവള്‍ കൂടിയായ റിന്‍ഷയുടെ നിക്കാഹ് ആണ് ഇന്ന് ഇരുമ്പുഴി സ്വദേശിയുമായി നടക്കാനിരിക്കുകയായിരുന്നത്. ഇന്ന് ഇരുമ്പുഴിയിലെ പള്ളിയില്‍ വച്ചായിരുന്നു നിക്കാഹ് തീരുമാനിച്ചിരുന്നത്. മഞ്ചേരി എംഎല്‍എ യു.എ.ലത്തീഫിന്റെ സഹോദരിയുടെ […]

Read More
 ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ജസീറയുടെ ക്യാമറാമാന്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ജസീറയുടെ ക്യാമറാമാന്‍ കൊല്ലപ്പെട്ടു

റഫ: ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ജസീറ ക്യാമറാമാന്‍ സമീര്‍ അബുദാഖ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ലേഖകന്‍ വെയ്ല്‍ ദഹ്ദൂഹിനും പരിക്കേറ്റു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇരുവരും. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം അബുദാഖ രക്തം വാര്‍ന്നു കിടന്നു. പരിക്കേറ്റു കിടന്ന ക്യാമറാമാനെ ശുശ്രൂഷിക്കുന്നതില്‍ നിന്നും മെഡിക്കല്‍ സംഘത്തെ ഇസ്രായേല്‍ സൈന്യം തടഞ്ഞതായും ആരോപണമുണ്ട്. ഒക്ടോബര്‍ 7ന് ശേഷം ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 57-ാമത്തെ പലസ്തീനിയന്‍ മാധ്യമ പ്രവര്‍ത്തകനാണ് സമീര്‍ അബുദാഖ.

Read More
 മദ്യപിച്ചെത്തിയ മകന്‍  അമ്മയെ വെട്ടിക്കൊന്നു; യുവാവ് പിടിയില്‍

മദ്യപിച്ചെത്തിയ മകന്‍ അമ്മയെ വെട്ടിക്കൊന്നു; യുവാവ് പിടിയില്‍

തൃശൂര്‍: തൃശ്ശൂര്‍ കൈപ്പറമ്പില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശിനിയായ ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ മകന്‍ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ചന്ദ്രമതിയെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More
 ‘ചാന്‍സലര്‍ ഗോ ബാക്ക്’; കോഴിക്കോട് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തി എസ്എഫ്‌ഐ

‘ചാന്‍സലര്‍ ഗോ ബാക്ക്’; കോഴിക്കോട് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തി എസ്എഫ്‌ഐ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസില്‍ ഗവര്‍ണര്‍ക്കെതിരെ പോസ്റ്റര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സര്‍വ്വകലാശാലയില്‍ എത്താനിരിക്കെയാണ് ‘ചാന്‍സലര്‍ ഗോ ബാക്ക്’ പോസ്റ്റര്‍ പതിച്ചത്. ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവാണെന്നും എസ്എഫ്ഐ വിമര്‍ശിച്ചു. ‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം’, ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ എന്നെഴുതിയ കറുത്ത ബാനറുകളും ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് ഡല്‍ഹിയില്‍ നിന്നും നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസം. കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് […]

Read More
 ഏഴാം നമ്പര്‍ ജേഴ്സി ധോണിക്ക് സ്വന്തം; ആദരവുമായി ബി സി സി ഐ

ഏഴാം നമ്പര്‍ ജേഴ്സി ധോണിക്ക് സ്വന്തം; ആദരവുമായി ബി സി സി ഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ ജഴ്‌സി നമ്പരായിരുന്ന ഏഴ് ഇനി ഇന്ത്യന്‍ ടീമില്‍ ആര്‍ക്കും ലഭിക്കില്ല. ഏഴാം നമ്പര്‍ ജഴ്‌സിക്കു വിരമിക്കല്‍ അനുവദിക്കുന്നതായി ബിസിസിഐ ഇന്ത്യന്‍ ടീമിനെ അറിയിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ധോണിയോടുള്ള ബഹുമാന സൂചകമായാണ് ജഴ്‌സിക്ക് ‘വിരമിക്കല്‍’ നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജഴ്‌സിയും ബിസിസിഐ നേരത്തേ പിന്‍വലിച്ചിരുന്നു.

Read More
 ചലച്ചിത്ര അക്കാദമിയില്‍ ഭിന്നതയില്ല; താന്‍ രാജിവെയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും രഞ്ജിത്ത്

ചലച്ചിത്ര അക്കാദമിയില്‍ ഭിന്നതയില്ല; താന്‍ രാജിവെയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും രഞ്ജിത്ത്

ചലച്ചിത്ര അക്കാദമിയില്‍ ഭിന്നതയില്ലെന്ന് ചെയര്‍മാന്‍ രഞ്ജിത്ത്. താന്‍ രാജിവെയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘റേറ്റര്‍ ഗോള്‍ഡ സെല്ലത്തെ അടുത്ത ഐ.എഫ്.എഫ്.കെയിലും നിലനിര്‍ത്താന്‍ തീരുമാനിച്ചു. ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വിപുലപ്പെടുത്തും. കുക്കു പരമേശ്വരനെ അതിലേക്ക് നിര്‍ദേശിക്കാനാണ് തീരുമാനം. സ്വയം മാറിനില്‍ക്കാന്‍ അഞ്ജലി മേനോന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കുക്കു പരമേശ്വരനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കുക്കുവും ഞാനും തമ്മില്‍ നല്ല സൗഹൃദമുണ്ട്’, വിവാദങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് രഞ്ജിത്ത് പറഞ്ഞു.

Read More