നാല് ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റു; പരാതിയുമായി 18 കാരി

നാല് ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റു; പരാതിയുമായി 18 കാരി

ലഖ്‌നൗ: നാല് ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റെന്ന പരാതിയുമായി 18കാരി. ഉത്തര്‍പ്രദേശിലെ മഹേസ്രയില്‍ നിന്നുള്ള യുവതിയാണ് ആരോപണം ഉന്നയിച്ചത്. യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഹരിയാന സ്വദേശിക്ക് വിവാഹമെന്ന പേരിലാണ് അമ്മ തന്നെ വിറ്റതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹം ചെയ്തയാള്‍ പല വഴിവിട്ട കാര്യങ്ങള്‍ക്കും തന്നെ നിര്‍ബന്ധിച്ചു. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു. നവംബര്‍ 23 ന് തന്റെ വീട്ടിലായിരുന്നു വിവാഹ ചടങ്ങെന്ന് യുവതി പരാതിയില്‍ പറയുന്നു. ഹരിയാന സ്വദേശിയായ […]

Read More
 മാസപ്പടി വിവാദത്തില്‍ നിര്‍ണായക നീക്കവുമായി ഹൈക്കോടതി; മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശം

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നീക്കവുമായി ഹൈക്കോടതി; മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: മാസപ്പടി വിവാദത്തില്‍ നിര്‍ണായക നീക്കവുമായി ഹൈക്കോടതി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി നടപടി. കേസില്‍ സ്വമേധയാ കക്ഷി ചേര്‍ന്ന കോടതി എതിര്‍കക്ഷികളെ കൂടി കേള്‍ക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് അറിയിച്ചു. മുഖ്യമന്ത്രി, മകള്‍ വീണാ വിജയന്‍, മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി 12 പേരാണ് കേസില്‍ എതിര്‍കക്ഷികള്‍. ഇവരുടെ വാദം കൂടി കേള്‍ക്കുമെന്ന് ജസ്റ്റിസ് കെ. […]

Read More
 ഡോ. ഷഹ്നയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍; പോലീസ് ചോദ്യം ചെയ്യാനെത്തിയപ്പോള്‍ വീട് ഒഴിഞ്ഞ നിലയില്‍

ഡോ. ഷഹ്നയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍; പോലീസ് ചോദ്യം ചെയ്യാനെത്തിയപ്പോള്‍ വീട് ഒഴിഞ്ഞ നിലയില്‍

തിരുവനന്തപുരം: പിജി ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍. പൊലീസ് ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. കേസില്‍ പ്രതി റുവൈസിന്റെ വീട്ടുകാര്‍ക്കുള്ള പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഡോ.ഷഹ്നയുടെ മരണത്തിന് പിന്നാലെ സഹോദരന്‍ ജാസിം നാസ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. റുവൈസും പിതാവും നിരന്തരം സ്ത്രീധനത്തിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയെന്ന് പൊലീസ് […]

Read More
 കുന്ദമംഗലത്ത് ഞായറാഴ്ച സേവനമേള നടക്കും

കുന്ദമംഗലത്ത് ഞായറാഴ്ച സേവനമേള നടക്കും

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 14 വാര്‍ഡില്‍ സംഘടിപ്പിക്കുന്ന ‘സേവനമേള 2023’ ഞായറാഴ്ച രാവിലെ മുതല്‍ കുന്ദമംഗലം എയുപി സ്‌കൂളില്‍ നടക്കും. എം കെ രാഘവന്‍ എം പി സേവനമേള ഉദ്ഘാടനം ചെയ്യും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍, കുന്ദമംഗലം വാര്‍ഡ് മെമ്പര്‍ പി കൗലത്ത് എന്നിവര്‍ പങ്കെടുക്കും. ആധാര്‍ കാര്‍ഡ് പുതുക്കുവാനും എടുക്കുവാനും അവസരം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ജനനത്തീയതി, മേല്‍വിലാസം, ഫോട്ടോ […]

Read More
 കാശ്മീരിലെ വാഹനാപകടം; നാല് മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; ചിറ്റൂരില്‍ പൊതുദര്‍ശനം

കാശ്മീരിലെ വാഹനാപകടം; നാല് മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; ചിറ്റൂരില്‍ പൊതുദര്‍ശനം

ജമ്മുകാശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം 6 മണിക്ക് ശ്രീനഗറില്‍ നിന്നും പുറപ്പെട്ട മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചത്. തുടര്‍ന്ന് നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ സ്വദേശമായ പാലക്കാട് ചിറ്റൂരില്‍ എത്തിച്ചു. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനില്‍.ആര്‍, ശ്രീജേഷ്, അരുണ്‍, പി. അജിത്ത്, സുജീവ് എന്നിവരേയും […]

Read More
 മാനസികസമ്മര്‍ദം മൂലമുള്ള ആത്മഹത്യ; പോലീസിന് കൗണ്‍സിലിങ്; സര്‍ക്കുലര്‍ പുറത്തിറക്കി

മാനസികസമ്മര്‍ദം മൂലമുള്ള ആത്മഹത്യ; പോലീസിന് കൗണ്‍സിലിങ്; സര്‍ക്കുലര്‍ പുറത്തിറക്കി

തിരുവനന്തുരം: മാനസികസമ്മര്‍ദം മൂലം പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജോലി ഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി. ആത്മഹത്യ പ്രവണത ഉള്ളവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ജോലി സംബന്ധമായ പരാതികളും, വ്യകതിപരമായ പ്രശ്‌നങ്ങങ്ങളും പരിഹരിക്കാന്‍ മെന്ററിങ് സംവിധാനം ഏര്‍പ്പെടുത്തണം. അവധികള്‍ കൃത്യമായി അനുവദിക്കണം. കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പരമാവധി അവസരം നല്‍കണം. ആഴ്ചയില്‍ ഒരു ദിവസം യോഗ പോലെയുള്ള പരിശീലനങ്ങള്‍ക്ക് അവസരമൊരുക്കണമെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. പോലീസുകാരിലെ ആത്മഹത്യകളും ആത്മഹത്യാപ്രവണതകളും അടുത്തകാലത്തായി വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഇത് […]

Read More
 കാമുകി ആത്മഹത്യ ചെയ്തു; തമിഴ്‌നടന്‍ ജഗദീഷ് പ്രതാപ് ബണ്ടാരി പിടിയില്‍

കാമുകി ആത്മഹത്യ ചെയ്തു; തമിഴ്‌നടന്‍ ജഗദീഷ് പ്രതാപ് ബണ്ടാരി പിടിയില്‍

ചെന്നൈ: കാമുകിയുടെ ആത്മഹത്യക്കു പിന്നാലെ തമിഴ്‌നടന്‍ ജഗദീഷ് പ്രതാപ് ബണ്ടാരിയെ അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. വര്‍ഷങ്ങളായി നടനും യുവതിയും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. നവംബര്‍ 29നാണ് യുവതി സ്വന്തം വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്.ജഗദീഷ് പ്രതാപ് ബണ്ടാരി യുവതിയെ ബ്ലാക്‌മെയില്‍ ചെയ്തതായി കുടുംബം ആരോപിച്ചിരുന്നു. നടന്റെ നിരന്തരമായുള്ള മര്‍ദനവും മാനസിക പീഡനവും കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. പരാതിയെ തുടര്‍ന്ന് ജഗദീഷിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. നടനെതിരായ തെളിവുകള്‍ യുവതിയുടെ ഫോണില്‍ […]

Read More
 ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ്; സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ട അപകടകരമായ രോഗം; കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണം; ബിജെപി എംപി ധര്‍ംബീര്‍ സിംഗ്

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ്; സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ട അപകടകരമായ രോഗം; കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണം; ബിജെപി എംപി ധര്‍ംബീര്‍ സിംഗ്

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിനെതിരെ ബിജെപി എംപി ധര്‍ംബീര്‍ സിംഗ്. ഇത്തരം ബന്ധങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ട ഒരു അപകടകരമായ രോഗമാണ്. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിയാനയിലെ മഹേന്ദ്രഗഡില്‍ നിന്നുള്ള ബിജെപി എംപിയാണ് ധര്‍ംബീര്‍ സിംഗ്. ലോക്‌സഭയില്‍ ‘സീറോ അവറി’ലാണ് ധര്‍ംബീര്‍ സിംഗ് വിഷയം ഉന്നയിച്ചത്. പ്രണയ വിവാഹങ്ങളില്‍ വിവാഹമോചന നിരക്ക് കൂടുതലാണെന്നും പ്രണയ വിവാഹങ്ങള്‍ക്ക് വധൂവരന്മാരുടെ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്നും ധരംബീര്‍ സിംഗ് പറഞ്ഞു.

Read More
 അവിവാഹിത, ക്ലോസറ്റില്‍ പ്രസവിച്ചു, കുഞ്ഞിനെ ശുചിമുറിയില്‍ വച്ച് മൂക്കിലേക്ക് വെള്ളം ഒഴിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ പിസിഒഡിയുണ്ടെന്ന് കള്ളം പറഞ്ഞു; അമ്മ അറസ്റ്റില്‍

അവിവാഹിത, ക്ലോസറ്റില്‍ പ്രസവിച്ചു, കുഞ്ഞിനെ ശുചിമുറിയില്‍ വച്ച് മൂക്കിലേക്ക് വെള്ളം ഒഴിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ പിസിഒഡിയുണ്ടെന്ന് കള്ളം പറഞ്ഞു; അമ്മ അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ലയില്‍ വാടക വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. അവിവാഹിതയായ താന്‍ ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ അമ്മ നീതു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയാണ് അറസ്റ്റിലായ അമ്മ നീതു. ക്ലോസറ്റില്‍ പ്രസവിച്ചു. പിന്നീട് കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ശുചിമുറിയില്‍ വച്ച് തന്നെ മൂക്കിലേക്ക് വെള്ളം ഒഴിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ പിസിഒഡിയുണ്ടെന്ന് കള്ളം പറഞ്ഞുവെന്നും തിരുവല്ല സിഐ വിശദീകരിച്ചു. സംഭവത്തിനുശേഷം […]

Read More
 ഡോ. വന്ദന ദാസിന്റെ മരണത്തില്‍ ആഞ്ഞടിച്ചു; ഇന്ന് സ്ത്രീധനത്തിന്റെ പേരില്‍ ഷഹന എന്ന യുവ ഡോക്ടറെ മരണത്തിലേക്ക് തള്ളി വിട്ട് ഡോ. റുവൈസ്

ഡോ. വന്ദന ദാസിന്റെ മരണത്തില്‍ ആഞ്ഞടിച്ചു; ഇന്ന് സ്ത്രീധനത്തിന്റെ പേരില്‍ ഷഹന എന്ന യുവ ഡോക്ടറെ മരണത്തിലേക്ക് തള്ളി വിട്ട് ഡോ. റുവൈസ്

കൊട്ടാരക്കരയിലെ ഡോ. വന്ദന ദാസിന്റെ മരണത്തില്‍ ആഞ്ഞടിച്ച യുവ ഡോക്ടറാണ് റുവൈസ്. അന്ന് സുരക്ഷാ പ്രശനങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്കെതിരെ സംസാരിച്ച യുവഡോക്ടറാണ് ഇന്ന് 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറും സ്ത്രീധനമായി ചോദിച്ച് ഷഹന എന്ന വനിതാ ഡോക്ടറെ മരണത്തിലേക്ക് തള്ളിവിട്ടത്. അതേസമയം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ ഡോ.ഇ.എ.റുവൈസിന്റെ മൊബൈല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. ഡോ. ഷഹനയ്ക്ക് […]

Read More