പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റ് മരിച്ചു

പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റ് മരിച്ചു

പാലക്കാട്: മലയാളി യുവാവ് സൗദിയില്‍ കുത്തേറ്റ് മരിച്ചു. മണ്ണാര്‍ക്കാട് കൂമ്പാറ സ്വദേശി ഹൈദര്‍ ഹാജിയുടെ മകന്‍ മജീദ് (47) ജിസാനിലെ ദര്‍ബില്‍ കുത്തേറ്റ് മരിച്ചു. സൗദി അറേബ്യയിലെ ദര്‍ബ് ജിസാന്‍ റോഡില്‍ വര്‍ഷങ്ങളായി ശീഷകടയില്‍ ജോലിക്കാരനായിരുന്നു.ബംഗ്ലാദേശ് സ്വദേശി ഇദ്ദേഹത്തിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.മാതാവ് സൈനഖ.ഭാര്യ റൈഹാനത്ത്. രണ്ടുമക്കളാണ്. സഹോദരങ്ങള്‍ സൈനുദിന്‍ (ജിസാന്‍),ഷഫീഖ് (ദര്‍ബ്),ഷിഹാബ് (ഖമീസ് മുശൈത്ത്) എന്നിവര്‍ സൗദിയില്‍ ഉണ്ട്.

Read More
 കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു

കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു. മഹി (4) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീടിന് സമീപത്തെ പറമ്പില്‍ കളിക്കുന്നതിനിടെ തുറന്ന കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബോഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിപ്ലിയ രസോദ ഗ്രാമത്തിലാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ 2.45 ഓടെയാണ് മഹിയെ ജീവനോടെ പുറത്തെത്തിച്ചത്. 25 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ സമാന്തരമായി കുഴിയെടുത്താണ് […]

Read More
 ഇന്ത്യന്‍ കാമുകനെ വിവാഹം കഴിക്കാനായി പാക് യുവതി കൊല്‍ക്കൊത്തയില്‍

ഇന്ത്യന്‍ കാമുകനെ വിവാഹം കഴിക്കാനായി പാക് യുവതി കൊല്‍ക്കൊത്തയില്‍

ചണ്ഡീഗഡ്: ഇന്ത്യന്‍ കാമുകനെ വിവാഹം കഴിക്കാനായി പാക് യുവതി അതിര്‍ത്തി കടന്ന് കൊല്‍ക്കൊത്തയിലെത്തി. വാഗാ അട്ടാരി അതിര്‍ത്തി കടന്നാണ് കറാച്ചി സ്വദേശിയായ ജുവൈരിയ ഖാനെത്തിയത്. പ്രതിശ്രുത വരന്‍ സമീര്‍ ഖാനും കുടുംബാംഗങ്ങളും ചേര്‍ന്ന് വാദ്യമേളങ്ങളോടെയാണ് വധുവിനെ സ്വീകരിച്ചത്. ‘എനിക്ക് 45 ദിവസത്തെ വിസ അനുവദിച്ചു. ഇവിടെ വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എത്തിയപ്പോള്‍ തന്നെ എനിക്ക് വളരെയധികം സ്‌നേഹം ലഭിച്ചു. ജനുവരി ആദ്യവാരം വിവാഹം നടക്കും,’ ജൂവൈരിയ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ”രണ്ട് തവണ വിസയ്ക്ക് ശ്രമിച്ചെങ്കിലും മൂന്നാം […]

Read More
 പരീക്ഷയ്ക്കിടെ ടെയ്ലെറ്റില്‍ പോകാന്‍ അനുവാദം തേടി; ശേഷം പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

പരീക്ഷയ്ക്കിടെ ടെയ്ലെറ്റില്‍ പോകാന്‍ അനുവാദം തേടി; ശേഷം പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബംഗളൂരു: ശിവമോഗ ജില്ലയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ദാവന്‍ഗരെ ചന്നപുര സ്വദേശിനിയായ മേഘശ്രീ (18) ആണ് ശിവമോഗ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി സ്‌കൂളില്‍ ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്ക് വേണ്ടി എത്തിയപ്പോഴാണ് മേഘശ്രീ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരീക്ഷയ്ക്കിടെ ടെയ്ലെറ്റില്‍ പോകാന്‍ അനുവാദം തേടിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂള്‍ ഹോസ്റ്റലിലായിരുന്നു മേഘശ്രീ താമസിച്ചിരുന്നത്. സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ മേഘശ്രീയുടെ മാതാപിതാക്കളെ അധികൃതര്‍ തടഞ്ഞുവച്ചതായും ആരോപണമുണ്ട്. മകളുടെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്, […]

Read More
 കര്‍ണാടകയില്‍ സുഹൃത്തിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു; മരിച്ചത് കണ്ണൂര്‍ സ്വദേശി

കര്‍ണാടകയില്‍ സുഹൃത്തിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു; മരിച്ചത് കണ്ണൂര്‍ സ്വദേശി

ശിവമോഗ: കര്‍ണാടക ശിവമോഗയില്‍ സുഹൃത്തിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശി സിജു (44) ആണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയാണ് സിജുവിനെ കൊലപ്പെടുത്തിയത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സിജു. ഒരാഴ്ച മുമ്പാണ് ഷിജു ടാപ്പിങ് ജോലിക്കായി ഷിമോഗയിലെത്തിയത്. തിരുവനന്തപുരം സ്വദേശിയുമായി വഴക്കുണ്ടാകുകയായിരുന്നു. ടാപ്പിങ് കത്തി വെച്ചായിരുന്നു സിജുവിനെ കൊലപ്പെടുത്തിയത്. പരിക്കേറ്റ സിജുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read More
 ജമ്മുകശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയില്‍

ജമ്മുകശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയില്‍

പാലക്കാട്: ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പാലക്കാട് സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്‌നേഷ് എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന രാജേഷ്, അരുണ്‍, മനോജ് എന്നിവര്‍ പരുക്കേറ്റ് ആശുപത്രിയില്‍ തുടരുന്നു. ഇവരില്‍ മനോജിന്റെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനും, പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും സര്‍ക്കാര്‍ തലത്തില്‍ ജമ്മുകശ്മീര്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എഐഎംഎ അടക്കമുള്ള മലയാളി സംഘടനകളും സഹായം ഉറപ്പാക്കാന്‍ രംഗത്തുണ്ട്. ശ്രീനഗര്‍ ലേ […]

Read More
 സഹോദരനും 4 സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു; പിന്നീട് കൊലപ്പെടുത്തി; കൊലപാതകത്തിന് കാരണം യുവാവിന് സഹോദരഭാര്യയുമായുള്ള ബന്ധം പെണ്‍കുട്ടി അറിഞ്ഞത് കൊണ്ട്

സഹോദരനും 4 സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു; പിന്നീട് കൊലപ്പെടുത്തി; കൊലപാതകത്തിന് കാരണം യുവാവിന് സഹോദരഭാര്യയുമായുള്ള ബന്ധം പെണ്‍കുട്ടി അറിഞ്ഞത് കൊണ്ട്

ഒഡീഷയില്‍ സഹോദരനും 4 സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യുവാവിന് സഹോദരഭാര്യയുമായുള്ള ബന്ധം പെണ്‍കുട്ടി കണ്ടെത്തിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം വനത്തില്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ നവംബര്‍ മൂന്നിനാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവിന് ഭാര്യാസഹോദരനുമായി അടുപ്പമുണ്ടെന്ന് പെണ്‍കുട്ടി കണ്ടെത്തി. ബന്ധം അവസാനിപ്പിക്കണമെന്നും തുടര്‍ന്നാല്‍ മറ്റുള്ളവരെ അറിയിക്കണമെന്നും സഹോദരി യുവാവിന് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്നാണ് പ്രതി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗം-കൊലപാതകം ആസൂത്രണം ചെയ്തത്. 25 […]

Read More
 ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞോ?

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞോ?

ഐശ്വര്യറായിയും അഭിഷേക് ബച്ചനും വേര്‍പിരിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്‍ പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രങ്ങളാണ് തെളിവായി നിരത്തുന്നത്. ചിത്രങ്ങളില്‍ അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ല . എപ്പോഴും വിവാഹമോതിരം ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. അഭിഷേക് വിവാഹമോതിരം ഊരിവച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. അഭിഷേകിന്റെ സഹോദരി ശ്വേത ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ല. സമാന രീതിയിലാണ് അഭിഷേകും ഐശ്വര്യയും എന്നും […]

Read More
 കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഡിവൈഎസ്പി എം.എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. പോലീസ് മുഴുവന്‍ പ്രതികളെയും പിടികൂടിയെന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. വീടിനു സമീപത്ത് കാര്‍ നിര്‍ത്തി പെണ്‍കുട്ടിയെ തട്ടിയെടുത്തപ്പോള്‍ കുട്ടിയുടെ സഹോദരന് പരിക്കേറ്റിരുന്നു. സഹോദരിയെ കാറില്‍ കയറ്റുമ്പോള്‍ ഒരു സ്ത്രീയുള്‍പ്പെടെ നാലുപേരുണ്ടായിരുന്നെന്നാണ് കുട്ടി പറഞ്ഞത്. എന്നാല്‍ പോലീസിന് അത് തെളിയിക്കാന്‍ കഴിഞ്ഞില്ല.

Read More
 മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തില്‍; ലാല്‍ ദുഹോമ മിസോറാം മുഖ്യമന്ത്രിയാകും

മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തില്‍; ലാല്‍ ദുഹോമ മിസോറാം മുഖ്യമന്ത്രിയാകും

മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റ് അധികാരത്തില്‍. വന്‍ ഭൂരിപക്ഷത്തോടെയാണ് ZPM അധികാരത്തില്‍ വരുന്നത്. ZPM നേതാവ് ലാല്‍ ദുഹോമ മിസോറാം മുഖ്യമന്ത്രിയാകും. തൂക്കുസഭ വരുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പിഴച്ചു. 2019ല്‍ മാത്രം തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിക്കാണ് വന്‍ ജയം. മൂന്ന് ദശാബ്ദത്തില്‍ ഏറിയ പങ്കും മിസോറം ഭരിച്ച കോണ്‍ഗ്രസ് വീണ്ടും തകര്‍ന്നടിഞ്ഞു. അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ രൂപം കൊണ്ട സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് വോട്ടര്‍മാര്‍ വിധിയെഴുതിയത്. ഗോവയില്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു […]

Read More