നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍

നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍

തിരുവനന്തപുരം : സിനിമാ നടന്‍ ദേവനെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവന്‍ ബിജെപിയിലേക്ക് വരുന്നത്. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു മലയാളി സിനിമാ താരം കൂടി […]

Read More
 ലോക്സഭയില്‍ സുരക്ഷാ വീഴ്ച; യുവതിയടക്കം നാലു പേര്‍ പിടിയില്‍; പാസ് നല്‍കിയത് ബിജെപി എംപിയെന്ന് സംശയം

ലോക്സഭയില്‍ സുരക്ഷാ വീഴ്ച; യുവതിയടക്കം നാലു പേര്‍ പിടിയില്‍; പാസ് നല്‍കിയത് ബിജെപി എംപിയെന്ന് സംശയം

ന്യൂഡല്‍ഹി: സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടുപേര്‍ ലോക്‌സഭയിലെ നടുത്തളത്തിലേക്ക് ചാടിയ സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാലു പേരാണ് പിടിയിലായിട്ടുണ്ട്. അമോല്‍ ഷിന്‍ഡേ, നീലം കൗര്‍ എന്നിവരാണ് പിടിയിലായ രണ്ടുപേര്‍. സഭയ്ക്ക് അകത്ത് അതിക്രമം കാണിച്ച രണ്ടു പേരും പുറത്ത് അതിക്രമം കാട്ടിയ രണ്ടുപേരുമാണ് പിടിയിലായത്. മൈസൂര്‍ ബിജെപി എംപി പ്രതാപ് സിംഗയുടെ പാസിലാണ് ഇവര്‍ പാര്‍ലമെന്റിനകത്തു കടന്നത് എന്ന് സംശയം. സുരക്ഷാ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. മൂന്നു പേരെ പിടികൂടിയത് എംപിമാരാണ്. അക്രമികളില്‍ […]

Read More
 ലോക്‌സഭയില്‍ സുരക്ഷവീഴ്ച; സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടു പേര്‍ ലോക്‌സഭയിലെ നടുത്തളത്തിലേക്ക് ചാടി. കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു

ലോക്‌സഭയില്‍ സുരക്ഷവീഴ്ച; സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടു പേര്‍ ലോക്‌സഭയിലെ നടുത്തളത്തിലേക്ക് ചാടി. കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ സുരക്ഷവീഴ്ച. സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടു പേര്‍ ലോക്‌സഭയിലെ നടുത്തളത്തിലേക്ക് ചാടി. കണ്ണീര്‍വാതക ഷെല്ലുകളുമായാണ് രണ്ടു പേര്‍ നടുത്തളത്തിലേക്ക് ചാടിയത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവര്‍ എത്തിയത്. ഇവര്‍ എറിഞ്ഞ ഷെല്ലില്‍ നിന്ന് വന്ന പുക ലോക്‌സഭയില്‍ നിറഞ്ഞു. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് പിടിയിലായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ എംപിമാരെ ലോക്‌സഭയില്‍ നിന്നും മാറ്റി. പാര്‍ലമെന്റാക്രമണത്തിന്റെ 22 വര്‍ഷങ്ങള്‍ തികയുന്ന ദിവസത്തിലാണ് ലോക്‌സഭയില്‍ രണ്ടു പേര്‍ ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്. എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ […]

Read More
 കുന്ദമംഗലം പൊയ്യയില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി

കുന്ദമംഗലം പൊയ്യയില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി

കുന്ദമംഗലം: പൊയ്യയില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ അര്‍ധരാത്രിയാണ് അഞ്ജാതര്‍ കക്കൂസ് മാലിന്യം തള്ളി കടന്നുകളഞ്ഞത്. മാലിന്യം തള്ളിയ സ്ഥലം ജനവാസകേന്ദ്രമാണ്. നാട്ടുകാര്‍ വിവരം അറിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. പരിസര പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചു വരികയാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍, വാര്‍ഡ് മെമ്പര്‍ സജിത ഷാജി ധര്‍മ്മരത്‌നന്‍ , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ […]

Read More
 സണ്ണി ലിയോണിന്റെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ച് നടിയ്ക്ക് നേരെ നടന്‍ ഭീമന്‍ രഘു ഓടി വരുന്നു; വീഡിയോ വൈറലായി; ഒടുവില്‍ പ്രതികരിച്ച് ഭീമന്‍ രഘു

സണ്ണി ലിയോണിന്റെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ച് നടിയ്ക്ക് നേരെ നടന്‍ ഭീമന്‍ രഘു ഓടി വരുന്നു; വീഡിയോ വൈറലായി; ഒടുവില്‍ പ്രതികരിച്ച് ഭീമന്‍ രഘു

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ച് നടിയ്ക്ക് നേരെ ഓടിവരുന്ന രീതിയിലുള്ള നടന്‍ ഭീമന്‍ രഘുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ജുവലറി ഉദ്ഘാടനത്തിന് എത്തിയ നടി വിളക്ക് തെളിയിക്കുന്നതും ഇതിനിടയില്‍ ഭീമന്‍ രഘു ഓടി വേദിക്കരികിലേക്ക് വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ വീഡിയോയ്ക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഇപ്പോള്‍. ഒരു വെബ്‌സീരീസിലെ സീനാണ് ഇതെന്ന് അദ്ദേഹം ഓണ്‍ലൈന്‍ മാദ്ധ്യമത്തോട് പറഞ്ഞു. ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ എന്ന വെബ് സീരിസിലാണ് താനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. […]

Read More
 തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ നാലിടത്ത് യുഡിഎഫിന് ജയം; എല്‍ഡിഎഫിന് തിരിച്ചടി

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ നാലിടത്ത് യുഡിഎഫിന് ജയം; എല്‍ഡിഎഫിന് തിരിച്ചടി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാലിടത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിന് ജയം. വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ബാക്കി മൂന്നിടങ്ങളിലും യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. നിലവിലെ തിരഞ്ഞെടുപ്പ് ഫലം എവിടെയും ഭരണത്തെ ബാധിക്കില്ല. വില്യാപ്പള്ളി പഞ്ചായത്തിലെ 16ാം വാര്‍ഡ് ചല്ലിവയലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ബി പ്രകാശന്‍ 311 വോട്ടുകള്‍ക്ക് വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 140 വോട്ടിന് വിജയിച്ച വാര്‍ഡാണിത്. 16ാം വാര്‍ഡ് മെമ്പറായിരുന്ന സിപി […]

Read More
 മിശ്രവിവാഹം ആഘോഷമാക്കുമ്പോള്‍ ഇതൊരു പാര്‍ട്ടി അജണ്ടയാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍പറ്റുമോ? കാന്തപുരം വിഭാഗം എസ്.വൈ.എസ് നേതാവ് റഹ്‌മത്തുല്ല സഖാഫി എളമരം

മിശ്രവിവാഹം ആഘോഷമാക്കുമ്പോള്‍ ഇതൊരു പാര്‍ട്ടി അജണ്ടയാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍പറ്റുമോ? കാന്തപുരം വിഭാഗം എസ്.വൈ.എസ് നേതാവ് റഹ്‌മത്തുല്ല സഖാഫി എളമരം

കോഴിക്കോട്: മിശ്രവിവാഹത്തില്‍ പ്രതികരിച്ച് കാന്തപുരം വിഭാഗം എസ്.വൈ.എസ് നേതാവ് റഹ്‌മത്തുല്ല സഖാഫി എളമരം. വില്യാപ്പള്ളിയിലെ ഡി.വൈ.എഫ്.ഐ നേതാവ് മുസ് ലിം പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് പാര്‍ട്ടി ഓഫീസില്‍ വെച്ച് വിവാഹം ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം: കഴിഞ്ഞ ദിവസം വില്ല്യാപ്പള്ളിക്കാരനായ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെ പാലക്കാട്ടെ ജോലി സ്ഥലത്തുനിന്നും കടത്തിക്കൊണ്ടു വന്നിട്ടുണ്ട്. പെറ്റുപോറ്റിയ മാതാപിതാക്കളേയും കുടുംബങ്ങളെയും ഉപേക്ഷിച്ച്, തന്റെ മതവും സംസ്‌കാരവും വേണ്ടെന്നുവച്ചു ഇഷ്ടപ്പെട്ടവന്റെക്കൂടെ പോവാന്‍ ഇന്ത്യന്‍ നിയമപ്രകാരം അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. […]

Read More
 25 വര്‍ഷത്തിനിടെ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ക്രിക്കറ്റര്‍ വിരാട് കോലി; വെളിപ്പെടുത്തി ഗൂഗിള്‍

25 വര്‍ഷത്തിനിടെ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ക്രിക്കറ്റര്‍ വിരാട് കോലി; വെളിപ്പെടുത്തി ഗൂഗിള്‍

പുതിയ റെക്കോര്‍ഡുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലി. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ക്രിക്കറ്റര്‍ വിരാട് കോലിയാണെന്നാണ് പുതിയ വിവരം. ഗൂഗിള്‍ ചൊവ്വാഴ്ചയാണ് അവരുടെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഇതിഹാസതാരം സച്ചിനും ക്യാപ്റ്റന്‍ കൂള്‍ ധോണിയും ഹിറ്റ്മാന്‍ രോഹിതുമെല്ലാം അത് കഴിഞ്ഞേ വരികയുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകമെങ്ങും ഏറ്റവും തിരയപ്പെട്ട അത്‌ലീറ്റ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്.

Read More
 വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി

പട്ന: ബിഹാറിലെ വൈശാലിയില്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി. 24കാരിയായ സരിതാ കുമാരിയാണ് ധര്‍മേന്ദ്ര കുമാര്‍ എന്ന യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചത്. ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സരിതാ കുമാരിയെ വിവാഹം കഴിക്കാന്‍ ധര്‍മേന്ദ്ര കുമാര്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ധര്‍മേന്ദ്ര കുമാറും സരിതാ കുമാരിയും അയല്‍ക്കാരായിരുന്നു. ഇവര്‍ അഞ്ച് മാസമായി അടുപ്പത്തിലായിരുന്നുവെന്ന് വൈശാലി പൊലീസ് […]

Read More
 നവ കേരള യാത്രകൊണ്ട് എന്തു പ്രയോജനം? പരാതി സ്വീകരിക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല; വീണ്ടും ആഞ്ഞടിച്ച് ഗവര്‍ണര്‍

നവ കേരള യാത്രകൊണ്ട് എന്തു പ്രയോജനം? പരാതി സ്വീകരിക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല; വീണ്ടും ആഞ്ഞടിച്ച് ഗവര്‍ണര്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ നവ കേരള യാത്രകൊണ്ട് എന്തു പ്രയോജനമെന്നും പരാതി സ്വീകരിക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയം. ഒരു ഭാഗത്ത് അനാവശ്യധൂര്‍ത്ത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷനില്ല. എന്നാല്‍ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വര്‍ഷം സേവനം ചെയ്തവര്‍ക്ക് വരെ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ക്ലിഫ് ഹൗസിലെ സിമ്മിങ് പൂള്‍ നവീകരണത്തിനായി ചെലവിട്ടത് പത്ത് ലക്ഷമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

Read More