കിഷ്ത്വാറിലെ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും; 100ലധികം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്; 60 മരണം

കിഷ്ത്വാറിലെ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും; 100ലധികം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്; 60 മരണം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. 100ല്‍ അധികം പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 60 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്. മാതാ ചണ്ഡിയുടെ ഹിമാലയന്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചസോതിയിലാണ് അപകടമുണ്ടായത്. തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടതിലേറെയും. മരിച്ചവരില്‍ രണ്ട് പേര്‍ സിഐഎസ്എഫ് ജവാന്മാരാണ്. ചോസ്തി, ഗാണ്ടര്‍ബാള്‍, പഹല്‍ഗാം മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സൈന്യവും, എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും […]

Read More
 നിമിഷപ്രിയയുടെ മോചനം: ഹര്‍ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി സുപ്രീംകോടതി

നിമിഷപ്രിയയുടെ മോചനം: ഹര്‍ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി സുപ്രീംകോടതി

ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും പരാമര്‍ശിക്കാനും നിര്‍ദേശം നല്‍കി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. അപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാല്‍ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി. നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി യെമനിലെക്ക് പോകാന്‍ അനുവദിക്കണമെന്ന ആക്ഷന്‍ കൗണ്‍സിലിന്റെ അപേക്ഷ […]

Read More
 ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം; 12 മരണം

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം; 12 മരണം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 12 മരണം. നിരവധി പേരെ കാണാതായി. ചോസ്തി മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സൈന്യവും, എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഗാണ്ടര്‍ബാള്‍ മേഖലയിലും മേഘവിസ്‌ഫോടനമുണ്ടായി. സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാധ്യമായ എല്ലാ സഹായവും ഉറപ്പു നല്‍കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍-സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. മേഘവിസ്ഫോടനത്തെ […]

Read More
 ഒരുമ കൊണ്ട് നാം നേടിയ സ്വാതന്ത്യത്തിന്റെ ഓര്‍മ്മ; സ്വാതന്ത്ര്യദിന സന്ദേശവുമായി എ.എന്‍. ഷംസീര്‍

ഒരുമ കൊണ്ട് നാം നേടിയ സ്വാതന്ത്യത്തിന്റെ ഓര്‍മ്മ; സ്വാതന്ത്ര്യദിന സന്ദേശവുമായി എ.എന്‍. ഷംസീര്‍

ബഹു. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സ്വാതന്ത്ര്യദിന സന്ദേശം ആഗസ്റ്റ് 15 ഇന്ത്യക്കാരെ സംബന്ധിച്ച് തീര്‍ച്ചയായും ഓര്‍മ്മദിനം തന്നെയാണ്. ഒരുമ കൊണ്ട് നാം നേടിയ സ്വാതന്ത്യത്തിന്റെ ഓര്‍മ്മയാണ് – ഒരു ജനത ഒറ്റക്കെട്ടായി ഒരു രാഷ്ട്രമായി പരിണമിച്ചതിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ്. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരുടെയല്ല, അവരുടെ ക്രൂരമര്‍ദ്ദനങ്ങളേറ്റിട്ടും പിന്തിരിയാതെ അവസാനശ്വാസം വരെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശസ്‌നേഹികളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നാം തലയുയര്‍ത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ദിനമാണ്. ഈ കഴിഞ്ഞ 78 വര്‍ഷങ്ങളിലും നാം ഉയര്‍ത്തിപ്പിടിച്ച […]

Read More
 തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; 11 പേര്‍ പിടിയില്‍

തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; 11 പേര്‍ പിടിയില്‍

മലപ്പുറം: തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ കൊല്ലത്ത് നിന്നും കണ്ടെത്തി. 11 പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പാണ്ടിക്കാട് എത്തിക്കും. ഷമീറിന്റെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ പരിക്കുകളൊന്നുമില്ല. ചാവക്കാട് സ്വദേശികളാണ് പ്രതികളെന്നാണ് സൂചന. പ്രതികള്‍ പലതവണ വാഹനം മാറി ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ഷമീര്‍. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഷമീറിനെ കാറിലെത്തിയ ഒരുസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പാണ്ടിക്കാട് നിന്ന് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ഷമീറിനെ ജിഎല്‍പി സ്‌കൂളിന് സമീപത്തുവെച്ചാണ് ഒരു സംഘം ആളുകള്‍ ഇന്നോവ […]

Read More
 ‘വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം; പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി”; സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് മറുപടി

‘വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം; പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി”; സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് മറുപടി

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുറുകുന്നതിനിടെ സമൂഹ മാധ്യമത്തില്‍ വിജയ് ബാബു -സാന്ദ്ര തോമസ് പോര്. ഫേസ്ബുക്കില്‍ തനിക്കെതിരെ പോസ്റ്റിട്ട വിജയ് ബാബുവിന് മറുപടി പോസ്റ്റുമായെത്തിയിരിക്കുകയാണിപ്പോള്‍ സാന്ദ്ര തോമസ്. നിര്‍മാണ പങ്കാളിത്തം ഉപേക്ഷിച്ചപ്പോള്‍ സാന്ദ്രക്ക് പകരം നായയെ ദത്തെടുത്തുവെന്നും കൂടുതല്‍ വിശ്വാസ്യത നായയ്ക്കാണെന്നാണ് കഴിഞ്ഞ ദിവസം വിജയ് ബാബു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനെതിരെയാണ് സാന്ദ്രയും പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

Read More
 എംആര്‍ അജിത് കുമാറിന് തിരിച്ചടി, വിജിലന്‍സ് നല്‍കിയ ക്ലീന്‍ചിറ്റ് കോടതി തള്ളി; നടപടി അനധികൃത സ്വത്ത് സമ്പാദന കേസില്‍

എംആര്‍ അജിത് കുമാറിന് തിരിച്ചടി, വിജിലന്‍സ് നല്‍കിയ ക്ലീന്‍ചിറ്റ് കോടതി തള്ളി; നടപടി അനധികൃത സ്വത്ത് സമ്പാദന കേസില്‍

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് തിരിച്ചടി. അജിത്കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. അജിത് കുമാര്‍ ഭാര്യ സഹോദരന്റെ പേരില്‍ കവടിയാറില്‍ ഭൂമി വാങ്ങി ആഡംബര വീട് പണിതതില്‍ അഴിമതി ഉണ്ടെന്നായിരുന്നു അജിത് കുമാറിനെതിരായ ആരോപണം. വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് അംഗീകരിക്കാന്‍ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു. മുന്‍ എംഎല്‍എ […]

Read More
 കുന്ദമംഗലം കളരിക്കണ്ടി ഒറ്റകണ്ടത്തില്‍ സൈഫുദ്ദീന്‍(49) നിര്യാതനായി

കുന്ദമംഗലം കളരിക്കണ്ടി ഒറ്റകണ്ടത്തില്‍ സൈഫുദ്ദീന്‍(49) നിര്യാതനായി

കുന്ദമംഗലം: കളരിക്കണ്ടി ഒറ്റ കണ്ടത്തില്‍ സൈഫുദ്ദീന്‍(49) (ബേക്കറി സ്വീകാര്‍ ഹോട്ടല്‍ സമീപം)നിര്യാതനായി.പിതാവ്:മുഹമ്മദ് ഹാജി. മാതാവ്:റുഖിയ്യ ഹജ്ജുമ്മ. ഭാര്യ:സൈഫുന്നീസമക്കള്‍:മുഹമ്മദ് സിനാന്‍(ബാംഗ്ലൂര്‍). മിന്‍ഹ ഫാത്തിമ (വിദ്യാര്‍ത്ഥിനി ആലപ്പുഴ), ഷെസാന്‍മാലിക്ക്(വിദ്യാര്‍ത്ഥിനി,മര്‍കസ് പബ്ലിക് സ്‌കൂള്‍ വെസ്റ്റ് പിലാശ്ശേരി), സഹോദരങ്ങള്‍:ഷറഫുദ്ദീന്‍,അബ്ദുല്‍മജീദ്,ഫൈസല്‍, ഷംസുദ്ദീന്‍,മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാത്രി 9.30 ന് കളരിക്കണ്ടി ജുമാ മസ്ജിദില്‍.

Read More
 വ്യവസായിയെ പറ്റിച്ച് 60 കോടി രൂപ തട്ടി; നടി ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്

വ്യവസായിയെ പറ്റിച്ച് 60 കോടി രൂപ തട്ടി; നടി ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്

വ്യവസായിയെ പറ്റിച്ച് 60 കോടി രൂപ തട്ടിയെടുത്ത കേസില്‍ നടി ശില്‍പ ഷെട്ടിക്കെതിരെയും പങ്കാളി രാജ് കുന്ദ്രയ്ക്കുമെതിരെയും കേസ്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (ഇഒഡബ്ല്യു) നടിക്കെതിരെ കേസെടുത്തത്. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വായ്പയും നിക്ഷേപവും സംബന്ധിച്ച ഇടപാടില്‍ ബിസിനസുകാരനെ പറ്റിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. 60.48 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. നടിക്കും ഭര്‍ത്താവിനുമെതിരെ ജുഹു പൊലീസ് സ്റ്റേഷനില്‍ ഇഒഡബ്ല്യൂ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ലോട്ടസ് […]

Read More
 മന്ത്രി വീണ ജോര്‍ജിനെതിരായ വിമര്‍ശനത്തില്‍ സിപിഎമ്മില്‍ നടപടി; ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി, ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

മന്ത്രി വീണ ജോര്‍ജിനെതിരായ വിമര്‍ശനത്തില്‍ സിപിഎമ്മില്‍ നടപടി; ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി, ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ സിപിഎമ്മില്‍ നടപടി. ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയും ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെന്റ് ചെയ്തുമാണ് പാര്‍ട്ടി നടപടിയെടുത്തത്. സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ അഡ്വ എന്‍ രാജീവിനെയാണ് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു. ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ആയിരുന്ന പിജെ ജോണ്‍സനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒരു വിഭാഗം നേതാക്കള്‍ ചേര്‍ന്ന് നടപടി വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച് സൈബര്‍ പോര് രൂക്ഷമായിരുന്നു. കോട്ടയം […]

Read More