വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചു; വീട്ടുടമയും ഭാര്യയും അടക്കം മൂന്നു പേര്‍പിടിയില്‍

വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചു; വീട്ടുടമയും ഭാര്യയും അടക്കം മൂന്നു പേര്‍പിടിയില്‍

കോട്ടയം: വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചതിന് വീട്ടുടമയും ഭാര്യയും ഉള്‍പ്പടെ മൂന്നു പേര്‍പിടിയില്‍. എറണാകുളം മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്പടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂര്‍ ഉള്ളാറക്കളം അര്‍ജുന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. അയ്മനം സ്വദേശിനിയുടെ രണ്ടു പവന്‍ തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. ഇവര്‍ ആഷിക് ആന്റണിയുടെ വീട്ടില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു. ജോലി ചെയ്ത വകയില്‍ ശമ്പളക്കുടിശിക ഉണ്ടായി. കയ്യില്‍ < പണമില്ലാത്തതിനാല്‍ […]

Read More
 ഫോണിലേക്ക് അശ്ലീലദൃശ്യങ്ങള്‍ അയച്ചു; തുടര്‍ച്ചയായി വിദേശ നമ്പരില്‍ നിന്നും വാട്‌സാപ്പില്‍ വീഡിയോ കോള്‍; പരാതിനല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

ഫോണിലേക്ക് അശ്ലീലദൃശ്യങ്ങള്‍ അയച്ചു; തുടര്‍ച്ചയായി വിദേശ നമ്പരില്‍ നിന്നും വാട്‌സാപ്പില്‍ വീഡിയോ കോള്‍; പരാതിനല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

ഫോണിലേക്ക് വിദേശ നമ്പരില്‍ നിന്ന് അശ്ലീല ദൃശ്യം അയച്ചയാള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു കായംകുളം ഡിവൈഎസ്പി ഓഫീസില്‍ എത്തി പരാതി നല്‍കി. കഴിഞ്ഞ ദിവസം ഉച്ച മുതല്‍ തുടര്‍ച്ചയായി തന്റെ ഫോണിലേക്ക് ഒരു വിദേശ നമ്പരില്‍ നിന്നും വാട്‌സാപ്പില്‍ വീഡിയോ കോള്‍ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കോള്‍ ചെയ്തയാളുടെ സ്‌ക്രീന്‍ ഷോട്ടും ചാറ്റ് സ്‌ക്രീന്‍ ഷോട്ടും അടക്കമാണ് അരിതയുടെ പോസ്റ്റ്. അരിത ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്’ പ്രിയപ്പെട്ടവരേ,ഏറെനാളായി […]

Read More
 ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ പ്രമേയം പാസാക്കി; ഇന്ത്യയടക്കം 153 രാജ്യങ്ങള്‍ പിന്തുണച്ചു

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ പ്രമേയം പാസാക്കി; ഇന്ത്യയടക്കം 153 രാജ്യങ്ങള്‍ പിന്തുണച്ചു

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ – ഹമാസ് യുദ്ധത്തില്‍ ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി. ഇന്ത്യയടക്കം 153 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. കഴിഞ്ഞ തവണ ഇന്ത്യ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു. ഇസ്രായേലും അമേരിക്കയുമടക്കം 10 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ആസ്ത്രിയ, പരാഗ്വെ, ചെക് റിപ്പബ്ലിക്, ഗ്വാട്ടിമാല, ലൈബീരിയ, മൈക്രോനേഷ്യ, നൗറു, പാപ്പുവ ന്യൂഗിനിയ, എന്നീ രാജ്യങ്ങളാണ് വെടിനിര്‍ത്തലിനെ എതിര്‍ത്തത്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് യു.എന്‍ പ്രമേയം പാസാക്കുന്നത്. ഒക്ടോബര്‍ 27ന് […]

Read More
 നരഭോജി കടുവയെ തിരഞ്ഞ് വനംവകുപ്പ്; പ്രദേശവാസികളോട് സ്ഥലത്തുനിന്ന് മാറാന്‍ നിര്‍ദേശം, വാകേരിയില്‍ നിരോധനാജ്ഞ

നരഭോജി കടുവയെ തിരഞ്ഞ് വനംവകുപ്പ്; പ്രദേശവാസികളോട് സ്ഥലത്തുനിന്ന് മാറാന്‍ നിര്‍ദേശം, വാകേരിയില്‍ നിരോധനാജ്ഞ

വയനാട്: വയനാട് ബത്തേരി കൂടല്ലൂരില്‍ മനുഷ്യനെ പിടിച്ച കടുവയ്ക്ക് വേണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ ആര്‍ ടി സംഘവും തെരച്ചില്‍ ഊര്‍ജിതമാക്കി. വനം വകുപ്പ് സ്ഥാപിച്ച കാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞതായി സൂചന. പ്രദേശവാസികളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കി. പ്രദേശവാസികളില്‍ ഒരാളാണ് കടുവയെ കണ്ട വിവരം വനംവകുപ്പിന്റെ അറിയിച്ചത്. കടുവയുള്ള സ്ഥലം വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു. മാരമല, തൊണ്ണൂറേക്കര്‍, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ […]

Read More
 ഗവര്‍ണര്‍ക്ക് തിരിച്ചടി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ നിര്‍ദേശിച്ചത് സ്റ്റേ ചെയ്തു

ഗവര്‍ണര്‍ക്ക് തിരിച്ചടി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ നിര്‍ദേശിച്ചത് സ്റ്റേ ചെയ്തു

കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്ത എബിവിപിക്കാരുടെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ. നാല് പേര്‍ക്കും കോടതി നോട്ടീസ് അയച്ചു. കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 17 പേരില്‍ രണ്ടുപേരൊഴികെ എല്ലാവരും ബിജെപി അനുഭാവികളാണ്. ബിജെപി ജില്ലാ നേതൃത്വം നല്‍കിയ പട്ടികയില്‍ നിന്നുള്ളവരാണ് ഗവര്‍ണറുടെ നോമിനികളായി സെനറ്റിലേക്കെത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 4 വിദ്യാര്‍ഥികളെയാണ് കേരള സര്‍വകലാശാലയിലേയ്ക്ക് നോമിനേറ്റ് ചെയ്യേണ്ടത്. സയന്‍സ്,ഹ്യൂമാനിറ്റീസ്, ആര്‍ട്സ്, സ്പോര്‍ട്ട്സ് എന്നീ വിഭാഗത്തില്‍ നിന്നാണത്. ഇതില്‍ കേരള സര്‍വകലാശാല നല്‍കിയ വിദ്യാര്‍ഥികളിലൊരാള്‍ […]

Read More
 ഋഷഭ് പന്ത് വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്; വരും ഐപിഎല്‍ സീസണില്‍ കളിക്കും

ഋഷഭ് പന്ത് വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്; വരും ഐപിഎല്‍ സീസണില്‍ കളിക്കും

ന്യൂഡല്‍ഹി: വാഹനാപകടത്തെത്തുടര്‍ന്ന് ഏതാണ്ട് ഒരു വര്‍ഷത്തിനടുത്തായി ക്രിക്കറ്റ് മൈതനത്തു നിന്നു വിട്ടുനില്‍ക്കുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്. വരുന്ന ഐപിഎല്‍ സീസണില്‍ താരം ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) കഴിയുന്ന പന്ത് ഫെബ്രുവരി അവസാനത്തോടെ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഡിസി മാനേജ്‌മെന്റ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ച ശേഷം മാത്രമേ പന്തിന് വിക്കറ്റ് കീപ്പിംഗ് ചുമതല നല്‍കൂ എന്ന് […]

Read More
 ഗവര്‍ണറെ തടഞ്ഞു പ്രതിഷേധിച്ച സംഭവം; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ 124ാം വകുപ്പ് ചുമത്തി പൊലീസ്

ഗവര്‍ണറെ തടഞ്ഞു പ്രതിഷേധിച്ച സംഭവം; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ 124ാം വകുപ്പ് ചുമത്തി പൊലീസ്

തിരുവനന്തപുരം: ഗവര്‍ണറെ തടഞ്ഞു പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ കടുത്ത വകുപ്പുകള്‍ചുമത്തി പൊലീസ്. ഐ.പി.സി 124 ആണ് പുതുതായി ചുമത്തിയത്. രാഷ്ട്രപതിയെയോ ഗവര്‍ണറെയോ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ്. ഏഴ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പുതിയ വകുപ്പ് ചുമത്തിയത്. ഈ വകുപ്പ് ചേര്‍ത്ത റിപ്പോര്‍ട്ട് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. കേരളാ സര്‍വകലാശാലയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിലാണ് നടപടി. നേരത്തെ കലാപാഹ്വാന കുറ്റത്തിന് 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. വഞ്ചിയൂര്‍ പൊലീസ് ആറുപേര്‍ക്കെതിരെയാണു കലാപാഹ്വാനക്കുറ്റം ചുമത്തിയത്. കന്റോണ്‍മെന്റ് […]

Read More
 രജനികാന്തിന് ഇന്ന് 73ാം പിറന്നാള്‍; സൈറ്റല്‍ മന്നന് ആശംസയര്‍പ്പിച്ച് ഇന്ത്യന്‍ സിനിമാ ലോകം

രജനികാന്തിന് ഇന്ന് 73ാം പിറന്നാള്‍; സൈറ്റല്‍ മന്നന് ആശംസയര്‍പ്പിച്ച് ഇന്ത്യന്‍ സിനിമാ ലോകം

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന് ഇന്ന് 73ാം പിറന്നാള്‍. നടന് പിറന്നാള്‍ ആശംസയുമായി ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ പ്രിയസുഹൃത്തിന് പിറന്നാള്‍ ആശംസയുമായി നടന്‍ കമല്‍ ഹാസനും മകള്‍ ഐശ്വര്യയുടെ മുന്‍ ഭര്‍ത്താവും നടനുമായ ധനുഷും, ജൂനിയര്‍ എന്‍.ടി. ആര്‍, ഖുശ്ബു, അശോക് സെല്‍വന്‍ തുടങ്ങിയവരും തലൈവര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്. 1975 ഓഗസ്റ്റ് 18ന് റിലീസായ കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജിനി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം […]

Read More
 ക്യാപ്സ്യൂള്‍ രൂപത്തില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു; കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1008 ഗ്രാം സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു; ഒരാള്‍ പിടിയില്‍

ക്യാപ്സ്യൂള്‍ രൂപത്തില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു; കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1008 ഗ്രാം സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു; ഒരാള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. 1008 ഗ്രാം സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 62 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റൂര്‍ സ്വദേശി ഫാറൂഖ് (47) ആണ് അറസ്റ്റിലായത്. ക്യാപ്സ്യൂള്‍ രൂപത്തില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത് ശ്രമം. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 38-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

Read More
 ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ പ്രതിയായ ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. നാല് ദിവസത്തേക്കാണ് റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ അനുവദിച്ചിരിക്കുന്നത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ഇന്നലെ റുവൈസി ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

Read More