നടി കസ്തൂരി ബി.ജെ.പിയില്‍ ചേര്‍ന്നു

നടി കസ്തൂരി ബി.ജെ.പിയില്‍ ചേര്‍ന്നു

ചെന്നൈ: നടി കസ്തൂരി ബി.ജെ.പിയില്‍ ചേര്‍ന്നു. ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനമായ കമലാലയത്തില്‍നടന്ന ചടങ്ങില്‍ തമിഴ്നാട് പാര്‍ട്ടി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനില്‍നിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളില്‍ കസ്തൂരി അഭിനയിച്ചിട്ടുണ്ട്. നിരവധി മലയാള ചിത്രങ്ങളിലും കസ്തൂരി അഭിനയിച്ചിട്ടുണ്ട്. നടിയും സാമൂഹികപ്രവര്‍ത്തകയും ട്രാന്‍സ്‌ജെന്‍ഡറുമായ നമിതാ മാരിമുത്തുവും ബി.ജെ.പിയില്‍ ചേര്‍ന്നു. തമിഴ്നാട് ബി.ജെ.പി കലാസാംസ്‌കാരികവിഭാഗം പ്രസിഡന്റ് പെപ്‌സി ശിവയുടെ സാന്നിധ്യത്തിലാണ് നമിത ബി.ജെ.പിയില്‍ ചേര്‍ന്നത്.

Read More
 പാകിസ്താനില്‍ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു; നിരവധിയാളുകളെ കാണാനില്ല

പാകിസ്താനില്‍ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു; നിരവധിയാളുകളെ കാണാനില്ല

ഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 243 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. വടക്ക്-പടിഞ്ഞാറന്‍ പാകിസ്താനിലെ ബുനര്‍ ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. വെള്ളിയാഴ്ച്ചയോടെ പ്രളയത്തില്‍ ബുനറില്‍ മാത്രം 157 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. നിരവധി വീടുകളും ഒലിച്ചു പോയി. ബുനറില്‍ രക്ഷാപ്രവര്‍ത്തകരും, ഹെലികോപ്ടര്‍ സംവിധാനവും ചേര്‍ന്ന് ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മണ്ണിലും ചെളിയിലും പൊതിഞ്ഞ് കിടക്കുന്ന പ്രദേശത്ത് നിന്ന് ആളുകളെ രക്ഷിക്കുന്നത് ദുഷ്‌കരമാണെന്നും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. ഒറ്റപ്പെട്ട കുടുംബങ്ങളിലേക്ക് […]

Read More
 അന്തിമ കരാറിലെത്താതെ ട്രംപ് – പുടിന്‍ കൂടിക്കാഴ്ച; ചര്‍ച്ചയില്‍ പുരോഗതിയെന്ന് നേതാക്കള്‍

അന്തിമ കരാറിലെത്താതെ ട്രംപ് – പുടിന്‍ കൂടിക്കാഴ്ച; ചര്‍ച്ചയില്‍ പുരോഗതിയെന്ന് നേതാക്കള്‍

വാഷിംഗ്ടണ്‍: അലാസ്‌കയില്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. യുക്രൈന്‍- റഷ്യ വെടിനിര്‍ത്തലില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കൂടിക്കാഴ്ചയില്‍ വിഷയത്തില്‍ യാതൊരു ധാരണയും ഉണ്ടായില്ലെന്നാണ് വിവരം. അതേസമയം മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ട്രംപ് അറിയിച്ചു. ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചര്‍ച്ചയിലെ […]

Read More
 വടകരയില്‍ വൈദ്യുതി ലൈന്‍ വീട്ടുമറ്റത്തേക്ക് പൊട്ടി വീണു; വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

വടകരയില്‍ വൈദ്യുതി ലൈന്‍ വീട്ടുമറ്റത്തേക്ക് പൊട്ടി വീണു; വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂരില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് തോടന്നൂര്‍ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോള്‍ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പില്‍ നിന്നാണ് ഷോക്കേറ്റത്. ഉഷയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഉഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More
 ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരം: വിഎം സുധീരന്‍

ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരം: വിഎം സുധീരന്‍

ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കാമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പൗരാവകാശം നിലനിര്‍ത്തുന്നതിന് രാജ്യത്ത് രണ്ടാം ജനാധിപത്യ മുന്നേറ്റം അനിവാര്യമായിരിക്കുന്നു. ജനാധിപത്യം സംരക്ഷിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും പിന്തുണയുണ്ടെന്നും സുധീരന്‍ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരും ബിജെപിയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ത്തു.ബിഹാറിലെ തെരഞ്ഞെടുപ്പ് […]

Read More
 കുന്ദമംഗലത്ത് ബിജെപി പതാക ഉയര്‍ത്തി; തിരംഗറാലി നടത്തി

കുന്ദമംഗലത്ത് ബിജെപി പതാക ഉയര്‍ത്തി; തിരംഗറാലി നടത്തി

ബിജെപി കുന്ദമംഗലം, കളരിക്കണ്ടി ഏരിയ കമ്മിറ്റികള്‍ സംയുക്തമായി കുന്ദമംഗലത്ത് പതാക ഉയര്‍ത്തി തിരംഗറാലി നടത്തി . ബിജെപി സംസ്ഥാനസെല്‍കണ്‍വീനര്‍ വി കെ സജീവന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സഹദേവന്‍ ആനശേരി സ്വാഗതം പറഞ്ഞു,പ്രവീണ്‍ പടനിലം അധ്യക്ഷതവഹിച്ചു.സുരേഷ് മാന്താട്ടില്‍ ,പി സിദ്ധാര്‍ത്ഥന്‍ ,കെ സി രാജന്‍ ,മുരളീധരന്‍ ,പ്രസീദ വള്ളിയോട്ടില്‍, സുകുമാരന്‍ ,സുജീഷ് മുറിയനാല്‍ ,ബാബു തടത്തുമ്മല്‍ ,ഇസ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി ചന്ദ്രമോഹനന്‍ നന്ദിയും പറഞ്ഞു.

Read More
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെന്ന് സൂചന; എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ എഫ് സി ഗോവയും അല്‍ നസ്‌റും ഒരേ ഗ്രൂപ്പില്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെന്ന് സൂചന; എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ എഫ് സി ഗോവയും അല്‍ നസ്‌റും ഒരേ ഗ്രൂപ്പില്‍

ദോഹ: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെന്ന് സൂചന. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നതിനായാണ് റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തുക. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ക്ലബ്ബ് എഫ് സി ഗോവയും റൊണാള്‍ഡോ കളിക്കുന്ന സൗദി ക്ലബ്ബ് അല്‍ നസറും ഒരു ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ടീമിനോട് രണ്ട് മത്സരമാണ് എല്ലാ ടീമുകള്‍ക്കുമുണ്ടാവുക. ഒന്ന് സ്വന്തം തട്ടകത്തിലും മറ്റൊന്ന് എതിരാളികളുടെ ഗ്രൗണ്ടിലും. ഇന്ത്യയില്‍ നിന്ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിന് പിന്നാലെയാണ് എഫ്സി ഗോവയും എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്-2 […]

Read More
 വൈവിധ്യങ്ങളെ തച്ചുടക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസ്

വൈവിധ്യങ്ങളെ തച്ചുടക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസ്

വൈവിധ്യങ്ങളെ തച്ചുടച്ച് ഏകതകളിലേക്ക് ചുരുക്കാനുള്ള ഒരു ശ്രമവും അനുവദിച്ചുകൂടായെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വൈവിധ്യങ്ങളെ അതേപടി ഉള്‍ക്കൊള്ളുക എന്ന വിശാലമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കലാണ് സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വിക്രം മൈതാനത്ത് നടന്ന ജില്ലാതല ആഘോഷത്തില്‍ ദേശീയപതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യസമര സ്മൃതികളെ വളച്ചൊടിക്കാനുള്ള വലിയ പരിശ്രമമാണ് നടക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ […]

Read More
 മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

കുന്ദമംഗലം: മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. DCC ജന.സിക്രട്ടറി വിനോദ് പടനിലം ദേശീയപതാക ഉയര്‍ത്തി. സുബ്രഹ്‌മണ്യന്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. ബാബു കൊടമ്പാട്ടില്‍ സ്വാഗതവും ജോഫി. T. F നന്ദിയും പറഞ്ഞു.എ. ഹരിദാസന്‍ മാസ്റ്റര്‍., എ. റിനേഷ് ബാല്‍, അരുണ്‍ ലാല്‍, എ.പി. ബാലന്‍. ശ്രിധരന്‍ പൈങ്ങോട്ടു പുറം, മോഹന്‍ ദാസ് പാലു മണ്ണില്‍, ഹൃദ്യ ലിനിഷ് വട്ടം പാറക്കല്‍, ഭാഗികാരക്കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു.രാജന്‍ കോണിക്കല്‍, വി.പി.പത്മനാഭന്‍ നായര്‍, എ.പി. ഭാസ്‌ക്കരന്‍,എ.പി ഗോപാലന്‍,എ.പി. […]

Read More
 വര്‍ഗീയ ശക്തികള്‍ ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ ഛിദ്രമാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുന്നു; മുഖ്യമന്ത്രി

വര്‍ഗീയ ശക്തികള്‍ ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ ഛിദ്രമാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുന്നു; മുഖ്യമന്ത്രി

വര്‍ഗീയതയുടെ ശക്തികള്‍ ജാതി പറഞ്ഞും മതം പറഞ്ഞും ‘ഇന്ത്യ എന്ന വികാര’ത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തിവരുന്നു. ഇതിനെ എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി ഒറ്റമനസ്സായി ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയണം. ഇതിനുവേണ്ട പ്രതിജ്ഞ എടുക്കേണ്ട സന്ദര്‍ഭം കൂടിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന പ്രസംഗം നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 78 വര്‍ഷമാവുകയാണ്. സ്വാതന്ത്ര്യത്തിന്റെ എട്ടാം പതിറ്റാണ്ടിലേക്ക് നാം മെല്ലെ നീങ്ങുകയാണ്. ഇത് തീരെ ചെറിയ ഒരു കാലയളവല്ല. ഒരു രാഷ്ട്രത്തെ […]

Read More