നവകേരള ബസിനെതിരായ ‘ഷൂവേറ്’; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

നവകേരള ബസിനെതിരായ ‘ഷൂവേറ്’; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെഎസ്യു സംസ്ഥാന സെക്രട്ടറി ബേസില്‍ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഷൂ എറിഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി വീശിയിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം പ്രതിഷേധങ്ങള്‍ക്കിടെയില്‍ നവകേരള സദസ് പര്യടനം തുടരുന്നു. ഇടുക്കിയിലെ മൂന്നു മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുക.

Read More
 തിരുവമ്പാടിയില്‍ റോഡരികില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി.

തിരുവമ്പാടിയില്‍ റോഡരികില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: തിരുവമ്പാടിയില്‍ റോഡരികില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ മൈന വളവിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് പുലി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. മുള്ളന്‍ പന്നിയുടെ ആക്രമണത്തിലാണ് പുലി ചത്തുവെന്നാണ് നിഗമനം. പുലിയുടെ ശരീരത്തില്‍ നിറയെ മുള്ളന്‍ പന്നിയുടെ മുള്ളുകളുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു വരികയാണ്.

Read More
 വയനാട്ടില്‍ യുവാവിനെ ആക്രമിച്ച് കൊന്ന നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍; കൂടുതല്‍ കാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു

വയനാട്ടില്‍ യുവാവിനെ ആക്രമിച്ച് കൊന്ന നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍; കൂടുതല്‍ കാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു

വയനാട്: സുല്‍ത്താന്‍ ബത്തേരി വാകേരി കൂടല്ലൂരില്‍ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താന്‍ വനംവകുപ്പ് കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുമാകും ഇന്നത്തെ തെരച്ചില്‍. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാല്‍, പൊലീസ് സംരക്ഷണയിലാകും തെരച്ചില്‍. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു […]

Read More
 8 വയസുകാരിയെ കൊന്ന് മൃതദേഹം 2 ദിവസം ഒളിപ്പിച്ചു: കൗമാരക്കാരന്‍ പിടിയില്‍

8 വയസുകാരിയെ കൊന്ന് മൃതദേഹം 2 ദിവസം ഒളിപ്പിച്ചു: കൗമാരക്കാരന്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ 8 വയസുകാരിയെ കൊന്ന് മൃതദേഹം രണ്ട് ദിവസത്തോളം ഒളിപ്പിച്ചുവെച്ച കൗമാരക്കാരന്‍ പിടിയില്‍. മൃതദേഹം മറവു ചെയ്യാന്‍ ശ്രമിച്ചതിന് കൗമാരക്കാരന്റെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം ഒളിപ്പിച്ച വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്.കൊല്ലപ്പെട്ട ദിവസം ഐസ്ത്രീം വാങ്ങാനായി കടയിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ വീട്ടിലേക്ക് മടങ്ങി എത്തിയില്ല. കുറെസമയമായിട്ടും കുട്ടിയെ കാണാഞ്ഞതിനാല്‍ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. എന്നാല്‍ കണ്ടെത്താനായില്ല. പിന്നീട് കുടുംബം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് […]

Read More
 ചോദ്യത്തിന് കോഴ വിവാദം: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി;എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചു

ചോദ്യത്തിന് കോഴ വിവാദം: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി;എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചു

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കല്‍. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. മഹുവയ്ക്കെതിരായ ആരോപണം അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ കുറ്റകൃത്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ ബിസിനസുകാരനായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് കോഴ കൈപ്പറ്റിയെന്നായിരുന്നു മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണം.

Read More
 ആത്മഹത്യ ചെയ്യുമെന്ന് മെസേജ്; പിന്നാലെ റുവൈസ് ബ്ലോക്ക് ചെയ്തു; മരണ ദിവസം ഷഹ്ന വാട്‌സ് ആപ്പിലൂടെ അയച്ച സന്ദേശം പുറത്ത്

ആത്മഹത്യ ചെയ്യുമെന്ന് മെസേജ്; പിന്നാലെ റുവൈസ് ബ്ലോക്ക് ചെയ്തു; മരണ ദിവസം ഷഹ്ന വാട്‌സ് ആപ്പിലൂടെ അയച്ച സന്ദേശം പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി. ജി വിദ്യാര്‍ത്ഥി ഷഹ്നയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹ്ന വാട്‌സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹ്നയെ ബ്ലോക്ക് ചെയ്തു.തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു മെസേജ് അയച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഷഹ്നയെ അബോധാവസ്ഥയില്‍ ഫ്‌ലാറില്‍ കണ്ടെത്തുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഈ സന്ദേശം റുവൈസ് ഡിലിറ്റ് ചെയ്തത്. ഷഹ്നയുടെ ഫോണില്‍ നിന്നും മെസേജിന്റെ വിവരങ്ങള്‍ […]

Read More
 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ശേഷം കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലില്‍ കുഴിച്ചിട്ടു; മൂന്ന് പേര്‍ പിടിയില്‍

50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ശേഷം കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലില്‍ കുഴിച്ചിട്ടു; മൂന്ന് പേര്‍ പിടിയില്‍

മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ചഞ്ചൗഡ മേഖലയില്‍ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭോപ്പാലിലെ നസിറാബാദ് സ്വദേശിയായ മധ്യവയസ്‌കയാണ് മരിച്ചത്. കടം വാങ്ങിയ തുക തിരിച്ചുവാങ്ങാന്‍ എത്തിയ സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുതാലിയ പ്രദേശത്തുള്ള ചിലര്‍ സ്ത്രീയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നല്‍കിയിരുന്നില്ല. ഈ പണം തിരിച്ചുവാങ്ങാന്‍ വേണ്ടിയാണ് അവര്‍ അവിടെയെത്തിയത്. പ്രതികളിലൊരാള്‍ സ്ത്രീയെ സംഭവം നടന്ന ടെലി ഗ്രാമത്തില്‍ എത്തിച്ചു. തുടര്‍ന്ന് മൂന്ന് […]

Read More
 റവന്യൂ ജില്ലാ കലോത്സവം; ഇതുവരെ ലഭിച്ചത് 216 അപ്പീലുകള്‍; ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചത് നൃത്ത ഇനങ്ങള്‍ക്ക്

റവന്യൂ ജില്ലാ കലോത്സവം; ഇതുവരെ ലഭിച്ചത് 216 അപ്പീലുകള്‍; ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചത് നൃത്ത ഇനങ്ങള്‍ക്ക്

പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ സ്റ്റേജ്, സ്റ്റേജിതര ഇനങ്ങളിലായി 270 ഓളം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇതുവരെ ലഭിച്ചത് 216 അപ്പീലുകള്‍. നൃത്ത ഇനങ്ങള്‍ക്കാണ് ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചിരിക്കുന്നത്. ഇന്നലെ മിക്ക വേദികളിലും രാത്രി വൈകിയും പുലര്‍ച്ചെയും മത്സരങ്ങള്‍ തുടര്‍ന്നിരുന്നു. ഇതില്‍ പലതിലും അപ്പീല്‍ വരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ തന്നെ എണ്ണം ഇനിയും കൂടിയേക്കും. മേള അവസാനിക്കുന്ന മുറയ്ക്ക് അപ്പീലുകളില്‍ തീര്‍പ്പാക്കാന്‍ ഡി.ഡി.ഇയുടെ നേതൃത്വത്തില്‍ ഒരു അപ്പീല്‍ കമ്മിറ്റിക്ക് രൂപം നല്‍കും. […]

Read More
 ‘ഞാന്‍ സ്നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍, എങ്ങനെ സ്‌നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചു’; മയോനിക്ക് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ഫോട്ടോ വൈറല്‍

‘ഞാന്‍ സ്നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍, എങ്ങനെ സ്‌നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചു’; മയോനിക്ക് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ഫോട്ടോ വൈറല്‍

ആര്‍ട്ടിസ്റ്റ് മയോനിക്ക് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അടുത്തിടെ സംഗീത പരിപാടികള്‍ക്കായി വിദേശത്ത് ആയിരുന്നു ഗോപി സുന്ദര്‍. ഇവിടെ നിന്നുമുള്ള ഫോട്ടോകള്‍ ഇദ്ദേഹം പങ്കുവച്ചിരുന്നു. ‘ഞാന്‍ സ്നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍, എങ്ങനെ സ്‌നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചു.’ എന്നാണ് മയോനിയുടെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേര്‍പിരിഞ്ഞെന്ന തരത്തിലാണ് നിലവിലെ ചര്‍ച്ചകള്‍. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഇരുവരും തയ്യാറായിട്ടുമില്ല.

Read More
 ഓര്‍ക്കാട്ടേരിയില്‍ മുപ്പതുകാരിയുടെ ആത്മഹത്യ ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന്; യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഓര്‍ക്കാട്ടേരിയില്‍ മുപ്പതുകാരിയുടെ ആത്മഹത്യ ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന്; യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഷെബിനയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഷെബിനയുടെ കുടുംബം എടച്ചേരി പൊലീസില്‍ പരാതി നല്‍കി. അസ്വഭാവിക മരണത്തിനു കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിരുന്നു. ഭര്‍തൃമാതാവിന്റെയും സഹോദരിയുടെയും പീഡനം സഹിക്കവയ്യാതെയാണ് ഷെബിനെ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതി ആത്മഹത്യയുടെ വക്കിലാണെന്ന് മനസ്സിലാക്കിയിട്ടും രക്ഷിക്കാന്‍ ഭര്‍തൃപിതാവും ഒന്നും ചെയ്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനിടെയാണ് ഷെബിനയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിക്കുന്ന […]

Read More