പത്തനംതിട്ടയില്‍ ആര്‍ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയില്‍

പത്തനംതിട്ടയില്‍ ആര്‍ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയില്‍

പത്തനംതിട്ട: അടൂരില്‍ ആര്‍ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയിലായി. ജിതിന്‍ ചന്ദ്രനാണ് എക്സൈസ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് പിടിയിലായത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഇയാളെ എക്സൈസ് പിടികൂടിയത്.

Read More
 വിഭജന ഭീതി ദിനാചരണം: ഇടത് അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ദേശം പിന്‍വലിച്ച് കാലിക്കറ്റ് വി സി

വിഭജന ഭീതി ദിനാചരണം: ഇടത് അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ദേശം പിന്‍വലിച്ച് കാലിക്കറ്റ് വി സി

വിഭജന ഭീതി ദിനം ആചരിക്കണമെന്ന കാലിക്കറ്റ് വി സിയുടെ നിര്‍ദേശം തളളി അക്കാദമിക് കൗണ്‍സില്‍. പ്രതിഷേധത്തിനൊടുവില്‍ വിസി ഡോ. പി രവീന്ദ്രന്‍ നിര്‍ദേശം പിന്‍വലിച്ചു. ഇടതുപക്ഷ അംഗങ്ങളാണ് അക്കാദമിക് കൗണ്‍സിലില്‍ പ്രതിഷേധം ഉയര്‍ത്തിയത്. അതേസമയം, അക്കാദമിക് കൗണ്‍സിലിലെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങള്‍ പ്രതിഷേധിച്ചില്ല.

Read More
 തൃശൂരില്‍ ഒരു വീട്ടില്‍ 113 വോട്ട്; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5 പേര്‍ മാത്രം; ജോസഫ് ടാജറ്റ്

തൃശൂരില്‍ ഒരു വീട്ടില്‍ 113 വോട്ട്; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5 പേര്‍ മാത്രം; ജോസഫ് ടാജറ്റ്

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടികയില്‍ ഒരു വീട്ടില്‍ 113 വോട്ട്. തൃശ്ശൂര്‍ കോര്‍പറേഷനിലെ പഴയ നടത്തറ വാര്‍ഡില്‍ ഒരു വീട്ടിലാണ് ഇത്രയും പേര്‍ വോട്ടര്‍മാരായത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാര്‍ത്ത സമ്മേളനത്തില്‍ ആണ് ഇക്കാര്യം പുറത്തു വിട്ടത്. അശോകന്‍ എന്ന വ്യക്തിയുടെ പേരിലുള്ള വീട്ടിലാണ് വോട്ട് ചേര്‍ത്തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5 പേര്‍ മാത്രമാണ് ഇവിടെ വോട്ടര്മാര് ആയിരുന്നത്. ഇതാണ് 113 ആയത്. ലോകസഭ തെരഞ്ഞെടുപ്പിന് സമാനമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ അട്ടിമറി […]

Read More
 എസ് പി അജിത്ത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍; കേരളത്തില്‍ പത്ത് പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍

എസ് പി അജിത്ത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍; കേരളത്തില്‍ പത്ത് പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍

79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ധീരത/ സേവന മെഡലുകള്‍ പ്രഖ്യാപിച്ചു. ആകെ 1,090 പേര്‍ക്കാണ് മെഡല്‍. എസ് പി അജിത്ത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കേരളത്തില്‍ നിന്നുള്ള 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുണ്ട്. രാജ്യത്ത് ആകെ 233 പേര്‍ക്കാണ് ധീരതയ്ക്കുള്ള മെഡല്‍. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തുള്ള മെഡല്‍ 99 പേര്‍ക്കാണ്. 758 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. 99 വിശിഷ്ട സേവന മെഡലുകളില്‍ 89 എണ്ണം പൊലീസ് സര്‍വീസിന് ആണ്. അഞ്ചെണ്ണം […]

Read More
 മലയാളികള്‍ക്ക് അഭിമാനം; 11-ാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടി ആലപ്പുഴ സ്വദേശിനി ദ്വാദശി എം പിള്ള

മലയാളികള്‍ക്ക് അഭിമാനം; 11-ാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടി ആലപ്പുഴ സ്വദേശിനി ദ്വാദശി എം പിള്ള

മലയാളികള്‍ക്ക് അഭിമാനമായി ആലപ്പുഴ സ്വദേശിനി ദ്വാദശി എം പിള്ള. വിവിധ രാജ്യങ്ങളിലെ ഏറ്റവും കൂടുതല്‍ വിവിധമുഖനാണയങ്ങളായ 1056 നാണയങ്ങളും, 223 കറന്‍സി നോട്ടുകളും ശേഖരിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടി ആലപ്പുഴയിലെ ചുനക്കര സ്വദേശിനി ദ്വാദശി എം പിള്ള. 66 രാജ്യങ്ങളില്‍ നിന്നുള്ള 1056 വ്യത്യസ്ത നാണയങ്ങള്‍, 54 രാജ്യങ്ങളില്‍ നിന്നുള്ള 223 കറന്‍സി നോട്ടുകള്‍ എന്നിവയായിരുന്നു ദ്വാദശിയുടെ ശേഖരം. ഈ ശേഖരത്തില്‍ റഷ്യ, സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം, ജപ്പാന്‍, ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള […]

Read More
 സര്‍ക്കാര്‍,എയ്ഡഡ് അധ്യാപകരുടെ ട്യൂഷന്‍ വിലക്കി സര്‍ക്കാര്‍; കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം

സര്‍ക്കാര്‍,എയ്ഡഡ് അധ്യാപകരുടെ ട്യൂഷന്‍ വിലക്കി സര്‍ക്കാര്‍; കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകര്‍ ട്യൂഷന്‍ എടുക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി .ഇത്തരം അധ്യാപകരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ എഇഒമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നേരത്തെയും ട്യൂഷന്‍ സെന്ററുകളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ ക്ലാസുകള്‍ എടുക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.എന്നാല്‍ ഇത് ലംഘിച്ച് നിരവധി പേര്‍ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നത്. പിഎസ്‌സി പരിശീലനകേന്ദ്രങ്ങള്‍,സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവടങ്ങളില്‍ ക്ലാസെടുക്കുന്ന അധ്യാപകരെ കണ്ടെത്താനും കര്‍ശന നടപടി എടുക്കാനുമാണ് എഇഒമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Read More
 കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയ സംഭവം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ പ്രേരണ കുറ്റം ചുമത്തി, ഇവര്‍ ഒളിവില്‍

കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയ സംഭവം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ പ്രേരണ കുറ്റം ചുമത്തി, ഇവര്‍ ഒളിവില്‍

കോതമംഗലം: കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയതില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കേസില്‍ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. ഇരുവരും ഒളിവിലാണ്. റമീസ് അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ വീട് പൂട്ടി പോയതായാണ് വിവരം. യുവതിയുടെ സുഹൃത്ത് സഹദിനേയും പ്രതിചേര്‍ത്തിട്ടുണ്ട്. യുവതിയെ റമീസ് മര്‍ദ്ദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തല്‍. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. അതേസമയം റമീസിന്റെ മാതാപിതാക്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായയും സംശയം […]

Read More
 ഏറ്റുമാനൂര്‍ ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ രക്തകറ ജെയ്‌നമ്മയുടേത്

ഏറ്റുമാനൂര്‍ ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ രക്തകറ ജെയ്‌നമ്മയുടേത്

ആലപ്പുഴ: ഏറ്റുമാനൂര്‍ ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ക്രൈം ബ്രാഞ്ചിന് നിര്‍ണായക തെളിവ് ലഭിച്ചു. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ രക്തകറ ജെയ്‌നമ്മയുടേത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഫോറെന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ആണ് സ്ഥിരീകരണം വന്നത്. ഡിഎന്‍എ പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല. പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ പലപ്പോഴായി നടത്തിയ പരിശോധനയില്‍ കേസിന്റെ ചുരുളഴിക്കുന്ന വിധത്തിലുള്ള ചില തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജെയ്‌നമ്മ ഉള്‍പ്പെടെ 2006 നും 2025 നും ഇടയില്‍ […]

Read More
 സെര്‍ച്ച് കമ്മിറ്റി രൂപീകരണം; പാനലിലേക്ക് പേരുകള്‍ നല്‍കാന്‍ ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും

സെര്‍ച്ച് കമ്മിറ്റി രൂപീകരണം; പാനലിലേക്ക് പേരുകള്‍ നല്‍കാന്‍ ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും

തിരുവനന്തപുരം: കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും. ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അനുവാദം കൂടി വാങ്ങിയതിന് ശേഷം അന്തിമ പട്ടിക തിങ്കളാഴ്ച സമര്‍പ്പിക്കാമെന്ന് കോടതിയെ അറിയിക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കമ്മിറ്റിയിലെ അംഗങ്ങളെ ഗവര്‍ണര്‍ക്കും കേരള സര്‍ക്കാരിനും നിര്‍ദേശിക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പേരുകള്‍ ഇന്നു നല്‍കണം […]

Read More
 വോട്ട് കൊള്ളയ്‌ക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം: ഫ്രീഡം നൈറ്റ് മാര്‍ച്ച് ആഗസ്റ്റ് 14 രാത്രിയില്‍; സണ്ണി ജോസഫ്

വോട്ട് കൊള്ളയ്‌ക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം: ഫ്രീഡം നൈറ്റ് മാര്‍ച്ച് ആഗസ്റ്റ് 14 രാത്രിയില്‍; സണ്ണി ജോസഫ്

സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബിജെപിയും അവരുടെ സര്‍ക്കാരും നടത്തുന്ന വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ആഗസ്റ്റ് 14ന് രാത്രി 8ന് ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ […]

Read More