കേരള സാങ്കേതിക സര്‍വകലാശാലയിലെ നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

കേരള സാങ്കേതിക സര്‍വകലാശാലയിലെ നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

കേരള സാങ്കേതിക സര്‍വകലാശാലയിലെ നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും.രാവിലെ നടക്കുന്ന യോഗത്തിന്റെ പ്രധാന അജണ്ട സര്‍വകലാശാല ബജറ്റ് അംഗീകാരമാണ്. സിന്‍ഡിക്കേറ്റ് യോഗം ബജറ്റ് അംഗീകരിച്ചാലേ നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സര്‍വകലാശാലയ്ക്ക് കരകയറാനാവൂ. ക്വാറം തികയാത്തത് മൂലം ഫിനാന്‍സ് കമ്മിറ്റി യോഗം ചേരാന്‍ കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ പ്രതിനിധികളും സര്‍വകലാശാല ഡീന്മാരും യോഗത്തില്‍ നിന്ന് വിട്ടു നിന്നതാണ് കാരണം. ജീവനക്കാരുടെ ശമ്പളം അടക്കം നല്‍കാനുള്ളതിനാല്‍ സര്‍വകലാശാലയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റ് പാസാക്കല്‍ അത്യാവശ്യമാണ്.

Read More
 സുരേഷ് ഗോപി തൃശൂരില്‍; മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍, മാധ്യമങ്ങളോട് പ്രതികരിച്ചില്ല

സുരേഷ് ഗോപി തൃശൂരില്‍; മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍, മാധ്യമങ്ങളോട് പ്രതികരിച്ചില്ല

തൃശൂര്‍: സുരേഷ് ഗോപി തൃശൂരിലെത്തി. 9.30 ഓടെ വന്ദേഭാരതിലാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശൂരിലെത്തിയിരുന്നത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. വലിയ പൊലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ അദ്ദേഹം പോകുന്നത് ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാനാണ്. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം […]

Read More
 കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം: പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍; തിരച്ചില്‍ ഊര്‍ജിതം

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം: പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍; തിരച്ചില്‍ ഊര്‍ജിതം

കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു. അതേസമയം നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവതിയുടെ സുഹൃത്തിന്റെ മൊഴി ഇന്ന് എടുക്കും. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള […]

Read More
 ആധാറോ പാന്‍ കാര്‍ഡോ വോട്ടര്‍ ഐഡിയോ കൈവശം വെച്ചതുകൊണ്ട് മാത്രം ഇന്ത്യന്‍ പൗരനാകില്ലെന്ന് ബോംബെ ഹൈകോടതി

ആധാറോ പാന്‍ കാര്‍ഡോ വോട്ടര്‍ ഐഡിയോ കൈവശം വെച്ചതുകൊണ്ട് മാത്രം ഇന്ത്യന്‍ പൗരനാകില്ലെന്ന് ബോംബെ ഹൈകോടതി

മുംബൈ: ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി പോലുള്ള രേഖകള്‍ കൈവശം വെക്കുന്നതുകൊണ്ട് മാത്രം ഒരാള്‍ ഇന്ത്യന്‍ പൗരനാകില്ലെന്ന് ബോംബെ ഹൈകോടതി. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചുവെന്നാരോപിച്ച് പിടികൂടിയ ബംഗ്ലാദേശില്‍ നിന്നുള്ള ഒരാള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ ഈ പരാമര്‍ശം. വ്യാജമായ രേഖകള്‍ ഉപയോഗിച്ച് പത്തു വര്‍ഷത്തിലേറെ ഇന്ത്യയില്‍ താമസിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. പൗരത്വ നിയമത്തിലെ വ്യവസ്ഥകള്‍ ആര്‍ക്കൊക്കെ ഇന്ത്യന്‍ പൗരനാകാമെന്നും പൗരത്വം എങ്ങനെ നേടാമെന്നും വ്യക്തമാക്കുന്നുവെന്നും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി […]

Read More
 കന്യാസ്ത്രീകള്‍ക്കെതിരായ കേസ്: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് വൃന്ദ കാരാട്ട്

കന്യാസ്ത്രീകള്‍ക്കെതിരായ കേസ്: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് വൃന്ദ കാരാട്ട്

കൊച്ചി: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന കുറ്റമാരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട്. വിഷലിപ്തമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ബജറംഗ്ദളിനും ആര്‍.എസ്.എസിനും സമാന ചിന്താഗതിയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ രക്ഷകര്‍തൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനമെന്നും വൃന്ദ കാരാട്ട് ആരോപിച്ചു. അങ്കമാലി എളവൂരില്‍ സി. പ്രീതി മേരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു വൃന്ദ കാരാട്ടിന്റെ പ്രതികരണം.

Read More
 തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി

തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. അനുകമ്പയില്ലാത്ത നടപടിയെന്ന് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ കുറിച്ചു. മിണ്ടാപ്രാണികളെ ഒഴിവാക്കേണ്ട പ്രശ്‌നമായല്ല ഇത് കാണേണ്ടത്. മനുഷ്യത്വ നയത്തില്‍ നിന്ന് പിന്നോട്ടു നടക്കലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Read More
 നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ ആണ് റിപ്പോര്‍ട്ട് തേടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം. നേരത്തെ ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ ഒരു പരാതി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നീണ്ടുപോവുകയാണെന്നായിരുന്നു പരാതിയിലെ ആക്ഷേപം. ഈ പരാതിയിലാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നാണ് കോപ്പിയില്‍ പറയുന്നത്.

Read More
 ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ബാലാവകാശ കമീഷന്‍ പരിശീലനം

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ബാലാവകാശ കമീഷന്‍ പരിശീലനം

സംസ്ഥാനത്തെ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ബാലാവകാശ കമീഷന്‍ സംഘടിപ്പിക്കുന്ന ഏകദിന പരിശീലനത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം കമീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍ നിര്‍വഹിച്ചു. കുട്ടികളുടെ അവകാശങ്ങള്‍, മാനസികാരോഗ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ഒന്നാംഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.പരിശീലനം ലഭിക്കുന്ന അധ്യാപകരിലൂടെ അവരുടെ സ്‌കൂളിലെ മറ്റു അധ്യാപകരിലേക്കും എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളിലേക്കും ബോധവത്കരണം എത്തിക്കും. കൗമാരക്കാരായ കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ നേരിടാന്‍ അവരെ പ്രാപ്തരാക്കുക, സമൂഹമാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റര്‍നെറ്റ് […]

Read More
 കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണം; 10 അംഗ സംഘത്തെ രൂപീകരിച്ചു

കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണം; 10 അംഗ സംഘത്തെ രൂപീകരിച്ചു

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ രൂപീകരിച്ചത്. ബിനാനിപുരം , കുട്ടമ്പുഴ എസ് എച്ച് ഒമാരും അന്വേഷണ സംഘത്തില്‍ ഉണ്ട്. പ്രതി റമീസ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന പരാതിയില്‍ തെളിവ് ശേഖരണത്തിന് ശേഷം മാത്രം തീരുമാനമെടുത്താല്‍ മതി എന്ന നിലപാടിലാണ് പോലീസ്. വിഷയത്തില്‍ പൊലീസ് നിയമപദേശം തേടും. മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തിന്റെ മൊഴിയും വീണ്ടും രേഖപ്പെടുത്തും. […]

Read More
 വ്യാജ വോട്ടില്‍ സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

വ്യാജ വോട്ടില്‍ സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

തൃശ്ശൂര്‍: തൃശ്ശൂര്‍ വ്യാജ വോട്ടില്‍ ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. ഡി.സി.സി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്, മുന്‍ എം.പി ടി.എന്‍. പ്രതാപന്‍, മുന്‍ എം.എല്‍.എ അനില്‍ അക്കര എന്നിവര്‍ തൃശ്ശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. വ്യാജ വോട്ടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഗൂഢാലോചന അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെടുന്നു. മറ്റ് മണ്ഡലങ്ങളില്‍ നിന്നുള്ളവരുടെ വോട്ടുകള്‍ തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് കൂട്ടത്തോടെ മാറ്റിയതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും […]

Read More