തൃശ്ശൂരിലെ വോട്ട് ക്രമക്കേട് വിവാദം; സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ട വോട്ട്

തൃശ്ശൂരിലെ വോട്ട് ക്രമക്കേട് വിവാദം; സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ട വോട്ട്

കൊല്ലം: തൃശ്ശൂരിലെ വോട്ട് ക്രമക്കേട് വിവാദത്തിനിടെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട് ഉണ്ടെന്ന വിവരം പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് കൊല്ലത്ത് സുഭാഷ് ഗോപിയുടെ വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84 ആം നമ്പര്‍ ബൂത്തിലാണ് വോട്ട്. എന്നാല്‍ കൊല്ലത്ത് വോട്ട് ചെയ്‌തോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. വോട്ട് ക്രമക്കേടില്‍ ബിജെപിക്കെതിരെ കൂടുതല്‍ […]

Read More
 മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരില്‍ വോട്ട് ചെയ്തു; വ്യാജ വോട്ടില്‍ എന്തുകൊണ്ട് പിണറായിക്ക് മൗനം; സന്ദീപ് വാര്യര്‍

മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരില്‍ വോട്ട് ചെയ്തു; വ്യാജ വോട്ടില്‍ എന്തുകൊണ്ട് പിണറായിക്ക് മൗനം; സന്ദീപ് വാര്യര്‍

പാലക്കാട്: മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരില്‍ വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണനെതിരെയാണ് ആരോപണം. ഒന്നരവര്‍ഷമായി സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്, ചെയ്തിട്ടുമുണ്ട് . തൊട്ടടുത്ത മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തത് ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് അയല്‍ജില്ലകളിലെ പ്രവര്‍ത്തകരുടെ വോട്ടുകള്‍ തൃശൂരിലേക്ക് ചേര്‍ത്തു […]

Read More
 ‘75,000 വോട്ടിന് ജയിച്ച ആളാ സുരേഷ്‌ഗോപി, 11 വോട്ട് കള്ളവോട്ടാണെന്നിരിക്കട്ടെ, അദ്ദേഹത്തിന്റെ ജയം ഇല്ലാതാകുമോ? വി മുരളീധരന്‍

‘75,000 വോട്ടിന് ജയിച്ച ആളാ സുരേഷ്‌ഗോപി, 11 വോട്ട് കള്ളവോട്ടാണെന്നിരിക്കട്ടെ, അദ്ദേഹത്തിന്റെ ജയം ഇല്ലാതാകുമോ? വി മുരളീധരന്‍

തിരുവനന്തപുരം: തൃശ്ശൂരില്‍ വ്യാജ വോട്ട് ചേര്‍ന്നതില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറെ പഴിചാരി ബിജെപി നേതാവ് വി.മുരളീധരന്‍. ‘ഡ്രൈവര്‍ എസ് ജയകുമാറിന്റെ പേര് തൃശ്ശൂരില്‍ വന്നതിന് മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണ്. എന്തുകൊണ്ട് വിഷയത്തില്‍ കരട് വോട്ടര്‍ പട്ടിക വന്നപ്പോള്‍ പരാതി കൊടുത്തില്ല.വോട്ടര്‍ പട്ടിക പരസ്യമായാണ് പ്രസിദ്ധീകരിച്ചത്. പരാതിയുണ്ടെങ്കില്‍ ആ പ്രദേശത്തെ നാട്ടുകാരോ,രാഷ്ട്രീയക്കാരോ പറയണമെന്നായിരുന്നു.എന്നാല്‍ ആരും പരാതി പറഞ്ഞില്ല’.. മുരളീധരന്‍ പറഞ്ഞു. ‘75,000 വോട്ടിന് ജയിച്ച ആളാ സുരേഷ്‌ഗോപി, 11 വോട്ട് കള്ളവോട്ടാണെന്നിരിക്കട്ടെ, അദ്ദേഹത്തിന്റെ ജയം ഇല്ലാതാകുമോ എന്നായിരുന്നു […]

Read More
 സഹോദരിമാരുടെ കൊലപാതകം: തലശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സഹോദരന്‍ പ്രമോദിന്റേതെന്ന് സൂചന

സഹോദരിമാരുടെ കൊലപാതകം: തലശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സഹോദരന്‍ പ്രമോദിന്റേതെന്ന് സൂചന

കോഴിക്കോട്: തടമ്പാട്ടുത്താഴത്ത് രോഗികളായ സഹോദരിമാരെ കൊല ചെയ്ത സംഭവത്തില്‍ സഹോദരനും മരിച്ചുവെന്ന് സൂചന. തലശേരി പുല്ലാഴിപ്പുഴയിലാണ് 60 വയസ് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു. ഫോട്ടോ കണ്ട് പ്രമോദിന്റേതാണ് മൃതദേഹം എന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ പ്രമോദിനെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. പ്രമോദ് എത്തിയ സ്ഥലങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഫറോക്ക് പാലം ജംങ്ഷനിലാണ് […]

Read More
 ഗോവിന്ദന്‍ മാഷ് ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്; സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്

ഗോവിന്ദന്‍ മാഷ് ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്; സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേരള കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തി. എം.വി. ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്ന് ഫാദര്‍ ഫിലിപ്പ് കവിയില്‍ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് എം.വി. ഗോവിന്ദന്‍ മറക്കരുത്. പ്രസ്താവന തിരുത്തണോയെന്ന് എം.വി ഗോവിന്ദന്‍ തീരുമാനിക്കട്ടെ. മൂന്നാം പിണറായി സര്‍ക്കാര്‍ വരണോ എന്ന് അവര്‍ ആലോചിക്കണം. പാര്‍ട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരത്തെ ശാസിച്ചു. […]

Read More
 പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല; തിരൂരില്‍ വീട് പൂര്‍ണമായും കത്തിനശിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; വീട്ടുടമ അറസ്റ്റില്‍

പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല; തിരൂരില്‍ വീട് പൂര്‍ണമായും കത്തിനശിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; വീട്ടുടമ അറസ്റ്റില്‍

മലപ്പുറം: തിരൂരില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് വീട് കത്തിനശിച്ചത്. പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനായി വെച്ച് വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അന്ന് വീട്ടുടമയായ അബൂബക്കര്‍ സിദ്ധിഖ് പറഞ്ഞത്. വീട്ടുപകരണങ്ങള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍, വസ്ത്രങ്ങള്‍, തുടങ്ങിയവയെല്ലാം തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ വീട്ടുടമ തിരൂര്‍ മുക്കിലപീടിക സ്വദേശി അബൂബക്കര്‍ […]

Read More
 റിസോര്‍ട്ട് വിവാദം; ഇ.പിയെ വിടാതെ പി. ജയരാജന്‍

റിസോര്‍ട്ട് വിവാദം; ഇ.പിയെ വിടാതെ പി. ജയരാജന്‍

തിരുവനന്തപുരം: റിസോര്‍ട് വിവാദത്തില്‍ ഇ.പി ജയരാജനെതിരായ ആരോപണം വിടാതെ പി ജയരാജന്‍. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ച പരാതിയില്‍ എന്ത് നടപടിയെന്ന് ചോദ്യമുയര്‍ത്തി. കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലും വിഷയം പി.ജയരാജന്‍ ഉന്നയിച്ചു. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളില്‍ നടപടി ആവശ്യമെന്നും പി.ജയരാജന്‍ ആവശ്യപ്പെട്ടു. പ്രശ്നം പാര്‍ട്ടി പരിഗണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മറുപടി നല്‍കി. പലകാരണങ്ങളാല്‍ ചര്‍ച്ച നീണ്ടുപോയതാണെന്നും വിശദീകരണം നല്‍കി.

Read More
 തൃശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; 2 ഫ്‌ളാറ്റില്‍ നിന്ന് ചേര്‍ത്തത് 117 വോട്ടുകളെന്ന് കോണ്‍ഗ്രസ്

തൃശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; 2 ഫ്‌ളാറ്റില്‍ നിന്ന് ചേര്‍ത്തത് 117 വോട്ടുകളെന്ന് കോണ്‍ഗ്രസ്

തൃശൂര്‍: തൃശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്‌ലാറ്റില്‍ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന് കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലര്‍ വത്സല ബാബുരാജ് പറഞ്ഞു. തൊട്ടടുത്ത വാട്ടര്‍ ലില്ലി ഫ്‌ലാറ്റില്‍ 38 വോട്ടുകളും ചേര്‍ക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാര്‍ ജില്ലാ കളക്ടറോട് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് ഈ വോട്ടുകള്‍ പോള്‍ ചെയ്യുന്നത് തടഞ്ഞത്. ഇക്കൂട്ടത്തില്‍ ഒരാള്‍ മാത്രം വോട്ട് ചെയ്തു പോയെന്നും വത്സല ബാബുരാജ് പ്രതികരിച്ചു. കഴിഞ്ഞ […]

Read More
 തൃശൂര്‍ വോട്ട് കൊള്ള; വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും

തൃശൂര്‍ വോട്ട് കൊള്ള; വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും

തൃശൂര്‍: തൃശൂര്‍ വോട്ട് കൊള്ളയില്‍ വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും. പൂങ്കുന്നത്തെ ക്യാപിറ്റല്‍ C4-ല്‍ താമസിക്കാതെ വോട്ട് ചേര്‍ത്ത തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ആണെന്ന് അയല്‍വാസി പറഞ്ഞു. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകള്‍ ലഭിച്ചു. വോട്ടര്‍ ഐഡി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വ്യക്തമായത്. ക്യാപിറ്റല്‍ വില്ലേജ് C4 ഫ്ലാറ്റ് ഉടമക്ക് അറിയുക പോലും ചെയ്യാത്ത […]

Read More
 ‘ഞാന്‍ ഫേയ്‌സ്ബുക്കില്‍ കവിത എഴുതിയതാണ്’; വിനായകനെ സൈബര്‍ പൊലീസ് ചോദ്യം ചെയ്തു

‘ഞാന്‍ ഫേയ്‌സ്ബുക്കില്‍ കവിത എഴുതിയതാണ്’; വിനായകനെ സൈബര്‍ പൊലീസ് ചോദ്യം ചെയ്തു

നടന്‍ വിനായകനെ എറണാകുളം സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. ഫെയ്‌സ് ബുക്കില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശവുമായി ബന്ധപ്പെട്ട പരാതികളിലായിരുന്നു ചോദ്യം ചെയ്യല്‍. ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിനായകനെ വിട്ടയച്ചു. ഇപ്പോള്‍ പ്രതികരണത്തിനില്ലെന്ന് പൊലീസ് സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയ വിനായകന്‍ പറഞ്ഞു. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിനായി വിനായകന്‍ കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഫെയ്‌സ് ബുക്കില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. താന്‍ ഫേയ്‌സ്ബുക്കില്‍ കവിത […]

Read More