‘ആരും ‘അമ്മ’ വിട്ടുപോയിട്ടില്ല, എല്ലാവരും ചേര്‍ന്ന് നല്ല ഭരണം കാഴ്ചവയ്ക്കും’; വോട്ട് രേഖപ്പെടുത്തി മോഹന്‍ലാല്‍

‘ആരും ‘അമ്മ’ വിട്ടുപോയിട്ടില്ല, എല്ലാവരും ചേര്‍ന്ന് നല്ല ഭരണം കാഴ്ചവയ്ക്കും’; വോട്ട് രേഖപ്പെടുത്തി മോഹന്‍ലാല്‍

താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. നല്ല ഭരണസമിതി വരുമെന്ന് പ്രതീക്ഷയുണ്ടെന്നും ആരും സംഘടന വിട്ടു പോകുന്നില്ലെന്നും അംഗങ്ങളെല്ലാം ചേര്‍ന്ന് മികച്ച നേതൃത്വത്തെ തെരഞ്ഞെടുക്കുമെന്നും നടന്‍ പറഞ്ഞു. ”അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരും. അത് നല്ല രീതിയില്‍ അമ്മ എന്ന പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോവും. ആരും ഇതില്‍ നിന്ന് വിട്ടൊന്നും പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. എല്ലാവരും കൂടെച്ചേര്‍ന്ന് എറ്റവും നല്ല ഭരണം കാഴ്ചവയ്ക്കുമെന്നാണ് വിശ്വാസം”, വോട്ടുചെയ്ത ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിര്‍മാതാവും നടനുമായ […]

Read More
 ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍, പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റര്‍ വിവാദത്തില്‍

ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍, പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റര്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റര്‍ വിവാദത്തില്‍. മഹാത്മാ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍ എന്ന രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിമര്‍ശനം ശക്തമാകുകയാണ്. പെട്രോളിയം മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സവര്‍ക്കര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. ഏറ്റവും മുകളിലായിട്ടാണ് സവര്‍ക്കറുടെ ചിത്രമുള്ളത്. കോണ്‍ഗ്രസ് അടക്കം വിമര്‍ശനം ശക്തമാക്കുന്നുണ്ട്. മുഴുവന്‍ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന നടപടിയാണ് പെട്രോളിയം മന്ത്രാലയത്തിന്റേത് എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ആരായിരുന്നു സവര്‍ക്കര്‍ എന്ന […]

Read More
 കണ്ണൂര്‍ അരിയിലില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍ അരിയിലില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ അരിയിലില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. വള്ളേരി മോഹനന്‍ (60) ആണ് മരിച്ചത്. 2012 ഫെബ്രുവരി 21നാണ് മോഹനന് വെട്ടേറ്റത്. ഗുരുതരാവസ്ഥയില്‍ 13 വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കേസ്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് കേസില്‍ പ്രതികള്‍.

Read More
 തോരായിക്കടവ് പാലം തകര്‍ച്ച: റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെന്ന് മന്ത്രി

തോരായിക്കടവ് പാലം തകര്‍ച്ച: റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെന്ന് മന്ത്രി

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ തോരായിക്കടവ് പാലം തകര്‍ന്ന സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാകും. മുന്‍വിധിയോടെ സമീപിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി പാലം നിര്‍മ്മാണം വൈകാന്‍ പാടില്ലെന്നും കൂട്ടിച്ചേര്‍ത്തു. അതേ സമയം തോരായിക്കടവ് പാലം തകര്‍ന്ന സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മേല്‍നോട്ടം നടത്തിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തിക്ക് വേഗത ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Read More
 നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

പാലക്കാട് ദേശീയപാതയില്‍ നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ബിജുക്കുട്ടനും കാര്‍ ഡ്രൈവര്‍ക്കും നേരിയ പരുക്കേറ്റു. ഇരുവരും പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ ആറുമണിയോടെയാണ് സംഭവം.’ ആട് ത്രീ’ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ദേശീയപാതയില്‍ വടക്കുമുറിക്ക് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും ലോറി അടിയിലേക്ക് ഇടിച്ചു കയറി. ബിജുക്കുട്ടനും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇരുവര്‍ക്കും കൈയ്ക്കും […]

Read More
 ട്രെയിനിന്റെ ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ നവജാത ശിശുവിന്റെ മൃതദേഹം

ട്രെയിനിന്റെ ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ നവജാത ശിശുവിന്റെ മൃതദേഹം

ട്രെയിനിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധന്‍ബാദ്-ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ട്രെയിന്‍ ധന്‍ബാദില്‍ നിന്ന് ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരുന്നു മൃതദേഹം. ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ ആണ് എസ് 3 കോച്ചിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Read More
 സ്വാതന്ത്ര്യ ദിനാഘോഷനിറവില്‍ കേരളവും; മുഖ്യമന്ത്രി പതാകയുയര്‍ത്തി

സ്വാതന്ത്ര്യ ദിനാഘോഷനിറവില്‍ കേരളവും; മുഖ്യമന്ത്രി പതാകയുയര്‍ത്തി

സ്വാതന്ത്ര്യ ദിനാഘോഷനിറവില്‍ കേരളവും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം അഭിവാദ്യം സ്വീകരിച്ചു. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്ന വികാരത്തെ ചിദ്രമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തി വരികയാണ്. ഇതിനെ ഒറ്റമനസ്സായി ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയണം. ഇതിനുവേണ്ടി പ്രതിജ്ഞ എടുക്കേണ്ട സന്ദര്‍ഭം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടിണി മരണമില്ലാത്ത ഇന്ത്യയാണ് സ്വപ്നമെന്നും ഭരണഘടനാ മൂല്യങ്ങള്‍ നടപ്പിലാക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. നിയമസഭാ […]

Read More
 അമ്മയുടെ തലപ്പത്ത് ആരാകും? ഇന്ന് തെരഞ്ഞെടുപ്പ്

അമ്മയുടെ തലപ്പത്ത് ആരാകും? ഇന്ന് തെരഞ്ഞെടുപ്പ്

താരസംഘടയായ അമ്മയില്‍ തിരഞ്ഞെടുപ്പ് ഇന്ന്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അന്‍സിബ ഹസന്‍ ജോയന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും മത്സരരംഗത്തുണ്ട്. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും ട്രഷറര്‍ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. പതിനൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഏഴ് ജനറല്‍ സീറ്റിലേക്ക് എട്ട് പേരും നാല് വനിതാസംവരണ സീറ്റിലേക്ക് അഞ്ച് […]

Read More
 സ്വാതന്ത്ര്യ ദിനത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി; ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്‌കരിക്കും; നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും

സ്വാതന്ത്ര്യ ദിനത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി; ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്‌കരിക്കും; നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും

ന്യൂഡല്‍ഹി: ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്‌കരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയുമെന്നും മോദി പറഞ്ഞു. 79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഈ ദീപാവലിക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു സമ്മാനമായി പുതുതലമുറ ജി.എസ്.ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും. സാധാരണ വസ്തുക്കളുടെ നികുതി ഗണ്യമായി കുറയും. ഇത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വലിയ നേട്ടമാകും, നിത്യോപയോഗ വസ്തുക്കളുടെ വില കുറയും, നമ്മുടെ […]

Read More
 മലപ്പുറം തെയ്യാലിങ്ങലില്‍ വന്‍ കവര്‍ച്ച; സ്ഥലം വിറ്റ പണവുമായി യുവാക്കള്‍ സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു; രണ്ടുകോടി രൂപ കവര്‍ന്നു

മലപ്പുറം തെയ്യാലിങ്ങലില്‍ വന്‍ കവര്‍ച്ച; സ്ഥലം വിറ്റ പണവുമായി യുവാക്കള്‍ സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു; രണ്ടുകോടി രൂപ കവര്‍ന്നു

മലപ്പുറം: നന്നമ്പ്ര തെയ്യാലിങ്ങലില്‍ മാരക ആയുധങ്ങളുമായെത്തിയ സംഘം കാര്‍ ആക്രമിച്ച് രണ്ടുകോടി രൂപ കവര്‍ന്നു. തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയില്‍ വ്യാഴാഴ്ച രാത്രി 10മണിയോടെയാണ് സംഭവം. കൊടിഞ്ഞിയില്‍ നിന്ന് സ്ഥലം വിറ്റ പണവുമായി കാറില്‍ മടങ്ങുന്ന തെന്നല അറക്കല്‍ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കവര്‍ച്ചക്ക് ഇരയായത്. വസ്തു വിറ്റ പണമായി 1.95 കോടി രൂപയാണ് കാറുലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച കാറിന് മുന്നില്‍ കവര്‍ച്ച സംഘം കാറിട്ട് തടയുകയും വടിയും വാളും ഉപയോഗിച്ച് വാഹനം തകര്‍ക്കുകയായിരുന്നു. […]

Read More